Sunday, July 22, 2012

പെരുന്നാള്‍വീരന്‍ കല്ലറപ്രാഞ്ചി - രചന: പാപ്പിച്ചി വല്യപ്പന്


ഓട്ടന് തുള്ളല്

പെരുന്നാള്‍വീരന്‍ കല്ലറപ്രാഞ്ചി - 
രചന: പാപ്പിച്ചി വല്യപ്പന്


നെല്പ്പാടങ്ങള് നിറഞ്ഞൊരു ഗ്രാമം
കൃക്ഷിക്കാരുടെ കല്ലറഗ്രാമം
നെല്മണി വിളയും ഗ്രാമം പണ്ട്
ക്നാനായക്കാര് തിങ്ങിവസിച്ചു

ചെറിയൊരു പള്ളി സ്ഥാപിച്ചൊരുനാള്
തോമാശ്ലീഹാ മദ്ധ്യസ്ഥതയില്
വര്ഷം തോറും ഓര്മ്മതിരുനാള്
ഗ്രാമജനത്തിനു സന്തോഷിക്കാന്

പത്താം ക്ലാസ്സും ഗുസ്ത്തിയുമായി
ഫോറിന് പോയി ക്നാനായക്കാര്
ലീവിന് വന്നവര് കെട്ടി ഉയര്ത്തി
ബഹുനില മന്ദിരം ഗ്രാമം മുഴുവന്

താമസമില്ല വീടുകള് പലതും
ഒറ്റപ്പെട്ട് വയസ്സന്മ്മാരും
വയലുകള് ഒന്നും കാണ്മ്മാനില്ല
വള്ളം തുഴയാന് ആള്ക്കാരില്ല

ഫോറിന്പോയതില് ചെറിയൊരുകൂട്ടര്
തരികിട പണിയില് വിരുതന്മ്മാരും
തരികിട പലതും കാട്ടിയവരൊക്കെ
പ്രാഞ്ചിയേട്ടന്റെ  വേഷം കെട്ടി

അതിലൊരു വീരന് ഞെട്ടിച്ചൊരുനാള്‍
കേരളനാടും ഞെട്ടിപ്പോയി
വീടും നാടും ഞെട്ടിച്ചവനൊരു
പള്ളിപ്പെരുനാള് ഏറ്റുനടത്തി

കോടി മുടക്കി നടത്തിയ തിരുനാള്‍
മെത്രാന്മ്മാരും സമ്മതമരുളി
വടക്കന് മെത്രാന് വന്നു ഭവിച്ചു
ഘോഷത്തോടെ റാസ നടത്തി

പള്ളി വികാരി വക്കീലച്ചന്
ഒത്തിരി പുത്തരി സമ്മാനങ്ങള്‍
ലക്ഷങ്ങളുടെ കാറില്‍ യാത്ര
ഇടവക ജനമോ സന്തോഷിച്ചു

സിനിമാക്കാരും ഓടിക്കൂടി
താരപ്പടകള്‍ ചിതറി നടന്നു
മമ്മുക്കായും പൃഥ്വിരാജും
രണ്ജിനിക്കുട്ടി വെഞ്ഞാര്‍മൂടും

ഓസ്ക്കാര്‍ പോലൊരു ഷോ കണ്ടിട്ട്
ഭക്തജനത്തിന്‍ കണ്ണുകള്‍ ചിമ്മി
ഗ്രാമത്തലവന്‍ അന്തം വിട്ടു
ഗ്രാമക്കാരോ ഞെട്ടിപ്പോയി

തൃശൂര്‍ പൂരം തോറ്റു കൊടുത്തു
നായന്മ്മാരവര്‍ ഞെട്ടിപ്പോയി
കുടമാളൂര്‍ ഭഗവതി ഞെട്ടി
ഗുരുവായൂര്‍ അപ്പന്പോലും ഞെട്ടിപ്പോയി

പുഷ്പം കൊണ്ടൊരു മഴ പെയ്യിച്ചു
പറന്നു നടന്നൊരു ഹെലിക്കോപ്ടരുമേ
കാഴ്ചകള്‍ കാണാന്‍ എത്തിപ്പെട്ടു
ലണ്ടന്‍കാരും വന്നു ഭവിച്ചു

തോമാശ്ലീഹാ  കണ്ടൊരു ജനത്തെ
മലയാറ്റുരില് കാണാത്തവരും
തോമാശ്ലീഹാ  ചോദിക്കുന്നു
ശ്ലീഹന്‍ന്മാരേ! കണ്ടോ നിങ്ങള്‍ ?

തരികിട പണിയില് വിരുതന്മാരുടെ
അടിപൊളി തിരുനാള്‍ കണ്ടോ നിങ്ങള്‍
കോടികള്‍ വിതറി പുഷ്പംപോലെ
പള്ളിപ്പെരുനാല്‍ കണ്ടൊരു ഗ്രാമം

റോമില്‍വാഴും പത്രോസ് ശ്ലീഹാ നോക്കി-
ഇരുന്നു വെള്ളമിറക്കി തൊണ്ണ വരണ്ടു
ക്നായി തൊമ്മന് മക്കളെ നോക്കി
കണ്ടു പഠിച്ചു റോമിലിരുന്ന്

കണ്ടു പഠിക്കൂ മെത്രാന്മ്മാരെ
സീറോ മലബാര് മെത്രാന്മ്മാരെ
വിരുതന്മ്മാരെ കൂട്ടിനു കൂട്ടി
തിരുനാള്‍ അങ്ങിനെ പലതു നടത്തി

പൊങ്ങച്ഛന്മ്മാരുടെ ഏറാന്മ്മൂളാന്
വൈദികര് ആയവര് നമ്മുടെ കൂടെ
ഒരു ഗ്രാമത്തെ ഇക്കിളി കൂട്ടി
കൂട്ടിനു കൂടി മെത്രാന്‍മ്മാരും

ധൂര്‍ത്തിതു കണ്ടു ആര്‍ത്തി പിടിച്ചൊരു
കൈപ്പുഴപ്പള്ളീല്‍ കത്തനാരച്ചന്‍
ഇരുനൂറു വര്ഷം മേനി പറഞ്ഞ്‌
മറ്റൊരു ധൂര്‍ത്തിനായി കോപ്പുകള്‍ കൂട്ടി

പുണ്യം കിട്ടാന്‍ സ്വര്‍ഗം കിട്ടാന്‍
വാര്‍ത്ത പരത്തി ജന മദ്ധ്യത്തില്‍
ഗ്രാമത്തിന്റെ മസ്തിഷ്ക്കത്തില്‍
എത്തിച്ചിടുമൊരു ധൂര്‍ത്തുകള്‍ ഏറെ

മെത്രാന്‍മ്മാരെ! പ്രാന്ജേട്ടന്മ്മാരെ!
പാവങ്ങള്‍ ജീവിക്കും നാട്ടില്‍
പിരുനാല്‍ തിരുനാള്‍ എന്നൊരു
ധൂര്‍ത്തിത് വേണ്ടാ നമ്മള്‍ക്കൊന്നും

സഹജീവികളുടെ നന്മക്കായി
കാരുണ്യത്തില്‍ വഴിയേ നീങ്ങാം
നോക്കിടു നമ്മുടെ പൂര്‍വജനത്തെ
ഒര്ത്തിടു വല്ലപ്പോഴും ഓര്‍മ്മക്കായി

പാപ്പിച്ചി വല്യപ്പന്‍

15 comments:

  1. ദൈവമേ ഇങ്ങനയും ഉണ്ടല്ലോ ക്നാനായത്തില്‍ പ്രാഞ്ചിഎട്ടന്മ്മാര്.കഷ്ടമുണ്ട്. തൊലി ഉരിയുന്നു. നാണമാകുന്നല്ലോ സാറുമ്മാരെ.

    ReplyDelete
  2. മെത്രന്മ്മാരെ, വൈദികരെ , തോമാസ്ലീഹായോടു എന്തിനീ ക്രൂരത കാട്ടുന്നു. മലബാര്‍ സഭയുടെ തലവനെ ഇങ്ങനെയുള്ള പിരുനാളുകള്‍ നടത്തി അധിക്ഷേപിക്കുന്നത് എന്തിന് ? നിങ്ങള്ക്ക് എത്രയോ നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള അവസരങ്ങള്‍ ഉണ്ട്. പ്രാഞ്ചി ഏട്ടന്‍മ്മാരുടെ ധൂര്ത്തിനു കൂട്ട് കൂടി അമേരിക്കയിലും ഇഗ്ല്ണ്ടിലും പ്രശങ്ങള്‍ ഉണ്ടാക്കുകയാണോ നിങ്ങളുടെ തൊഴില്‍

    ReplyDelete
  3. Nice job Pappachi. I like it.

    ReplyDelete
  4. Nice job Pappachi. I like it.

    ReplyDelete
  5. കല്ലറ പള്ളിയില്‍ ഇനി മുതല്‍ തോമാശ്ലീഹായുടെ തിരുനാളിന് പകരം മമ്മൂട്ടിയുടെയും രണ്ജിനിയുടയും മിത്ര കുര്യന്റെയും പ്രാഞ്ചികളുടെയും ജന്മദിനമാണ് ആഘോഷിക്കേണ്ടത്. വികാരി അച്ഛനും മെത്രാന്മ്മാരും അടുത്ത വര്ഷം അത് നടപ്പാക്കു മായിരിക്കുമല്ലോ.

    ReplyDelete
  6. By following the Kallara perunnal, now kaipuzha is planning for a Mega perunnal with 200 ordinary sponsers (RS 25,000 each) and a couple of real sponsers ranging from 10 Lakhs to 5 Lakhs. All finacne is controlled by the Achan and no accountability for the event. We bacame a mere hypocract community. During retreats priest are aganist expensicve wedding celebration and advsie people to use the money for good charity programe, but when came to perunnal they collect as much possibile aganist christian belives. After the death of a priest it heared that he had Crores in his account. Is it is real hard earned money?.

    ReplyDelete
  7. Innu Kaipuzha Nale Neendoor, pinne Uzhavoor. If there are people to support these types of Games will continue.

    ReplyDelete
  8. what a tragedy. is it they are able to find pranchis in Kaipuzha? Welcome pranchis. You guys are doing good job.

    ReplyDelete
  9. Its time to stop these perunnal business. Perunnal was suitable in the olden time when a village full of farmers and a church at the center of their life. In this 21st century every day is celebrated like perunnal at home (meat, gifts, kotta, chatty, muram ) everything available at store. Churches should simplify this and make more beneficial to neediest also focus on spiritual growth.

    ReplyDelete
  10. “Is it they are able to find pranchis in Kaipuzha?”

    ക്നാനയക്കാരുടെ കൂട്ടത്തില്‍ കഞ്ഞികുടിക്കാന്‍ വകയുള്ളവരില്‍ പകുതിയും പ്രാഞ്ചികള്‍ തന്നെ. അതിനു കൈപ്പുഴ എന്നോ പുതുവേലി എന്നോ വ്യത്യാസമില്ല.

    ജോബി എന്ന തട്ടിപ്പ് വീരന്റെ തോളോട് തോള് ചേര്ന്ന് നിന്നപ്പോള്‍ വക്കീലച്ചന് കാറും പ്രശസ്തിയും പിന്നെ ഇഷ്ടംപോലെ കാശും കിട്ടി. പണ്ട് യേശു സക്കെവൂസിന്റെ വീട്ടില്‍ ചെന്നപ്പോള്‍ പ്രയോജനം ഉണ്ടായത് സാധുക്കള്ക്ക്. സക്കെവൂസിന്റെ സമ്പത്തിന്റെ പകുതി അയാള്‍ ദാനം ചെയ്തു. കല്ലറയിലെ സക്കെവൂസിനെക്കൊണ്ട് അച്ചന്മാര്ക്ക് പ്രയോജനം ഉണ്ടായി. പാവപ്പെട്ടവന് ധനനഷ്ടവും മാനഹാനിയും.

    വക്കീലച്ചന്‍ സുഖിച്ചു നടക്കുന്നത് കണ്ടാല്‍ ലൂക്കച്ചന് അടങ്ങിയിരിക്കാന്‍ പറ്റുമോ? “നീ വക്കീലാണെങ്കില്‍, ഞാന്‍ എഴുത്തുകാരനാണ്!” ഇതാ പുതിയ നമ്പരുമായി ഇറങ്ങിയിരിക്കുന്നു. ഇരുനൂറു പ്രസേന്തി. എത്ര പ്രസേന്തി, വരവെത്ര, ചെലവെത്ര, ആര്ക്കറിയാം. ഇടയ്ക്ക് ലാളിത്യത്തെ പറ്റി ഘോരഘോരം പ്രസംഗിക്കും, എഴുതും. ഒരു മെത്രാനും ഒരു കര്ദ്ദിനാളും ഇവന്മാരെ നിലയ്ക്ക് നിര്ത്താന്‍ ഒരു ശ്രമം പോലും നടത്തുകയില്ല.

    കൈപ്പുഴ വികാരി കൂടുതല്‍ പണം കിട്ടാനായി കണ്വെലന്ഷന്‍ സമയം നോക്കി അമേരിക്കയില്‍ എത്തുന്നു എന്നാണു കേള്ക്കുന്നത്. ഏതവന്‍ വന്നാലും മത്സരിച്ചു കൊടുക്കാന്‍ ശുംഭമാരുണ്ടല്ലോ ഇഷ്ടം പോലെ.

    കത്തനാന്മാര്ക്ക് ആഡംബരമായ്‌ ജീവിക്കാനും, മദ്യപിക്കാനും, വ്യഭിചരിക്കാനും, ഇപ്പോള്‍ പണ്ടാത്തെപോലെയല്ല, ഒരുപാട് കാശ് വേണം. കൈ അയച്ചു നല്കു്ക......

    കൈപ്പുഴക്കാര്‍ പ്രത്യേകിച്ചും. നിങ്ങള്ക്ക് കല്ലറയെ കവച്ചു വയ്ക്കണ്ടേ?

    ReplyDelete
  11. I feel sorry to the priest, he got so many offers from him but he didn't get any money. All he got was some accuses and got some pictures with all these movie stars. Achan didn't even get money for an AUTORIKSHA.I fell sorry to that poor girl, she never hardly go with her husband.

    ReplyDelete
  12. കല്ലറ പള്ളിയില്‍ ഒരു തിരുനാള്‍ ഏറ്റു നടത്തണമെന്ന് എനിക്ക് ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇനി അത് എങ്ങനെ നടത്തും എന്ന് ആലോചിച്ചിട്ടു ഒരു പിടുത്തവും കിട്ടുന്നില്ല.
    അമിത ബച്ചനെ കൊണ്ടുവന്നാലോ എന്ന് ആലോചിക്കുന്നു. ഈ തിരുനാളിനെ കടത്തി വെട്ടാന്‍ അതേ മാര്‍ഗമുള്ളൂ. പക്ഷെ എങ്ങിനെ ആണ് അദേഹത്തെ പിടിക്കുക എന്ന് അറിയില്ല. കാശ് അല്പം പരിമിതിയില്‍ ആണ് താനും. ആകപ്പാടെ എന്റെ കൈയില്‍ ഉള്ളത് 10.5 സെന്റ് സ്ഥലവും ഒരു ചെറിയ വീടും ആരെങ്കിലും എന്തെങ്കിലും ഒരു വഴി പറഞ്ഞു തന്നിരുന്നെങ്കില്‍ ഉപകാരമായിരുന്നു.

    ReplyDelete
    Replies
    1. ചേട്ടന്‍ അടുത്ത പിരുനാളിന് അമിതാ ബച്ചന് വേണ്ടി ഒരു കഴുന്ന് എടുക്കുക. എന്നിട്ട് വീട്ടില്‍ ചുമ്മാ ചൊറി കുത്തിക്കൊണ്ടിരിക്കുക

      Delete
  13. പെരുന്നാള്‍ വീരനെക്കുറിച്ചുള്ള കൂടുതല്‍ വാര്‍ത്തകള്‍:

    http://www.dailymalayalam.co.uk/index.php?p=news_details&catid=31&newsid=15145

    ReplyDelete
  14. This veeran started his thattippu from Saudi. He was working in a fast food restaurant owned by Saudi man. He was stealing money from the shop. Finally the owner knew this and complaint to police. This veeran sunk from Riyadh to Jedah within hour and made duplicate passport and iqama(resident permit) WITHIN 2 NIGHTS HE ESCAPED FROM THERE. One of the kallarakkaran(Jijo) helped him to escape and arranged 5000.00 Riyal, the money for the duplicate document.If that woudn't happened he could be in the saudi Jail and will not do this vast thattippu.
    From there he developed his thattippu and reached UK.He was bachelor there in saudi.This was is 2005.

    ReplyDelete