പക്ഷെ, ഈ വര്‍ഷം കല്ലറപള്ളി പെരുന്നാളിന് കീഴങ്ങാട്ടച്ചന്റെ അനുഗ്രഹാശിസ്സുകളോടെ മമ്മൂട്ടിയെ കൊണ്ടുവരികയും ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തുകയും ചെയ്തതോടെ ആ നാണക്കേടെല്ലാം മാഞ്ഞുപോയി.
ഹെലികോപ്ടര്‍ വിതറിയ പൂക്കളുടെ പരിമളം മായുംമുമ്പേ ഇതാ പത്ര വാര്‍ത്തകളുടെ ദുര്‍ഗന്ധം.
ഇത് ഒരു സാമ്പിള്‍ മാത്രം.
നയിച്ചതു നക്ഷത്ര ജീവിതം; കുടുങ്ങിയതു വഞ്ചനക്കേസില്‍
മനോരമ ഓണ്‍ലൈന്‍
പ്രമുഖ ചാനലിന്റെ ഡയറക്ടറാണെന്നും, സിനിമാ രാഷ്ട്രീയരംഗങ്ങളിലെ പ്രമുഖരുമായി ഉറ്റബന്ധമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചായിരുന്നു കോട്ടയം കല്ലറ തടത്തില്‍ ജോബി ജോര്‍ജും, ഭാര്യ സുനിമോളും ഇരകളെ തട്ടിപ്പില്‍ കുരുക്കിയിരുന്നത്.
ഇംഗ്ലണ്ടിലെ ന്യൂ കാസില്‍ സര്‍വകലാശാലയില്‍ എം.ബി.ബി.എസിന് പ്രവേശനം വാഗ്ദാനം ചെയ്ത് മുടവൂര്‍ സ്വദേശി ബാബു ജോര്‍ജിന്റെ മകന് ജോര്‍ജ് എം. മംഗലത്തില്നിന്ന് 2.4 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് മൂവാറ്റുപുഴ പൊലീസ് ഇവര്‍ക്കെതിരെ കേസെടുത്തത്.
അന്വേഷണത്തില്‍ ഇത്തരത്തില്‍ ഇവര്‍ നിരവധി പേരില്‍ നിന്നു പണം തട്ടിയിട്ടുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് ഇരുവര്‍ക്കുമെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. ഒരു സ്വകാര്യ ന്യൂസ് ചാനലിന്റെ ഡയറക്ടറായിരുന്ന ജോബിയെ തട്ടിപ്പുകളെ തുടര്‍ന്ന് ചാനല്‍ ഡയറക്ടര്‍ബോര്‍ഡ് ചേര്‍ന്ന് കഴിഞ്ഞ വര്‍ഷം പുറത്താക്കിയിരുന്നുവെങ്കിലും ഇപ്പോഴും ചാനലിന്റെ ഡയറക്ടര്‍ എന്ന് പരിചയപ്പെടുത്തി ഇയാള്‍ നിരവധി പേരില്‍ നിന്ന് പണം തട്ടിയതായി പൊലീസിന് വിവരം ലഭിച്ചു.
മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെ ബിനാമിയാണെന്ന് പരിചയപ്പെടുത്തിയും ഒരു ഓണ്‍ലൈന്‍ പത്രത്തിലൂടെ ഇത് പ്രചരിപ്പിച്ചും സൗഹൃദം സ്ഥാപിച്ച് പലരില്‍ നിന്ന് പണം തട്ടിയെടുത്തിട്ടുണ്ട്. ആഡംബരകാറുകളില്‍ യാത്ര ചെയ്തും, രാജ്യങ്ങളില്‍ നിന്ന് രാജ്യങ്ങളിലേക്ക് പതിവായി പറന്നും ആര്‍ഭാടജീവിതം നയിച്ചിരുന്ന ജോബി സ്വന്തം ഇടവകയിലെ പള്ളിയില്‍ പെരുനാളിന് ഹെലികോപ്റ്ററില്‍ പുഷ്പവൃഷ്ടി നടത്തിയാണ് വന്പു കാട്ടിയത്.
കഴിഞ്ഞ വര്‍ഷം ഒരു സിനിമയും ഇയാള്‍ നിര്‍മിച്ചു. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ ഒരാഴ്ചയോളം തങ്ങിയ ജോബി പണം നല്‍കാതെ മുങ്ങിയതിനെതിരെയും പരാതിയുണ്ട്. തട്ടിപ്പുകള്‍ തുടരുന്നതിനിടെയാണ് മുടവൂര്‍ സ്വദേശി ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്. എന്നാല്‍ അഭിഭാഷകന് മുഖേന എറണാകുളം സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുകയാണ് ജോബിയും ഭാര്യയും.
പ്രതികളുടെ മാതാപിതാക്കളോട് ഇന്ന് സ്റ്റേഷനില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് മൂവാറ്റുപുഴ പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ലുക്കൗട്ട് സര്‍ക്കുലര്‍ പുറപ്പെടുവിച്ചതിനെത്തുടര്‍ന്ന് തട്ടിപ്പിനിരയായ കൂടുതല്‍ പേര് പൊലീസിന് പരാതി നല്‍കിയിട്ടുണ്ട്. വിദേശത്തു നിന്നുള്‍പ്പെടെയുള്ള 20 പേരാണ് കേസന്വേഷിക്കുന്ന സിഐ ഫെയ്മസ് വര്‍ഗീസിന്റെ ഫോണില്‍ വിളിച്ച് പരാതിപ്പെട്ടത്.
ഇവരോട് ബന്ധുക്കള്‍ മുഖേനയെങ്കിലും നേരിട്ടു പരാതി നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. യുകെയില്‍ നിന്നും, ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും ഇമെയില്‍ വഴിയും പരാതികള്‍ പ്രവഹിക്കുന്നുണ്ട്. കോതമംഗലം സ്വദേശിയില്‍ നിന്ന് നാലു ലക്ഷം രൂപ വിദേശ ജോലി വാഗ്ദാനം നല്കി തട്ടിയെടുത്തെന്ന പരാതിയും പുതുതായി പൊലീസിനു ലഭിച്ചു.
ഇംഗ്ലണ്ടിലുള്ള ഇവര്‍ ഇവിടെയുള്ള മലയാളികളെയും കബളിപ്പിച്ച് പണം തട്ടിയെടുത്തിട്ടുണ്ടെന്നാണ് ഇമെയിലിലൂടെ ലഭിക്കുന്ന പരാതികളിലൂടെ വ്യക്തമാകുന്നത്.
നാട്ടുകാരുടെ കാശുകൊണ്ട് കല്ലറ പെരുന്നാള്‍ നടത്തിയ ഇങ്ങേരുടെ പുറകെ നടന്നു.അതില്‍നിന്നും വാങ്ങി
ReplyDeleteപുട്ടടിച്ച ക്നാനായ വോയിസ് ചേട്ടന് മാര്‍ എന്താണ് സമുദായത്തോട് പറയാന്‍ ഉള്ളത്
മമ്മുട്ടി,പ്രിഥ്വിരാജ്,ഹെലികോപ്റ്ററില്‍......... പുഷ്പവൃഷ്ടി..യെന്തെല്ലമാരുന്നു...അവസാനം പവനായി ശവമായി....കല്ലറ പള്ളിയില്‍ നാട്ടുകാരെ പറ്റിച്ച കാശ് കൊണ്ട് പെരുന്നാള്‍ നടത്തിയ മഹാനെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസ്
ReplyDeleteകേരളത്തില്‍ കള്ള പണം ഒഴുകുന്നുതായി ന്യൂസ്.
Deleteകോടികള്‍ വാരികൂട്ടിയ കള്ള പണക്കാരെ
മ}ത്രമെ ജോബി തട്ടിചെതിങ്കില് കേസ് തെളിയിക്കുവാന്‍ പാടായി വരും. കേസ് കൊടുക്കുവാന്‍ മടിക്കും.
കോടികല് കള്ള പണം (ബ്ലാക്ക് മണി ) ബ്രിട്ടനില്‍ കൊണ്ടുപോയി വൈറ്റ് ആക്കാന്‍ സയച്ചിതിനു കമ്മിഷന് പെരുന്നാള്‍ ഒരു പാപ പരിഹാരം
ഒരു യാദര്ഥ ക്നായോ , ക്നയ്ക്ക് പേരുദോഷം വരുത്തിവേച്ചവാണോ?
ReplyDeleteസൂട്ടിട്ടവന്റെ മറ്റൊരു കഥ.
http://mangalam.com/index.php?page=detail&nid=590918&lang=malayalam
കഴിഞ്ഞ വര്‍ഷം കല്ലരപ്പള്ളി പെരുന്നാള്‍ കുളമാക്കിയ ജോബിയെ പിടിച്ചത് നന്നായി. ഇല്ലെങ്കില്‍ കോട്ടയം രൂപതയുടെ അടുത്ത ഷെവലിയാര്‍ ആകുമായിരുന്നു .
ReplyDeleteഇങ്ങനെ വിവരക്കേട് എഴുന്നുള്ളിക്കരുത്!
Deleteകൊലപാതകകേസില്‍ പെട്ടവര്‍ക്ക് ചാന്‍സിലര്‍ ആയി തുടരാമെങ്കില്‍ ഒരു തട്ടിപ്പ് കേസില്‍ പെട്ടവനെ ഷെവലിയാര്‍ (മാടമ്പി) ആക്കുന്നതില്‍ എന്താണ് തെറ്റ്? ഞങ്ങള്‍ ജോബിയുമായി ഒരു വിലപേശല്‍ നടത്തുകയാണ്. വിജയിക്കുകയാണെങ്കില്‍, "ക്നാനായ രത്നം" അവാര്‍ഡ് ആ മഹാന് ഞങ്ങള്‍ നല്‍കും. ക്നാനയക്കാരന് ഒന്ന് കുരക്കുക പോലും ചെയ്യില്ല! അത്മെനികള്.... ..... ഫൂ...
Jobi oru businessman aanu. Bhooribhaagam aanungalum saayippinte kundi kazhuki jeevickumbol pulli business cheythu kaasundaakki. Athinte kusumbu, allaathe enta? Ayaalude kadayil poyi jolicku nilkaan aaru paranju? UKyil varaan ithra aavesam poondu ingottu ezhunnallunnathu enthinaanu? MAyum Ph Dyum ellaam kazhinjittu verum certificate course cheyyaan vendi ivide varaan entinu thayyaaraakunnu? Ee raajyam mudickaan! Midukkanmaarku naatil thanne kidannaal pore? Oru MBBS admission kittaan naattil koodiyaal 30 laksham koduthaal mathi. Pinne UKyil vannu padtickaan vendi ithrayum kodikal koduthu ennu paranjaal aaru viswasickum? Verum asooya thanne. Allaathe enthu parayaan!
ReplyDeleteമുപ്പതു ലക്ഷത്തിനു നിന്റെ ............. കോളേജില്‍ കിട്ടുമായിരിക്കും! (certain word removed by moderator)
DeleteHave you ever enquired about how much the admission costs? Did you have an occassion to do so? I doubt it. First of all ones progeny must be good enough. And you must deserve it. Your language betrays your nature. You look like one who is engaged in misleading and extracting money from people in these college admission and visa rackets. Otherwise you would not be enraged so much. By the way, I don't care. Ningal aalukale kalippichu ethra panam venamenkilum undaakkikko. Ennodu choodaakenda. My progeny's rank in Kerala medical entrance was 93. By the grace of God I did not have to pay crores for admission.
Deleteഇപ്പോള്‍ കേട്ടത് (സ്ഥിരികരിക്കാത്തത്).
ReplyDeleteകല്ലറപള്ളി വികാരിയും വക്കീലുമായ കീഴങ്ങാട്ടച്ചനെ പോലീസ് ചോദ്യം ചെയ്തു വരുന്നു.
അച്ചനെ രക്ഷിക്കാന്‍ വേണ്ടിയെങ്കിലും പണ്ട് കിട്ടിയ വണ്ടി ചെക്കിന്റെ കാര്യവും, എന്ത് കൊണ്ട് ചങ്ങനാശ്ശേരി പിതാവിനെ കല്ലരപ്പള്ളി പെരുന്നാള്‍ കൂടുന്നതില്‍ നിന്നും വിലക്കിയില്ല എന്നും നമ്മുടെ പിതാക്കന്മാര് പറയണം.
shame on people who writes, its all politics. including news maker.knanaya samoohathe tharadikan nokkalle.go back to your own family and look after them.
ReplyDelete