കോട്ടയം അതിരൂപതയില്‍ നാം അനുവര്‍ത്തിച്ചു വരുന്ന നയം അമേരിക്കയിലും നടപ്പിലാക്കണമെന്ന നമ്മുടെ ആവശ്യം അംഗീകരിക്കപ്പെടുന്നതുവരെ ക്നാനായ ഇടവകകളെക്കുറിച്ച് മാര്‍ അങ്ങാടിയത്ത് അമേരിക്കയില്‍ എടുക്കുന്ന തീരുമാനം ആദരിക്കാന്‍ അവിടുത്തെ അതിരൂപതയിലെ വൈദീകരും വിശ്വാസികളും ബാദ്ധ്യസ്ഥരാണ്. കോട്ടയം അതിരൂപതാദ്ധ്യഷനും ബാദ്ധ്യസ്ഥനാണ്. തന്മൂലം കോട്ടയം അതിരൂപതയില്‍ നാം അനുവര്‍ത്തിച്ചു വരുന്ന നയം കോട്ടയം അതിരൂപതയ്ക്കു പുറത്തുള്ള ക്നാനായ ഇടവകകളിലും ബാധകമാകമെന്ന നമ്മുടെ അടിസ്ഥാന ആവശ്യം ഉപേക്ഷിക്കാതെതന്നെ ഈ ആവശ്യം അംഗീകരിക്കപ്പെടുന്നതുവരെ സഭയുടെ നിലവിലുള്ള തീരുമാനം അംഗീകരിക്കാന്‍ നാം കടപ്പെട്ടവരാണ്!
ഈ തീരുമാനം അനുസരിച്ച് ക്നാനായക്കാരനായ ഒരു വ്യക്തിക്ക് സമുദായത്തിനു പുറത്തുള്ള ഒരാളെ വിവാഹം ചെയ്തതിന്റെ പേരില്‍ അമേരിക്കയിലെ നമ്മുടെ പള്ളിയില്‍ അംഗത്വം നിഷേധിക്കാന്‍ സാദ്ധ്യമല്ല. പ്രസ്തുത തീരുമാനം അംഗീകരിക്കപ്പെട്ടാലും ക്നാനായക്കാരനല്ലാത്ത ഒരു വ്യക്തിക്ക് നമ്മുടെ ഇടവകയില്‍ അംഗത്വം നല്‍കാനാവില്ല എന്ന നമ്മുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണ്. എന്നാല്‍ കുറഞ്ഞ തിന്മ എന്ന നിലയില്‍ മാര്‍ അങ്ങാടിയത്തിന്റെ തീരുമാനം അംഗീകരിക്കുകയും അത് മാറ്റിക്കിട്ടുന്നിടംവരെ നമ്മുടെ പരിശ്രമം തുടരുന്നതുമായിരിക്കും.
ഏപ്രില്‍ 22 ലെ അപ്നാദേശില്‍ മൂലക്കാട്ട് പിതാവെഴുതിയ ലേഖനത്തിലെ ഒരു ഭാഗമാണ് ഇവിടെ ഉദ്ധരിച്ചത്. നോക്കു പച്ചവെള്ളം ചവച്ചുകുടിക്കുന്ന മൂലക്കാട്ടുമെത്രാനെ.
ഒരു യുവതിക്ക് മഠത്തില്‍ ചേര്‍ന്ന് കന്യാസ്ത്രിയാകണമെന്ന് കലശലായ മോഹം. വീട്ടുകാരാകട്ടെ അത് സമ്മതിച്ചു കൊടുത്തില്ല. അവര്‍ അവള്‍ക്കുവേണ്ടി കല്യാണം ഉറപ്പിച്ചു. കല്യാണദിവസം അവള് പ്രഖ്യാപിച്ചു മഠത്തില്‍ ചേരണമെന്നാണ് എന്റെ ആഗ്രഹം അത് സാധിക്കുന്നിടംവരെ വീട്ടുകാരുടെ ഈ നിര്‍ദ്ദേശം (റിസ്ക്രിപ്റ്റ്) അനുസരിക്കാന്‍ ഞാന്‍ ബാധ്യസ്ഥയാണ്. ഇതു തന്നെയാണ് മൂലക്കാട്ടു പിതാവ് ബാദ്ധ്യസ്ഥനായിരിക്കുന്ന അമേരിക്കയിലെ റിസ്ക്രിപ്റ്റും.
മാര്‍ അങ്ങാടിയത്തിന്റെ ഫോര്‍മുല എന്തെന്നാല്‍ മാറിക്കെട്ടിയവരെ കുടുംബത്തോടെ ക്നാനായ ഇടവകയില്‍ ചേര്‍ക്കണമെന്നാണ്. മാര്‍ മൂലക്കാട്ടു പറയുന്നത് ക്നാനായ വ്യക്തിയെ മാത്രമേ ചേര്ക്കു എന്നാണ്. ഇതില്‍ ഏതാണ് മാര്‍ മൂലക്കാട്ട് നടപ്പിലാക്കുന്നതെന്ന് ആര്‍ക്കും ഒരു പിടിയുമില്ല. നമ്പൂതിരിഫലിതം എന്നൊരു കാരികേച്ചര്‍ പരമ്പര പണ്ടുണ്ടായിരുന്നു. അതു പോലെ മൂലക്കാടന് ഫലിതങ്ങള്‍ ഒരു പരമ്പരയാക്കിയാല്‍ വിശ്രമവേളയില്‍ സമുദായക്കാര്‍ക്ക് നേരംപോക്കാകുമായിരുന്നു.
കല്ല്യാണം കഴിഞ്ഞാല്‍ ഒരു കുട്ടിയുണ്ടകാനുള്ള മോഹമാണ് ദമ്പതികള്‍ക്ക്, കന്യകാമറിയമാകാന് ശ്രമിക്കുന്നവരുണ്ടോ? കന്യകാത്വത്തോടും കുടുംബജീവിതത്തോടും നീതിപുലര്‍ത്താത്ത ഇത്തരക്കാരോട് എന്താപറയുക. ഇതാണ് മൂലക്കാട്ട് ഫോര്‍മുലയുടെ ഗുട്ടന്‍സ്.
ജാത്യാഭിമാനി

Moolakattu has had one ambition from day one he became a priest, somehow become s bishop , for which he went to Rome , anointed by varkey's sister got the bishop's deal for which he is obliged to . He has zero Kna spirit same like muthu.
ReplyDeleteKnanayites all over the world first stop giving money to these 2 crooks and then have them removed. They should not be invited to any functions.
Do you all have the guts to do this? If so we will succeed in our mission.
Close down all kana missions first, for which we yiuvajanavedhi members can organize activities in every kana missions in a peaceful way .