Saturday, May 5, 2012

ഐ-മല്പാന്‍ പറയുന്നൂ.........


KCCNA തലവന് ഷീന്‍സ് ആകശാലയുടെ (കടുത്തുരുത്തിയില്‍ വച്ച് നടത്തിയ) പ്രസംഗം  അയച്ചു തന്ന ബഹു മോഡറേറ്റര്‍ക്ക് നന്ദി. ക്നാനായ   യാക്കൊബായക്കാരും ക്നാനായ കത്തോലിക്കരും ഏതാണ്ട് ഒരേ തരത്തിലുള്ള പ്രശ്നത്തെ ആണ് നേരിടുന്നത് എന്ന് തോന്നുന്നു.  അതായത്... പുറമെ നിന്നുള്ള ചില പ്രതിലോമ ശക്തികളുടെ ഇടപെടല്‍ മൂലം നമ്മുക്ക് നമ്മുടെതായുണ്ടായിരുന്ന അധികാരാവകാശങ്ങള്‍, തനിമ, വ്യക്തിത്വം എന്നിവ എടുത്തു മാറ്റപ്പെടുന്നു.

നമ്മുടെ മെത്രാന്മാര്‍ നമ്മെകൊണ്ട് ദാമാസ്ക്കസിലും പുത്തന്കുരിശിലും  കൊണ്ട് അടിയറ വെക്കുന്നു, വരിക്കചക്ക മുറിക്കുന്ന പോലെ മുറിച്ചു  നാല് സര്‍വതന്ത്രസ്വതന്ത്ര കഷണങ്ങള്‍ ആക്കുന്നു... ഇനി അവശേഷിക്കുന്ന   ഏകകാര്യം (പഴുത്ത ചക്കയുടെ ചുള എടുത്തു ചകിണി മാറ്റി, കുരു കുത്തി കളഞ്ഞിട്ടു ഉരുളിയില്‍ ഇട്ടു  വരട്ടുന്ന പോലെ/വിളയിക്കുന്ന പോലെ) ഈ നാല് കഷണങ്ങളെ യാക്കോബായ സഭയില്‍ ലയിപ്പിക്കുക എന്നത് മാത്രമാണ്. അപ്പോള്‍ ഇതുവരെ കാത്തു സൂക്ഷിച്ച ക്നാനായതവും വംശശുദ്ധിയും അവിടെ ആവിയ്യായി തീരും (അല്ലെങ്കില്‍  ആധുനിക ഭാഷയില്‍ "ഗോവിന്ദ!").

ശ്രീ ഷീന്‍സ് പ്രകടിപ്പിച്ച ആര്ജ്ജവത്തിന്റെയും, നേത്രുപാടവത്തിന്റെയും  പതിനായിരത്തിലോരംശം എങ്കിലും NAKC യുടെ തലപ്പത്തിരിക്കുന്ന "പ്രകാശം പരത്തുന്നവര്‍" (കടപ്പാട് സഖാവ് എം വീ ജയരാജന്‍ - പാതയോര പൊതുയോഗ നിരോധന കേസില്‍ ആദ്യം ന്യായാധിപനെ  അഭിസംബോധന ചെയ്യുകയും, പിന്നീട് ശബ്ദതാരാവലി പരതി അര്‍ഥം  കണ്ടെത്തുകയും ചെയ്യ്ത മലയാള പദം) കാണിച്ചിരുന്നെകില്‍ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. പക്ഷെ ദൌര്‍ഭാഗ്യവശാല്‍ അവര്‍ ഇപ്പോളും അവരവര്‍ക്ക് സ്വന്തമായുള്ള "ആലിന്‍ തണലില്‍" വിശ്രമിക്കുകയാണ് (ആല്‍ എവിടെ എങ്ങിനെ മുളച്ചു എന്ന് വിവരിക്കേണ്ട ആവശ്യം ഉണ്ടെന്നു തോന്നുന്നില്ല...).

ഇവരെ കാണുമ്പോള്‍ ഐ-മല്പ്പാന്‍ പലപ്പോളും സംശയിച്ചു പോയിട്ടുണ്ട് ... അതായത്, പണ്ട് പണ്ട് തമ്പുരാന്‍ കര്‍ത്താവ്‌ സ്ത്രീയെ സൃഷ്ട്ടിച്ചത് ആദമിന്റെ വാരിയെല്ലിനു പകരം നട്ടെല്ല് എടുതിട്ടാണോ എന്ന്...??? (ഇപ്പോള്‍ LIQUID METAL ന്റെ കാലം അല്ലെ...? ഒരു പക്ഷെ ചുരുട്ടി വെയ്ക്കവുന്നതോ, മടക്കി വെയ്ക്കവുന്നതോ ആയ നട്ടല്‍ ആയിരിക്കാം ഫാഷന്‍.... അല്ലെ NAKC തംബ്രാക്കാന്മാരെ...?).

ഇനിയുള്ള ഏക പ്രതീക്ഷ നാട്ടിലെ പുതിയ ക്നാനായ കമ്മറ്റിയില്‍ മാത്രം  ആണ്. മുന്‍കാല ക്നാനായ കമ്മട്ടികളെ പോലയോ, ഇപ്പോള്‍ NAKC യുടെ മുതലാളിമാര്‍ ആയിരിക്കുന്ന "പ്രകാശം പരത്തുന്നവരെ" പോലയോ പുതിയ ക്നാനായ കമ്മറ്റിയും ആലിന്‍ തണല്‍ തേടി പോവില്ല എന്ന്  പ്രതീക്ഷിക്കുന്നു... പ്രാര്‍ഥിക്കുന്നു.... അവര്‍ക്ക് എല്ലാ  ഭാവുകങ്ങളും  നേരുന്നു... ഒപ്പം, അനീതിക്കെതിരെ പോരടിക്കുന്ന ശ്രീ ഷീന്‍സിനും സഹപ്രവര്‍ത്തകര്‍ക്കും.

ബഹു  മോഡറേറ്റര്‍,

പറ്റുമെങ്കില്‍ ശ്രീ ഷീന്സിന്റെ പ്രസംഗം NAKC മേലാളന്മാരുടെ "ആലിന്‍  ചോട്ടില്‍" എത്തിച്ചു കൊടുത്താല്‍ നന്നായിരുന്നു എന്ന് ഒരു അഭ്യര്‍ത്ഥന   മുന്നോട്ടു വെച്ചിട്ടും വെച്ച് വാള്‍ ഉറയില്‍ ഇടുന്നു...

നമോവോകം.

(Knanaya Revolution എന്ന യാഹൂ ഗ്രൂപ്പ്‌ വഴി ലഭിച്ചത്. "കടുത്തുരുത്തിയില്‍ ക്നാനായ വീകാരം തീപാറി ഇരമ്പി, സമുദായനേതാക്കള്‍ സമരം നയിക്കും" എന്ന ശീര്‍ഷകത്തില്‍ Knanaya Revolution അയച്ച ചുവടെ കൊടുക്കുന്ന മെയിലിനു പ്രതികരണമായി ഐ-മല്പാന്‍ അയച്ചതാണ് മുകളില്‍ കാണുന്ന പോസ്റ്റ്‌.

"കടുത്തുരിതിയില്‍ ക്നാനായ വികാരം തീപാറി ഇരമ്പി, വടക്കേ അമേരിക്കയിലെ ക്‌നാനായക്കാരുടെ വംശീയ ഇടവക വിഷയത്തില്‍ അനാവശ്യമായി ഇടപെട്ട് പ്രസ്ഥാവന നടത്തിയ ആര്‍ച്ച് ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് തന്റെ നിലപാടുകള്‍ ന്യായീകരിച്ച് അതില്‍ ഉറച്ചുനിന്നത് വലിയ പ്രതിഷേധത്തിന് ഇടയാക്കി .കത്തോലിക്കാസഭയുടെ ചരിത്രത്തില്‍ ആദ്യം ആയി ആണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാകുന്നത്, ഇപ്പോഴും വന്‍ പ്രതിഷേധം ആണ് കോട്ടയത്ത്‌ നടക്കുന്നത്. ആരാണ് ഇതിനെല്ലാം ഉത്തരവാദി?  ഇനി സമുദായ നേതാകള്‍ സമരം നയിക്കും."

No comments:

Post a Comment