ദൈവം മനുഷ്യനെ സ്ത്രീയും പുരുഷനും ആയി സൃഷ്ടിച്ചു. അതിനു ശേഷം മനുഷ്യന്‍ അവന്റെ മേല്‍ പലതിന്റെയും അടിമത്തങ്ങള്‍ സ്വയം സ്ഥാപിച്ചു. വയലാര്‍ എഴുതി, യേശുദാസ് പാടിയത് പോലെ
"മനുഷ്യന്‍ മതങ്ങളെ സൃഷ്ടിച്ചു
മതങ്ങള്‍ ദൈവങ്ങളെ സൃഷ്ടിച്ചു
മനുഷ്യനും മതങ്ങളും ദൈവങ്ങളും ചേര്‍ന്ന്
മണ്ണ് പങ്കു വെച്ചു"
ഒരു സ്ത്രീയോ പുരുഷനോ ഈ ലോകത്ത് പിറന്നു വീഴുമ്പോള്‍ത്തന്നെ അവന്റെ പങ്കാളി ആരാണ് എന്ന് ദൈവം അവന്റെ നാള്‍വഴി പുസ്തകത്തില്‍ എഴുതി വെക്കുന്നുണ്ട്.അതില്‍ മാറ്റങ്ങള്‍ വരുത്താന്‍ ഈ ഭൂമിയില്‍ ഉള്ള ആര്‍ക്കും സാധിക്കുകയില്ല., ളോഹ ഇട്ടു കുര്‍ബാന ചെല്ലികൊണ്ടിരുന്ന പലരും കല്യാണം കഴിച്ചു ജീവിക്കുന്നതും രഹസ്യം ആയി കല്യാണസൗഗന്ധികം അണിയുകയും പരസ്യമായി കുര്‍ബാന ചെല്ലുകയും, കൂദാശകള്‍ നല്‍കുകയും ചെയുന്നതും ദൈവം അവന്റെ കണക്കു പുസ്തകത്തില് എഴുതിയ പ്രകാരം നടക്കുന്നത്കൊണ്ടാണ്. പുറപത്ത് നിന്ന് കല്യാണം കഴിച്ചവരുടെ സ്ഥിതിവിവരകണക്കെടുത്താല്‍ ശതമാനം കൂടുതല്‍ തിരുവസ്ത്രം ഇട്ടവര്‍ ആണ് എന്ന് മറക്കാതിരിക്കുക.
വിവാഹം എന്നത് ഇഷ്ടപെട്ട ഒരു സ്ത്രീയും പുരുഷനും തമ്മില്‍ ഒന്നിച്ചു ജീവിക്കാനുള്ള പരസ്യസമ്മതവും അതിനു സമൂഹം നല്‍കുന്ന അനുവാദവും ആണ്. ക്നാനായ സമുദായത്തില്‍ തന്നെ നിലനില്‍ക്കണോ അതോ വേണ്ടയോ എന്നത് ആ വിവാഹബന്ധത്തില്‍ ഏര്‍പ്പെടുന്ന പങ്കാളികള്‍ എടുക്കേണ്ട തീരുമാനം ആണ്. സമുദായത്തിന് അതില്‍ ഇടപെടാനുള്ള അധികാരവും അവകാശവും ഇല്ല. അവരുടെ വ്യക്തിസ്വാതന്ത്രത്തെ നാം ബഹുമാനിക്കണം. പക്ഷെ അതിനു ശേഷം തിരിച്ചു കുതികാല്‍ വെട്ടികളായ ചില വൈദികര്‍ക്കു ഇരുട്ടിന്റെ മറവില്‍ ഡോളറിന്റെ നോട്ടുകള്‍ പോക്കറ്റിലിട്ടു കൊടുത്തു അവരുടെ ഒത്താശ വഴി സമുദായത്തില്‍ പിന്‍ വാതില്‍ക്കല്‍ കൂടെ കയറുവാന്‍ ശ്രമിക്കുമ്പോള്‍ മാത്രമാണ് പ്രശ്നം ഉണ്ടാകുന്നത്.
പരസ്പരം ഇഷ്ടപെട്ടവരുടെ വിവാഹം എന്നത് ഒരു സന്തോഷ മുഹൂര്‍ത്തം ആണ്. ഈ ലോകത്ത് ഒരു പുതിയ കുടുംബം രൂപം പ്രാപിക്കുന്ന അവസരം ആണ്. അതില്‍ ക്ഷണിക്കപെട്ടാല്‍ പങ്കെടുക്കുക എന്നത് മാന്യതയുടെയും സംസ്കാരത്തിന്റെയും പ്രതീകം ആണ്. അത് മനസ്സിലാക്കുവാന്‍ കുടുംബപാരമ്പര്യം വേണം. വെളുത്തേടത്തിയുടെ മക്കള്‍ക്ക് അത് മനസ്സിലാകില്ല.
സന്യസ്തവസ്ത്രം ഇട്ടു പ്രമാണങ്ങളുടെ ലംഘനം നടത്തുന്ന വൈദികര്‍ക്കു ഓശാന പാടുന്ന മുത്തോലത്തച്ചന്റെ കൂലി എഴുത്തുകാര്‍ ഒന്നോര്‍ക്കുക, അകത്തോലിക്കന്റെയോ, അക്രൈസ്തവന്റെയോ വിവാഹചടങ്ങില്‍ ഒരു വൈദികന്‍ പരസ്യമായി പങ്കെടുക്കുന്നത്, പല വൈദികരും ഇരുട്ടിന്റെ മറവില്‍ ചെയുന്ന പ്രമാണലംഘനങ്ങളെകാള്‍ മാന്യവും, പരിഷ്ക്രതവും സ്വീകാര്യതയും ഉള്ളതാണ്. ബാലപീഡന കേസുകളിലെ പ്രതിയെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാതെ ഒറ്റ രാത്രി കൊണ്ട് നാട് കടത്തുന്നതിനെക്കാള്‍ മാന്യം ആണ്.
ഒരു മാസം 1600 ഡോളറില്‍ കൂടുതല്‍ ഒന്നും വാങ്ങാത്ത മിയാമിയിലെ വൈദികന്റെ നേര്‍ക്ക് മുത്തോലത്തിന്റെ ആക്രോശം വെളുത്തേടത്തിയുടെ പാരമ്പര്യത്തിന്റെ പ്രതിഫലനം ആണ്. ആ അച്ചന്റെ വരവ്-ചിലവ് തുറന്ന പുസ്തമാകമാണ്.
അങ്ങയുടേതോ?
കള്ളന്മാരുടെയും അസാന്മാര്‍ഗികളുടെയും ഉറ്റ തോഴനായി വിലസുന്ന അങ്ങേക്ക് ഉളിപ്പുണ്ടോ മിയാമിക്കാരുടെ പ്രിയപ്പെട്ട, സമ്പന്നന്‍ ആകാന്‍ ശ്രമിക്കാത്ത, ഒരു കത്തോലിക്കാ വൈദികന്റെ നേരെ പുലമ്പുവാന്‍? ലത്തീന്‍ പള്ളിയില്‍ രഹസ്യം ആയി കുര്‍ബാന ചെല്ലി, അവിടെ കിടന്നുറങ്ങി, അവിടുത്തെ ഉപ്പും ചോറും ഉണ്ട് അടുത്ത സ്ഥലത്ത് വന്നു ലത്തീന്‍കാരെ തെറി വിളിക്കുന്ന മുതോലത്തച്ചാ, ഉണ്ട ചോറിനു നന്ദി കാണിക്കണം.വെളുത്തേടപാരമ്പര്യം കാണിക്കരുത്. ചില ജന്തുക്കള്‍ പോലും ഇക്കാര്യത്തില്‍ കൂടുതല്‍ മാന്യരാണ്.
ചിക്കാഗോ കനാ
എന്നെനും ക്നാനായക്കാരോടൊപ്പം
(ചിക്കാഗോ ക്നായില്‍ വന്ന പുതിയ പോസ്റ്റ്)
No comments:
Post a Comment