Saturday, May 5, 2012

വേറിട്ട്‌ ചിന്തിക്കുന്നവര്‍


തോമസ്കുട്ടി സാറുമായുള്ള അഭിമുഖത്തിന് മാനുവേല്‍ ജോസഫ്‌ എന്നയാള്‍ പോസ്റ്റ്‌ ചെയ്ത കമന്റ് ആണ് ഈ പോസ്റ്റിനു പ്രചോദനം.

കടുത്തുരുത്തി സമ്മേളനത്തില്‍ വച്ച് എക്സ് എം.എല്‍.എ. സ്റീഫന്‍ ജോര്‍ജ് ഒരു പുന്നനെക്കുറിച്ചു പരാമര്‍ശിച്ചിരുന്നു.  ഇതേ പുന്നനെക്കുറിച്ചു ഓശാന ഞായറാഴ്ച നടന്ന ചടങ്ങില്‍ മുപ്രാപ്പള്ളി ജോയിസാറും സംസാരിച്ചിരുന്നു. കൌതുകം കൊണ്ട് "ആരാടാ, ഈ പുന്നന്‍" എന്ന് ഞാന്‍ അന്വേഷിച്ചു നോക്കി.

സ്റീഫന്‍ ജോര്‍ജ് പറഞ്ഞതനുസരിച്ച് ഈ പുന്നന്‍ ഒരു കാനാ അഥവാ പ്ലെക് (PLEK) ആണ്. പക്ഷെ സത്യം അതല്ല. കുമരകം സ്വദേശിയായ പുന്നന്‍ ഇപ്പോള്‍ ഏറ്റുമാനൂര്‍ ഇടവകയിലാണ് താമസിക്കുന്നത്. അങ്ങേരു “ജന്മം കൊണ്ടും കര്‍മ്മം കൊണ്ടും” ക്നാനയക്കാരന്‍ തന്നെ. പക്ഷെ പുന്നന്‍ സ്വവംശവിവാഹ നിഷ്ടയ്ക്കെതിരെ പട പൊരുതുന്ന ആളാണ്‌ എന്നറിഞ്ഞു. എന്റെ അന്വേഷണം വീണ്ടും നീണ്ടു. ഞാന്‍ ഓര്ത്തിരുന്നത് ചിക്കാഗോ കേന്ദ്രമായി പ്രവര്‍ത്തിച്ചു ക്നാനായ സമുദായത്തിന്റെ നിത്യശല്യമായ കാനാ (KANA) എന്ന സംഘടനയിലെ അംഗങ്ങള്‍ മുഴുവന്‍ വെളിയില്‍ നിന്ന് വിവാഹം ചെയ്തവര്‍ ആണെന്നാണ്‌. പക്ഷെ അന്വേഷണത്തില്‍ നിന്ന് മനസ്സിലായി, അതും തെറ്റിദ്ധാരണ ആണെന്ന്. കാനായിലും ജന്മ/കര്‍മ്മ ക്നാനയമക്കളുണ്ട്.

എന്തുകൊണ്ട് ഈ ജന്മ/കര്‍മ്മ ക്നാനയമക്കള്‍ ക്നാനായ സമുദായത്തിനോട്ടു (നമ്മുടെ ഭാഷയില്‍) പാര പണിയുന്നു?

ഉത്തരം ലളിതമല്ല, കാരണങ്ങള്‍ നിരവധിയാണ്. പക്ഷെ ലളിതമായ ഒരു വസ്തുത ഇതിനു പിന്നിലുണ്ട്. രണ്ടേകാല്‍ ലക്ഷം വരുന്ന ഒരു സമുദായത്തില്‍ എല്ലാവരും ഒന്ന് പോലെയല്ല ചിന്തിക്കുന്നത്. വേറിട്ട്‌ ചിന്തിക്കുന്ന ഒരാള് പോലും ഇല്ലാത്ത അത്തരം ഒരു സമുദായം മന്ദബുദ്ധികളുടേതാണ്. നമ്മുടെ ക്നാനായ സമുദായം മന്ദബുദ്ധികളുടെ സമുദായം അല്ലാത്തത് കൊണ്ടാണ് ഇത്തരം വേറിട്ട ചിന്തകളും കാഴ്ചപ്പാടുകളും ഉണ്ടാകുന്നത്. വൈദികര്‍ക്ക് മന്ദബുദ്ധികളെയാണേറെയിഷ്ടം.

പലര്‍ക്കും നമ്മുടെ ചരിത്രം  യാതൊരു തെളിവുകളുടെയും അടിസ്ഥാനതിലുള്ളതല്ല. ചാഴികാടന്റെ പുസ്തകത്തെ ഭാവനാവിലാസമായി മാത്രമാണ് ചിലരെങ്കിലും കാണുന്നത്. അരമനയിലെ നമ്മുടെ വൈദികരാണെങ്കില്‍ കാലാകാലങ്ങളില്‍ ചരിത്രം മാറ്റിമറിക്കാറുണ്ട്.

ഇത്തരം നിരുത്തരവാദിത്വപരമായ പ്രവര്‍ത്തനങ്ങള്‍ പലരെയും സംശയാലുക്കളാക്കുന്നുണ്ട്. “ദാവീദു രാജാവിന്റെ മക്കളാണെന്ന്” പറയുമ്പോള്‍ അത് വിശ്വസനീയമായി പറയണം. സമുദായത്തിനുള്ളില്‍ ഉള്ളവര്‍ക്ക് മാത്രമല്ല, സമുദായത്തിന് വെളിയിലുള്ളവര്‍ക്കും.അത് വിശ്വസനീയമായിരിക്കണം.

അതുപോലെതന്നെ സമുദായകാര്യങ്ങളെക്കുറിച്ച് തീരുമാനങ്ങള്‍ എടുക്കുന്നത് സമുദായ അംഗങ്ങളും നേതാക്കളും ആയിരിക്കണം. അല്ലാതെ പുരോഹിത വര്‍ഗമോ സമുദായത്തില്‍ നിന്ന് പുറത്തായവരോ, അല്ല. അവര്‍ക്കും വൈദികര്‍ക്കും, തിരുമെനിമാര്‍ക്കും അഭിപ്രായം പറയാം, ചോദിച്ചാല്‍ മാത്രം.

അഭിപ്രായം ചോദിചില്ലെങ്കില്‍ - മൈന്‍ഡ് യുവര്‍ ബിസിനസ്. അങ്ങിനെ ചെയ്തില്ലെങ്കില്‍, ഓശാന സംഭവം വീണ്ടും വീണ്ടും ആവര്‍ത്തിക്കും. ഇതിലും മോശമാകാം എന്ന കാര്യം മറക്കേണ്ട.

No comments:

Post a Comment