പത്ത് ചോദ്യങ്ങള്‍, പത്ത് ശരിയുത്തരങ്ങള്‍........
സ്വര്‍ഗ്ഗത്തിലേക്ക് ഒരു ഫ്രീ പാസ്!
(അത്മായശബ്ദത്തിനു വേണ്ടി തയ്യാറാക്കിയത്: റോഷന്‍ ഫ്രാന്‍സിസ്)
ചോദ്യം 1:
'ദൈവം അനന്തസ്നേഹമാകുന്നു, വ്യവസ്തകള്‍ക്കതീതനാകുന്നു'.
ദൈവത്തെ പാപം ചെയ്തു വെറുപ്പിക്കാന്‍ ആര്‍ക്കു കഴിയും?
Options :
A) മെത്രാന്മാര്‍ക്ക്
B ) വൈദികര്‍ക്കു
C ) അല്മായര്‍ക്കു
D) ആര്‍ക്കും സാധിക്കില്ല
ചോദ്യം 2
'വിതക്കുന്നവന്‍ വിതച്ചത് കൊയ്യും, വാളെടുക്കുന്നവന്‍ വാളാലേ '.
ഈ വചനങ്ങള്‍ക്ക് ഒഴിവുകഴിവ് വി. ബൈബിള്‍ പറയുന്നില്ല. അപ്പോള്‍ കുമ്പസ്സാരം കൊണ്ട് എന്തെങ്കിലും പ്രയോജനമുണ്ടോ?
Options:
A) കുമ്പസ്സാരിക്കുന്നവന് മന:സുഖം കിട്ടും
B ) വൈദികര്‍ക്കു വല്ലവന്റെയും പാപങ്ങള്‍ കേട്ട് രസിക്കാം
C ) അല്മായരെ ഭിഷണിപ്പെടുത്തി നിലക്ക് നിര്‍ത്താം
D) സഭയിലൂടെ രക്ഷയുണ്ടെന്നു വാദിക്കാം.
ചോദ്യം 3
വരുമാനത്തിന്റെ ദശാംശം പള്ളിക്കോ ആര്‍ക്കെങ്കിലുമോ കൊടുക്കണമെന്ന് പറയുന്ന ഏതെങ്കിലും വചനം വി. ബൈബിളില്‍ ഉണ്ടോ?
Options:
A) ബൈബിള്‍ തലതിരിച്ചുപിടിച്ചു വായിച്ചാല്‍ കാണാം
B ) പഴയ നിയമത്തിലെ ഐതിഹ്യകഥകളില്‍ ഉണ്ട്
C ) മഹാപവ്വത്തില്‍ ഉണ്ട്
D) രൂപതാ നിയമാവലിയില്‍ ഉണ്ട്.
ചോദ്യം 4
'നീതിക്ക് വേണ്ടി പാടുപെടുന്നവര്‍ ഭാഗ്യവാന്മാര്‍' യേശു ഇങ്ങിനെ പറഞ്ഞു. ആരാണ് ഇപ്പോള്‍ നീതിക്ക് വേണ്ടി മുറവിളികൂട്ടുന്നത്?
Options:
A) മെത്രാന്മാര്‍
B ) അല്മായര്‍
C ) നേഴ്സുമാര്‍
D) കന്യാസ്ത്രിമാര്‍.
ചോദ്യം 5
'പത്രോസിനോ യേശുവിന്‍റെ ശിഷ്യര്‍ക്കോ ഇല്ലാതിരുന്ന തെറ്റാവരം മാര്‍പ്പാപ്പാമാര്‍ക്ക് എങ്ങിനെ കിട്ടി?
Options:
A) സ്വയം എടുത്തു
B ) യേശു പ്രത്യക്ഷപ്പെട്ട്, എടുത്തോളാന്‍ പറഞ്ഞു
C ) അല്മായര്‍ നിര്‍ബന്ധം പിടിച്ചു കൊടുത്തു
D) കണ്ടു പിടിച്ചവനുള്ള പേറ്റന്റ് അവകാശം നിയമപ്രകാരം സ്വന്തമാക്കി
ചോദ്യം 6
യേശുവിനെ കുരിശില്‍നിന്നിറക്കി, ഒപ്പീസ് ചൊല്ലി അടക്കിയത് ആരാണ്?
Options :
A) യോഹന്നാന്‍
B) അരിമത്തയാക്കാരന്‍ ജൊസഫ്
C) യേശു പള്ളിയുടെ ചുമതല കൊടുത്ത പത്രോസ്.
D) ഒപ്പീസ് അന്ന് കണ്ടുപിടിച്ചിട്ടില്ല
ചോദ്യം 7
വെറും 33 ദിവസം മാത്രം സഭ ഭരിച്ച ജോണ്‍ പോള്‍ ഒന്നാമന്‍ മാര്‍പ്പാപ്പയുടെ മരണകാരണം?
Options :
A) മാര്‍പാപ്പമാര്‍ ഉപയോഗിച്ചിരുന്ന രാജഭാഷ ഇദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല.
B) മാര്‍പാപ്പയുടെ കിരീടധാരണ ചടങ്ങുകള്‍ നിരസിക്കുകയും ലളിതമാക്കുകയും ചെയ്തു
C) വിനീതനായ ഈ മാര്‍പാപ്പാ ഒന്നാംതരം ഒരു വാഗ്മിയുമായിരുന്നു
D) ആരുടേയും സമ്മര്‍ദ്ധത്തിനു വഴങ്ങിയില്ല.
ചോദ്യം 8
അറുന്നൂറു വര്‍ഷങ്ങള്‍ മുമ്പു വിശുദ്ധ കാതറിന്‍ അന്നത്തെ മാര്‍പാപ്പയായ ഗ്രിഗറി പതിനൊന്നാമന് എഴുതിയത് ഇങ്ങനെ,
"റോമന്‍ കാര്യാലയത്തിന്‍റെ പാപത്തിന്‍റെ ദുര്‍ഗന്ധംമൂലം ലോകം ഓക്കാനിക്കുകയും സ്വര്‍ഗ്ഗത്തില്‍ ദീനമുണ്ടാകുകയും ചെയ്യുന്നു".
ഇപ്പോള്‍ എന്തെങ്കിലും മാറ്റമുണ്ടായിട്ടുണ്ടോ?
Options :
A) ഒരു മാറ്റവുമില്ല
B ) പാലാ, ചങ്ങനാശ്ശേരി, കോട്ടയം ഭാഗങ്ങളില്‍ നേരിയ ചലനം ഉണ്ട്
C ) ഒന്നിനൊന്നിനു കൂടിക്കൊണ്ടിരിക്കുന്നു
D) ക്ലാവര്‍ കുരിശുള്ളിടത്തോളം കാലം യാതൊരു മാറ്റവും പ്രതീക്ഷിക്കേണ്ട.
ചോദ്യം 9
കത്തോലിക്കാസഭയും കമ്യുണിസ്ടുകാരും തമ്മിലുള്ള വ്യത്യാസം?
Options:
A) അധികാരികള്‍ തിരുമാനിച്ചാല്‍,അതെന്താണെങ്കിലും നടത്തിയിരിക്കും
B ) കൂട്ടത്തിലുള്ളവനെ എന്തുവിലകൊടുത്തും സഹായിക്കും
C ) മറുചോദ്യം ചോദിക്കാന്‍ ആരെയും അനുവദിക്കില്ല
D) പറയുന്നതും പ്രവര്‍ത്തിക്കുന്നതും തമ്മില്‍ യാതോരു ബന്ധവുമില്ല.
ചോദ്യം 10
യൂറോപ്പില്‍ പ്രൗഡിയോടും, പ്രതാപത്തോടുംകൂടി തലയുയര്‍ത്തി നിന്നിരുന്ന പല പള്ളികളും ബസ്സിലിക്കകളും ഇന്ന് പുരാവസ്തു വകുപ്പുകാര്‍ക്കു പോലും ഭാരമായി തീര്‍ന്നിരിക്കുന്നു. കാരണം എന്ത്?
Options :
A) കാണാന്‍ സന്ദര്‍ശകരില്ല
B ) സംരക്ഷണചിലവിനുള്ള പണമില്ല
C) നോക്കാന്‍ അച്ചന്മാരില്ല
D) സഭ സ്വന്തം അവയവമാണെന്നു പറഞ്ഞ പരി. ആത്മാവിനെ കാണാനില്ല.
I firmly think that who ever wrote this is the son of Musal Man.
ReplyDelete