Wednesday, May 9, 2012

ക്നാനായ വിശേഷങ്ങള്‍ അമ്പതിനായിരത്തിന്റെ നിറവില്‍


മാര്ച് മുപ്പതാം തിയതി ആരംഭിച്ച ക്നാനായ വിശേഷങ്ങള്‍ ഇതിനോടകം അമ്പതിനായിരം പേര്‍ സന്ദര്‍ശിച്ചു കഴിഞ്ഞു.

ഇത്രയും ചെറിയ ഒരു സമുദായത്തിന് വേണ്ടി തുടങ്ങിയ ബ്ലോഗില്‍ ചെറിയ ഈ കാലയളവുകൊണ്ട് ഇത്രയും സന്ദര്‍ശകരുണ്ടാവുക എന്നത് ഒരു ചെറിയ കാര്യമായി ആരും കരുതുമെന്ന് തോന്നുന്നില്ല.

സമുദായത്തില്‍ സ്വതന്ത്രമായ ചര്‍ച്ചയ്ക്ക് കാര്യമായി വേദി ഇല്ലാതിരുന്നു എന്നത് ഒരു സത്യമാണ്. ആകാശവാണിയിലെ വാര്‍ത്തകള്‍ പോലെ, ഇങ്ങോട്ട് കേള്‍ക്കാം, തിരിച്ചൊന്നും പറയാന്‍ വയ്യ എന്നതായിരുന്നല്ലോ സ്ഥിതി. അതിനോടുള്ള പ്രതികരണമായി വേണം ക്നാനായ വിശേഷങ്ങളുടെ ജനപ്രീതിയെ കാണാന്‍.

ക്നാനായ വിശേഷങ്ങളിലെ Top 5 പോസ്റ്റുകള്‍ ചുവടെ കൊടുക്കുന്നു.

അമേരിക്കയിലെ ഫ്ലോറിഡയില്‍ ക്നാനായ വൈദികന്റെ അതിക്രമം.
8 Apr 2012, 9comments

കോട്ടയം അതിരൂപതാ വൈദികരും അസന്മാര്ഗികതയും
15 Apr 2012, 12comments

ഏപ്രില്‍ 29 ഞായറാഴ്ച കടുത്തുരുത്തിയില്‍ എന്തു സംഭവിച്ചു
30 Apr 2012, 14comments

പിതാവിന്റെ പ്രതിമാസ (ഏപ്രില്‍) അമേരിക്കന്‍ സന്ദര്ശനം
15 Apr 2012, 13comments

മറ്റൊരു ക്നാനായ വൈദികന്‍ ളോഹ ഉപേക്ഷിച്ചു
14 Apr 2012, 22comments

ഈ ബ്ലോഗ് ഇത്രയേറെ ജനപ്രിയമാക്കുവാന്‍ ഇതിനോട് സഹകരിച്ച എല്ലാവര്ക്കും എല്ലാ Contributors-ന്റെ പേരില്‍ നന്ദി അറിയിക്കുന്നു.

സസ്നേഹം,

Administrator, Knanaya Viseshangal Group Blog

No comments:

Post a Comment