Tuesday, May 8, 2012

സീറോ മലബാറിന്റെ ക്നാനയപ്രേമം: ഒരുദാഹരണം


ചിരി ആയുസ്സ് കൂട്ടാന്‍ ഉപകരിക്കും” എന്ന ശീര്‍ഷകത്തില്‍ SyroMalabar Faith എന്ന ബ്ലോഗില്‍ പ്രസധീകരിച്ച പോസ്റ്റില്‍ ജോണ് എന്നൊരാള്‍ പോസ്റ്റ്‌ ചെയ്ത നീണ്ട കമന്റാണ് ചുവടെ കൊടുക്കുന്നത്. സിറോ മലബാറുകാര്‍ക്ക് ക്നാനയക്കാരോടുള്ള മനോഭാവത്തിന്റെ ഒരുദാഹരണം മാത്രമാണിത്. – Administrator.

===================================================================

താഴെ പറയുന്ന കഥ തികച്ചും സാങ്കല്പികം മാത്രം ആണ്. ഇപ്പോള്‍ ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും ഇല്ല. ആരെങ്കിലുമായി സാദ്രശ്യം തോന്നിയാല്‍ അത് തികച്ചും യാദര്‍ശ്ചികം ആണ്.

സീന്‍ ഒന്ന് AD 2000 കൊടും ചൂടുള്ള ഒരു വേനല്‍ പകല്‍ . കാക്കകള്‍ കരയുകയും പട്ടികള്‍ ഒരിയിടുകയും ചെയ്യുന്നു. മരുത മാമനിലെ മുരുകയ്യ എന്നാ തമിള്‍ ഗാനം ബാക്ക് ഗ്രൗണ്ടില്‍ കേള്‍കാം. ഒരു തീവണ്ടി സമ്പല്‍ സമൃദ്ധവും ദൈവത്തിന്റെ സ്വന്തം നാടെന്നു ചിലര്‍ വിളിക്കുന്ന കേരളത്തിലെ ഒരു റെയില്‍വേ സ്റ്റേഷനില്‍ വന്നു നില്കുന്നു. അതില്‍ നിന്നും കുറെ തമിഴ്നാട്ടുകാരായ പുരുഷന്മാരും സ്ത്രീകളും അടങ്ങുന്ന ഒരു വലിയ കൂട്ടം ഇറങ്ങി തമിള്‍ പേശി നടന്നു മറയുന്നു.

രംഗം രണ്ടു- ട്രെയിനിലും ബസിലുമായി വീണ്ടും കുറെ തമിഴര്‍. അവര്‍ കേരളത്തില്‍ കൂലിപ്പണി ചെയ്തും, റോഡ്‌ ടാര്‍ ചെയ്തും, ടെലിഫോണ്‍ ലൈന്‍നു കുഴി കുഴിച്ചും കെട്ടിടം പണിയില്‍ സഹായിച്ചും ജീവിക്കുന്നു. അവരെ കേരളയീര്‍ തങ്ങളുടെ കൂടെ കൂട്ടുകയോ, വിവാഹം ചെയ്യുകയോ, സമൂഹത്തിന്റെ മുഖ്യധാരയില്‍ ഉള്പെടുതുകയോ ചെയ്തില്ല.അതിനാല്‍ അവര്‍ ചെന്നൈ പാണ്ടിമക്കള്‍ എന്നാ പേരില്‍ ഒരു വേറെ സമൂഹമായി കേരളത്തില്‍ കൂലിപ്പണി ചെയ്തു ജീവിച്ചു പോന്നിരുന്നു. ചിലര്‍ പിച്ചക്കാരും പിടിച്ചുപരിക്കുന്നവരും ആയി മാറി. ആ പണം അവര്‍ പലിശക്ക് കൊടുതിരുന്നുവത്രേ.

സീന്‍ മൂന്നു – AD 3000

തമിഴ് മക്കള്‍ ചെന്നൈനാക്കാര്‍ എന്നാ ആള്‍ക്കാരുടെ ജില്ല സമ്മേളനം. അവരുടെ ഒരു തലൈവര്‍ വേലുപ്പിള്ള പെരുമാള്‍കുന്നില്‍ പ്രസങ്ങിക്കുന്നു.

നമ്മ ആള്‍ക്കാര്‍ ചെന്നയില്‍ നിന്നും ശെല്‍വ നായക പാണ്ടിയുടെ നേതൃത്വത്തില്‍ ഒരു ബോയിംഗ് വിമാനത്തില്‍ കയറി ആയിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് നെടുംബാശ്ശേരി വിമാന താവളത്തില്‍ വന്നിറങ്ങി. അന്നത്തെ കേരളാ മുക്കിയ മന്ത്രി നമ്മളെ സ്വീകരിച്ചു എന്ത് ജോളി ചെയ്യാനും ഉള്ള അവകാശവും അധികാരവും തന്നു. നെടുംബശേരിക്കടുടുള്ള ഗസ്റ്റ്‌ ഹോവുസുകളും, റിസോര്‍ട്ട്കളും നമുക്കായി തന്നു നമ്മളെ ആദരിച്ചു. ചന്ദ്രനിലേക്ക് സ്പേസ് ഷട്ടില്‍ വിട്ടാണ് നമ്മുടെ വരവ് മുക്കിയന്‍ നമ്മളെ വരവേറ്റത്. വിദ്യാഭ്യാസവും വിവരും ഇല്ലാത്ത പാവപെട്ട കേരളാവിലെ മക്കളുക്ക് വിദ്യ കൊടുക്കാനും അവരെ സഹായിക്കാനും ആണ് നമ്മ അണ്ണന്‍ ശെല്‍വ നായകവും സംഘവും ഇങ്കെ എത്തിയത്. നമ്മ ചെന്നയില്‍ നിന്നും ശെല്‍വ നായക അണ്ണന്റെ കൂടെ വന്നതിനാല്‍ നമ്മള്‍ ചെന്നൈനായക്കാര്‍ എന്നാ പേരില്‍ അറിയപെട്ടു. നമ്മ തമിള്‍ മക്കള്‍ കേരളാവില്‍ വന്നു അവര്‍ക്ക് റോഡ്‌ ടാര്‍ ഇട്ടു കൊടുത്തു, വീടില്ലാത്ത അന്നത്തെ പാവങ്കല്ക് വീട് കെട്ടി കൊടുത്തു. മലയാളി മക്കളെ പല്ല് തേക്കാനും കുളിപ്പിക്കാനും പഠിപ്പിച്ചു. എന്ന് തന്നെ അല്ല പുറത്തു മല മൂത്ര വിസര്‍ജ്ജനം നടത്തിയിരുന്ന മലയാളികള്‍ക് കക്കൂസ് ഉണ്ടാക്കി അവരെ വൃത്തി ഉള്ളവര്‍ ആക്കി നമ്മള്‍ തമിള്‍ മക്കള്‍. മലയാളികള്‍ക്ക് കുടിപ്പതര്‍ക്കും കുളിപ്പതര്‍ക്കും തണ്ണി ഇല്ലാതെ ഇരുന്തതാല്‍ നമ്മള്‍ ചെന്നൈനാക്കാര്‍ അവര്‍ക്ക് മുല്ലപ്പെരിയാര്‍ ഡാമുതന്നെ കേട്ടിക്കൊടുത്തത്. നമ്മ പെരിയ തമിള്‍ മക്കള്‍ ഇന്ത മലയാളി മക്കളുമായ് കല്യാണം ചെയ്യാ കൂടാതനാല്‍ നമ്മ പ്രധാന മന്ത്രി ഗുല്‍ ഗുല്‍ സിംഗ് പതിനാറാമന്‍ നമുക്ക് പെരുമ്പാവൂര്‍ എന്നാ ഒരു ജില്ല തന്തത്. ഇന്ത മലായളികള്‍ ഏതാവത് നമ്മ ചെന്നൈനായക്കാര്‍ മക്കളെ കല്യാണം പണ്നിനാല്‍ അവര്‍ വേറെ ജില്ലയില്‍ ചെരവേണ്ടും എന്നാ നിയമം നമ്മ ആള്‍ക്കാര്‍ പടച്ചത്. ഇപ്പൊ ചില മലായളി മക്കളെ തിരുമാനം ചെയ്ത ചെന്നൈനായക്കര്ക് പെരുമ്പാവൂര്‍ ജില്ലയില്‍ ചേരണം എന്ന് പറയുന്നത് നമ്മ തമിള്‍ മക്കള്‍കു മോശം. നമ്മ തമിള്‍ രത്തം ഇന്ത മലായളി രത്തവും ആയി ചേരക്കൂടാത് മക്കളെ. നമ്മ തലൈവര്‍ കരുണാ നിതി അപ്പിടി പെശിട്ടിര്‍കെ. ജയലളിത അമ്മവയൂം നമ്മ മറക്ക കൂടാതെ. നമ്മ തമിള്‍ രത്തത്തിക്ക് വേണ്ടി നന്കള്‍ ചാക വേണ്ടി വന്താല്‍ അതും ചെയ്യുവേ. തമിള്‍ രത്തം കശ്മീര്‍ രക്തം ആണ് എന്ന് മാത്രം അല്ല അത് ബംഗാളി രക്തം ആണ് എന്ന് നമ്മ തമിള്‍ ശിന്ഗങ്ങള്‍ വെറുതെ അവകാശപ്പെടനം. തന്നെയും അല്ല ഞങ്ങളുടെ പെരുമ്പാവൂര്‍ ജില്ലയെ ഒരു സ്വന്ത്രാധികാര സംസ്ഥാനം ആക്കി തരണം എന്നുള്ള ആവശ്യത്തിനു വേണ്ടി ഞങ്കള്‍ പെരിയ അട്ടഹാസം ഉണ്ടക്ക പോകയാണ്. നം നാട് തമിള്‍ നാട്. നമ്മ മക്കള്‍ ചെന്നൈനായക്കാര്‍. നമ്മ രക്തം പാണ്ടി രക്തം. നമ്മ ജില്ലയില്‍ മലയാളതുകരെ കെട്ടിയവര്‍ വരക്കൂടാത്‌. (പിന്നണിയില്‍ നിന്ന് കുക്കുവിളിയും കൈ അടിക്കലും കേള്‍ക്കാം) 

No comments:

Post a Comment