യു.കെ.യിലെ വിഗന്‍ ക്നാനായ കത്തോലിക് അസോസിയേഷന്‍ മെയ് മാസം അഞ്ചാം തീയതി ലീയിലെ സെക്രെട്ട് ഹാര്‍ട്ട് പള്ളി ഹാളില്‍ വച്ച് കുടുംബകൂട്ടായ്മ ജപമാലയോടുകൂടി ആരംഭിച്ചു. അതിനു ശേഷം നടന്ന യോഗത്തിലേക്ക് യൂനിറ്റ് സെക്രട്ടറി മോനച്ചന്‍ ചാക്കോ എല്ലാവരെയും സ്വാഗതം ചെയ്തു. ക്നാനായ സമുദായത്തിന്റെ വളര്‍ച്ചക്കും നന്മക്കും വിവിധ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സമുദായ അംഗങ്ങളുടെയും മറ്റുള്ളവരുടെയും സേവനങ്ങള്‍ വേണ്ട വിധം പ്രയോജനപ്പെടുത്തണം എന്ന് അധ്യക്ഷ പ്രസംഗത്തില്‍ യുണിറ്റ് പ്രസിഡന്റ് ജസ്റ്റിന്‍ ആകാശാല അഭിപ്രായപ്പെട്ടു.
വിശിഷ്ടാഥിതി ആയി എത്തിയ സോളിസിറ്റര്‍ സ്റ്റീഫന്‍ ഇടിക്കുള വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിക്കുകയും അംഗങ്ങളുടെ സംശയനിവാരണം നടത്തുകയും ചെയ്തു. സോളിസിറ്റര്‍ തൊഴില്‍മേഖലയുടെ വിവിധ വശങ്ങളെക്കുറിച്ച് കോളേജ് പഠനത്തിനൊരുങ്ങുന്ന കുട്ടികളെ സോളിസിറ്റര്‍ സ്റ്റീഫന്‍ ബോധവാന്മാരാക്കി. പ്രസ്തുത ചര്‍ച്ച പങ്കെടുത്ത എല്ലാവരുടെയും അറിവ് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. മാസ്റ്റര്‍ ഡാരന്‍ സിബി ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം ഉണ്ടാക്കുന്നതിനെക്കുറിച്ചു വിവരിച്ചു. ഈ പരിപാടികള്‍ എല്ലാം അംഗങ്ങള്‍ക്ക് നവ അനുഭവം ആയിരുന്നു.
കുട്ടികളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികളുമുണ്ടായിരുന്നു. വിഭവ സമൃദ്ധമായ ഭക്ഷണത്തിന് ശേഷം പരിപാടികള്‍ അവസാനിച്ചു.
(മുകളില്‍ കാണുന്ന ഓണ്‍ലൈന്‍ ഫോട്ടോ ആല്‍ബം ഡാരന്‍ സിബിയുടെ കലാവിരുതിന്റെ ഫലമാണ്)
No comments:
Post a Comment