പണ്ടൊക്കെ എട്ടും പത്തും മക്കളുള്ള വീടുകളിലെ മൂന്നും നാലും പേര്‍വീതം അച്ചനാവാനും കന്യാസ്ത്രീമഠങ്ങളില്‍ ചേരാനും ഒക്കെ പോയത് ദൈവത്തോടുള്ള സ്നേഹം കൊണ്ടോ, ദൈവത്തിന്റെ നിലയ്ക്കാത്ത വിളി കര്‍ണ്ണപുടങ്ങളില്‍ വന്നെത്തിയത് കൊണ്ടോ ഒന്നുമല്ലായിരുന്നു. കടുംബത്തിലെ പട്ടിണിയില്‍ നിന്ന് രക്ഷപ്പെടുക എന്നത് മാത്രമായിരുന്നു ശരിയായ കാരണം.
നല്ലവരായ എത്രയോ മനുഷ്യരാണ് ചില ദുര്‍ബലനിമിഷത്തില്‍ ചെയ്ത തെറ്റുകള്‍ക്ക് ശിക്ഷിക്കപ്പെട്ടു ജയിലിലാകുന്നത്! ശിക്ഷ കഴിഞ്ഞു മടങ്ങിവരുന്ന ഇവരില്‍ നല്ല ശതമാനവും ഒരു ക്രിമിനല്‍ ആയിട്ടാണ് സമൂഹത്തില്‍ തിരികെയെത്തുന്നത്.
ഇതുപോലെ തന്നെ കോണ്വെന്റുകളുടെയും സെമിനാരികളുടെയും മതില്കെട്ടിനുള്ളില് എലിപ്പെട്ടിയിലകപ്പെട്ട പെരുചാഴിയെപ്പോലെ അകപ്പെടുന്ന ഇവരെല്ലാം ഇവിടം കൊണ്ടാവസാനിക്കട്ടെ എന്ന ഉറച്ച തീരുമാനത്തില്‍ എങ്ങനെയൊക്കയോ, എന്തൊക്കെയോ ആയിത്തീരുന്നു. ഏറ്റവും മാന്യമായ പെരുമാറ്റവും, പിന്നെ സ്നേഹം, ദയ തുടങ്ങിയവ സാധാരണജനങ്ങള്‍ക്ക് ആവോളം നല്‍ക്കുകയും പല പല അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത യേശുദേവനെ വെറും മുപ്പത്തിമൂന്നാമത്തെ വയസ്സില്‍ ക്രൂശില്‍ തറച്ചു കൊലപ്പെടുത്തിയ പാരമ്പര്യമുള്ള സമൂഹത്തിന്റെ പ്രതിനിധികളായ് എത്തുന്ന ഇവര്‍ മജ്ജയും മാംസവുമുള്ളവരാണെന്നു നമുക്കെല്ലാവര്‍ക്കുമറിയാം....
ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിന്റെ വിഷപ്പല്ല് പറിച്ചു മാറ്റിയാല്‍ അവനെക്കൊണ്ട് എന്ത് വേലയും വൃത്തിയായി ചെയ്യിക്കാന്‍ കഴിയുമെന്ന് പാമ്പാട്ടികള്‍ അതിപുരാതനകാലം തൊട്ടേ നമുക്ക് കാണിച്ചു തന്നിട്ടുള്ളതാണ്.
അതുപോലെന്തെങ്കിലും ചെയ്യാത്തിടത്തോളം കാലം ഇവറ്റകള് ഈ സഭയില്‍ നിന്ന്കൊണ്ട് ഫണം വിരിച്ചാടും... പ്രേക്ഷിതവേലയുമായി വിദേശത്തെത്തുന്ന ഇക്കൂട്ടര്‍ ധരിയ്ക്കുന്നത് ഇവിടെയുള്ള മുഴുവന്‍ ക്രുസ്ത്യാനികളുടെയും ഉത്തരവാദിത്വം തങ്ങളുടെ തലയിലാണെന്നാണ്. വിശുദ്ധ സന്തോഷ പണ്ഡിറ്റ് പോത്താനിക്കാട്ടുകാര്ക്കെഴുതിയ ലേഖനത്തില്‍ ഇപ്രകാരം പറയുന്നു.... “കണ്ണിനെ കയം കാണിക്കരുത്; അതുപോലെ പട്ടക്കാരെ യുറോപ്പും അമേരിക്കയും കാണിക്കരുത്.... കാരണം ഇതിനുള്ളില്‍ ചെന്നുപെട്ടാല്‍ ഇരുകൂട്ടരും ജന്മം ചെയ്താല്‍ വെളിയില്‍ വരില്ല.... അളയിലിരിക്കുന്ന പെരിചാഴിയെ ചൂട്ടുകറ്റ കെട്ടി ഉള്ളില്‍ മുളകുവച്ചു പുകച്ചാലും ബുദ്ധിമാന്മാരായ ഇവര്‍ കുലുങ്ങുകയില്ല. പുകവരുന്ന ഭാഗം അവര്‍ തിരിഞ്ഞിരുന്നു തങ്ങളുടെ ആസനം കൊണ്ട് മറയ്ക്കുന്നു... അങ്ങനെ മുളകുപുകയില് നിന്ന് രക്ഷപ്പെടുന്നു... ജീവിതശൈലിയില്‍ ഇരുകൂട്ടരും ഒരേ തരക്കാര്‍ തന്നെ; സംശയമില്ല.
കുടിയേറ്റ മേഖലയായ മാലക്കല്ലിന്റെ ഒരു വീരപുരുഷന് വിവാഹം കഴിച്ചു സുഖമായി രണ്ടു വര്‍ഷക്കാലം കര്ശനസ്വഭാവത്തോടെ മാമോദീസ മുതല്‍ മരണാനന്തരച്ചടങ്ങുകള്‍ വരെ വിശ്വാസികള്‍ക്ക് ചെയ്തു കൊടുത്തു. എന്തൊരു ചങ്കൂറ്റം.... ആ നാട്ടിലെ കന്യാസ്ത്രീമഠത്തിലെ യേശുവിന്റെ ദിവ്യ മണവാട്ടി ചെയ്തതോ..... നാട്ടിലെ ചെത്തുകാരന് ദാസപ്പന്റെ മകനെ രാത്രിവണ്ടിക്ക് വിളിച്ചുവരുത്തി.... അരുതാത്തതെന്തോക്കെയോ ചെയ്യിപ്പിച്ചു... സഭ അവരെ പുറംതള്ളുമോ... എന്തായാലും പാവം കടുകടുത്ത ശിക്ഷയ്ക്ക് വിധേയയാവേണ്ടി വന്നു....
മണവാട്ടിയെ മൂന്നു ദിവസത്തെ ധ്യാനത്തിന് വിട്ടു.... എന്താ പോരെ?
ബോധമില്ലാത്ത വിശ്വാസീ........
സ്ഥിരമായി പച്ചപ്പുല്ല് തീറ്റിച്ച് കൊണ്ടിരുന്ന പശുവിന് പെട്ടെന്നൊരു ദിവസം ഉണക്ക കച്ചി കൊടുത്താല്‍ അത് തിന്നുകയില്ല... അതാരുടെയും കുറ്റമല്ല.... അതാണ് ഇപ്പോള്‍ സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇംഗ്ലണ്ടില്‍ ക്നായകാര്ക്കായി പള്ളി വാങ്ങാന്‍ പരിശുദ്ധ പിതാവിന് വണ്ടിച്ചെക്ക് നല്കിയ പാരമ്പര്യമുള്ള വിരുതന്മാരും ഇവിടെ ഇല്ലാതില്ല.... എല്ലാവരും കുറ്റം പറയും ഒറ്റ ഓരുത്തനും ഇംഗ്ലണ്ട് വിട്ടു പോകത്തുമില്ല.
ഇവര്‍ക്ക് ഹല്ലേലൂയാ പാടാന്‍ ഇവിടെയുമുണ്ടല്ലോ ഇഷ്ടം പോലെ ശിഖണ്ഡികള്... നമുക്കവരെ പാടി പുകഴ്ത്താം....
കുരിയാചാന് കുരുവില്ലാക്കുന്നേല്
ടെലിഫോണ്‍: 0044 0208 00 00
Ningal ethenkilum methrano achano kanyaasthrikko enthenkilum koduthittundo? Koduthu kaanaan vazhiyilla. Pinne enthinu avarude muthukathu kayarunnu? Ningalku pillerundenkil avare aareyum achanum aakkanda, madtathilum vidanda. Ningal ningalude kaaryam noki jeevicku. Seminaariyil pokaanum kanyaasthri aakaanum ishtamullavar angane cheyyate.
ReplyDelete