Thursday, May 10, 2012

മിയാമിയെ മുത്തോലം വിട്ടു പിടിക്കുക (Chicago Kna Post)


ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനും ആയി സൃഷ്ടിച്ചു. അതിനു ശേഷം മനുഷ്യന്‍ അവന്റെ മേല്‍ പലതിന്റെയും അടിമത്തങ്ങള്‍ സ്വയം സ്ഥാപിച്ചു. വയലാര്‍ എഴുതി, യേശുദാസ് പാടിയത് പോലെ

"മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മണ്ണ് പങ്കു വെച്ചു"

ഒരു സ്ത്രീയോ പുരുഷനോ ഈ ലോകത്ത് പിറന്നു വീഴുമ്പോള്‍ത്തന്നെ അവന്റെ പങ്കാളി ആരാണ് എന്ന് ദൈവം അവന്റെ നാള്‍വഴി   പുസ്തകത്തില്‍ എഴുതി വെക്കുന്നുണ്ട്.അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ ഭൂമിയില്‍ ഉള്ള ആര്‍ക്കും സാധിക്കുകയില്ല., ളോഹ ഇട്ടു കുര്‍ബാന ചെല്ലികൊണ്ടിരുന്ന പലരും കല്യാണം കഴിച്ചു ജീവിക്കുന്നതും രഹസ്യം ആയി കല്യാണസൗഗന്ധികം അണിയുകയും പരസ്യമായി കുര്‍ബാന ചെല്ലുകയും, കൂദാശകള്‍ നല്‍കുകയും ചെയുന്നതും ദൈവം അവന്റെ കണക്കു പുസ്തകത്തില് എഴുതിയ പ്രകാരം നടക്കുന്നത്കൊണ്ടാണ്. പുറപത്ത് നിന്ന് കല്യാണം കഴിച്ചവരുടെ സ്ഥിതിവിവരകണക്കെടുത്താല്‍ ശതമാനം കൂടുതല്‍ തിരുവസ്ത്രം ഇട്ടവര്‍ ആണ് എന്ന് മറക്കാതിരിക്കുക.

വിവാഹം എന്നത് ഇഷ്ടപെട്ട ഒരു സ്ത്രീയും പുരുഷനും തമ്മില്‍ ഒന്നിച്ചു ജീവിക്കാനുള്ള പരസ്യസമ്മതവും അതിനു സമൂഹം നല്‍കുന്ന അനുവാദവും ആണ്. ക്നാനായ സമുദായത്തില്‍ തന്നെ നിലനില്‍ക്കണോ അതോ വേണ്ടയോ എന്നത് ആ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികള്‍ എടുക്കേണ്ട തീരുമാനം ആണ്. സമുദായത്തിന് അതില്‍ ഇടപെടാനുള്ള അധികാരവും അവകാശവും ഇല്ല. അവരുടെ വ്യക്തിസ്വാതന്ത്രത്തെ നാം ബഹുമാനിക്കണം. പക്ഷെ അതിനു ശേഷം തിരിച്ചു കുതികാല്‍ വെട്ടികളായ ചില വൈദികര്‍ക്കു ഇരുട്ടിന്റെ മറവില്‍ ഡോളറിന്റെ നോട്ടുകള്‍ പോക്കറ്റിലിട്ടു കൊടുത്തു അവരുടെ ഒത്താശ വഴി സമുദായത്തില്‍ പിന്‍ വാതില്‍ക്കല്‍ കൂടെ കയറുവാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് പ്രശ്നം ഉണ്ടാകുന്നത്.

പരസ്പരം ഇഷ്ടപെട്ടവരുടെ വിവാഹം എന്നത് ഒരു സന്തോഷ മുഹൂര്‍ത്തം ആണ്. ഈ ലോകത്ത് ഒരു പുതിയ കുടുംബം രൂപം പ്രാപിക്കുന്ന അവസരം ആണ്. അതില്‍ ക്ഷണിക്കപെട്ടാല്‍ പങ്കെടുക്കുക എന്നത് മാന്യതയുടെയും സംസ്കാരത്തിന്റെയും പ്രതീകം ആണ്. അത് മനസ്സിലാക്കുവാന്‍ കുടുംബപാരമ്പര്യം വേണം. വെളുത്തേടത്തിയുടെ മക്കള്‍ക്ക്‌ അത് മനസ്സിലാകില്ല.

സന്യസ്തവസ്ത്രം ഇട്ടു പ്രമാണങ്ങളുടെ ലംഘനം നടത്തുന്ന വൈദികര്‍ക്കു ഓശാന പാടുന്ന മുത്തോലത്തച്ചന്റെ കൂലി എഴുത്തുകാര്‍ ഒന്നോര്‍ക്കുക, അകത്തോലിക്കന്റെയോ, അക്രൈസ്തവന്റെയോ വിവാഹചടങ്ങില്‍ ഒരു വൈദികന്‍ പരസ്യമായി പങ്കെടുക്കുന്നത്, പല വൈദികരും ഇരുട്ടിന്റെ മറവില്‍ ചെയുന്ന പ്രമാണലംഘനങ്ങളെകാള്‍ മാന്യവും, പരിഷ്ക്രതവും സ്വീകാര്യതയും ഉള്ളതാണ്. ബാലപീഡന കേസുകളിലെ പ്രതിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാതെ ഒറ്റ രാത്രി കൊണ്ട് നാട് കടത്തുന്നതിനെക്കാള്‍ മാന്യം ആണ്.

ഒരു മാസം 1600 ഡോളറില്‍ കൂടുതല്‍ ഒന്നും വാങ്ങാത്ത മിയാമിയിലെ വൈദികന്റെ നേര്‍ക്ക്‌ മുത്തോലത്തിന്റെ ആക്രോശം വെളുത്തേടത്തിയുടെ പാരമ്പര്യത്തിന്റെ പ്രതിഫലനം ആണ്. ആ അച്ചന്റെ വരവ്-ചിലവ് തുറന്ന പുസ്തമാകമാണ്.

അങ്ങയുടേതോ?

കള്ളന്മാരുടെയും അസാന്മാര്‍ഗികളുടെയും ഉറ്റ തോഴനായി വിലസുന്ന അങ്ങേക്ക് ഉളിപ്പുണ്ടോ മിയാമിക്കാരുടെ പ്രിയപ്പെട്ട, സമ്പന്നന്‍ ആകാന്‍ ശ്രമിക്കാത്ത, ഒരു കത്തോലിക്കാ വൈദികന്റെ നേരെ പുലമ്പുവാന്‍? ലത്തീന്‍ പള്ളിയില്‍ രഹസ്യം ആയി കുര്‍ബാന ചെല്ലി, അവിടെ കിടന്നുറങ്ങി, അവിടുത്തെ ഉപ്പും ചോറും ഉണ്ട് അടുത്ത സ്ഥലത്ത് വന്നു ലത്തീന്‍കാരെ തെറി വിളിക്കുന്ന മുതോലത്തച്ചാ, ഉണ്ട ചോറിനു നന്ദി കാണിക്കണം.വെളുത്തേടപാരമ്പര്യം കാണിക്കരുത്. ചില ജന്തുക്കള്‍ പോലും ഇക്കാര്യത്തില്‍ കൂടുതല്‍ മാന്യരാണ്.

ചിക്കാഗോ കനാ
എന്നെനും ക്നാനായക്കാരോടൊപ്പം

(ചിക്കാഗോ ക്നായില്‍ വന്ന പുതിയ പോസ്റ്റ്‌)

7 comments:

  1. എൻഡോഗമി വാദമൊക്കെ ഒരു തട്ടിപ്പാണെന്ന് തിരിച്ചറിയാൻ എന്തിനാണിനിയും ഒരു സങ്കോചം? ഒരു തരം കപടത. എൻഡോഗമിയുടെ പേരിൽ പള്ളികളിലും സംഘടനകളിലും ആളു കളിക്കുക. ക്നാനായ സമുദായ സ്നേഹി എന്ന പേരുണ്ടാക്കുക. അക്ഷരാർത്ഥത്തിൽ അമേരിക്കൻ ക്നാനായക്കാരുടെ മറ്റൊരു ഒഴിച്ചു കൂടാനാവാത്ത തട്ടിപ്പ്!

    എന്നൽ സ്വന്തം മകൾക്കോ മകനോ സഹോദരങ്ങൾക്കോ ക്നാനായ സമുദായത്തിൽ നിന്നല്ലാതെ നല്ലൊരു proposal വന്നാൽ അതിന്റെ പിറകെ പോവുകയും ചെയ്യും. അവസരത്തിനുവേണ്ടിയുള്ള കാത്തിരുപ്പ്. ആർക്കാണ്‌ ഇത്ര ക്നാനായ സ്നേഹം. ഇപ്പോഴുള്ള സ്നേഹം കരിയറിനോടാണ്‌. സ്റ്റാറ്റസിനോടാണ്‌. പണത്തിനോടാണ്‌. സ്ഥാനമാനങ്ങളോടാണ്‌.

    ക്നാനായ സമുദായത്തിലെ എഴുപതു ശതമാനം കുടുംബങ്ങളിൽനിന്നും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ Endogamy അനുഷ്ടിക്കാത്തവരാണ്‌. ഭൂരിപക്ഷം കുടുംബങ്ങളിൽനിന്നും ക്നാനായക്കാരല്ലാത്തവരുമായി വിവാഹബന്ധത്തിൽ ഏർപ്പെട്ടിട്ടുണ്ട്. ബിഷപ്പുമാർ, പുരോഹിതർ, കന്യാസ്ത്രീകൾ, ക്നാനായത്തിലെ അല്മായ നേതാക്കൾ. ഇവരുടെയെല്ലാം കുടുംബത്തിൽനിന്നും ക്നാനായക്കാരല്ലാത്തവരുമായി ബന്ധം ചേർന്നിട്ടുണ്ട്. ബിഷപ്പ് മൂലക്കാട്ടു മുതൽ ജസ്റ്റീസ് സിറിയക്ക് ജോസഫ് വരെ..
    ഇവർക്കൊരിക്കലും പുറത്തുനിന്നും വിവാഹം കഴിച്ച കുടുംബാംഗങ്ങളെ സ്വന്തം കുടുംബത്തിൽ നിന്നും പുറത്താക്കാൻ കഴിയില്ല. സ്വയം ആന്മവഞ്ചന നടത്തി ക്നാനായ പള്ളികളിൽ പുഞ്ചിരിച്ച മുഖവുമായി അവർ നില്ക്കുന്നു. പുറത്തുനിന്നും വിവാഹം കഴിച്ച ക്നാനായിക്കാരെ ഉറക്കെ അപമാനിക്കുന്നു. പക്ഷേ സ്വന്തം ജീവിതത്തിൽ ഇവരുമായി ആന്മബന്ധം.

    ഇവരെല്ലാം വെറുതെ പാരമ്പര്യവാദവും endogamyയും മുഴക്കുന്നു. ഈ ആന്മവഞ്ചന ഇനിയെങ്കിലും നിർത്തിക്കൂടേ? ഈ മുഖംമൂടി ഇന്നല്ലെങ്കിൽ നാളെ കൊഴിഞ്ഞു വീഴുമെന്നുള്ളതിന്‌ ആർക്കാണിത്ര സംശയം.

    ReplyDelete
    Replies
    1. എന്റെ പ്രിയ കത്തോലിക്കനെ, സെന്‍റ് തോമസ്‌ കേരളത്തില്‍ വന്നുവെന്ന് കത്തോലിക്ക സഭ ഔദ്യോഗികമായി സമ്മതിക്കുന്നില്ലല്ലോ, പോപ്പ് ബെനെടിക്റ്റ് പതിനാറാമന്‍ തന്നെ പറഞ്ഞിട്ടുണ്ട് ഇക്കാര്യം. എന്നാലും നമ്മള്‍ അത് അംഗീകരിക്കാന്‍ തയ്യാറല്ല. തലമുറകളായി വിശ്വസിച്ചു പോരുന്ന കാര്യങ്ങള്‍ പെട്ടെന്ന് മാറ്റി പറയാനും, പ്രവര്‍ത്തിയില്‍ ആക്കാനും ബുദ്ധിമുട്ടുണ്ട്. അതുപോലെ തന്നെയാണിതും. ക്നാനായം ഒരു വികാരമാണ് അതിലുപരി ഒരു സംസ്കാരമാണ്. അത് പറഞ്ഞാല്‍ താങ്കള്‍ക്കു മനസ്സിലാകണമെന്നില്ല. ചിലര്‍ പണവും, വിദ്യാഭ്യാസവും, സ്ടാടസും സൌന്ദര്യവും പ്രേമവും ഒക്കെ നോക്കി പോവുന്നുണ്ട്. അവര്‍ പലരും പിന്നീട് വളരെ വിഷമത്തോടെ എന്നോടു വേണ്ടായിരുന്നുവെന്ന് പറഞ്ഞിട്ടുമുണ്ട്. താങ്കള്‍ ചൂണ്ടികാണിച്ചത് പോലെ സമുദായത്തില്‍ നിന്നും മാറി കല്യാണം കഴിച്ചവരെ ഒരിക്കലും ഞങ്ങള്‍ അപമാനിക്കുകയോ പിണറായിയെ പോലെ കുലംകുത്തികളെന്നു വിളിക്കുകയോ ചെയ്യുന്നില്ല. പിന്നെ ആരെങ്കിലും വിവരമില്ലാതെ എന്തെങ്കിലും പറയുകയോ എഴുതുകയോ ചെയ്താല്‍ തന്നെ നമ്മള്‍ കത്തോലിക്കര്‍ അതങ്ങു പൊറുക്കുക. എന്താ തയ്യാറല്ലെ?

      Delete
    2. Good reply Thomachen

      Delete
    3. ചില സമുദായ അംഗങ്ങളുടെ കയ്യിലിരുപ്പിന്റെ ഗുണംകൊണ്ട് സമുദായത്തില്‍ നിന്ന് പെണ്ണ് കിട്ടാതതുമുണ്ട്. ഉദാഹരണം വേണോ? വേണ്ട പാവം ജീവിച്ചു പൊയ്ക്കോട്ടേ...

      Delete
    4. തോമസ്ലീഹ ഇന്ത്യയില്‍ വന്നില്ലായെന്നുള്ള വാദം വളരെ പ്രബലമാണ്. ഇന്ത്യയില്‍ വന്നു, എന്നത് പോര്‍ച്ചുഗീസുകാര്‍ ഉണ്ടാക്കിയ ഒരു മിത്ത് മാത്രമാണെന്നും, ചരിത്രപരമായ പിന്‍ബലം പോരെന്നുമാണ് ഞാന്‍ മനസ്സിലാക്കിയത്.. പക്ഷെ, പോര്‍ച്ചുഗീസുകാര്‍ ഇന്ത്യയില്‍ വരുന്നതിനു മുന്നേ കൊണ്ടുങ്ങല്ലൂരില്‍ ക്രിസ്ത്യന്‍ സമുദായം തീര്‍ച്ചയായും ഉണ്ടായിരുന്നു.. ആ വിവരണം പോര്‍ച്ചുഗീസുകാരുടെ യാത്ര വിവരണതിലും കാണാം.. കൊടുങ്ങല്ലൂര്‍ ഒരു ചരിത്രാതീത തുറമുഖം ആയ സ്ഥിതിക്ക് അവര്‍ വിദേശത്ത് നിന്നും വന്നവരോ, അല്ലെങ്കില്‍ വിദേശികളുടെ കൂടെ തദ്ദേശീയര്‍ സഹകരിച്ചതിന്റെ ഫലമായോ ക്രിസ്ത്യാനികള്‍ ആയവര്‍ ആവാം.. അത് പോലെ ഇന്ത്യന്‍ തീരത്തേക്ക് ഉള്ള ജൂത കുടിയേറ്റം രണ്ടു കാലഘട്ടങ്ങളില്‍ ആയി ഉണ്ടായി എന്നും കരുതപ്പെടുന്നു.

      Delete
  2. മനുഷ്യൻ അവൻ ജീവിക്കുന്ന ചുറ്റൂപാടുകളുടെ സ്വധീനത്തിലാണ്. ക്നാനായ പാരമ്പര്യം സൂക്ഷിക്കാനായിരുന്നെങ്കിൽ നമുക്കെല്ലാം കോട്ടയത്തുമാത്രം കഴിഞ്ഞാൽ മതിയായിരുന്നല്ലോ! അമേരിക്കയിൽ വന്ന് സായിപ്പിന് അടിമവേല ചെയ്യേണ്ടിയിരുന്നില്ലല്ലോ. ഇന്ത്യയോടുള്ള കൂറ് ഉപേക്ഷിച്ചിട്ട് അമേരിക്കൻ പൗരത്വം എന്തിന് സ്വീകരിച്ചു? ക്നായി തൊമ്മൻ എന്തിനു വെളുത്തേടത്തിയെ വിവാഹം കഴിച്ചു? നമ്മുടെ മക്കളെ എന്തിന് ക്നായിക്കാരല്ലാത്തവരുടെ സ്കൂളിൽ പഠിപ്പിക്കാൻ വിടുന്നു? നമ്മളൊക്കെ വെറും സാങ്ക്ൽപ്പിക ലോകത്തിലാണ് ജീവിക്കുന്നത്. ബ്ലോഗർ എന്തൊക്കെയോ പുലമ്പുന്നു. താങ്കളും ഇതിൽ നിന്നൊന്നും വിമുക്തനല്ല. പിന്നെ വെറുതെ വാദത്തിനു വേണ്ടി വല്ലതുമൊക്കെ പറയാം.

    ReplyDelete
  3. Mutholam spend 5 minutes in a Non Kna wedding, Fr.Miami spend an hour for a Non Kna wedding. If Fr.Miami has done the wrong thing, Muthu is equally a criminal.

    Muthuvintey killappatty ezhuthukaaaran is not any better, because he also attended the function.

    ReplyDelete