Tuesday, May 1, 2012

"മാനിഷാദ" (അരുത് കാട്ടാളാ)


(വേടന്റെ അമ്പേറ്റ് മുറിവേറ്റ ക്രൌഞ്ച പക്ഷിയെ നോക്കി വിലപിച്ചു വാല്മീകി രാമായണം രചിച്ചു. ആനുകാലികസംഭവങ്ങളില്‍ ആത്മസത്തക്ക് മുറിവേറ്റ ഒരു ക്നാനായക്കാരന്റെ ആത്മരോദനമാണ് ഇതിനു ആധാരം.  രചന: പിയോ ഫിലിപ്പ് Peo Philip)

(തനിമയില്‍..ഒരുമയില്‍ ..വിശ്വാസ നിറവില്‍..)   ‌                                                             

അറബിക്കടലിന്‍ വിരിമാറില്‍
തിരമാലകളോട് അടരാടി
എഴുപത്തി രണ്ടു കുടുംബങ്ങള്
ധീരതയോടെ കുടിയേറി

ക്നായി തൊമ്മന്‍,  പൂതത്തില് 
പാപ്പാ പീയൂസ്, മാത്യു മാക്കീല്‍ ‍
തലമുറ തലമുറ കൈമാറി
പടുത്തുയര്‍ത്തിയ സമുദായം

ഹിന്ദുവില്‍ ആണേലും ബന്ധം മുറിയാതെ
കാലങ്ങള്‍ വാഴുവാന്‍ വാക്കു  കൊടുത്തൊരു
പൂര്‍വികര്‍ തന്നുടെ ചോരയിതാ
നമ്മുടെ മുന്നില്‍ കേഴുന്നു

കണ്ണന്കരയില്‍ കല്ലറയില്‍
കൈപുഴ നീണ്ടൂര്‍ ഉഴവൂരില്‍
ഉയര്‍ന്നു പൊങ്ങും ആ ശബ്ദം
'തനിമയില്‍ ഞങ്ങള്‍ ഒരുമിച്ചു
ആ ഒരുമ തകര്‍ക്കാന്‍ നോക്കേണ്ട.........."

ജന്മം കൊണ്ടും കര്‍മം കൊണ്ടും
ക്നായായ് ജീവിചെങ്കില്‍ ഇതാ
അതിനായ് ഞങ്ങളുടെ ജീവന്‍ വെടിയാന്‍ 
മടിയില്ലോട്ടും ഓര്‍ത്തോളൂ

സിരകളില്‍ ഓടും ചോരകളില്‍
കറ പുരളാതെ കാത്തിടുവാന്‍
പൂര്‍വികര്‍ തന്നുടെ കല്ലറയില്‍
തൊട്ടു വണങ്ങി  ചൊല്ലുന്നു

ഇല്ല പൊറുക്കില അപരാധം
ക്രൂശില്‍ ‍ അതേറ്റാന്‍ നോക്കേണ്ട.....
റോമാ  നഗരം  കത്തുമ്പോള്‍ 
വീണകള്‍ മീട്ടും "നീറോ"യോ

ഡോളര്‍  കണ്ടു മയങ്ങേണ്ട
കാലം പകരം ചോദിക്കും

മുപ്പതു വെള്ളിക്കു യേശുവേ ഒറ്റിയ
യൂദാസിനുടെ പിന്ഗാമി
ചെന്നായ് നിഴലത് കാണുമ്പോള്‍
ആടിനെ വിട്ടിട്ട്  ഓടുന്നോ ?

ലോകം മുഴുവനും അവരിന്നു
ഒന്നിച്ചു ഒന്നായ് ഒരു മനസായ്‌
തനിമയില്‍ എന്നും നിലനില്‍ക്കാന്‍
അണി ചേരുന്നു പടയണിയായ്

ചാരം കെട്ടിയ കോന്തലയില്‍
തൊട്ടിത് സത്യം ചെയ്യുന്നു
ചോര കൊടുത്തും ഉയിര് കൊടുത്തും
സംരക്ഷിക്കും സമുദായം

Peo Philip

7 comments:

  1. പിയൊ ഫിലിപ്പന് അഭിനന്തനങ്ങള്‍ . ഈ ഗാനം ക്നനായക്കാരുടെ കണ്ണുകള്‍ തുറപ്പിക്കും എന്നതിന് സംശയമില്ല. താങ്കളുടെ ഉദ്യമത്തിന് ഓരായിരം ആശംസകള്‍.

    ReplyDelete
  2. 30 vellikassinu Mutholam onnu try cheythu. Agape -yil ninnum kittanjathu mathiyaakathey, ee viruthan nammaleyum vilkkuvaan try cheythallo..
    Ivareyokkey naadu kadathuka, allathey enthu cheyyaaana vallyapppaaaaaa...

    ReplyDelete
  3. “നിശബ്ദനായിരിക്കാന്‍ നിങ്ങള്ക്കെ ങ്ങിനെ കഴിയുന്നു?” മനസാക്ഷിയുള്ള ഓരോ ക്നാനയക്കാരനും ഇന്ന് സ്വയം ചോദിക്കേണ്ട ചോദ്യമാണിത്. ചെറിയ എല്ലിന്കക്ഷണങ്ങള്ക്ക് വേണ്ടി സമുദായത്തെ ഒറ്റു കൊടുക്കാന്‍ കാപലികന്മാര്‍ തയ്യാറായി സജീവമാകുമ്പോള്‍, എഴുതാനും പ്രസംഗിക്കാനും കഴിവുള്ളവര്‍ നിശബ്ദരാകുന്നത് തെറ്റാണ്. കവിതയിലൂടെയും, കഥയിലൂടെയും, ലേഖനതിലൂടെയും, നര്മ്മലതിലൂടെയും, നിങ്ങള്ക്ക് കഴിയാവുന്ന തരത്തിലൊക്കെ ചെറുക്കുക. ഇത്രയും നാള്‍ നിശബ്ദനായിരുന്നെന്കിലും, ഇപ്പോഴെങ്കിലും ശബ്ദിക്കാന്‍ തീരുമാനിച്ച പിയോ ഫിലിപ്പിന് അഭിനന്ദനങ്ങള്‍. സമുദായത്തിലെ മറ്റു പിയോമാരുടെ ശബ്ദത്തിനായി കാത്തിരിക്കുന്നു.

    ReplyDelete
    Replies
    1. അക്ഷരവൈരികളും കൂപമണ്ഡൂകങ്ങളുമായ ക്നാനായക്കാർക്കിടയിൽ ഈ വാക്കുകൾക്ക് വലിയ അർത്ഥമുണ്ട്.

      Delete
  4. പൈസയും മധ്യവും സുഖജീവിതവും മാത്രം ആഗ്രഹിക്കുന്ന ക്നാനായക്കരാ - മതാപിതാക്കന്മാരെ ഓര്ക്കു - സമുദായ സ്നേഹിയായീ ഉനര്ന്നു പൊരുതൂ.

    ReplyDelete
  5. പ്രിയ ക്നാനായ സഹോദരങ്ങളെ ,

    "നിങ്ങള്‍ നിശബ്ധരായിരുന്നാല്‍ ഈ കല്ലുകള്‍ ആര്‍ത്തു വിളിക്കും" എന്ന വചനം നമുക്കിവിടെ ഓര്‍ക്കാം .ചോരയും നീരും ഉള്ള ഓരോ ക്നനയക്കാരനും നമ്മുടെ പൂര്‍വ പിതാക്കന്മാരെ സ്മരിച്ചു കൊണ്ട് ഈ ധര്‍മ സമരത്തില്‍ പങ്കു ചേരുക നമ്മുടെ പൂര്‍വികരുടെ അനുഗ്രഹം എന്നും ഉണടയിരിക്കും

    മോശ ചെങ്കടല്‍ കടത്തി തിരഞ്ഞെടുക്കപ്പെട്ട ജനതയെ വാഗ്ധാന ഭൂമിയിലേക്ക് നയിച്ചത് പോലെ നാമും ദൈവത്താല്‍ തിരഞ്ഞെടുക്കപ്പെട്റ്റ് ക്നയിതോമ യുടെ നേതൃത്വത്തില്‍ ഭരത മണ്ണിലേക്ക് വന്നു. ഇത് നമ്മുടെ പൈതൃകമാണ് ആരുടേയും ഔദാര്യം അല്ല.നമ്മുടെ ഓരോരുത്തരുടെയും താലന്തുകള്‍ അവകാശങ്ങള്‍ക്കുവേണ്ടി പടപൊരുതാന്‍ ഉപയോഗിക്കുക.നല്ലിടയ്ന്‍ തന്റെ ആടുകളുടെ സ്വരം ശ്രവിക്കുന്നു . ഇടയന്‍ അല്ലാത്തവനോ ചെന്നായ് വരുന്നത് കാണുമ്പോള്‍ ആടുകളെ വിട്ട് ഓടി പോകുന്നു .. ‍

    കാരണം അവന്‍ ഇടയന്‍ അല്ലാത്തതുകൊണ്ടും ആടുകളോടെ സ്നേഹം ഇല്ലാത്തതു കൊണ്ടും ആകുന്നു

    ReplyDelete
  6. കണ്ണന്കരയില്‍ കല്ലറയില്‍
    കൈപുഴ നീണ്ടൂര്‍ ഉഴവൂരില്‍
    ഉയര്‍ന്നു പൊങ്ങും ആ ശബ്ദം
    'തനിമയില്‍ ഞങ്ങള്‍ ഒരുമിച്ചു
    ആ ഒരുമ തകര്‍ക്കാന്‍ നോക്കേണ്ട.........."

    ReplyDelete