പാശ്ചാത്യ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വിശ്വസിക്കാമെങ്കില്‍, ഓസ്ട്രേലിയയിലെ ഫാ. ലീ എന്നൊരു വൈദികന്‍ വിവാഹത്തിനു ശേഷം ഒരു വര്‍ഷത്തോളം വൈദികവൃത്തിയില്‍ തുടര്‍ന്നു. (വാര്‍ത്ത വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക).
ഓസ്ട്രലിയയിലെ ഒരു ടെലിവിഷന്‍ ചാനലിലൂടെയാണ് ലീ ഇത് വെളിപ്പെടുത്തിയത്. അദ്ദേഹം പറഞ്ഞതനുസരിച്ച്, ഫിലിപ്പൈന്‍സില്‍ വച്ച് കണ്ടുമുട്ടിയ ജോസഫിന്‍ എന്ന യുവതിയുമായി പ്രണയത്തിലാവുകയും, രഹസ്യവിവാഹം കഴിക്കുകയുമായിരുന്നു. സഭാധികാരികള്‍ക്കു ഇത് അറിയാമായിരുന്നിട്ടും കണ്ണടക്കുകയായിരുന്നുവത്രേ.
അദ്ദേഹത്തിന്റെ വെളിപ്പെടുത്തലിലെ ഈ ഒരു വാചകം വളരെ ശ്രദ്ദേയമാണ്: “എന്നെപ്പോലുള്ളവര്‍ മറ്റനേകം ഉണ്ട്; സത്യത്തില്‍ മിക്കവരും.” (There are more like me, in fact most of them!).
മേമുറിയിലെ നമ്മുടെ പ്രിയപ്പെട്ട മുന്‍ വൈദികന്‍ ബോബി മണലേലും പറയുന്നുണ്ടാവണം – There are more like me, in fact most of them.
No comments:
Post a Comment