Monday, May 7, 2012

മുത്തുവിന്റെ പുതിയ ചാരിറ്റി തട്ടിപ്പ്‌


പ്രിയപ്പെട്ട എന്റെ ക്നാനയമക്കളെ,

ഇന്ന് വായിച്ച ബ്ലോഗില്‍ നിന്ന് മുത്തുവിന്റെ ചിക്കാഗോ ലീലാവിലാസങ്ങളെക്കുറിച്ച് അറിയാനിടയായി.

അമേരിക്കയില്‍ ജനിച്ചു വീഴുന്ന, അല്ലെങ്കില്‍ പ്രവാസിയായി എത്തുന്ന, ഓരോ ക്നാനായക്കാരനും മുത്തുക്കത്തനാരുടെ ചാരിറ്റി Mortgage-ലെ   ഇരയായിത്തീരുന്നത് വായിച്ചു തൊമ്മന്റെ മനസ്സില്‍ അതിയായ സങ്കടം തോന്നി.

കുഞ്ഞു ജനിച്ചാല്‍, മാമ്മോദീസ മുക്കിയാല്‍, പിറന്നാള്‍ വന്നാല്‍.. എന്തിനേറെ, മരിച്ചാല്‍.... എന്തായാലും ചാരിറ്റി Mortgage അടച്ചേ മതിയാകൂ. കൊടുക്കുന്ന ഡോളറിനാകട്ടെ കണക്കുമില്ല.

മകനെ, മുത്തുവേ, ദാരിദ്രം, അനുസരണം, ബ്രഹ്മചര്യം എന്നിവ എറ്റു പറയുകയും, അത്മീയടയാളമായി ളോഹ ധരിക്കുകയും ചെയ്ത മകനേ, നീ വെറും കൊള്ളക്കാരന്‍.  അതും പരസ്യമായി കൊള്ള നടത്തുന്നവന്‍.  രാവും പകലും മഞ്ഞും തണുപ്പും സഹിച്ചു എന്റെ മക്കള്‍ പത്തു പൈസ സമ്പാദിക്കുമ്പോള്‍ ഓരോ പേരും പറഞ്ഞു ഒരുളിപ്പുമില്ലാതെ നീ പിരിക്കുന്ന ഈ ഹഫ്ത പണം ഈ ലോകത്തുനിന്നു വിളിക്കപ്പെടുമ്പോള്‍ സ്വര്‍ഗ്ഗകവാടത്തില്‍ കൈക്കൂലി കൊടുത്തു അവിടെയും അനുഭവിക്കാം എന്നു വിചാരിക്കുന്നുവോ?

ഇട്ടിരിക്കുന്ന കുപ്പായത്തോടും ധരിച്ചിരിക്കുന്ന സഭാപട്ടത്തോടും, ഇരിക്കുന്ന കസേരയോടും അല്പമെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഈ നാണംകെട്ട ഗുണ്ടാപിരിവ് നിറുത്തുക. ഡോളറുണ്ടാക്കുവാന്‍ ദയവുചെയ്ത് പാവങ്ങളുടെ കുത്തിനു പിടിക്കുന്നത്‌ നിറുത്തുക. പൊറുതിമുട്ടിയ എന്റെ മക്കള്‍ കുറെ നാളുകള്‍ക്കു മുമ്പ് തോളിലേറ്റി നല്‍കിയ കൈക്രിയകള്‍ ഇതുപോലുള്ള നാണംകെട്ട പരിപാടിയുമായി ഇറങ്ങുമ്പോള്‍ ഓര്‍ക്കുന്നത് നല്ലതാണ്.

മുത്തുവിന് മാനസാന്തരം ഉണ്ടാവുമെന്ന് അല്പം പോലും പ്രതീക്ഷ ഇല്ലാതെ,

എന്റെ അമേരിക്കയിലെ മക്കളെയോര്‍ത്തു മുട്ടിപ്പായി പ്രാര്‍ഥിച്ചു കൊണ്ട്,

വേദനയോടെ തൊമ്മന്‍.

(Middle East Kna എന്ന ബ്ലോഗില്‍ വന്ന പുതിയ പോസ്റ്റ്‌)

No comments:

Post a Comment