വീണ്ടും എനിക്കെഴുതേണ്ടി വരുന്നതില്‍ സങ്കടമുണ്ട്. പക്ഷെ എന്ത് ചെയ്യാം! ഓരോന്ന് കാണുമ്പോള്‍ പ്രതികരിക്കാതിരിക്കാന്‍ കഴിയുന്നില്ല.
കാരണം, വര്‍ഷങ്ങള്‍ക്കുമുമ്പ് കൂനന്കുരിശു സത്യത്തിലൂടെ വിശ്വാസപ്രഖ്യാപനം നടത്തിയെങ്കില്‍ കഴിഞ്ഞ ദിവസം കടുത്തുരുത്തിയില്‍ കരിങ്കല്‍ കുരിശിനടുത്തുവച്ചു ക്നാനായ സമുദായ സംരക്ഷണ പ്രഖ്യാപനവും ഒപ്പുശേഖരണവും കാണാനിടയായി. ക്നാനായ സമുദായത്തിലെ വരും തലമുറകള്‍ക്കഭിമാനിക്കാവുന്ന കരിങ്കല്കുരിശു സത്യം.
പ്രതികരണശേഷി നഷ്ടപ്പെട്ടിട്ടില്ലാത്ത, പണയം വച്ചിട്ടില്ലാത്ത എന്റെ മക്കളെ, ഈ ഒരവസ്ഥക്ക് എന്താണ് കാരണം. ആരാണ് കാരണം. ആര്‍ക്കാണ് ക്നാനായ സമുദായത്തിന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യേണ്ടത്.
ക്നാനായ സമുദായത്തിന്റെ നേതാവും കപ്പിത്താനുമായ ബഹുമാനപ്പെട്ട മൂലക്കാട്ട് പിതാവിന്റെ ചില അഭിപ്രായങ്ങള്‍ അപനാദേശില്‍ വായിക്കാനിടയായി. ക്നാനായത്തനിമയെ ചോദ്യം ചെയ്യുകയും അടിയറ വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന എന്റെ പ്രിയപ്പെട്ട ഉറുഹാ മാര്‍ യൗസേപ്പിന്റെ പിന്‍ഗാമീ, എന്റെ ക്നാനായ മക്കള്‍, “ഞങ്ങള്‍ക്ക് ഇങ്ങനെയൊരു മെത്രാന്‍ വേണ്ട, ഇങ്ങനെ ഒരാളെ അംഗീകരിക്കുകയില്ല” എന്ന് പ്രഖ്യാപിക്കുന്നതുകൂടി കാണാന്‍ എനിക്കിടവരുത്തരുത്.
പിതാവേ അങ്ങ് ആരെയാണ് ഭയപ്പെടുന്നത്. ലോകമെങ്ങുമുള്ള ക്നാനയമക്കളുടെ ആത്മീയപിതാവ് അങ്ങുതന്നെയാണെന്നും, ക്നാനായത്തനിമയും, ക്നാനായ അന്തഃസത്തയും അഭുംഗുരം കാത്തു സൂക്ഷിക്കുമെന്നും അങ്ങുറക്കെ പ്രഖ്യാപിക്കാന്‍ തയ്യാറാകേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
ധീരന് ഒരു മരണവും ഭീരുവിന് പല മരണങ്ങളുമാണെന്നു മറക്കാതിരിക്കുക.
ക്നാനയമക്കള്‍ക്ക് ധീരനായ ചങ്കൂറ്റമുള്ള ഇടയനെയാണാവശ്യം.
ഇത്രയും നാള്‍ ക്നാനായക്കാര്‍ എങ്ങനെ തങ്ങളുടെ തനിമ നിലനിര്ത്തിയോ, അങ്ങിനെ തന്നെ ഇനിയും ഈ തനിമ കാത്തു സൂക്ഷിക്കും. ക്നാനായ ചരിത്രത്തിലെ ഇരുണ്ട അധ്യായമായി നിലകൊള്ളാതെ, തങ്കലിപികളാല്‍ വാഴ്ത്തപ്പെടുന്ന പിതാവായി അങ്ങ് മാറണം, അതാണ് തൊമ്മന്റെ ആഗ്രഹം.
റോമിലെ പരിശുദ്ധ സിംഹാസനം വാഴിച്ചാലും എന്റെ മക്കളുടെ ഹൃദയത്തില്‍ സ്ഥാനമില്ലെങ്കില്‍ എന്താണ് പ്രയോജനം. അമേരിക്കയില്‍ വികാരിജനറാള്‍ സ്ഥാനവും ആര്ച്ച്ബിഷപ്പ്സ്ഥാനവും അമേരിക്കന്‍ മിഷനും അതിലൂടെ അനുഭവിക്കുന്ന വരുമാനങ്ങളും മാത്രമാണ് നിങ്ങളുടെ താല്പര്യമെങ്കില്‍, എന്റെ മക്കള്‍ എക്കാലവും അത് സഹിക്കുകയും ക്ഷമിക്കുകയും ചെയ്യുമെന്ന് കരുതേണ്ട.
എല്ലാ പ്രശ്നങ്ങളും തുടങ്ങിക്കുകയും എന്നിട്ട് മറ്റുള്ളവരെ പഴിചാരുകയും അവഹേളിച്ചു ജയിക്കാമെന്ന ദിവാസ്വപ്നം കാണുകയും ചെയ്യുന്ന അമേരിക്കയിലെ എന്റെ ബഹുമാനപ്പെട്ട വികാരി ജനറാളിനോടൊരു വാക്ക്. സ്വന്തം സ്ഥാനത്തെ സംരക്ഷിക്കാന്‍ തലമറന്ന് എണ്ണ തേക്കുന്നത് നിറുത്തുക. കാരണം നിങ്ങള്‍ അപ്പക്കക്ഷങ്ങളെറിഞ്ഞു കൂട്ടത്തില്‍ കൂട്ടിയിരിക്കുന്ന ഉപചാപക സംഘത്തിനുള്‍പ്പടെ മനസ്സിലായിത്തുടങ്ങി നിങ്ങളുടെ ഈ കളി നിങ്ങളുടെ മാത്രം സ്വാര്‍ത്ഥതക്കുവേണ്ടിയാണെന്നുള്ളത്. എന്റെ മക്കള്‍ അധികം വൈകാതെ തന്നെ നിങ്ങളുടെ മുഖംമൂടി പരസ്യമായി വലിച്ചുകീറുന്ന നാളുകള്‍ എണ്ണപ്പെട്ടു കഴിഞ്ഞു. നാളിതു വരെ നിങ്ങള്‍ വിഘടിപ്പിച്ച് നിറുത്തിയ എന്റെ മക്കള്‍ ഇതാ ഒന്നിക്കാന്‍ തുടങ്ങിയിരിക്കുന്നു. നിങ്ങള്‍ പരസ്യമായി ഒറ്റപ്പെടുന്നതും തള്ളപ്പെടുന്നതും എനിക്ക് കാണാന്‍ താല്‍പര്യമില്ലാത്തതിനാല്‍ ഉപദേശിക്കുകയാണ് – ക്നാനയത്തെ തകര്‍ക്കാന്‍ നോക്കരുത്.
എന്റെ മക്കള്‍ പാടുന്നത് കേട്ടില്ലേ.
“കത്തോലിക്കരെന്നു കേട്ടാലോ അഭിമാനപൂരിതമാകണം അന്തഃരംഗം
ക്നാനയമെന്നു കേട്ടാലോ തിളക്കണം ചോര ഞരമ്പുകളില്‍.”
വന്നവഴി മറക്കാതിരുന്നാല്‍ നന്ന്. എനിക്കൊന്നെ പ്രാര്‍ഥിക്കാനുള്ളൂ.
“മര്തോമന്‍ നന്മയാലോന്നു തുടങ്ങുന്നു
നന്നായി വരേണമെയിന്നു
വേദനയോടെ, ക്നായിതോമ്മന്‍.
Administrator’s Note:
പുതിയതായി ആരംഭിച്ചിരിക്കുന്ന Middleeast Kna എന്നാ ബ്ലോഗില്‍ വന്ന പോസ്റ്റ് ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ലോകത്തിന്റെ നാനാഭാഗത് നിന്നും പ്രതിഷേധ ശബ്ദങ്ങള്‍ ഉയര്‍ന്നു കൊണ്ടിരിക്കുന്നു. ഇതൊരു എളിയ തുടക്കം മാത്രമാണെന്ന് അധികൃതര്‍ മനസ്സിലാക്കിയാല്‍ അവര്‍ക്ക് നന്ന്. ജനരോഷത്തിന് മുമ്പില്‍ ഒരു ശക്തിയും പിടിച്ചുനില്‍ക്കുകയില്ല എന്നത് ചരിത്രത്തിന്റെ ബാലപാഠം മാത്രമാണ്.
പുതിയ ബ്ലോഗിന് ക്നാനായ വിശേഷങ്ങളുടെ ഹാര്‍ദ്ദവമായ സ്വാഗതം. Middle East Kna-യിലെ പോസ്റ്റ് വായിക്കുവാന്‍ ബുദ്ധിമുട്ടായതിനാല്‍ അത് ഇവിടെ കൊടുക്കുന്നു. കമന്റുകള്‍ ഇട്ടു പുതിയ ബ്ലോഗിനെ പ്രോത്സാഹിപ്പിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.
No comments:
Post a Comment