ന്യൂയോര്‍ക്കില്‍ പള്ളി വാങ്ങാന്‍ ലോണ്‍ നല്‍കിയവരുടെ ജോലി നഷ്ടപെട്ടു.
തറയ്ക്കലച്ചന്റെ നേതൃത്വത്തില്‍, ഭൂരിപക്ഷം വരുന്ന വിശ്വാസികളുടെ എതിര്‍പ്പുകളെ അവഗണിച്ചു New York Queens, Long Island Mission-നു വേണ്ടി Hempstead-ലെ Clinton Avenue-ല്‍ വാങ്ങിയ പള്ളിയ്ക്ക് ലോണ്‍ അനുവദിച്ചു കിട്ടിയത് വ്യാജരേഖകള്‍ നല്കിയാണെന്നു അധികൃതര്‍ക്ക് മനസ്സിലായതിനെതുടര്‍ന്ന്, ലോണ്‍ അനുവദിച്ച ഏതാനും ഉദ്യോഗസ്ഥരെ ബാങ്ക് (Hanover Bank) പുറത്താക്കിയതായി വാര്‍ത്ത.
ഉദ്യോഗം നഷ്ടപ്പെട്ടവരില്‍ ഒന്നോ അതിലധികമോ മലയാളികളും ഉണ്ടെന്നാണ് അറിയുന്നത്.
ഇതേക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍ ലഭിക്കുന്നതനുസരിച്ച് ഇവിടെ പോസ്റ്റ് ചെയ്യുന്നതാണ്.
നാട്ടിലെ അഴിമതിനിറഞ്ഞ അന്തരീക്ഷത്തിലെ പ്രവര്ത്തനപരിചയം പുറംരാജ്യങ്ങളില്‍, അഹങ്കാരപൂര്‍വ്വം നടപ്പിലാക്കുമ്പോള്‍ ഇങ്ങനെയൊക്കെ സംഭവിക്കാമെന്ന് അധികാരികള്‍ ഇനിയെങ്കിലും മനസ്സിലാക്കുമെന്ന് പ്രതീക്ഷിക്കാം.
No comments:
Post a Comment