ഏത് ഹീനമായ മാര്‍ഗവും ഉപയോഗിച്ച് കൊള്ളപ്പണം ഉണ്ടാക്കാന്‍ മാത്രം അറിയാവുന്ന ചിക്കാഗോയിലെ പ്രഞ്ചിയേട്ടന്മാരെ ഉപജാപകസംഘമാക്കി ചുറ്റും നിര്‍ത്തി അവരുടെ അതേ വൃത്തികെട്ട കച്ചവടമനോഭാവവുമായി നമ്മളിലെ ക്രിസ്തീയവിശ്വാസത്തെ പട്ടാപകല്‍ നടുറോട്ടിലിട്ടു ചൂഷണം ചെയ്യുന്നൂ നമ്മുടെ മുത്തുക്കത്തനാര്‍. കത്തോലിക്കാസഭയില്‍ തന്നെ പിരിവുകള്‍ക്ക് പുതിയ മാനം നല്‍കി ശവശരീരങ്ങള്‍ കൊണ്ട് എങ്ങിനെ വരുമാനം ഉണ്ടാക്കാന്‍ സാധിക്കുമെന്ന് കാട്ടികൊടുത്ത ഈ കത്തനാര്‍ ക്നാനായ റീജിയന്‍ ഡേ എന്ന പേരില്‍ പിരിവെടുത്തിട്ട് ഒരാഴ്ചപോലും ആകുന്നതിനു മുന്‍പ് അടുത്ത അടവുമായി രംഗത്ത് എത്തിയിരിക്കുന്നു. നമ്മുടെ കുഞ്ഞുങ്ങളുടെ പിറന്നാള്‍ ദിനത്തില്‍ അമ്പതു ഡോളര്‍ പള്ളിക്ക് കൊടുക്കണമെന്ന്. കേരളത്തില്‍ കൂടുതല്‍ കുഞ്ഞുങ്ങള്‍ ഉണ്ടായാല്‍ കുതിരപവന്‍ കൊടുക്കുന്ന ഇക്കാലത്ത് അമേരിക്കയില്‍ കുഞ്ഞുങ്ങള്‍ ഒന്നായാലും വര്‍ഷംതോറും അമ്പതു ഡോളര്‍ പ്രകാരം നികുതി സങ്കരക്നാനായ പള്ളിക്ക് കൊടുക്കണം. ഏകദേശം ആയിരം ക്നാനായ കുടുംമ്പങ്ങളുള്ള ചിക്കാഗോയില്‍ രണ്ടു പള്ളികളില്‍ നിന്നുമായി ലക്ഷ്യമിടുന്നത് എത്രയെന്നു എന്റെ ക്നാനായ സഹോദരങ്ങള്‍ അനുമാനിക്കുക.
ഈ സാഹചര്യത്തിലാണ് നമ്മുടെ പള്ളികളില്‍ വന്നുചേരേണ്ട അതി പ്രധാനമായ ചില വരുമാനങ്ങള്‍ എവിടെ പോകുന്നൂവെന്നു കാണേണ്ടത്. നമ്മുടെ വിശ്വാസത്തിന്റെ ഭാഗമായി വിശുദ്ധ കര്മങ്ങള്‍ക്കായി പുരോഹിതരെ ഏല്പിക്കുന്ന പണം എവിടെ പോകുന്നു? കുര്‍ബാന, ഒപ്പീസ്, മാമോദീസ, വീട് വെഞ്ചിരിപ്പ്, വാഹന വെഞ്ചിരിപ്പ്, വീടുകളിലും പള്ളികളിലുമായി നടത്തുന്ന മന്ത്ര എന്ന് വേണ്ട ഇങ്ങനെയുള്ള നിരവധിയായ വിശുദ്ധ കര്‍മങ്ങളുടെ പണം മുഴുവനും എവിടെയാണ് ചെന്നെത്തുന്നത്. ഈ തുക പ്രതിമാസം എത്ര ആയിരങ്ങളാണ്. ചിക്കാഗോയിലെ ഉത്തരവാദിത്വപ്പെട്ട കഴിഞ്ഞതും ഇപ്പോഴുള്ളതുമായ ചില ഭാരവാഹികളില്‍ നിന്ന് വ്യക്തമായി അറിയാന്‍ കഴിഞ്ഞത് ഏറ്റവും ചുരുങ്ങിയത് എണ്ണായിരം ഡോളറും ഒരു പക്ഷെ ഇത് പതിനായിരതോളവും വരുമെന്നാണ്. ഈ തുകയില്‍ ഒരു പെനി പോലും നമ്മുടെ പള്ളിയില്‍ വരവ് വെക്കുന്നില്ല എന്ന് മാത്രമല്ല കിട്ടുന്ന പണത്തില്‍ പകുതിയില്‍ കുറവാണ് അഗാപയില്‍ വരവ് വെക്കുന്നത്.
കേരളത്തില്‍ തുഛമായ വേതനത്തില്‍ ജോലി ചെയ്യുന്ന വൈദീകര്‍ക്ക് തങ്ങള്‍ക്കു കിട്ടുന്ന വിശുദ്ധകര്‍മങ്ങളുടെ ഫീസില്‍ ഒരു ഭാഗം എടുക്കാം. ഓരോ വര്‍ഷവും എല്ലാ രൂപതാ കേന്ദ്രത്തില്‍ നിന്നും പുതിക്കിയ വിശുദ്ധ കര്മ്മങ്ങള്‍ക്കായുള്ള ഫീസ്നിരക്ക് ഓരോ ഇടവകയെയും വ്യക്തമായി അറിയിക്കും. മിക്ക പള്ളികളിലും ഓഫീസില്‍ പണമടച്ചു രസീത് വാങ്ങിക്കണം. ഈ ഫീസിന്റെ ഓരോ ഭാഗങ്ങള്‍ അച്ചനും, കപ്യാര്‍ക്കും, പാട്ടുകാര്‍ക്കും പിന്നെ അരമനയിലേക്കും ഉള്ളതാണ്. ഒട്ടു മിക്ക അച്ചന്മാരും കള്ളക്കണക്കു കാണിക്കുമെങ്കിലും കുറെയൊക്കെ നീതി പുലര്‍ത്താന്‍ ശ്രമിക്കാറുണ്ട്. നമ്മുടെ ചിക്കാഗോയിലും മറ്റു അമേരിക്കന്‍ ക്നാനായ ഇടവകകളിലും മിഷനുകളിലും ഇന്നുവരെ ഫീസ് എത്രയെന്നു പറയുന്നില്ലായെന്നു മാത്രമല്ല കിട്ടുന്ന ഏതു വലിയ നോട്ടിനും ബാക്കി കൊടുക്കില്ല. എന്റെയൊരു സ്നേഹിതന്‍ അവന്റെ അപ്പന്റെ ആണ്ടിന് ഒപ്പീസ് ചെല്ലാന്‍ കഴിഞ്ഞയാഴ്ച ചില്ലറയില്ലാതെ കൊടുത്ത നൂറു ഡോളര്‍ നോട്ടിനു താങ്ക്‌യൂ ആണ് ബാക്കിയായി ചിക്കാഗോയിലെ ഒരു വികാരിയച്ചന്‍ കൊടുത്തത്.
പ്രവാസികളുടെ ആദ്യത്തെ ക്നാനായ ഇടവകയായ ചിക്കാഗോയിലെ MAYWOOD , SACRED HEART ദേവാലയത്തില്‍ സേവനം ചെയ്യുന്ന സജിയച്ചന് വേണ്ടി പ്രതിമാസം അയ്യായിരം ഡോളറാണ് ഇടവകാംഗങ്ങള്‍ ചിലവിടുന്നത്. (ശമ്പളം - 1700 .00 ഫുഡ് അലവന്‍സ് 300 .00 ഫ്രീ മെഡിക്കല്‍ ഡെന്റല്‍ കാര്‍ ഇന്‍ഷുറന്‍സ്. പുതിയ ഫ്രീ ലീസ് കാര്‍, വാടക വീടും മറ്റു അനുബബന്ധ ചിലവുകളുമായി രണ്ടായിരത്തിലധികം വേറെ. ഇങ്ങനെ പോകുന്നു) ഇത്രമാത്രം ഒരു വൈദീകനുവേണ്ടി ചിലവിടുമ്പോള്‍ ഇവര്‍ക്ക് എന്തധികാരമാണ് പള്ളിയില്‍ വരവ് വക്കണ്ട പണം എന്തിന്റെ പേരിലാനങ്കിലും അടിച്ചുമാറ്റാന്‍?
അമേരിക്കയില്‍ ലത്തീന്‍ രൂപതയില്‍ ഒരു വൈദീകന് കൊടുക്കുന്നത് ഏകദേശം 1600 ഡോളര്‍ ശമ്പളവും 100 ഡോളര്‍ ഫുഡ് അലവന്സുമാണ്. ഫ്രീ താമസമെങ്കിലും ഒരു വൈദീകനും ഫ്രീ കാറോ ഫ്രീ ഇന്‍ഷുറന്‍സോ ഒരിക്കലും കൊടുക്കുന്നില്ല. ഇങ്ങനെ അര്‍പ്പിതജീവിതത്തിനായി ഇറങ്ങിയിരിക്കുന്ന അമേരിക്കയിലെ ലത്തീന്‍ വൈദീകര്‍ക്ക് തങ്ങള്‍ ചെയ്യുന്ന വിശുദ്ധകര്‍മങ്ങളുടെ ഫീസില്‍ ഒരു പെനി പോലും എടുക്കാന്‍ അര്‍ഹതയില്ലന്നു മാത്രമല്ല, വിശ്വാസികളുടെ ഓരോ ഡോളറും ഓഫീസില്‍ അടച്ച് രസീത് വാങ്ങുന്നു. ഓരോ വൈദീകനും ഒരു തരത്തിലുള്ള ഒരു കര്‍മ്മം മാത്രമേ ചെല്ലാന്‍ പാടുള്ളൂ. എന്നുവച്ചാല്‍ ഒരാള്‍ക്ക് വേണ്ടി മാത്രം ഒരു ഒപ്പീസ്സു ചെല്ലുക, ഒരു ഒപ്പീസ്സില്‍ രണ്ടു പേരുടെ പേര് പറയാന്‍ പാടില്ല എന്ന് സാരം. ചെയ്യാത്ത ഒപ്പീസുകളും കുര്‍ബാനകളുമാണ് മൂന്നാം ലോക രാജ്യങ്ങളില്‍ നിന്ന് വരുന്ന മിഷനറിമാര്‍ക്കും മറ്റ് പിതാക്കന്മാര്‍ക്കും വൈദീകര്‍ക്കുമായി കൊടുക്കുന്നത്. നമ്മുടെ മുത്തോലത്ത് കത്തനാരെപോലെയും സജിയച്ചനെ പോലെയും ഒരു കുര്‍ബാനയിലും ഒരു ഒപ്പീസിലും പത്തു പേരുടെ പേര് വിളിച്ചു പറയും പോലെ അമേരിക്കയിലെ ലത്തീന്‍ രൂപത അച്ചന്മാര്‍ വിളിച്ചു പറഞ്ഞിരുന്നെങ്കില്‍ നമ്മുടെ പിതാക്കന്മാര്‍ ഇവിടെ വന്ന് ഇരന്നപ്പോള്‍ വാങ്ങിക്കൊണ്ടു പോയ ലക്ഷക്കണക്കിനു ഡോളര്‍ കിട്ടുമായിരുന്നോ. എന്നിട്ടും ഒരു ഉളിപ്പും ഇല്ലാതെ ലത്തീന്‍ പള്ളിയില്‍ വര്‍ഷങ്ങളായി അന്തിയുറങ്ങി, ചിക്കാഗോ രൂപതയുടെ ആശുപത്രിയില്‍ ജോലി ചെയിത് ഉപ്പും ചോറും ഉണ്ടിട്ട് നാണം കെട്ട് ലത്തീന്‍കാരെ തെറി വിളിക്കുന്നൂ നമ്മുടെ ഭ്രാന്തന്‍ മുത്തു കത്തനാര്‍.
ഒരു പക്ഷെ കിട്ടുന്ന വിശുദ്ധ കര്‍മ്മങ്ങളുടെ വരുമാനമെല്ലാം വൈദീകരുടെ അവകാശമെന്ന് നാം തെറ്റായി ധരിച്ചിട്ടുണ്ടാകും. എന്നാല്‍ യാഥാര്‍ത്ഥ്യം ഇതില്‍ ഒരു പെനി പോലും എടുക്കാന്‍ ഇവര്‍ക്ക് അവകാശമില്ലായെന്നു മാത്രമല്ല മുഴുവന്‍ തുകയും പള്ളിയുടെ ഖജനാവില്‍ പോകേണ്ടതും അതിന്റെ പത്തില്‍ ഒന്ന് രൂപതയ്ക്ക് പോകണ്ടതുമാണ്. ഇവിടെ നമ്മുടെ രൂപത ഏതെന്നു മൂലക്കാട്ട് പിതാവ് തന്നെ നമ്മോടു പറഞ്ഞിട്ടുണ്ട്. പിന്നെ എന്തിനാണ് പണത്തിന്റെ കാര്യം വരുമ്പോള്‍ ചിക്കാഗോ സിറോ മലബാര്‍ രൂപതയെ ചെറിയൊരു തുക കൊടുത്തു പറ്റിക്കുന്നത്. ഇനി അഥവാ കേരളത്തില്‍ കോട്ടയം രൂപതയിലേക്ക് നമ്മുടെ കാശ് പറ്റിച്ചു കടത്തണമെങ്കില്‍ തന്നെ എന്തിനാണ് അഗാപയില്‍ ഇട്ടു കടത്തുന്നത്. നമുക്ക് മിഷനും ഇടവകയും ഇല്ലാതിരുന്ന കാലത്ത് ചാരിറ്റി ആയി കിട്ടുന്ന ഡോളര്‍ നമ്മുടെ രൂപതയിലേക്ക് കടത്തുന്നതിന് കുന്നശ്ശേരി പിതാവ് പറഞ്ഞു കൊടുത്ത ഒരു സൂത്രപ്പണിയാണ് ഈ അഗാപേ. ഇന്നിപ്പോള്‍ ഈ പ്രസ്ഥാനത്തിന്റെ സൂത്രധാരകന്‍ മുത്തോലത്ത് കത്തനാര്‍ നമ്മുടെ പള്ളികളിലെ സകല വരുമാനവും എന്തിനു അഗാപേ സ്റ്റോര്‍ പള്ളികളില്‍ തുടങ്ങി അവിടെ വില്‍ക്കുവാന്‍ എല്ലാ വസ്തുക്കളും ഫ്രീ ആയി വിശ്വാസികളെ കൊണ്ട് സംഭാവന ചെയ്യിപ്പിച്ചു വിറ്റിട്ട് ആ കാശ് പോലും അടിച്ചുമാറ്റി അഗാപെയില്‍ ഇട്ടു നാട്ടില്‍ കൊണ്ടുപോയി സ്വയം പ്രശസ്തിക്കായി ഉപയോഗിക്കുന്നു. ഇന്നിപ്പോള്‍ നമ്മുടെ പള്ളികള്‍ TAX EXEMPTED ആയതിനാല്‍ നമുക്ക് തന്ന നമ്മുടെ പണം നമ്മുടെ പള്ളികളുടെ സ്വന്തം പേരില്‍ ചാരിറ്റി കൊടുത്തുകൂടെ. അപ്പോള്‍ അതിന്റെ ക്രെഡിറ്റ് നമ്മുടെ ഇടവകയ്ക്കും നമുക്കുമല്ലേ ഉള്ളത്.
നമ്മളെ കൊള്ളയടിച്ചു മറ്റ് മിഷനുകള്‍ക്ക് ലോണ്‍ കൊടുക്കുകയും നാട്ടിലേക്ക് കടത്തുകയും ചെയിതിട്ട് നമ്മുടെ സ്വന്തം പള്ളികളിലെ ദൈനംദിന ചിലവുകള്‍ക്ക് പണമില്ലാതെ നമ്മളെ വിവധരൂപേണ ഊറ്റി പിഴുതു ചോര കുടിക്കുന്ന മുത്തോലത്ത് കത്തനാരെ അടക്കിയിരുത്തുവാന്‍ നാം ഒറ്റക്കെട്ടായി മുന്നോട്ടു വരണം. നമ്മുടെ കുഞ്ഞുങ്ങളുടെ പിറന്നാളിന് ഒരോ ഉരുള ചോറ് കൊടുക്കാന്‍ നമ്മിളില്‍ ആരെങ്കിലും ആഗ്രഹിക്കുന്നെങ്കില്‍ ദയവായി ആ കാശ് നമ്മുടെ പള്ളികളില്‍ കൊടുത്തു നശിപ്പിക്കാതെ അത് അര്‍ഹിക്കുന്ന ധാരാളം പാവം കുഞ്ഞുങ്ങള്‍ കേരളത്തില്‍ ഉണ്ട്. ആട്ടിന്‍തോലണിഞ്ഞ ചെന്നായ്ക്കളായ മുത്തു & കമ്പനിക്ക് കൊടുക്കാതെ അര്‍ഹിക്കുന്നവര്‍ക്ക് കൊടുക്കുക. പത്തുപതിനഞ്ചു പെനി മാത്രം വിലവരുന്ന ഒരു പേനക്ക് വേണ്ടി, പരിശുദ്ധ അള്‍ത്താരയില്‍ കുര്‍ബാനമദ്ധ്യേ പേര് പറഞ്ഞ് പ്രശസ്തി കിട്ടാനായി ദയവായി ശ്രമിക്കരുത്. മീഡിയയും, പടങ്ങളും, പരിശുദ്ധ അള്‍ത്താരയും ഉപയോഗിച്ച് നമ്മെ കൊള്ളയടിക്കുന്ന ഈ ആള്‍ ദൈവങ്ങളെ ഒറ്റപ്പെടുത്താന്‍, മുത്തു കത്തനാരെ ഒറ്റപ്പെടുത്താന്‍ ആത്മാഭിമാനമുള്ള എല്ലാ ക്നാനായ മക്കളും ഇനിയുള്ള കാലമെങ്കിലും ഒരു വര്ഷം നൂറു ഡോളറില്‍ കൂടുതല്‍ ചിക്കാഗോയിലെ ഒരു പള്ളികളിലും ഒരിക്കലും കൊടുക്കരുത്. വിവിധരൂപത്തിലും ഭാവത്തിലും കപട വേഷധാരികളായ ഈ കള്ളസന്യാസികള്‍ നമ്മെ ഊറ്റാന്‍ തക്കം പാര്‍ത്തിരിക്കുന്നു. പള്ളികളില്‍ കിട്ടുന്ന അമിതമായ പണമാണ് ഈ കള്ളമുത്തുവിനെയും കൂട്ടരെയും അഹങ്കാരികള്‍ ആക്കുന്നത്.
പ്രതികരണശേഷി നഷ്ടപെടുത്താതെ ഇനിയെങ്കിലും കഴിഞ്ഞ ആര് വര്‍ഷക്കാലം നമ്മുടെ പള്ളിയുടെ പൊതുഖജനാവിനു നഷ്ടപെടുത്തിയ ലെക്ഷകണക്കിന് ഡോളറിന്റെ അവസ്ഥ ഇല്ലാതാക്കാന്‍ നാം മുന്നോട്ടു വരണം. വിശുദ്ധ കര്‍മങ്ങളുടെ ഫീസ് വൈദീകര്‍ക്ക് ഉള്ളതല്ല മറിച്ച് അത് പള്ളിക്കുള്ള കാണിക്കയാണ്. ഏറ്റവും നല്ല നിലയില്‍ വൈദീകരെ നാം നോക്കുമ്പോള്‍ അര്‍പ്പിതരായ അവര്‍ക്ക് എന്തിനാണ് വേറെയും കാശ്. വിശ്വാസികള്‍ വിശുദ്ധ കര്മങ്ങള്‍ക്കായി കൊടുത്ത ഡോളറിന്റെ പകുതിപോലും ആവശ്യമില്ല നമുക്ക് രണ്ടു വൈദീകരെ ചിക്കാഗോയിലെ രണ്ടു പള്ളികളിലും ആയി വാഴിക്കാന്‍. മുത്തോലത്തിന്റെ കുടില തന്ത്രങ്ങള്‍ക്ക് നിന്നുകൊടുക്കാതെ പള്ളിയില്‍ വരേണ്ട എല്ലാ പണത്തിന്റെയും കണക്കു ചോതിക്കാന്‍ ഇനിയെങ്കിലും നാം തയ്യാറാവുകയും പ്രതികരിക്കാന്‍ മുന്നോട്ടു വരികയും ചെയ്യണമെന്നു എല്ലാ ചിക്കാഗോയിലെ നല്ലവരായ ക്നാനായ സഹോദരങ്ങളോടും ഞങ്ങള്‍ വിനയ പുരസ്‌കാരം അപേക്ഷിക്കുന്നു.
ചിക്കാഗോ കനാ
എന്നെന്നും ക്നാനായക്കാരോടൊപ്പം
No comments:
Post a Comment