Wednesday, May 2, 2012

കോട്ടയം അതിരൂപതാധ്യക്ഷന്റെ അജപാലനപരിധി കൂട്ടണം


ലോകമെമ്പാടുമുള്ള ക്‌നാനായ ജനതയുടെ അജപാലനാധികാരം കോട്ടയം അതിരൂപതാധ്യക്ഷനു ലഭിക്കത്തക്കവിധത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്റെ അജപാലനാധികാരപരിധി വ്യാപിപ്പിക്കണമെന്ന്‌ കെ.സി.വൈ.എല്‍ അതിരൂപത സെനറ്റിന്റെ വിശേഷാല്‍ യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം കെ.സി.വൈ.എല്‍ അതിരൂപത ജനറല്‍ സെക്രട്ടറി നിധിന്‍ പുല്ലുകാടന്‍ അവതരിപ്പിക്കുകയും സെനറ്റ്‌ അംഗീകരിക്കുകയും ചെയ്‌തു. അതിരൂപതാധ്യക്ഷനോടു ചേര്‍ന്നുനിന്ന്‌ ഈ ആവശ്യത്തിന്റെ തുടര്‍നടപടികള്‍ക്കായി സഭാ മേലധികാരികളെ സമീപിക്കാനും സെനറ്റ്‌ തീരുമാനിച്ചു.

അതിരൂപത പ്രസിഡന്റ്‌ ഷിനോയ്‌ മഞ്ഞാങ്കല്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. യുവജനങ്ങളുടെ സംശയങ്ങള്‍ക്ക്‌ മോണ്‍. മാത്യു ഇളപ്പാനിക്കല്‍, അഡ്വ. അജി കോയിക്കല്‍ എന്നിവര്‍ മറുപടി നല്‍കി.

ക്‌നാനായ തനിമ ഒരിക്കലും കൈവിടില്ലെന്നും, പാരമ്പര്യം സംരക്ഷിക്കുവാന്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും പ്രഖ്യാപിച്ചുകൊണ്ട്‌ ജൂണ്‍ മൂന്നിന്‌ കൊടുങ്ങല്ലൂരിലേക്ക്‌ വിശ്വാസ പ്രഖ്യാപന റാലി നടത്തുവാനും സെനറ്റ്‌ തീരുമാനിച്ചു. കെ.സി.വൈ.എല്‍. മുന്‍ പ്രസിഡന്റ്‌ ബിജു കെ.എല്‍. ആശംസകളര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി നിധിന്‍ പുല്ലുകാടന്‍ സ്വാഗതവും, ട്രഷറര്‍ ആഷ്‌ലി അഴകുളം നന്ദിയും പറഞ്ഞു. ഡാരിസ്‌ മണലേല്‍, ബിനിറ്റ്‌ തെരുവേല്‍, ഡോ. ഫ്രാന്‍സിസ്‌ സിറിയക്‌, സിസ്റ്റര്‍ സുനി എസ്‌.വി.എം എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

===================================================================

കടുത്തുരുത്തിയില്‍ നടന്ന ക്നാനായ സമ്മേളനത്തിന്റെ വീഡിയോ ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു.




2 comments:

  1. A great job done by KCC on behalf of all Knanaya Catholics.

    What I can not believe is the absence of Chazhikadan who was the recipient of every free Kna convention ticket to U.S.

    Stephen you should run for election at the Ettumanoor Legislative Assembly, against whoever comes on your way and victory is yours - guarenteed, we Knanites will be with you, rather than the ungreatful Chazhis.

    ReplyDelete
  2. stephenu endogamy premam kondo samudaya sneham kondo alla avidevannu eee vargheeya prasanagam nadathiyathu,avanepolulla kuruttu rashtreeyakkaranu janashradha nedanulla oru margam.Evide photoyundo avide stephenumundu.Avan kashivullavanayirunnengil randamathu jayicheneyallo.Rahtreeyam vere samudayam vere. chashikadan 4 times win in ettumanoor, because of their was addition of some panchayath like kumarakom in ettumanoor ,this time he lost by a narrow margin.Nirthinokku stephane ettumanooril apool kanam kali.

    ReplyDelete