Thursday, May 3, 2012

പനംപട്ടയും ഡോളറും (New Post in Chicago Kna)


അമേരിക്കയിലെ ഏത് പള്ളിയിലും കുര്‍ബാനയും കൂദാശയും ഒന്ന്പോലെ ആണ് എന്ന് മൂലക്കാട്ട് പിതാവ്. സ്വന്തം കുടുംബക്കാരുടെ കാര്യം വരുമ്പോള്‍ അതിനു മാനുഷികനിയമവും, ദൈവികനിയമവും, സഭാ നിയമവും ഒക്കെ പറഞ്ഞു ന്യൂട്ടന്റെ നാലാം നിയമവും അഞ്ചാം നിയമവും ഒക്കെ പഠിപ്പിക്കുന്ന മൂലക്കാട്ട് പിതാവിന്റെ ശരിയിലേക്കുള്ള ഈ ചുവടുമാറ്റത്തെ ചിക്കാഗോ കനാ സ്വാഗതം ചെയുന്നു. പക്ഷെ കത്തോലിക്കരായ രണ്ടു യുവമിധുനങ്ങളുടെ വിവാഹം ഒരു കത്തോലിക്കാ പള്ളിയില്‍ വെച്ച് നടത്തി കൊടുത്തു എന്ന ഒരു കത്തോലിക്കാ പൌരോഹിത്യ കര്‍മ്മം മൂലക്കാട്ട് പിതാവ് നിര്‍വഹിച്ചു മാറ്റത്തിന്റെ തുടക്കം കുറിച്ച് കഴിഞ്ഞിരിക്കുന്നു.

അമേരിക്കയിലെ ഇംഗ്ലീഷ് പള്ളിയില്‍ കുര്‍ബാന കണ്ടു കഴിഞ്ഞാല്‍ നരകത്തില്‍ പോകും എന്നും, ആ പള്ളിയുടെ പരിസരത്ത് കൂടെ പോയി കഴിഞ്ഞാല്‍ സാന്മാര്‍ഗികത തകര്‍ന്നു പോകും എന്നും, ആ പള്ളികളില്‍ കയറിയാല്‍ കുമ്പസാരിക്കുമ്പോള്‍ പറയണം എന്നും പ്രസംഗിക്കുന്ന V G ക്ക് ഇനി എന്തെങ്കിലും പറയാനുണ്ടോ? കോട്ടയം പിതാവ് ചെയ്തത് തെറ്റാണ് എന്ന് പറയാന്‍ ഉള്ള ചങ്കൂറ്റം ഉണ്ടോ? KCCNA പ്രസിടന്റ്റ് ലത്തീന്‍ പള്ളിയില്‍ ഒരു കുര്‍ബാന കണ്ടാല്‍ V G ക്ക് ഹാലിളകും, അതേ പള്ളിയില്‍ മൂലക്കാട്ട് പിതാവ് കല്യാണം നടത്തികൊടുത്താല്‍ അത് പരിശുദ്ധവും ആകും? രണ്ടാംകിട കൂലി എഴുത്ത്കാരെ കൊണ്ടല്ല പിതാവിനെ തെറി വിളിക്കേണ്ടത്, അഭിപ്രായം സ്വന്തം പേര് വെച്ച് എഴുതണം. പിന്നെ അമേരിക്കയില്‍ കോട്ടയം പിതാവിന്റെ സ്ഥാനം അന്ഗാടിയാതിന്റെയും, സീറോ VG യുടെയും, പുറകില്‍ ആണല്ലോ? ഞങ്ങള്‍ ആരെ വിശ്വസിക്കണം, V G പറയുന്നതോ, കോട്ടയം പിതാവ് കാണിക്കുന്നതോ?

വിമാനത്തില്‍ പറന്നു നടന്നു കല്യാണം ആശീരവദിക്കുന്ന നമ്മുടെ പറക്കുംപിതാവിനോട് ഒരു എളിയ ചോദ്യം, , തലയില്‍ വെച്ചിരിക്കുന്ന തൊപ്പിയും, അംശവടിയും പരിശുദ്ധ സിംഹാസനം നല്‍കിയിരിക്കുന്നത്, പാക്ക് ചെയ്തു പെട്ടിയില്‍ കയറ്റി ലോകം മുഴുവന്‍ കൊണ്ട് നടന്നു പോക്കറ്റ് വീര്തവന്റെ മക്കളുടെ കല്യാണം ആശീര്‍വദിച്ചു പതിനായിരത്തിന്റെ ($) ചെക്ക് വാങ്ങിക്കനാണോ? നാട്ടില്‍ എത്ര പാവപ്പെട്ടവന്റെ വിവാഹം ഈ കാലഘട്ടത്തില്‍ ഈ അലങ്കാരചിഹ്നങ്ങള്‍ ഉപയോഗിച്ച് ആശീര്‍വദിച്ചു കൊടുത്തിട്ടുണ്ട്‌? ഏറ്റുമാനൂര്‍ അമ്പലത്തില്‍ ഉത്സവത്തിന്‌ നെറ്റി പട്ടം കെട്ടിയ ആനകള്‍ എഴുന്നി നില്‍ക്കുന്നത് പോലെ കല്യാണത്തിന് നെറ്റിപട്ടം കെട്ടിയ പിതാകന്മാര്‍ എഴുന്നുള്ളി നില്‍ക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നുന്നു. ആനക്ക് പനമ്പട്ട കിട്ടുന്നതുപോലെ പിതാകന്മാര്‍ക്ക് ഡോളറും കിട്ടുമല്ലോ....!

വാല്‍ക്കഷണം

പിന്നെ ഹൂസ്ടന്‍ പള്ളിയില്‍ പരിശുധാത്മാവിന്റെ സാന്നിധ്യം ഇല്ല എന്ന വെളിപാട് മൂലക്കാട്ട് പിതാവിന് കിട്ടിയത് കൊണ്ടാണ് സ്വന്തക്കാരുടെ കല്യാണം ഇംഗ്ലീഷ് പള്ളിയില്‍ വെച്ച് നടത്തി കൊടുത്തത് എന്ന് പറയുന്നു. ഇതേ ഇംഗ്ലീഷ് പള്ളിയില്‍ ഇങ്ങനെ തന്നെ മലയാളത്തില്‍ ഒരു കുര്‍ബാനയ്ക്ക് സമയം കണ്ടുപിടിച്ചു ഒരു കുര്‍ബാന ചെല്ലിയാല്‍ പോരെ? ഇവിടെ ഞങ്ങളുടെ പോക്കറ്റടിച്ചു പള്ളി വ്യവസായം നടത്തുന്നതില്‍ ഭേദം.പിതാവ് കാണിച്ചതാണ്. ഇത് തന്നെ അല്ലെ മുപ്രാപിള്ളി സാര്‍ ചോദിക്കുന്നതും? ഒന്നുകില്‍ പറയുന്നത് ചെയുക, അല്ലെങ്കില്‍ ചെയുന്നത് പറയുക. ചൈതന്യില്‍ വച്ച് "വീട്ടില്‍ പോയി ആലോചിക്കാന്‍" അല്മായരോട് പറഞ്ഞപോലെ എന്നെങ്കിലും ആകാശത്ത് നിന്ന് താഴെ ഇറങ്ങി കഴിയുമ്പോള്‍ ഭൂമി നിവാസികളെ പോലെ ഒന്ന് അരമനയില്‍ പോയിരുന്നു ചിന്തിച്ചു നോക്കുക, പ്രവര്‍ത്തിയും പ്രസംഗവും തമ്മില്‍ എന്തെങ്കിലും യോജിപ്പുണ്ടോ?

എന്നെന്നും ക്നാനായക്കാരോടൊപ്പം

No comments:

Post a Comment