29/4/2012 ന് കെ.സി.സി. വിളിച്ചു ചേര്‍ത്ത ഒരു നേതൃത്വ സമ്മേളനം കടുത്തുരുത്തി ഫോറോനായുടെ ആഭിമുഖ്യത്തില്‍ കടുത്തുരുത്തി വലിയപള്ളിയില്‍വച്ച് നടന്നുവല്ലോ. കോട്ടയം അതിരൂപത ഒരു സ്വയാധികാര സഭയാകുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഒപ്പുശേഖരണം ഔപചാരികമായി നടത്തുക എന്നതായിരുന്നു ഉദ്ദേശം. 2.30 ന് തുടങ്ങേണ്ട സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ ഫോറോനാ പ്രസിഡന്റ് എത്തിയത് 3.30ന്. അപ്പോള്‍ സമ്മേളനഹാളില്‍ വിവാഹവിരുന്നു കഴിഞ്ഞിരുന്നതിനാല്‍ ചിക്കന്റെ തോളെല്ലുകളും കൈകാല്‍മുട്ടുകളും കൊണ്ട് അലംകൃതവും, കസേരകളും മേശകളും ഡിന്നര്‍ മോഡലിലുമായിരുന്നു.
സമ്മേളനം തുടങ്ങുന്നതില്‍ വളരെ നേരത്തേ തന്നെ ഒരു പ്രശ്‌നക്കാരന്‍ അങ്ങോട്ടും ഇങ്ങോട്ടും ഡി എന്‍ എ, വേദപുസ്തകം, അക്രൈസ്തവം എന്നീ ഭാഷാവരപ്രയോഗങ്ങളും ഉരുവിട്ടുകൊണ്ട് മനുഷ്യര്‍ക്ക് അസ്വസ്ഥത സൃഷ്ട്ടിച്ചുകൊണ്ട് അലഞ്ഞു തിരിയുന്നുണ്ടായിരുന്നു. സമ്മേളനത്തിന്റെ അവസാനഭാഗമായപ്പോള്‍ അയാളെ ഏല്പിച്ചിരുന്ന ദൗത്യം കൃത്യമായി തന്നെ അയാള്‍ നിര്‍വ്വഹിക്കുകയും ചെയ്തു. ഒരു തരത്തിലും സ്വയം നിയന്ത്രണമില്ലാത്ത ആ മനുഷ്യനെ ആളുകള്‍കൂടി പുറത്താക്കേണ്ടിയും വന്നു. ഇത്തരുണത്തില്‍ ആളുകള്‍ കൂട്ടംകൂടി കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കുവാനിടയായി. പ്രശ്‌നക്കാരനായ മനുഷ്യന്‍ ഫോറോനാ പ്രസിഡന്റിന്റെ ഇടവകക്കാരനാണെന്നും, അയാളെ ചില ദൗത്യങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നുവെന്നും പറഞ്ഞുകേട്ടു. പ്രസിഡന്റിന്റെ സ്വന്തം ഇടവകയില്‍ നിന്നും വന്ന ഇയാള്‍ആരംഭം മുതലേ പ്രശ്‌നമുണ്ടാക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്നതാണ്. എന്നിട്ടും പ്രസിഡന്റ് അനങ്ങിയില്ല. അവസാനം വിഷയം ക്ലൈമാക്‌സിലെത്തിയപ്പോഴും പ്രസിഡന്റ് ഒന്നുമറിയാത്ത പോലെ അകലെ നിന്ന് കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചറിയുന്നതായി അഭിനയിച്ചത്, രംഗം വീഷിച്ചിരുന്ന മറ്റുള്ളവര്‍ക്ക് വേഗത്തില്‍ വ്യക്തമാകുകയും ചെയ്തു. സമ്മേളനത്തില്‍ സംബന്ധിച്ചിരുന്ന ബഹുഭൂരിപക്ഷവും കടുത്തുരുത്തി ഫോറോനായ്ക്ക് വെളിയില്‍ നിന്നും ആയിരുന്നു എത്തിയിരുന്നത്. ഫോറോനാ നേതൃത്വം അല്പം ശ്രമിച്ചിരുന്നെങ്കില്‍ കുറേക്കൂടി ആളുകള്‍ എത്തുമായിരുന്നു എന്ന് സ്റ്റീഫന്‍ ജോര്‍ജ് എടുത്തു പറയുകയും ചെയ്തു.
അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ക്‌നാനായക്കാരന്റെ വോട്ടുകളും കെ.സി.സി. യുടെ അടുത്ത ഊഴത്തില്‍ ഇതിലും മെച്ചമായ പദവിയും ലക്ഷ്യമാക്കി രണ്ടുവള്ളങ്ങളിലും കാല്‍ ഉറപ്പിച്ച് യാത്ര നടത്തുന്ന ഫോറോനാ പ്രസിഡന്റിന്റെ തന്ത്രങ്ങള്‍ സമുദായക്കാര്‍ക്ക് മനസ്സിലാകുന്നുണ്ട്.
അടുത്ത കെ.സി.സി. സമ്മേളനങ്ങള്‍ക്കായി ഹാളുകള്‍ ചോദിക്കുമ്പോള്‍ അതിന് തടസ്സം വരേണ്ടതിനായി തയ്യാറാക്കിയ പദ്ധതികള്‍ സമുദായം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുപോലുള്ള അരമന ഉപജീവനക്കാരേയും, ക്‌നാനായ സമുദായത്തെ കച്ചവടം നടത്തുന്നതിന്നുള്ള ഒരു സംവിധായമായി ഉപയോഗിക്കുന്നവരേയും അടുത്ത കെ.സി.സിയില്‍ കടന്നുവരാന്‍ സമുദായം ഇനി അനുവദിക്കില്ല.
എന്ന് ഒരു കല്ലറ പുത്തന്‍പള്ളി ഇടവകക്കാരന്‍
Who was the one making trouble. Can you pleas tell the name
ReplyDeleteJanichu valarnna samudayathil minnu viviahathinte peril purathakkappedunna nammude sahodaree sahodaranmarkku vendiyum eee samoohathinte shariyaya vimochanathinu vendiyum aagrahikkunna yadhartha manushysnehikalaya samudayangangal ithilonnum oppidilla. I will not vote for you. Balamullavavante koodeyano shariyullavante koodeyano nilkkendathu? Daivathinte thirusabhayude thirusangham shariyullavante koode nilkkuvan njanum yeshuvinte namathil Pithavinodu prarthikkunnu.
ReplyDeleteBalamullavan paraunnathau seriyayathu kondu avarude kodi thanne nilkum ente ponnu sahodara. Swantham sukathinu vere kalyanam kazhichu poyavanamarkku ippol thirichu varanam ..... athangu palli paranjal mathi.
ReplyDeleteWe all will vote and sign for this.
ee poyavarokke orupadu veshamikkan onnumilla. Ippol etheu edavakiyil chernno avide thanne ninnal mathi. Kottayam diocese il nilkkunathu kondu ngangallku prathyeka anugraham onnum kittunnila, pakshe samudayathe thalli penninte purake poyavare thirichedukkan sammathikkale ..!
Ente Daivame ethellam arkuvendi................?????????????????????
ReplyDeleteKCC ennal enthu? What is KCC? What is the difference between KCC and other Knanaya associations?
Makkaleyum sahodarangaleyum samudayam vittu vivaham kazhippichittu, "veshyayude brahmacharya prasagam pole" samudayasneham prasagikkunnathil enthu menma??????????? Aru kelkum.
"Ningalil thettucheyyathavar adyam kalleriyatte..."Jesus says. Ningalil Jyogatha ullavan ADYAM prasangikkatte............
A great job done by KCC on behalf of all Knanaya Catholics.
ReplyDeleteWhat I can not believe is the absence of Chazhikadan who was the recipient of every free Kna convention ticket to U.S.
Stephen you should run for election at the Ettumanoor Legislative Assembly, against whoever comes on your way and victory is yours - guarenteed, we Knanites will be with you, rather than the ungreatful Chazhis.
"അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ക്‌നാനായക്കാരന്റെ വോട്ടുകളും കെ.സി.സി. യുടെ അടുത്ത ഊഴത്തില്‍ ഇതിലും മെച്ചമായ പദവിയും ലക്ഷ്യമാക്കി രണ്ടുവള്ളങ്ങളിലും കാല്‍ ഉറപ്പിച്ച് യാത്ര നടത്തുന്ന ഫോറോനാ പ്രസിഡന്റിന്റെ തന്ത്രങ്ങള്‍ സമുദായക്കാര്‍ക്ക് മനസ്സിലാകുന്നുണ്ട്"
ReplyDeleteCan someone in this forum point out this person?.