Sunday, May 6, 2012

മിഡില്‍ ഈസ്റ്റ്‌ ക്നായി തൊമ്മന്‍ വീണ്ടും


എന്റെ ക്‌നാനായ മക്കളേ

തൊമ്മന്‍ വീണ്ടും എഴുതേണ്ടിവരുന്നു.

ക്‌നാനായ സമുദായം നേരിടുന്ന ചില വെല്ലുവിളികളെപ്പറ്റി തുറന്നെഴുതട്ടെ. പല അഭിപ്രായങ്ങളും അഭിപ്രായ വ്യത്യാസങ്ങളും ഇതു സംബന്ധമായി ഉണ്ടാകാം. എന്നാലും തൊമ്മനെഴുതാതിരിക്കാന്‍ തോന്നുന്നില്ല.

ക്‌നാനായക്കാരും പുറത്തുപോയവരും എ.ഡി മുന്നൂറ്റി നാല്‍പത്തി അഞ്ചില്‍ എന്റെ കൂടെ വന്ന എഴുപത്തിരണ്ടു കുടുംബക്കാരും അവരുടെ പിന്‍ഗാമികളും മാത്രം ഉള്‍പെട്ട സമുഹം ഈ അവസ്ഥയില്‍തന്നെ നൂറ്റാണ്ടുകളോളം നിലനില്‍ക്കുകയും ബഹുമാനപ്പെട്ട മാക്കീല്‍ പിതാവിന്റെ ശ്രമഫലമായി ക്‌നാനായ വികാരിയത്തും പിന്നീടു ക്‌നാനായ രുപതയും ഇപ്പോള്‍ ക്‌നാനായ അതിരൂപതയുമായി ഏതാണ്ട് എഴുപതോളം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്നു.

ക്‌നാനായത്തിനു പുറത്തുള്ളവരുമായി വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ പണ്ടുകാലം മുതല്‍തന്നെയുണ്ടായിരുന്നു. അങ്ങനെ വിവാഹം കഴിക്കുന്നവര്‍ ക്‌നാനായ സമൂഹത്തില്‍നിന്നും പുറത്താവുകയും ആ വ്യക്തികളുടെ മാതാപിതാക്കള്‍ക്കു അതൊരു വലിയ നാണക്കേടായി മാറുകയും ചെയ്തിട്ടുണ്ട്. നമ്മുടെ പൂര്‍വികര്‍ അങ്ങു കാനാന്‍ ദേശം മുതല്‍ പിന്‍തുടര്‍ന്നു പോന്നതാണിത്.

ക്‌നാനായസമുദായമോ സമുദായംഗങ്ങളോ ഒരുകാലത്തും ആരേയും സമുദായത്തിനു പുറത്തുനിന്നും വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചിട്ടില്ലെന്നു മാത്രമല്ലഅങ്ങിനെ വിവാഹം നടന്നാല്‍ സമുദായത്തില്‍നിന്നും പുറത്താക്കപ്പെടും എന്നു ബോധ്യപ്പെടുത്തിയിട്ടുമുണ്ട്. എന്നാല്‍ സാമ്പത്തിക നേട്ടങ്ങളുടേയും പ്രേമബന്ധങ്ങളുടേയും പുറകേ പോയി ക്‌നാനായത്തനിമ നഷ്ടപ്പെടുത്തിയവരാണ് ഇന്നു ക്‌നാനായസഭക്കു പുറത്തുനിന്നും അകത്തേക്കു കയറാന്‍ വിഫലശ്രമം നടത്തുന്നത്.

നാണംകെട്ടു നഷ്ടപ്പെടുത്തിയ ക്‌നാനായത്തനിമ എങ്ങിനേയും തിരിച്ചുകിട്ടിയിരുന്നെങ്കില്‍ എന്നുചിന്തിക്കുന്ന ഈ ആളുകള്‍ ക്‌നായത്തിനു വെളിയില്‍പോയപ്പോള്‍ എന്തുകൊണ്ട് അന്നിതു ചിന്തിച്ചില്ല. നഷ്ടപ്പെട്ട നന്മയെപ്പറ്റി വിലപിക്കുന്ന നിങ്ങളോടു തൊമ്മനൊന്നേ പറയാനുള്ളൂ. ക്‌നാനായ സമുദായം നിങ്ങളെ ഒരിക്കലും തിരിച്ചു സ്വീകരിക്കില്ല. എന്തു വിലകൊടുത്തും അതിനുള്ള നിങ്ങളുടെ ഏതു ശ്രമത്തേയും എന്റെ മക്കള്‍ ചെറുക്കും. അതിനൊത്താശ നില്‍ക്കുന്നവര്‍ ആരായലും സമുദായത്തിനകത്തുള്ളവരായാലും പുറത്തുള്ളവരായാലും എന്റെ  മക്കള്‍ നഖശിഖാന്തം എതിര്‍ക്കുകയും തള്ളിക്കളയും ചെയ്യും. തനിമയിലഭിമാനിക്കുകയുംഅതു വിളിച്ചു പറയുകയും ചെയ്യുന്ന എന്റെ മക്കള്‍ ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചക്കും തയ്യാറാകുമെന്ന് വ്യാമോഹിക്കേണ്ട. നാറിയവരെ ചുമന്നാല്‍ ചുമക്കുന്നവരും നാറുമെന്നു മറക്കാതിരിക്കുക.

ക്‌നാനായത്തനിമ തൊമ്മന്റെയും തൊമ്മന്റെ മക്കളുടേയും ജന്മാവകാശമാണ്. അതൊരിക്കല്‍ സ്വന്തമിഷ്ടപ്രകാരം വലിച്ചെറിഞ്ഞവര്‍ക്കുവേണ്ടി പണയം വക്കാനുള്ളതല്ല.

എന്റെ ക്‌നാനായമക്കളേ ക്‌നാനായമെന്നുകേട്ടാലോ തിളക്കണം ചോര നമ്മുക്കു ഞരമ്പുകളില്‍.

സ്വന്തം തൊമ്മന്‍
(തുടരും)

കടപ്പാട്: Middle East Kna Blog

3 comments:

  1. What about the Indian (Nair) wife of Knai Thomman and his children through her? So is he or was he a knanaya?

    Mind you, this fact is attested by Knanaya's own official historians. In the official historian's view it was ok to marry local women as that was the norm and it was necessary to gain acceptability among the local high castes.

    OK. For argument's sake knanayas marry only knanayas. In that case every kna must be able to retrace his/her ancestry to 345 AD. How many knas can retrace his/her ancestry upto 10 generations behind him/her? Come on!

    ReplyDelete
  2. Thomas of Cana is indeed a fiction. The southist people were historically washermen who came from Tamil Nadu. In those days, ash was used to wash cloths and vessels. Both men and women from this community worked as washers. Since they had a habit of tying ash on the tip of their cloths, they were called as “Chaaramkettys” (Ash tiers). Northists (St. Thomas Christians) did not consider Chaaramkettys as Nasranis. They were mainly considered as a lower sub-caste of Nairs. Since the Chaaramkettys mainly worked near “Kinar” (Wells) and ponds, they were also called “Kinar Nair” (Well Nair). It was this “Kenar Nair” which later Syrianized as “Knanaya”. The Chaaramketty people spoke Tamil language. They are believed to be a branch of Vellala Chettys. Various Grantha Variyolas have references of the arrival of Chaaramkettys from Tamilakam. Chaaramketty women wore mainly Tamil-styled cloths like Saree, etc while Nasrani women strictly wore Chattayum Mundum. Besides these, Chaaramketty women used to have many other habits which Nasrani women did not have, such as wearing jasmine and other flowers on their hair, nose-piercing ornaments (Mookkuthi), etc.

    ReplyDelete
  3. Who wrote this utter nonsense. He does not read history of knanayas. His version is purely pervereted and I am sure he is a kana. No one with knanaya blood in his veins shall write such vicious things. If indeed knanayas are as he stated, why are they so anxious to come back to this community. Kiittatha munthiringa kuranganu pulikkum!

    ReplyDelete