ചിക്കാഗോ: ഡയസ്ഫറ ക്‌നാനായ കാത്തലിക് കോണ്‍ഗ്രസ് (ഡി.കെ.സി.സി.) സംഘടിപ്പിക്കുന്ന ആഗോള ക്‌നാനായ സിമ്പോസിയം ചിക്കാഗോയില്‍വെച്ച് നടത്തപ്പെടുന്നതാണെന്ന് ഡി.കെ.സി.സി. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം പ്രസ്താവിച്ചു. ആഗോള ക്‌നാനായ കത്തോലിക്കാ സമുദായം നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും എന്നതാണ് മുഖ്യപഠനവിഷയം.
 |
| സിറിയക് കൂവക്കാട്ടില്‍ |
ചിക്കാഗോയില്‍ ഇറ്റാസ്‌ക്കായിലുള്ള ഹോളിഡേ ഇന്നില്‍ (860W. Irving Pard Rd, Itasca, IL
60143) വെച്ച് ജൂണ്‍ മൂന്നാം തീയതി ഞായറാഴ്ച വൈകുന്നേരം 4 മണിമുതലാണ് സിമ്പോസിയം. വടക്കേ അമേരിക്ക,
യൂറോപ്പ്,
ഓഷ്യാന,
മിഡില്‍ ഈസ്റ്റ് എന്നീ റീജിയനുകളില്‍ പ്രവര്‍ത്തിക്കുന്ന ക്‌നാനായ കത്തോലിക്കാ സംഘടനകളുടെ ആഗോള ഫെഡറേഷനാണ് ഡി.കെ.സി.സി. സഭാസാമുദായിക നേതാക്കന്മാരെ ഒരേ വേദിയില്‍ അണിനിരത്തിക്കൊണ്ടാണ് ഈ പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്നതെന്ന് ജോര്‍ജ് നെല്ലാമറ്റം പറഞ്ഞു.
 |
| ബിനു പൂത്തുറയില്‍ |
വടവാതൂര്‍ സെമിനാരി പൗരസ്ത്യ വിദ്യാപീഠം മുന്‍ പ്രസിഡന്റ് റവ. ഡോ. മാത്യു മണക്കാട്ട്,
ക്‌നാനായ കാത്തലിക് റീജിയന്‍ ഡയറക്ടര്‍ മോണ്‍. എബ്രഹാം മുത്തോലത്ത്,
ഡി.കെ.സി.സി. ജനറല്‍ സെക്രട്ടറി ഐന്‍സ്റ്റീന്‍ വാലയില്‍ (യു.കെ.),
ട്രഷറര്‍ ബിനു പൂത്തുറയില്‍,
കെ.സി.സി.എന്‍.എ. മുന്‍ പ്രസിഡന്റുമാരായ ജോണ്‍ ആകശാല,
ബേബി ഊരാളില്‍,
ജോണി പുത്തന്‍പറമ്പില്‍,
ജോയി വാച്ചാച്ചിറ,
ടൊറോണ്ടോ ക്‌നാനായ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജോസഫ് പതിയില്‍,
കെ.സി.സി.എന്‍.എ. ഇ.ഇ.സി. ചെയര്‍മാന്‍ റിന്‍ലി മൂലക്കാട്ട് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
കെ.സി.സി.എന്‍.എ. മുന്‍ പ്രസിഡന്റും ഇന്‍ഡ്യാ പ്രസ് ക്ലബ് ചിക്കാഗോ പ്രസിഡന്റുമായ ജോസ് കണിയാലി സിമ്പോസിയത്തിന്റെ ജനറല്‍ മോഡറേറ്ററായിരിക്കും.
 |
| ജോര്‍ജ് നെല്ലാമറ്റം |
 |
| ഐന്‍സ്റ്റീന്‍ വാലയില്‍ |
തുടര്‍ന്ന് നടക്കുന്ന '
ആശയ സംവാദം'
എന്ന സെക്ഷനില്‍ ചിക്കാഗോ കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍,
കെ.സി.സി.എന്‍.എ. ജനറല്‍ സെക്രട്ടറി സിബി വഴപ്പള്ളില്‍,
ട്രഷറര്‍ നിമി തുരുത്തുവേലില്‍,
ആര്‍.വി.പി. ഷിജു ചെറിയത്തില്‍,
ഓര്‍ലാന്റോ ക്‌നാനായ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജെയിംസ് ഇല്ലിക്കല്‍,
ജനറല്‍ കണ്‍വീനര്‍ ടോമി മ്യാല്‍ക്കരപ്പുറത്ത്,
കെ.സി.എസ്. മുന്‍ പ്രസിഡന്റുമാരായ മേയമ്മ വെട്ടിക്കാട്ട്,
ഷാജി എടാട്ട്,
ഡോ. മാത്യു ജോസഫ് തിരുനെല്ലിപ്പറമ്പില്‍,
മാത്യു പടിഞ്ഞാറേല്‍,
ജോണ്‍ ഇലക്കാട്ട്,
സൈമണ്‍ പള്ളിക്കുന്നേല്‍,
മാത്യു നെടുമാക്കല്‍,
സിറിയക് പുത്തന്‍പുരയില്‍,
ജോയി ചെമ്മാച്ചേല്‍,
പ്രഥമ ക്‌നാനായ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ തോമസ് മുളയ്ക്കല്‍,
ക്‌നാനായ വിമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറ,
ജനറല്‍ സെക്രട്ടറി ലിസി തോട്ടപ്പുറം,
കെ.സി.വൈ.എല്‍. പ്രസിഡന്റ് റ്റിമ്മി ഇടിയാലില്‍,
കെ.സി.സി.എന്‍.എ. മുന്‍ ജനറല്‍ സെക്രട്ടറി സുനില്‍ മാധവപ്പള്ളില്‍,
ജോര്‍ജ് പുതുക്കുളം,
അരുണ്‍ നെല്ലാമറ്റം (യുവജനവേദി) കെ.സി.എസ്. ട്രഷറര്‍ ജോമോന്‍ തൊടുകയില്‍,
ജോയിന്റ് സെക്രട്ടറി മത്യാസ് പുല്ലാപ്പള്ളില്‍,
കെ.സി.എസ്. മുന്‍ വൈസ് പ്രസിഡന്റുമാരായ കുര്യന്‍ തൊട്ടിച്ചിറ,
ജയിന്‍ മാക്കീല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. കെ.സി.എസ്. സെക്രട്ടറി സൈമണ്‍ മുട്ടത്തില്‍,
ടോണി പുല്ലാപ്പള്ളില്‍ എന്നിവര്‍ മോഡറേറ്റര്‍മാരായിരിക്കും. |
| ജോസ് കണിയാലി |
 |
| ജോയി നെടിയകാലാ |
തുടര്‍ന്ന് വിവിധ രാജ്യങ്ങളിലെ ക്‌നാനായ കത്തോലിക്കാ നേതാക്കന്മാരുമായുള്ള വീഡിയോ കോണ്‍ഫ്രന്‍സ് നടക്കും. ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. ജോയി മുപ്രാപ്പള്ളില്‍,
ജനറല്‍ സെക്രട്ടറി പ്രൊഫ. ബാബു പൂഴിക്കുന്നേല്‍,
കെ.സി.വൈ.എല്‍. കോട്ടയം അതിരൂപതാ പ്രസിഡന്റ് ഷിനോയ് മഞ്ഞാങ്കല്‍,
സജിമോന്‍ വയലുങ്കല്‍ (ഓഷ്യാന),
രാജു ഓരില്‍ (മിഡില്‍ ഈസ്റ്റ്),
സജിമോന്‍ വരകുകാലായില്‍ (ഓഷ്യാന),
ലേവി പടപുരയ്ക്കല്‍ (യു.കെ.) മാത്തുക്കുട്ടി ആനകുത്തിക്കല്‍ (യു.കെ.),
ജോസ് ഇഞ്ചനാട്ട് (മിഡില്‍ ഈസ്റ്റ്),
ബിജോമോന്‍ ചേന്നാട്ട് (ഡി.കെ.സി.സി. ജോയിന്റ് സെക്രട്ടറി ന്യൂസിലാന്റ്) തുടങ്ങിയവര്‍ പങ്കെടുക്കും. ക്‌നാനായ വോയ്‌സ് മാനേജിംഗ് ഡയറക്ടര്‍ അഡ്വ. സാജു കണ്ണമ്പള്ളി,
കെ.സി.എസ്. മുന്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറം എന്നിവരാണ് മോഡറേറ്റര്‍മാര്‍.
ഈ പ്രോഗ്രാം ക്‌നാനായ വോയ്‌സും, മലയാളം ഐ.പി.ടി.വിയും തല്‍സമയം സംപ്രേക്ഷണം നടത്തുന്നതായിരിക്കും. ഗ്യാസ്ഡിപ്പോ സി.ഇ.ഒ. ജോയി നെടിയകാലായിലാണ് പ്രോഗ്രാമിന്റെ ഗ്രാന്‍ഡ് സ്‌പോണ്‍സര്‍.
റിപ്പോര്‍ട്ട്: ജോസ് കണിയാലി
No comments:
Post a Comment