Sunday, May 6, 2012

നഴ്‌സുമാരുടെ സമരവും മിത്രങ്ങളുടെ നിശബ്‌ദതയും


വൈദ്യശാസ്‌ത്രത്തിന്റെ ബാലപാഠങ്ങള്‍ നഴ്‌സുമാരില്‍ നിന്നാണ്‌ പഠിച്ചതെന്നും എക്കാലവും അവരോട്‌ താന്‍ കടപ്പെട്ടിരിക്കുന്നുവെന്നും പെന്‍സില്‍വേനിയ ഹെല്‍ത്ത്‌ സെക്രട്ടറി ഡോ. എലൈ അവില. പ്രൈമറി ഹെല്‍ത്ത്‌ കെയര്‍ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന നഴ്‌സുമാരുടെ എല്ലാവരുടേയും സേവനം സ്റ്റേറ്റിന്‌ ആവശ്യമാണെന്നും ന്യൂയോര്‍ക്കില്‍ ഡോക്‌ടറായും അറ്റോര്‍ണിയായും പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം പറഞ്ഞു.

പെന്‍സില്‍വേനിയ ഇന്ത്യന്‍ അമേരിക്കന്‍ നഴ്‌സസ്‌ ഓര്‍ഗൈസേഷന്റെ
(പിയാനോ) നഴ്‌സസ്‌ ദിനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആരോഗ്യരംഗത്തെ വര്‍ധിച്ചുവരുന്ന ചെലവുകള്‍, മാറാരോഗം ബാധിച്ചു കിടക്കുന്നവരുടെ ചികിത്സ എന്നിവയെല്ലാം മെഡിക്കല്‍ രംഗം നേരിടുന്ന പ്രശ്‌നങ്ങളാണ്‌. നഴ്‌സുമാരുടെ ശാക്തീകരണം ഉണ്ടാവുന്നതിനു പുറമെ നഴ്‌സുമാര്‍ ഹെല്‍ത്ത്‌ കെയര്‍ പ്ലാനിംഗില്‍ മുന്നിട്ടിറങ്ങി അര്‍ഹമായ അംഗീകാരം നേടുകയും വേണം- അദ്ദേഹം പറഞ്ഞു.

പോലീസിന്റേയും നഴ്‌സുമാരുടേയും ജോലി പലപ്പോഴും സമാനതകളുള്ളതാണെന്ന്‌ ഫിലാഡല്‍ഫിയ പോലീസ്‌ കമ്മീഷണര്‍ ചാള്‍സ്‌ റാംസി പറഞ്ഞു. ദീര്‍ഘനേരം ജോലി ചെയ്യുന്നവരാണ്‌ നിങ്ങളും. തന്റെ അമ്മ നഴ്‌സായിരുന്നു. ചിക്കാഗോയില്‍ ആശുപത്രിയുടെ അന്തരീക്ഷത്തില്‍ ജീവിച്ച താന്‍ പ്രീ മെഡിസിന്‌ ചേര്‍ന്നതാണ്‌. അവിടെ നിന്നാണ്‌ പോലീസില്‍ എത്തിയത്‌.

വെടിയേറ്റ സുഹൃത്തിനെ അന്വേഷിച്ച്‌ ആശുപത്രയിലെത്തിയ താന്‍ അവിടെ കണ്ട നഴ്‌സിനെയാണ്‌ പിന്നീട്‌ ജീവിതസഖിയാക്കിയത്‌. 27 വര്‍ഷം കഴിഞ്ഞിട്ടും ആ ബന്ധം തുടരുന്നു. നഴ്‌സുമാരുടെ സേവനങ്ങള്‍ക്ക്‌ എത്ര നന്ദി പറഞ്ഞാലും അധികമാവില്ല- അദ്ദേഹം പറഞ്ഞു.

എളിയ നിലയില്‍ ഏഴുവര്‍ഷം മുമ്പ്‌ തുടങ്ങിയ പിയാനോയുടെ വളര്‍ച്ച പ്രസിഡന്റ്‌ ബ്രിജീറ്റ്‌ വിന്‍സെന്റ്‌ വിവരിച്ചു. ഫ്‌ളോറന്‍സ്‌ നൈറ്റിംഗേലിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ്‌ മെയ്‌ 6 മുതല്‍ 12 വരെ നഴ്‌സസ്‌ വാരം ആചരിക്കുന്നത്‌. പിയാനോയ്‌ക്ക്‌ ഇവിടെ മാത്രമല്ല ഇന്ത്യയിലേയും നഴ്‌സുമാരുടെ നന്മയ്‌ക്കായി കഴിയാവുന്നത്ര പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതില്‍ ചാരിതാര്‍ത്ഥ്യമുണ്ട്‌.

ജനിച്ചുവീഴുന്ന കുഞ്ഞ്‌ ആദ്യം കാണുന്ന മുഖം നഴ്‌സിന്റേതും, ആദ്യ സ്‌പര്‍ശനം നഴ്‌സിന്റേതുമാണെന്ന്‌ ഇന്ത്യന്‍ നഴ്‌സസ്‌ വെല്‍ഫെയര്‍ അസോസിയേഷന്‍ പ്രസിഡന്റ്‌ ഉഷാ കൃഷ്‌ണകുമാര്‍ പറഞ്ഞു. പിന്നീടാണ്‌ കുട്ടിയെ അമ്മയ്‌ക്ക്‌ കൈമാറുന്നത്‌. എന്നാല്‍ അര്‍ഹിക്കുന്ന അംഗീകാരമോ അര്‍ഹമായ വേതനമോ ഇപ്പോഴും ഇന്ത്യയില്‍ നഴ്‌സുമാര്‍ക്ക്‌ ലഭിക്കുന്നില്ല................

==================================================================

ഇമലയാളി ഡോട്ട് കോമില്‍ പ്രസധീകരിച്ചു വന്ന ഈ ലേഖനത്തിന്റെ ബാക്കി വായിക്കുവാനും കൂടുതല്‍ ചിത്രങ്ങള്‍ കാണുവാനും ഇവിടെ ക്ലിക്ക് ചെയ്യുക.

No comments:

Post a Comment