പ്രിയ ക്നാനായ സഹോദരീ, സഹോദരങ്ങളേ,
നോര്‍ത്തമേരിക്കയിലെ ക്നാനയക്കാരുടെ പ്രശ്നങ്ങള്‍ ഉടലെടുത്തത് മിനിസ്ട്രിയുടെ സ്ഥാപനത്തോടെ ആയിരുന്നു എന്ന് നമുക്കെല്ലാവര്‍ക്കും അറിയാവുന്ന സത്യമാണ്. അന്ന് പലതും നമ്മളില്‍ നിന്നും മറച്ചു വെച്ച് സഭാനേതൃത്വം നമ്മെ കബളിപ്പിക്കുകയായിരുന്നു എന്നുള്ളതിന്റെ പല തെളിവുകളും ഇതിനോടകം നമ്മുക്ക് ലഭിച്ചു കഴിഞ്ഞു.
ആ കാലഘട്ടത്തില്‍ കോട്ടയം രൂപതയുടെ PRO ആയിരുന്ന ബാബു പൂഴിക്കുന്നേല്‍ ന്യൂ യോര്‍ക്ക് സന്ദര്‍ശനത്തിനു വന്നപ്പോള്‍ ഞാനുള്‍പ്പടെ ഏതാണ്ട് 18 പേരടങ്ങുന്ന ഒരു സംഘം Indian Corner Restaurant-ല്‍ വച്ച് അദ്ദേഹവുമായി ഒത്തുകൂടുകയും അമേരിക്കയില്‍ ക്നാനയക്കാര്‍ക്ക് വരാനിരിക്കുന്ന വലിയ വിപത്തിനെക്കുറിച്ച് അദ്ദേഹത്തെ ബോധാവാനാക്കുകയും ചെയ്തു. വര്‍ഷങ്ങള്‍ പലതു പിന്നിട്ടിട്ടും അദ്ദേഹം പറഞ്ഞ വാചകം മറക്കാതെ ഓര്‍മ്മിക്കുന്നു. “റഷ്യ മുതലായ കമ്മ്യുണിസ്റ്റ് രാഷ്ട്രങ്ങളില്‍ ഇങ്ങനെ ചില മൂലകളില്‍ ഇരുന്നാണ് വിപ്ലവത്തിന് ആരംഭം കുറിച്ചത്.”
ഞങ്ങള്‍ പറഞ്ഞത് ശ്രദ്ധയോടുകൂടി കേട്ടതിനുശേഷം, ന്യൂ യോര്‍ക്കില്‍ ഒരു വിമത പ്രസ്ഥാനം രൂപപ്പെടുന്നുണ്ട് എന്ന് കോട്ടയത്ത് ചെന്ന് അവതരിപ്പിക്കുകയും ചെയ്തു. ശ്രീ പൂഴിക്കുന്നേല്‍ വൈകിയെങ്കിലും ചൈതന്യയില്‍ വളരെ ആവേശത്തോടെകൂടി നോര്‍ത്തമേരിക്കയിലെ ക്നാനയക്കാരുടെ പ്രശ്നങ്ങള്‍ പങ്കുവയ്ക്കുന്നത് കണ്ടപ്പോള്‍ വളരെ സന്തോഷം തോന്നി.
ശ്രീ തമ്പി എരുമേലിക്കര കത്തോലിക്കാ കോണ്‍ഗ്രസിന്റെ സെക്രട്ടറി ആയിരുന്നപ്പോള്‍ ജൂലൈ മാസത്തെ കോരിച്ചൊരിയുന്ന മഴയത്ത് അദ്ദേഹത്തെ വീട്ടില്‍ പോയിക്കണ്ടു അമേരിക്കയിലെ അപ്പോഴത്തെ അവസ്ഥ വിവരിക്കുകയും ഭാവിയില്‍ അവര്‍ക്ക് വരാന്‍ പോകുന്ന വലിയ ദുരന്തങ്ങളെക്കുറിച്ചു ധരിപ്പിക്കുകയും ചെയ്തു. കത്തോലിക്കാ കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ പ്രതികരണം വളരെ വൈകിപ്പോയി എന്നാണു എനിക്ക് പറയാനുള്ളത്.
Orlando-യിലെ കണ്‍വെന്‍ഷനില്‍ വച്ച് നമ്മുടെ പിതാവ് എന്ന് നമ്മള് അവകാശപെട്ടിരുന്ന കുന്നശ്ശേരിപിതാവ് “ഞാന്‍ നിങ്ങളുടെ പിതാവല്ല, നിങ്ങളുടെ പിതാവ് അങ്ങാടിയത് പിതാവാണ്” എന്ന് പറഞ്ഞു നമ്മളെ തള്ളിപ്പറഞ്ഞപ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്തിയ മാത്യു മാണിയെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ഇമ്പീച്ച ചെയ്യുവാന്‍ പണിയെടുത്ത കുറച്ചു പേരുടെയെങ്കിലും ഇപ്പോഴത്തെ ഈ മനസ്സ് മാറ്റത്തില്‍ വളരെ സന്തോഷിക്കുന്നു.
KCCNA നേതൃത്വവും IKCC നേതൃത്വവും സമുദായത്തിന്റെ വിഷമഘട്ടത്തില്‍ കണ്ണടച്ചു തപസ്സു ചെയ്യുന്നത് എന്തിനാണെന്നു മനസ്സിലാകുന്നില്ല. ഷീന്‍സ് ആകശാല KCCNA സെക്രട്ടറി ആയിരുന്ന കാലത്ത് കോട്ടയം രൂപതയുടെ അധികാരപരിധി ലോകം മുഴുവന്‍ വ്യാപിപ്പിക്കുന്നതിനുവേണ്ടി ആയിരത്തില്‍പ്പരം പേരുടെ ഒപ്പ് ശേഖരിച്ചു നേതൃത്വത്തെ ഏല്‍പ്പിച്ചിട്ട് അത് ചവറ്റുകൊട്ടയില്‍ പോകുകയായിരുന്നു എന്നുള്ള സത്യം വളരെ കുറച്ചുപേര്‍ക്കുമാത്രമേ അറിയത്തുള്ളൂ.
കഴിഞ്ഞ ഏപ്രില്‍ പതിനഞ്ചാം തിയതി ക്നാനായ സെന്‍ട്രലില്‍ വച്ച് IKCC President പറയുകയുണ്ടായി, നിര്‍ജീവമായ KCCNAയുടെ നിര്‍ദ്ദേശപ്രകാരം പ്രവര്‍ത്തിക്കും എന്ന്. ശക്തമായ KCCNA നേതൃത്വം ഉണ്ടായിരുന്ന സുവര്‍ണകാലത്തുപോലും തനതായ പല തീരുമാനങ്ങളും എടുത്തിരുന്നു. ആ തീരുമാനങ്ങള്‍ പല അസ്സോസിയേഷനുകളും മാതൃകയാക്കുകയുണ്ടായി എന്നുള്ള കാര്യം ഒരു പക്ഷെ പരിചയക്കുറവു കൊണ്ടായിരിക്കും പ്രസിഡന്റ് അറിയാതെ പോയത്.
നൂറ്റാണ്ടുകളോളം സഭാനേതൃത്വവും സമുദായനേതൃത്വവും ഒരേ പാതയില്‍ പോയതുകൊണ്ട് ഇത്രയും കാലം പിടിച്ചു നിന്നു. വേലി തന്നെ വിളവു തിന്നാന്‍തുടങ്ങിയ അവസ്ഥയില്‍ പരസ്പരം ചെളിവാരി എറിയാതെ സമുദായാംഗങ്ങളും നേതൃത്വവും ഒറ്റകെട്ടായി നീങ്ങിയില്ലെങ്കില്‍ കാലം കഴിയുമ്പോള്‍ സഭ വളരുകയും സമുദായം തളരുകയും ചെയ്യും.
സാനു വാരികാട്ട്
Good observation.
ReplyDeleteKunnassery is the sole cause of our problems we face today. He wanted mar for selling Knas to a non Kna bishop.
Leave poor kunnasery alone, please pray for him so that he may recall muthu kathanaar and moolakattu thirumeni for their arrogant desire to cash on all Knas.
ReplyDeleteക്നാനായ തൊഴുത്തിലെ പശുക്കളാണ് വിശ്വാസികള്‍ അവരുടെ പട്ടിണി പാല് കുടിച്ചും വിറ്റും ചിലര്‍ കന്ന്യച്ചര്മം പുതിക്കിപണിയുന്നു , ആഗോള സവാരി നടത്തുന്നു, റോള്‍സ് റോയ്സ് മേടിക്കുന്നു, കാലം ചെല്ലുംതോറും പശുക്കള്‍ കഴുതകളായി രൂപാന്തരം പ്രാപിക്കുന്നു. തൊഴുത്ത് ക്ലീന്‍ ചെയ്തു വിറ്റുവരവ് പബ്ലിക് ആക്കാന്‍ സമയം അതിക്രമിച്ചിരിക്കുന്നു ...കള്ള കാളകളെ സൂക്ഷിക്കുക.....
ReplyDeleteതാങ്കളെപ്പോലെ ചിന്തിക്കാന്‍ കഴിവുള്ളവര്‍ നിഷ്ക്രിയരായി രോഷതോടെയാണെങ്കിലും കൈയും കെട്ടി നില്ക്കു ന്നത് കൊണ്ടാണ് ഇവര്‍ക്ക് തേരിലേറി ആഗോളസവാരി നടത്താന്‍ സാധിക്കുന്നത്. ഈ ബ്ലോഗില്‍ വരുന്ന അനോണിമസ് കമെന്റുകള്‍ ശ്രദ്ധിച്ചാല്‍ എത്രമാത്രം അസംതൃപ്തി ജനങ്ങളുടെ ഇടയില്‍ ഉണ്ടെന്നു വ്യക്തമാകും. താങ്കളെപ്പോലുള്ളവര്ക്ക്് അടുത്തകാലം വരെയും ശബ്ദിക്കുവാന്‍ വേദികള്‍ ഉണ്ടായിരുന്നില്ല. ഇന്നിതാ, നിങ്ങള്‍ക്ക് ധൈര്യമായി സ്വരം ഉയര്ത്താംി.
Deleteനിങ്ങളുടെ ശബ്ദം വേണ്ടവിധത്തില്‍ ഉയര്ന്നാ്ല് ഇവര്‍ അധികാരികളല്ലാതാകും, യഥാര്‍ത്ഥ ആത്മീയ ശുശ്ര്രൂഷകരാകും. അത് മാത്രമാണ് നമ്മള് ആഗ്രഹിക്കുന്നത്. കത്തോലിക്കാസഭയോ, ക്നാനയസമുദായമോ ഇല്ലാതകണമെന്ന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടോ?
“ഭയപ്പെടേണ്ട, ഞാന്‍ നിന്നോടുകൂടെയുണ്ട്” എന്ന ബൈബിള്‍ വാക്യം ശബ്ദമുയര്ത്താ ന് നിങ്ങള്‍ക്ക് പ്രചോദനമാകട്ടെ!
Administrator
A priest is reassigned after every 3 years. Moolakattu gets so much money from muthu so how in anyone's right mind he is going to reassign muthu.
ReplyDeleteLook what moolakattu is doing at home, he has a child molester however great he may be running around, and a killer still incharge of Knanaya finances. People are not fools, they saw all this on live television.
So how is your media going to chug anything?
"Knanaya Voice" is media under the strict control of frauds who are monitoring comments and article. It is not a media of the all the knanayas. there is no freedom of expression there so thousands of knanaya are going to other sites . The murderer has been given the the charge of money matters because he can distribute money to bribe officers and ministers to destroy case documents.The child abuser is kept within the inner circle so that he can bring to aramana maniyara new ice-cream girls. Only a thief always keep company with another thief. even non Christians and Latin diocese are asking if why are these criminals still running the show.
ReplyDelete