Sunday, September 16, 2012

ഉണക്കയിറച്ചിയും ചിപ്സും ആയി കുഞ്ഞാഞ്ഞ വന്നേ!!

കുഞ്ഞാഞ്ഞ കുറെ കാലമായി പറഞ്ഞു പറ്റിക്കാന്‍ തുടങ്ങിയിട്ട്. കഴിഞ്ഞ പ്രാവശ്യം കൊണ്ടുവന്ന ഉണക്കിയിറച്ചിയും, കണ്ണിമാങ്ങയും തീര്‍ന്നപ്പഴെ വിളിച്ചു പറഞ്ഞതാ..... ജൂണില്‍ പറഞ്ഞു, ജൂലായില്‍ കണ്‍വെന്‍ഷന്‍ വരുമ്പോള്‍ കൊണ്ടുവരാമെന്ന്. ജൂലായില്‍ പറഞ്ഞു കണ്‍വെന്‍ഷന്‍ മുഴുവനും ‍തെക്കുംഭാഗക്കാരാ ആയതുകൊണ്ട് ഞാന്‍ വരുന്നില്ല, കുറച്ചു വടക്കുംഭാഗസങ്കരം കൂടി ഉണ്ടെങ്കിലെ ഞാന്‍ വരുന്നുള്ളൂ എന്ന്. എനിക്കാണെങ്കില്‍ ദേഷ്യവും സങ്കടവും സഹിക്കാവുന്നതില്‍ കൂടുതലായി. വീട്ടിലെ അച്ചാര്‍ തീര്‍ന്നിട്ട് എത്ര നാള്‍ ആയി. അങ്ങേര്ക്കാണെങ്കില്‍ വൈകിട്ട് തൊട്ടുകൂട്ടാന്‍ ഉണക്കിറച്ചിയോളം ഇഷ്ടം മറ്റൊന്നും ഇല്ല. ഈ കുഞ്ഞാഞ്ഞ ഇത്രയും നാള്‍ എല്ലാമാസവും മഠത്തിലമ്മമാര്‍ ഉണ്ടാക്കികൊടുക്കുന്ന ഉണക്കയിറച്ചി കൊണ്ടുവന്നോണ്ടിരിന്നതാ.... എന്താ ഇപ്പം ഇങ്ങനെ?

പിന്നെ പറയുന്നു, അവിടെ ആരുടെയെങ്കിലും കല്യാണമോ, മാമോദീസയോ ഉണ്ടെങ്കില്‍ ഒന്ന് ക്ഷണിക്കാന്‍ പറ, ഞാന്‍ വരാം അപ്പോള്‍ ഉണക്കയിറച്ചിയും, കണ്ണിമാങ്ങയും കൊണ്ടുവരാം. ആ പരിപാടികള്‍ ലത്തീന്‍ പള്ളി ആയാലും, പെന്തകൊസ്തായാലും കുഴപ്പമില്ല, ടിക്കറ്റും ചെക്കും കിട്ടും, പെങ്ങമാര്‍ക്ക് ഉണക്കയിറച്ചിയും, കണ്ണിമാങ്ങയും കൊണ്ടുവരികയും ചെയാം. ഞാന്‍ കുറെ ഒക്കെ അന്വേഷിച്ചു, എന്താണാവോ ഇപ്പോള്‍ ആളുകള്‍ക്ക് കയില്‍ വടിപിടിച്ചു, തലയില്‍ തൊപ്പി വെച്ച് സ്വര്‍ണകുരിശു തൂക്കിയ ആളുകളുടെ ഒപ്പം ഫോട്ടോ എടുക്കാനും മറ്റും എന്തോ കുറച്ചില്‍ പോലെയാ...... എന്താണാവോ...?

എന്തായാലും എനിക്ക് എന്റെ ഉണക്കിറച്ചിയും, കണ്ണിമാങ്ങയും ഒള്ള നേരത്തെ വേണം........ അല്ലെ ഇവിടെ പല പ്രശനവും ഉണ്ടാകും എന്ന് കഴിഞ്ഞ ആഴ്ച വിളിച്ചു പറഞ്ഞു.

പ്രെസ്‌ ദി ലോര്‍ഡ്‌, ഈ ആഴ്ച ഉണക്കിറച്ചിയും, കണ്ണിമാങ്ങയും ചിക്കാഗോയില്‍ എത്തിയിട്ടുണ്ട്. വിമാനത്താവളത്തില്‍ സംഗതി കസ്റംസ്കാര്‍ പിടിച്ചു വെച്ചിരിക്കുകയാണ്. ഇന്നോ നാളെയോ കിട്ടുമായിരിക്കും.

വികാരിയച്ചനാണെങ്കില്‍ എന്നും വിളിയാണ്, ഉണക്കിറച്ചിയും, കണ്ണിമാങ്ങയും കിട്ടുമ്പോള്‍ കുറച്ചു അങ്ങേര്‍ക്കു കൂടി കൊടുക്കണം എന്ന്. എന്ത് കഷ്ടമാ....... അച്ചന്‍ പറഞ്ഞത് ഞായറാഴ്ച പള്ളിയില്‍ കുറച്ചു പേര്‍ക്ക് തൊട്ടു കൂട്ടാനാണ് എന്നാണ്.പള്ളിക്ക് കാശ് ഒക്കെ കൊടുക്കുന്ന കുറെ നല്ല മനുഷ്യരാണ് പോലും. പിന്നെ ഒരു പള്ളിക്കാര്യത്തിനാണല്ലോ - കുറച്ചു കൊടുത്തേക്കാം.

എന്തായാലും കഴിഞ്ഞ തവണ ഇവിടെ വന്നപ്പോള്‍ കുഞ്ഞാഞ്ഞ എന്തിക്കെയോ പൊട്ടത്തരം വിളിച്ചു പറഞ്ഞു ഏതാണ്ടൊക്കെ പ്രശ്നമായിപ്പോയി. ഈ കുഞാഞ്ഞേടെ ഒരു കാര്യം. പണ്ടേ പറഞ്ഞിട്ടുണ്ട്, ഈ വികാരിയച്ചന്‍ പറയുന്ന കേട്ട് തുളളരുതെന്ന്. അങ്ങേരെ വിശ്വസിക്കാന്‍ പാടില്ല. ഇത്തവണയും എന്തെങ്കിലും ഒക്കെ പറയിക്കും എന്നുറപ്പിച്ചാണ് അങ്ങേരുടെ മട്ടും ഭാവവും (അതുകാരണം ഒക്കെയാണ് ഉണക്കിറച്ചിയും, കണ്ണിമാങ്ങയും കുറച്ചു അങ്ങേര് ചോദിച്ചപ്പോള്‍ തന്നേക്കാം എന്ന് പറഞ്ഞത്).

എന്റെ സെബസ്ത്യാനോസ് പുണ്യാളാ ഇത്തവണ ഊളത്തരം ഒന്നും വിളിച്ചു പറയിക്കരുതേ, കുഞ്ഞാഞ്ഞ ഇത്തവണ ചെല്ലുമ്പോള്‍ പനി ഒന്നും പിടിച്ചു കാരിത്താസില്‍ കിടക്കാനുള്ള അവസ്ഥ ഉണ്ടാക്കരുതേ .

പ്രത്യേക കല്‍പ്പന

ഈ ആഴ്ച ചുരുക്കം ചിലര്‍ക്ക് മാത്രം നാട്ടില്‍ നിന്നും കൊണ്ടുവന്ന ഉണക്കിറച്ചിയും, കണ്ണിമാങ്ങയും സ്വല്പം കൊടുക്കുന്നതാണ്. അവരുടെ ഒക്കെ ഫോട്ടോയും എടുക്കുന്നതാണ്. ആരും അതിനു വേണ്ടി ഇടി ഉണ്ടാക്കരുത്. അതൊക്കെ തെരഞ്ഞെടുക്കപ്പെട്ട പ്രാഞ്ചികള്‍ക്ക് മാത്രം ഉള്ളതാണ് ..ഇനിമുതല്‍ ക്നാനായക്കാരുടെ പരിപാടിക്കൊന്നും ഞാന് വരത്തില്ല. പെങ്ങന്മ്മര്‍ക്കും അനിയനും ഉണക്കിറച്ചിയും ചിപ്സും തിരുമ്പോള്‍ അതുകൊണ്ട് വരുന്നതായിരിക്കും

തയ്യാറാക്കിയത് ചിക്കാഗോക്കാലയില്‍ ചിന്നമ്മ

ഈ ഗാനവും കൂടി കേള്‍ക്കുക.........

കുഞ്ഞാഞ്ഞേ, കുഞ്ഞാഞ്ഞേ, തിര്യോണം വന്നല്ലോ കുഞ്ഞാഞ്ഞേ.... 

No comments:

Post a Comment