ദുബായ്:ഉഴവൂര്‍ സെന്റ് സ്ടീഫന്‍സ് കോളേജു പൂര്‍വ വിദ്യാര്‍ഥി സംഘടന സ്റെഫാനോസിന്റെ പത്താം വാര്‍ഷിക ആഘോഷം ഏപ്രില്‍ 27 വെള്ളിയാഴ്ച ദുബായ്- ഖിസൈസ് Westminster സ്കൂളില്‍ വെച്ചു നടത്തപ്പെട്ടു. അലുംനി പ്രസിഡന്റ് അനില്‍ കുമാര്‍ പി.എസ്. അധ്യക്ഷത വഹിച്ചു. കോളേജു പ്രിന്‍സിപ്പല്‍ Dr. ഫ്രാന്‍സിസ് സിറിയക് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉഴവൂര്‍ കോളേജു മുന്‍ പ്രൊഫസ്സറും സാഹിത്യകാരനുമായ മാത്യു പ്രാല്‍ എഴുതിയ “എളൂര്‍ക്കുന്നിലെ എസ്തപ്പാനോസ്” എന്ന പുസ്തകം സംഗമം ജനറല്‍ കണ്‍വീനര്‍ വീ.സീ. വിന്സന്റ്റ് സദസ്സിനു പരിചയപ്പെടുത്തി. തുടര്‍ന്നു പൂര്‍വ വിദ്യാര്‍ഥി സൈമണ്‍ ഫിലിപ്പിന് ബുക്ക് നല്കി അക്കാഫ് (All Kerala colleges Alumni Forum) പ്രസിഡന്റ് ഷാഹുല്‍ ഹമീദ് പുസ്തകപ്രകാശനം നടത്തി.
പ്രശസ്ത സിനിമ താരം മിത്ര കുര്യന്, ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പീ.എല്‍. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത സിനിമ നിര്‍മാതാവ് ലിസ്ടിന് സ്റീഫന് കോളേജ അലുംനി പത്താം വാര്‍ഷിക സ്മരണിക പ്രകാശനം ചെയ്തു.. ദുബായ് സന്ദര്‍ശനത്തിന് എത്തിയ ആദ്യകാല വിദ്യാര്‍ഥിയും കോളേജു ജീവനക്കാരനും ആയിരുന്ന പീ ടീ എബ്രഹാം പുതുപ്പറമ്പില്‍, ആദ്യ ഡിഗ്രി ബാച്ച് വിദ്യാര്‍ത്ഥിനി മേഴ്സി ലൂക്കോസ് പുതിയകുന്നേല്‍ എന്നിവരെ വേദിയില്‍ ആദരിച്ചു.
പൂര്‍വ വിദ്യാര്‍ഥി കുടുംബാംഗങ്ങളുടെ കലാപ്രകടനത്തിനു ശേഷം, ശങ്കരന് നമ്പൂതിരിയുടെ സെമി ക്ലാസിക്കല്‍ സംഗീതക്കച്ചേരിയും, രാജിവ് കളമശ്ശേരി, ഷിനോദ് മലയാറ്റൂര്‍ തുടങ്ങിയ മിമിക്രി താരങ്ങളുടെ പ്രകടനവും ദുബായ് ഗോള്‍ഡന്‍ ബീട്സിന്റെ ഗാനമേളയും സദസ്സിനു ഹരം പകര്‍ന്നു. ഷാജി നാരായണന് സ്വാഗതവും കുര്യന് വര്‍ഗീസ് നന്ദിയും പറഞ്ഞു.
(“ഓര്‍മ്മയില്‍ ഒരു കോളേജ്” എന്ന പേരില്‍ സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചു വരുന്ന ഓര്‍മ്മക്കുറിപ്പാണ് “എളൂര്‍ക്കുന്നിലെ എസ്തപ്പാനോസ്” എന്ന പേരില്‍ പുസ്തകരൂപത്തില്‍ ആയിരിക്കുന്നത്)
ചടങ്ങിന്റെ ചിത്രങ്ങള്‍
No comments:
Post a Comment