Tuesday, September 25, 2012

Administrator’s Note

സുഹൃത്തുക്കളെ,

ഈയടുത്ത ദിവസം ഒരു അജ്ഞാതന്‍ ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ്‌ ചെയ്ത കമന്റില്‍ ഇങ്ങനെ കണ്ടു.

"This blog is a wonderful place to have happened in Knanaya precisely because people can air their views freely and anonymously without fearing about the consequences in one’s personal and family life that will entail if one were to reveal one’s identity."

ഈ കമന്റ്‌ ബ്ലോഗിന്റെ പിന്നണിപ്രവര്‍ത്തകര്‍ തന്ന പോസ്റ്റ്‌ ചെയ്തതാണെന്ന് വിശ്വസിക്കുന്നവരോട് ഒന്നും പറയാനില്ല. ഏതായാലും  പോസ്റ്റ്‌ ചെയ്ത ആള്‍ക്കെങ്കിലും അതിന്റെ സത്യാവസ്ഥ അറിയാമല്ലോ. ഈ കമന്റ് വലിയ ഒരു അംഗീകാരമായി ഞങ്ങള്‍ കണക്കാക്കുന്നു.

ക്നാനായ സമുദായംഗങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാനൊരു വേദിയായാണ് ക്നാനായ വിശേഷങ്ങള്‍ തുടങ്ങിയത്. അതില്‍ വരുന്ന പോസ്റ്റുകളുടെ ആക്രമണസ്വഭാവം കൊണ്ട്കൂടി ആയിരിക്കണം, ഇതിന്റെ പിന്നിലെ നല്ല ഉദ്ദേശം പലര്‍ക്കും മനസ്സിലായിട്ടില്ല. ഇത്തരത്തിലൊരു കൂട്ടായ്മയ്ക്ക് സംഘടനകളെയും, അല്മായ/സഭാനേതാക്കളെയും ജനവികാരം അറിയിക്കുക എന്നതും ക്നാനായ വിശേഷങ്ങളുടെ ദൗത്യമാണ്. ഒരു പരിധിവരെ ഞങ്ങള്‍ അതില്‍ വിജയിക്കുന്നുമുണ്ട് എന്ന് ചില സമീപകാലസംഭവങ്ങളെങ്കിലും തെളിയിക്കുന്നു.

ഇത്രയും ആമുഖമായി പറയേണ്ടി വന്നത് ഇന്നലെ ഇവിടെ പോസ്റ്റ്‌ ചെയ്യപ്പെട്ട ചില കമന്റുകളാണ്. പ്രസ്തുത കമന്റുകള്‍ പ്രസധീകരിക്കണമോ വേണ്ടയോ എന്ന് പലവട്ടം ചിന്തിച്ചതിനുശേഷം ഞങ്ങള്‍ പ്രസധീകരിക്കുകയാണ്.

അതില്‍ പലതും അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ്. വ്യക്തിഹത്യയോട് അവയ്ക്ക് വളരെ അടുപ്പമുണ്ട്. ഇത്തരം കമന്റുകള്‍ ക്നാനായ വിശേഷങ്ങളുടെ വിശ്വാസ്യതയെ ആണ് തകര്‍ക്കുന്നത്. കൂട്ടത്തില്‍ പറയട്ടെ, ക്നാനായ വിശേഷങ്ങളുടെ പിന്നിലുള്ളവര്‍ ആരും തന്നെ ഏതെങ്കിലും ക്നാനായ സംഘടനകള്‍ക്ക് എതിരല്ല. പ്രസ്തുത കമന്റുകള്‍ UKKCA നേതാക്കളെക്കുറിച്ചായിരുന്നു. UKKCA എന്ന സംഘടന യു.കെ.യിലെ ക്നാനായക്കാര്‍ക്ക് ആവശ്യമാണ്‌. ആ സംഘടനയ്ക്ക് പലതും ചെയ്യാന്‍ സാധിക്കും. ചെയ്യാന്‍ കഴിയുന്നവയുടെ ഒരംശം മാത്രമേ ഇപ്പോള്‍ ചെയ്യുന്നുള്ളൂ എന്നത് മറ്റൊരു കാര്യം. കാലം എല്ലാം ശരിയാക്കും എന്ന് തന്നെയാണ് ഞങ്ങളുടെ പ്രതീക്ഷ. മുന്‍ ഭരണസമതികളെ അപേക്ഷിച്ചു ഇത്തവണത്തെ ഭാരഹികള്‍ കഴിവുള്ളവര്‍ തന്നെയാണ്. പല പരിമിധികള്‍ക്കുള്ളില്‍ നിന്നാണ് അവര്‍ പ്രവര്‍ത്തിക്കുന്നതെന്നും, ഇത്തരം സമുദായസേവനം നന്ദികെട്ട പണിയാണെന്നും ഒക്കെ ഞങ്ങള്‍ മനസ്സിലാക്കുന്നു. അവര്‍ക്ക് നേര്‍വഴി കാട്ടികൊടുക്കുക എന്നല്ലാതെ, അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സം സൃഷിടിക്കുക എന്നതല്ല ക്നാനായ വിശേഷങ്ങളുടെ ഉദ്ദേശം എന്ന് ആവര്‍ത്തിക്കട്ടെ.

ചില കമന്റുകള്‍ അരോചകമായി തോന്നുന്നുവെങ്കില്‍, ആവേശത്തില്‍ ഓരോരുത്തര്‍ പറയുന്നതാണെന്ന് മാത്രം കരുതുക.

കമന്റ്‌ പോസ്റ്റ്‌ ചെയ്യുന്നവരും കുറെക്കൂടെ സംയമനം പാലിക്കണമെന്ന് താല്പര്യപ്പെടുന്നു. അനോണിമസ് സൗകര്യം ദുര്‍വിനിയോഗം ചെയ്യാതിരിക്കുക.

എല്ലാവര്ക്കും നന്മകള്‍ നേര്‍ന്നുകൊണ്ട്,

Administrator,
Knanaya Viseshangal Group Blog
Email: worldwidekna@gmail.com

No comments:

Post a Comment