അമേരിക്കന്‍ ക്നാ
Friday, February 1, 2013
Thursday, January 31, 2013
ഇന്ത്യയുടെ റബര്‍ പ്ലാന്റര്‍
ക്നാനായ സമുദായത്തെ ഇന്നത്തെ അവസ്ഥയിലേയ്ക്ക് ഉയര്ത്തിയതില്‍ പ്രധാന പങ്ക് വഹിച്ചത് നേര്സിംഗ് എന്ന തൊഴിലാണ്. ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനമെങ്കിലും റബറിനുണ്ട്.
കേരളത്തില്‍ റബര്‍കൃഷി ആരംഭിച്ച ജോണ് ജോസഫ് മര്‍ഫി എന്ന അയര്‍ലണ്ട്കാരനെക്കുറിച്ച് സണ്ടേ ശാലോമില്‍ വന്ന ഫീച്ചര്‍.
ജോണ്‍ ജോസഫ് മര്‍ഫി എത്ര പേര്‍ക്ക് സുപരിചിതനാണെന്ന് അറിയില്ല. എന്നാല്‍ റബര്‍ കര്‍ഷകരെങ്കിലും അദ്ദേഹം ആരാണെന്ന് അറിഞ്ഞിരിക്കേണ്ടതാണ്. കാരണം കേരളത്തിന്റെ സമ്പദ്വ്യവസ്ഥയില്‍ നിര്‍ണ്ണായകമായിക്കഴിഞ്ഞ റബര്‍ കൃഷിയുടെ ഉപജ്ഞാതാവാണ് ഐറീഷുകാരനായ ജോണ്‍ ജോസഫ് മര്‍ഫി.
1872 ഓഗസ്റ്റ് ഒന്നിന് അയര്‍ലന്‍ഡിലെ ഡബ്ലിനില്‍ കപ്പല്‍ബാങ്കിംങ് വ്യവസായികളായിരുന്ന ഒരു ഉത്തമ കത്തോലിക്കാ കുടുംബത്തില്‍ ജനിച്ച ജോണ്‍ ജോസഫ് ചെറുപ്രായത്തിലേ ഇന്ത്യയിലേക്ക് യാത്രയായി. അദ്ദേഹം എത്തിച്ചേര്‍ന്നത് കേരളത്തിന്റെ ഹൈറേഞ്ച് മേഖലയിലാണ്. അവിടെ കണ്ട പ്രകൃതിസൗന്ദര്യവും നിഷ്‌ക്കളങ്കരായ ഗ്രാമീണരും ഈ ഭൂപ്രകൃതിയെ മരണം വരെ സ്‌നേഹിക്കാന്‍ ജോണിനെ പ്രേരിപ്പിച്ചു. സിലോണില്‍ തുടങ്ങിയ പ്ലാന്റര്‍ ജീവിതത്തിന്റെ വഴിത്തിരിവും പരിസമാപ്തിയുമായിരുന്നു കേരളത്തില്‍ സംഭവിച്ചത്. സൗത്ത് ഇന്ത്യയിലെ ആദ്യത്തെ ഏലത്തോട്ടം പാമ്പാടുംപാറയില്‍ ആരംഭിച്ചത് അദ്ദേഹമായിരുന്നു. പിന്നീടാണ് റബര്‍ കൃഷിയുടെ അപാരസാധ്യതകളിലേക്ക് ജോണിന്റെ മനസ്സ് സഞ്ചരിച്ചത്. അത് കോതമംഗലത്തിനടുത്തുള്ള തട്ടേക്കാട് ആദ്യത്തെ റബര്‍ പ്ലാന്റേഷന് തുടക്കം കുറിച്ചു. വ്യാവസായികാടിസ്ഥാനത്തിലുള്ള റബര്‍ ഉല്പാദനത്തിനായി ഏന്തയാര്‍ കേന്ദ്രീകരിച്ച് 1904 ല്‍ അദ്ദേഹം റബര്‍ ഉല്പാദനം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് രാജ്യത്തിലെ ഏറ്റവും വലിയ റബര്‍ ഉല്പാദകകേന്ദ്രമായിമാറാന്‍ കേരളത്തിന് കഴിഞ്ഞത് മര്‍ഫിയുടെ പദ്ധതികള്‍ വഴിയാണ്.
വ്യവസായമേഖലയിലും അതിന്റെ സാമ്പത്തികവശങ്ങളിലും മാത്രമായിരുന്നില്ല ജോണ്‍ മര്‍ഫിയുടെ ശ്രദ്ധ. തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസം നല്കുന്നതിനായി സ്‌കൂളുകളും അവരുടെ ആരോഗ്യപരിരക്ഷയ്ക്കായി ചികിത്സാലയങ്ങളും അദ്ദേഹം ആരംഭിച്ചു. തൊഴിലാളികളുടെ ഭാവിസുരക്ഷിതത്വത്തിനായി പെന്‍ഷന്‍ പദ്ധതിയും നടപ്പിലാക്കി. ഗവണ്‍മെന്റ് തലത്തില്‍പോലും പെന്‍ഷന്‍ ആരംഭിക്കുന്നതിന് മുമ്പായിരുന്നു ഇത് എന്നത് ജോണിന്റെ ദീര്‍ഘദര്‍ശിത്വത്തിന്റെ തെളിവാണ്. ജലസേചനം, പ്രാഥമികാവശ്യങ്ങള്‍ക്കുള്ള സൗകര്യങ്ങള്‍ എന്നിവയും തന്റെ എസ്‌റ്റേറ്റില്‍ ജോണ്‍ ജോസഫ് നടപ്പിലാക്കി. അതോടൊപ്പം തന്നെ പള്ളികളും ആരാധനാലയങ്ങളും നിര്‍മ്മിച്ച് അനേകരുടെ ആത്മീയജീവിതത്തിന് പരിപോഷകമായ സാഹചര്യങ്ങളും ഒരുക്കിക്കൊടുത്തിരുന്നു.
മത സാമൂഹ്യസാംസ്‌കാരിക മേഖലകളില്‍ അദ്ദേഹം നല്കിയ സമഗ്രസംഭാവനകള്‍ക്ക് ലഭിച്ച സഭാത്മകമായ ആദരവായിരുന്നു 1927 ല്‍ പിയൂസ് പതിനൊന്നാമന്‍ മാര്‍പാപ്പയില്‍ നിന്ന് ലഭിച്ച പേപ്പല്‍ ബഹുമതിയായ 'പ്രോ എക്ലേസിയ എറ്റ് പൊന്തിഫിക്കേറ്റ്.' സെമിനാരികള്‍, കോണ്‍വെന്റുകള്‍, അനാഥാലയങ്ങള്‍, കത്തോലിക്കാ ഇടവകകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള അദ്ദേഹത്തിന്റെ സേവനമേഖലകളെ കണക്കിലെടുത്തായിരുന്നു ഈ ബഹുമതി.
1957 മെയ് ഒമ്പതിനായിരുന്നു മരണം. തന്റെ തൊഴിലാളികള്‍ അന്ത്യവിശ്രമം കൊള്ളുന്ന സെമിത്തേരിയില്‍ തന്നെ അടക്കം ചെയ്യപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആഗ്രഹം. ഏന്തയാര്‍ സെന്റ് ജോസഫ് ചര്‍ച്ച് സെമിത്തേരിയിലാണ് മര്‍ഫി അന്ത്യവിശ്രമം കൊള്ളുന്നത്.
ദേശത്തിനും കാലത്തിനും ജോണ്‍ ജോസഫ് മര്‍ഫി നല്കിയ സംഭാവനകളെ ഭാവിതലമുറയ്ക്കായി പകര്‍ത്തുക എന്ന ലക്ഷ്യത്തോടെ റബര്‍ ബോര്‍ഡിന്റെ നേതൃത്വത്തില്‍ മര്‍ഫിക്ക് സ്മാരകം തീര്‍ക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. സെമിത്തേരിയുടെ 2.5 സെന്റ് സ്ഥലം ഇതിനായി സഭാധികാരികള്‍ റബര്‍ബോര്‍ഡിന് കൈമാറിക്കഴിഞ്ഞു. ജോണ്‍ ജോസഫ് മര്‍ഫി മെമ്മോറിയല്‍ ഹയര്‍സെക്കന്ററി സ്‌കൂള്‍ ഇദ്ദേഹത്തിന്റെ സ്മരണയ്ക്കായി 1982 ല്‍ ആരംഭിച്ചതാണ്. ഹയര്‍സെക്കന്ററി 1998 ലാണ് തുടങ്ങിയത്.
പ്രാദേശികപാരമ്പര്യം അനുസരിച്ച് ഏന്തയാറിന് ആ പേര് നല്കിയത് മര്‍ഫിയാണ്. ഏന്‍, തായ്, ആര്‍, എന്നീ വാക്കുകളില്‍ നിന്നാണത്രെ ഏന്തയാര്‍ ഉണ്ടായത്.
(സണ്ടേ ശലോമിന് വേണ്ടി ഈ ഫീച്ചര്‍ തയ്യാറാക്കിയത് ബിജു സെബാസ്റ്റ്യന്‍)
വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക (ലൂക്കാ 4: 23) – രണ്ടാം ഭാഗം
"The fact that a believer is happier than a sceptic is no more to the point than the fact that a drunken man is happier than a sober one."
George Bernard Shaw
മദ്യവിരുദ്ധഞായര്‍ പ്രമാണിച്ച് കൊല്ലം ബിഷപ്പ്, ഡോ. സ്റ്റാന്‍ലി റോമന്‍ പുറപ്പെടുവിച്ച ഇടയലേഖനത്തില്‍ ഇങ്ങനെ കാണാം:
“വിശ്വാസ ചൈതന്യത്താല്‍ പ്രകാശപൂരിതമാകേണ്ട ആഘോഷങ്ങള്‍ മദ്യവിമുക്തമാക്കി ക്രൈസ്തവര്‍ സമൂഹത്തിന് മാതൃകയാകണം.”
നമ്മുടെ പള്ളികളിലെ തിരുന്നാളുകള്‍ ആഡംബരത്തില്‍ നിന്ന് അത്യാഡംബരത്തിലേയ്ക്കും അവിടെ നിന്നും അത്യന്താഡംബരത്തിലേയ്ക്കും കുതിക്കുന്നത് മൂലക്കാട്ട് പിതാവ് കാണുന്നില്ലേ? സുഖലോലുപതയുടെയും ആഡംബരജീവിതത്തിന്റെയും ഉല്‍പന്നമാണ് മദ്യപാനസംസ്ക്കാരം എന്നറിയാനുള്ള വിവേകം നമ്മുടെ തിരുമേനിക്ക് ഇല്ലാത്തതാണോ അതോ അധികാരം കൈവന്നതിനുശേഷം കൈമോശം വന്നതാണോ? നമ്മുടെ തിരുന്നാള്‍ ദിനങ്ങളില്‍ പള്ളിമേടകളില്‍ മദ്യം ഒഴുകുന്നു; അടുത്തുള്ള ബീവറേജസില്‍ റെക്കോര്‍ഡ് വില്‍പ്പന ഉണ്ടാകുന്നു. യുവജനങ്ങള്‍ മദ്യപിച്ചു ലക്കു കേട്ട് പലയിടങ്ങളിലും അടിപിടി ഉണ്ടാക്കുന്നു. എന്നിട്ടും ഫോറോന വൈദികന്‍ വന്ന് പെരുന്നാള്‍ നടത്തുന്ന തട്ടിപ്പുകാരെയും മദ്യരാജാക്കളെയും പാടിവാഴ്ത്തുന്നു. അത്യാഡംബരത്തിന് പെനാല്‍റ്റി ഇനത്തില്‍ ലക്ഷങ്ങള്‍ ഈടാക്കി അരമനവാസികള്‍ അവരുടെ സുഖജീവിതം തുടരുന്നു. വൈദികര്‍ പെരുന്നാള്‍ മല്‍സരം പൊടിപൊടിക്കുന്നു.
“.......മാതാപിതാക്കള്‍, അധ്യാപകര്‍, സമൂഹനന്മയുടെ വക്താക്കളായ മതങ്ങള്‍, സന്നദ്ധസംഘടനകള്‍, പൊതുജനനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന ജനപ്രതിനിധികള്‍, ഭരണകര്‍ത്താക്കള്‍ എന്നിങ്ങനെ എല്ലാവരും നമ്മുടെ നാടിനെ തെറ്റുകളിലേയക്ക് നയിക്കുന്ന മദ്യാസക്തിക്കെതിരെ ഒന്നിച്ചുനിന്നു പ്രവര്‍ത്തിക്കണം.......”
മൂലക്കാട്ട് പിതാവ് എഴുതുന്നു.
വൈദികര്‍ എന്ന് പറയാതെ സമൂഹനന്മയുടെ വക്താക്കളായ മതങ്ങള്‍ എന്ന് പിതാവ് പറഞ്ഞതെന്തുകൊണ്ടാണ്? വൈദികര്‍ എന്നെഴുതിയാല്‍ ചില പള്ളികളിലെങ്കിലും പുരോഹിതന്‍ ഇടയലേഖനം വായിക്കുമ്പോള്‍ നിഷ്ക്കളങ്കരായ ചില കുട്ടികള്‍ പൊട്ടിച്ചിരിച്ചേക്കാം എന്ന് ഭയന്നിട്ടാണോ?
ഇതിന്റെയെല്ലാം ധാര്‍മ്മിക ഉത്തരവാദിത്വമുള്ള അതിരൂപതാധ്യക്ഷന്റെ വാക്കുകളുടെ പിന്നിലെ ആത്മാര്‍ത്ഥത ചോദ്യം ചെയ്യപ്പെടേണ്ടതല്ലേ?
പിതാവിന്റെ പരിഗണനയ്ക്ക് ചില ലളിതമായ നിര്‍ദ്ദേശങ്ങള്‍. (ഇതിനെ Unsolicited Counsel എന്നോ, അഹങ്കാരമെന്നോ വെല്ലുവിളിയെന്നോ എന്തു വേണമെങ്കിലും വിളിക്കാം).
· വൈദികരുടെ ഇടയിലെ മദ്യപാനത്തിന് സീറോ ടോളറന്‍സ് (Zero Tolerance) പ്രഖ്യാപിക്കുക. വൈദികര്‍ മദ്യപിച്ചു എന്നറിഞ്ഞാല്‍ മാതൃകാപരമായ ശിക്ഷ നല്‍കുക. (ഒരാഴ്ച്ചത്തേയ്ക്ക് ധ്യാനത്തിനയക്കുന്നത് ശിക്ഷയായി ഭക്തജനം അംഗീകരിക്കുന്നില്ല എന്ന കാര്യം മറക്കേണ്ട).
· പള്ളിമേടകളിലെയും അരമനകളിലെയും വിരുന്നുകളില്‍ വീഞ്ഞും ബിയറും പോലും ഉണ്ടാകില്ലെന്ന് ഉറപ്പു വരുത്തുക.
· മൂലക്കാട്ട് പിതാവിന് ഡോക്ടറേറ്റ് നേടിത്തന്ന മാക്കീല്‍ പിതാവിന്റെ ദക്രേത്തില്‍ ലാളിത്യത്തെക്കുറിച്ച് ഒരു പാട് നിര്ദേശങ്ങളുണ്ട്. അവയില്‍ ചിലതെങ്കിലും സ്വന്തം ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുക. തന്റെ കീഴിലുള്ള വൈദികര്‍ക്കും അത് നിര്‍ബന്ധമാക്കുക. തിരുന്നാളുകള്‍ ധൂര്ത്തിന്റെ പര്യായമാകുന്നില്ല എന്ന് ഉറപ്പു വരുത്തുക.
· ജനത്തെ മദ്യപാനത്തിന്റെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധാവാന്മാരാക്കുന്നതിനൊപ്പം, അമിതമദ്യപാനത്തിന് അടിമയായവരെ പുനരധിവസിപ്പിക്കാനുള്ള പ്രായോഗിക പദ്ധതികള്‍ ആവിഷ്ക്കരിക്കുക.
· മദ്യരാജക്കന്മാരുടെ പണം പള്ളിയോ പട്ടക്കാരനോ അരമനയോ മെത്രാനോ സ്വീകരിക്കുന്നതല്ല എന്ന് സധൈര്യം പ്രഖ്യാപിക്കുക.
ഇത്രയൊന്നും ചെയ്യാന്‍ സാധിക്കുകയില്ലെങ്കില്‍ അല്പസ്വല്പം മദ്യപാനം ക്നാനായ സംസ്ക്കാരത്തിന്റെ ഭാഗമാണെന്നും കെസിബിസി എത്ര സമ്മര്‍ദ്ദം ചെലുത്തിയാലും ഞങ്ങളെല്ലാം കുടിക്കുമെന്നും ആലഞ്ചേരി പിതാവിന്റെ മുഖത്ത് നോക്കി ധൈര്യമായങ്ങ് പറയുക. എന്‍ഡോഗമിയോ തുലഞ്ഞ മട്ടാണ്. പാവപ്പെട്ട ക്നാനയമാക്കള്‍ ഹെന്നെസി എങ്കിലും കുടിച്ചു ജീവിച്ചു പോട്ടെ.
മദ്യത്തിന്റെ കാര്യത്തില്‍ നിരീശ്വരവാദിയായ എ.കെ. ആന്റണി മടയലേഖനം ഇറക്കുകയല്ല നടപടികളെടുക്കുകയാണ് ചെയ്തത്. ആ നിരീശ്വരന്റെ പാത പിന്തുടരാന്‍ അഭിവന്ദ്യ മൂലക്കാട്ട് പിതാവിന് ധൈര്യമുണ്ടോ?
വാല്‍ക്കക്ഷണം:
“സംസ്‌ഥാന തലത്തില്‍ ഏറ്റവും മികച്ച മദ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള കെ.സി.ബി.സി ടെമ്പറന്‍സ് കമ്മിഷന്റെ സംസ്‌ഥാന അവാര്‍ഡ് എറണാകുളം-അങ്കമാലി അതിരൂപതാ മദ്യവിരുദ്ധസമിതിക്ക് ലഭിച്ചു.
ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തില്‍ നിന്നും പ്രസിഡന്റ് അഡ്വ. ചാര്‍ളിപോള്‍, ഡയറക്‌ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, ജന. സെക്രട്ടറി സി. ജോണ്‍കുട്ടി, ട്രഷറര്‍ വി.പി. ജോസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ ബിഷപ്പ് ഡോ. സെബാസ്‌റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷനായിരുന്നു.” – വാര്‍ത്ത
ആര്‍ച്ച് ബിഷപ്പ് ഡോ. സൂസപാക്യത്തില്‍ നിന്നും പ്രസിഡന്റ് അഡ്വ. ചാര്‍ളിപോള്‍, ഡയറക്‌ടര്‍ ഫാ. ജോര്‍ജ് നേരേവീട്ടില്‍, ജന. സെക്രട്ടറി സി. ജോണ്‍കുട്ടി, ട്രഷറര്‍ വി.പി. ജോസ് എന്നിവര്‍ ചേര്‍ന്ന് അവാര്‍ഡ് ഏറ്റുവാങ്ങി. ചടങ്ങില്‍ ബിഷപ്പ് ഡോ. സെബാസ്‌റ്റ്യന്‍ തെക്കെത്തെച്ചേരില്‍ അധ്യക്ഷനായിരുന്നു.” – വാര്‍ത്ത
അങ്കമാലിയും ചാലക്കുടിയുമായി എത്ര അകലമുണ്ട്, അഭിവന്ദ്യ സൂസാപാക്യം തിരുമേനി?
അലക്സ് കണിയാംപറമ്പില്‍
വാക്സ് മ്യുസിയവും പിതാക്കന്മാരും
ലണ്ടനിലെ പ്രസിദ്ധമായ മ്യൂസിയം ആണ് Madame Tussauds Wax Museum. ലോകത്തിലെ നിരവധി പ്രസിദ്ധരുടെയും നേതാക്കളുടെയും മെഴുക് പ്രതിമകള്‍ അവിടെയുണ്ട്. കണ്ടാല്‍ ജീവനുണ്ട് എന്ന് നമുക്ക് തോന്നും. ഗാന്ധിജി, ഇന്ദിരാ ഗാന്ധി, ഐശ്വര്യ റായി എന്നിവരുടെയൊക്കെ പ്രതിമകള്‍ കാണുമ്പോള്‍ ഇന്ത്യക്കാര്‍ക്ക് ആവേശം തോന്നും. അടുത്തുനിന്ന് ഫോട്ടോ എടുത്തു സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി നമ്മള്‍ മാലോകരെ കാണിക്കാറുണ്ട്.
പറഞ്ഞുവരുന്നത് കഴിഞ്ഞ ദിവസം U K K C Y L എന്ന സംഘടനയുടെ വെബ്‌സൈറ്റ് കോട്ടയത്ത് വച്ച് പിതാവ് സ്വിച് ഇട്ടു എന്ന് അപ്നാ ദേശില്‍ കണ്ടു. നല്ലകാര്യം ആ പരിപാടിക്കുവേണ്ടി പാവം അച്ചനും നേതാക്കന്മാരും അവിടം വരെ പോകേണ്ടി വന്നു. കഴിഞ്ഞ സിനഡ് മീറ്റിംഗ് കഴിഞ്ഞ് സ്വന്തം തീരുമാനം ആണോ അതോ വല്ലവരും പേടിപ്പിച്ചു വിലക്കിയത് കൊണ്ടാണോ എന്നറിയില്ല - ഇനി അമേരിക്കയിലേക്ക് ഇല്ലെന്നും അധികാരം ഇല്ലാത്ത ഒരു സ്ഥലത്തേക്കും പോകുന്നില്ലെന്നും നമ്മുടെ പിതാവ് പറഞ്ഞതായി അറിയുന്നു. എന്നാല്‍ ഓരോ ക്നാനായാക്കാരന്റെ മനസിലും ഒരാഗ്രഹം ഇല്ലേ സ്വന്തം പിതാവിന്റെ കൂടെ നിന്ന് ഒരു ഫോട്ടോ എടുക്കുവാനും അത് സ്വന്തം പത്രമായ അപ്നാദേശില്‍ കൊടുക്കുവാനും. പിതാവിന് പക്ഷെ സ്വന്തം കസേരയും നോക്കണം. പ്രവാസികള്‍ക്ക് എപ്പോഴും കോട്ടയംവരെ പോയി കാര്യം നടത്തുവാനും കഴിയില്ല.
![]() |
ഐശ്യരാ റായ് തന്റെ പ്രതിമയ്ക്കൊപ്പം |
അതുകൊണ്ട് അമേരിക്കയിലെ കെ.സി.സി.എന്‍.എ.യും യു.കെ.യിലെ യു.കെ.കെ.സി.എ യും അവരവരുടെ രാജ്യത്ത് നമ്മുടെ മെത്രാന്മാരുടെ മെഴുകില്‍ തീര്‍ത്ത ഓരോ പ്രതിമകള്‍ ഉണ്ടാക്കി മ്യൂസിയംകാര്‍ക്ക് കൊടുക്കുക. അവര്‍ മറ്റു പ്രതിമകളുടെ കൂട്ടത്തില്‍ വയ്ക്കുകയും ക്നാനയക്കാരായ വ്യക്തികള്‍ക്ക് അവിടെ ചെല്ലുമ്പോള്‍ അതിന്റെ അടുക്കല്‍ പോയി പോസ് ചെയ്തു ഫോട്ടോ എടുക്കുകയും ചെയ്യാം. പക്ഷെ മ്യുസിയംകാരോട് ഒരു കാര്യം പ്രത്യേകം പറയണം എല്ലാ വര്‍ഷവും കണ്‍വെന്‍ഷന്‍ സമയത്ത് പ്രതിമകള്‍ വിട്ടുതരണം എന്ന്. അങ്ങനെ ആവശ്യമില്ലാതെ പ്രായം കൂടിക്കൂടി വരുന്ന പിതാവിന് വിമാനത്തില്‍ കയറേണ്ട. ടിക്കറ്റിനു കൊടുക്കുന്ന പണം കണ്ട അണ്ടനും അടകോടനും ചാരിറ്റിയാ കുന്തമാ എന്നൊക്കെ പറഞ്ഞു കൊടുക്കാതെ കൃത്യമായി അരമനയില്‍ എത്തിക്കുക. പക്ഷെ, പണ്ട് വിദ്യാഭ്യാസ ഫണ്ട് കൊടുത്തിട്ട് പിന്നാലെ കണക്കു ചോദിച്ച് നാണം കെടുത്തിയതുപോലെ കൊടുക്കുന്ന പണത്തിന്റെ കണക്കു ചോദിക്കരുത് എന്ന് മാത്രം പറഞ്ഞേക്കാം. വിശുദ്ധന്മാരെ നമ്മള്‍ കണ്ടിട്ട് അല്ലല്ലോ അവരുടെ രൂപം ചുമക്കുന്നത്.
ഗുരുവിനെ നേരില്‍ കാണാതെ പ്രതിമ ഉണ്ടാക്കി വിദ്യ പഠിച്ച ഏകലവ്യന്റെ ചരിത്രം മഹാഭാരതത്തില്‍ ഉണ്ട്. പിന്നെ എന്തുകൊണ്ട് ദൈവത്തിന്റെ സ്വന്തം ജനമായ ക്നാനയക്കാര്‍ക്ക് പിതാക്കന്മാരുടെ പ്രതിമ വച്ച് കാര്യം നടത്തികൂടാ. ക്നാനയക്കാരോട് വേണ്ട മക്കളെ കളി.
അങ്ങടിയെപോലെുള്ള മെത്രാന്മാര്‍ക്ക് നമ്മുടെ പിതാവിനെ വിലക്കാം പക്ഷെ പ്രതിമ വിലക്കാന്‍ വത്തിക്കാന്‍ അനുവാദം കൊടുത്തിട്ടില്ല. ക്നാനായക്കരോടാണോ കളി? കളി ഞങ്ങള്‍ അങ്ങോട്ട് പഠിപ്പിക്കാം.
ഇതിന്റെ നിര്‍മാണത്തിന് വേണ്ടിവന്നേക്കാവുന്ന പിതാക്കന്മാരുടെ ചിരിച്ചിരിക്കുന്ന ഫോട്ടോകളും തൊപ്പികളും വടികളും മോതിരം എന്നിവ അമേരിക്കയിലേക്കും യു.കെ.യിലേക്കും കൊടുത്തുവിടാന്‍ അരമന തയാറാകണം. മാണിസാറിന്റെയും മുപ്രാപ്പള്ളി ജോയിസാറിന്റെയും ശബ്ദം ബ്രിട്ടീഷ് പാര്‍ലമെന്റില്‍ മുഴങ്ങി എന്ന് വാര്‍ത്ത വന്നതുപോലെ ഇന്ഗ്ലണ്ടിലെയും അമേരിക്കയിലെയും മ്യൂസിയങ്ങളില്‍ ക്നാനായ പിതാക്കന്മാര്‍ക്ക് സ്ഥാനം കിട്ടി എന്ന് പത്രത്തില്‍ വാര്‍ത്ത വരട്ടെ. മറ്റ് സിറോ മലബാര്‍ മെത്രാന്മാര്‍ക്ക് കലി കയറട്ടെ.
ഷിയന്സിന്റെ അധികാരം കഴിയാറായി. അടുത്ത നേതാക്കള്‍ ഈ വഴിയില്‍ ചിന്തിക്കട്ടെ.
യു.കെകെ.സി.എ.യിലെ ലേവിയും മാത്തുക്കുട്ടിയും ഈ കാര്യത്തില്‍ പിണക്കം മറന്ന് ഒന്നിച്ചുനിന്ന് പിരിവിനായി ഇറങ്ങുക. അടുത്ത യുറോപ്യന്‍ കണ്‍വെന്‍ഷന്‍ ഗ്രൗണ്ടില്‍ പിതാക്കന്മാരുടെ പ്രതിമകള്‍ വച്ച് നമുക്ക് മര്ത്തോമ്മന്‍ പാടാം, നട വിളിക്കാം.
വാല്‍ക്കക്ഷണം:
പിതാവ് ധൂമക്കുറ്റി ആട്ടി വെഞ്ചരിച്ചപ്പോഴാണ് ഉണ്ണീശോയുടെ പ്രതിമകള്‍ക്ക് ക്രിസ്തുമസ് കരോളിനു കൂടുതല്‍ കാശു കിട്ടാനുള്ള ശക്തി കിട്ടിയത്. അതുപോലെ പിതാക്കന്മാരുടെ പ്രതിമയ്ക്ക് വേണ്ടത്ര ശക്തി കിട്ടണമെങ്കില്‍ അമേരിക്കയില്‍ മുത്തോലവും ബ്രിട്ടനില്‍ സജിയച്ചനും ധൂമക്കുറ്റിയില്‍ നിന്ന് കുമുക്കുമാ പുകവരുത്തി, ആട്ടി വെഞ്ചരിക്കട്ടെ. അങ്ങനെ കിട്ടുന്ന ശക്തിയാല്‍ ഷീന്‍സും, വിഗന്‍ യുണിറ്റും തുലയട്ടെ.
ഷാജി ലണ്ടന്‍
.........നിങ്ങളെ പ്രാഞ്ചികളെ പിടിക്കുന്നവരാക്കാം.
വെടി കൊണ്ട പന്നിയെപ്പോലെ VG ഓടിനടക്കുന്ന ദയനീയമായ കാഴ്ചയാണ് കഴിഞ്ഞ മൂന്ന് ദിവസ്സമായി ചിക്കാഗോ ക്നാനായക്കാര്‍ കണ്ടത്. തന്‍റെ കസ്സിന്‍ സഹോദരന്‍ കുപ്രസ്സിദ്ധ ചൈതന്ന്യ കച്ചവട വെട്ടിക്കാട്ടില്‍ കത്തനാര്‍ നടത്തിയ കുപ്രസിദ്ധ പ്രസംഗം അമേരിക്ക മുഴുവന്‍ പ്രതിക്ഷേധം ക്ഷണിച്ച് വരുത്തിയപ്പോള്‍ പൊളിഞ്ഞുപോയ ഒരു രഹസ്സ്യ പദ്ധതിയുടെ ജാള്യതിയില്‍ മുതോലം ഇന്ന്‍ വിറഞ്ഞ് തുള്ളുകയാണ്. കഴിഞ്ഞ മൂന്ന് ദിവസ്സമായി വിളിക്കാത്ത ആളുകളില്ല മെയ്‌വുഡ് ഇടവകയില്‍. തോന്ന്യവാസ്സം വിളമ്പുന്ന അച്ചന്മാരെ തുടര്‍ച്ചയായി വിമര്‍ശിക്കുന്നതിനാല്‍ ഇനിമുതല്‍ മെയ്‌വുഡ് പള്ളിയില്‍ കുര്‍ബാന ചൊല്ലുന്ന അച്ഛന് ഇടവകക്കാര്‍ പ്രസംഗം എഴുതി കൊടുക്കണം പോലും. ഈ പറഞ്ഞത് ചിക്കാഗോ ക്നായെ ഉദ്ധേശിച്ചാണ് എന്ന് വളരെ വ്യക്തമാണ്. എന്നാല്‍ ഒരു കാര്യം വ്യക്തമായി മുത്തോലത്ത് അച്ഛനോട് പറയാം. പത്ത് പന്ത്രണ്ട് വര്‍ഷക്കാലം നിങ്ങളെ സെമിനാരിയില്‍ വിട്ട് പഠിപ്പിച്ചിട്ട് ഇനി പ്രസംഗം കൂടി എഴുതി തരണം എന്ന് പറഞ്ഞാല്‍ നടക്കില്ല മോനെ ദിനേശാ.
ഒരു ബ്ലോഗ് എഴുതുന്നത് തന്നെ എത്ര കഷ്ടപ്പെട്ടിട്ടാണ് എന്ന് ആരെക്കാളും നന്നായി അറിയാവുന്ന ആളല്ലേ എന്‍റെ പോന്നു മുത്തു. ഒന്നുമില്ലേലും ഒരേ തൊഴില്‍ ചെയ്യുന്ന ആളെന്ന നിലയില്‍ മിനിമം ബഹുമാനം ഞങ്ങള്‍ക്ക് തരികയും ഈ കഷ്ടപ്പാടിന് അംഗീകാരം തരുകയും ചെയ്യുക. കൂടുതല്‍ ജോലി ഭാരം തരാതെ തല്‍സ്ഥിതി തുടരുക. ബഹുമാനപ്പെട്ട VG താങ്കള്‍ ചെയ്യുന്ന കാര്യങ്ങളുടെ ബാക്കി മാത്രം ഞങ്ങള്‍ ചെയ്യാം. അല്ലാതെ കഴിഞ്ഞ വര്‍ഷം KCCNA കണ്‍വെന്‍ഷന്‍ പൊളിക്കാന്‍ കോട്ടയത്ത് എജന്റ്റ് ആയി പ്രവര്‍ത്തിച്ച വെട്ടിക്കാടന്റെ ടാഷുകൂടി തുടയ്ക്കാന്‍ പറയരുത്. INSUBORDINATION ആണ് എന്ന് അറിയാം എന്നാലും സാരമില്ല എന്ത് ശിക്ഷ തന്നാലും സ്വീകരിച്ചുകൊള്ളാം.
കേട് തീര്‍ക്കാന്‍ അടുത്ത ഞായറാഴ്ച്ച വീണ്ടും ക്രിമിനല്‍ അച്ഛനെ വൈറസ്സ് പുരണ്ട കൈകളുമായി മെയ്‌വുഡ് പള്ളിയില്‍ കുര്‍ബാന ചെല്ലിക്കും എന്ന് മുതോലം ശപഥം ചെയിതതായി അറിഞ്ഞു. ഞങ്ങള്‍ ഫോര്‍സ് ചെയിത് സ്നേഹിക്കാന്‍ കടപ്പെട്ട പോന്നു ചൈതന്ന്യം ഇല്ലാത്ത അച്ഛാ, അങ്ങ് ധൈര്യമായി ഇങ്ങോട്ട് പോര്. ഒരു കാര്യം മാത്രം പറഞ്ഞേക്കാം. അങ്ങേയുടെ കസ്സിനായ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ സമൂഹത്തിന്‍റെ യൂദാസ്സായ മുത്തോലത്തിന്റെ ചൂട്ട് പിടിക്കാനായിരിക്കരുത് ഇങ്ങോട്ട് ഉള്ള എഴുന്നള്ളത്ത്. അരൂപിയില്‍ നിറഞ്ഞ അങ്ങയുടെ വിശുദ്ധ ബലി ഞങ്ങള്‍ നല്ല ഭക്തിയോടെ തന്നെയാണ് കൂടിയത്. പക്ഷേ പൊളിഞ്ഞത് സുവിശേഷ പ്രസംഗത്തില്‍ ഒളിയമ്പുകള്‍ എയിതപ്പോഴാണ്. ലത്തീന്‍ പള്ളിയില്‍ ഊട്ടും ഉറക്കവും നടത്തിക്കൊണ്ട് തന്നെ നാഴികക്ക് നാല്‍പതുവട്ടം ലത്തീന്‍ കാരെ തെറിപറയുന്ന മുത്തോലത്തിന്റെ അതേ ഭാഷയില്‍ താങ്കളും പറയുന്നത് കേട്ടപ്പോള്‍ ശരിക്കും പുച്ഛമാണ് തോന്നിയത്. എല്ലാം സഹോദരസ്നേഹത്തെ കരുതിയാണ് എന്ന് അറിയാം.
താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന ക്നാനായ സമൂഹത്തിന്‍റെ ആരാച്ചാരാകാന്‍ ശ്രമിക്കുന്ന മുത്തോലത്തിന്റെ പ്രവര്‍ത്തികളെപ്പറ്റി മുകള്‍ ചക്രവര്‍ത്തിയെപ്പോലെ വേഷം മാറി നടന്ന് ഒന്നന്വേഷിച്ചിട്ട് അങ്ങ് കോട്ടയം അരമനയില്‍ ചെന്ന് കമ്പ്യൂട്ടര്‍ ഗയിം കളിച്ച് രസിക്കുന്ന വലിയ നീറോ തിരുമേനിയോട് വിവരങ്ങള്‍ സത്യസന്ധമായി ധരിപ്പിക്കുക. അടുത്ത ആഴ്ച അങ്ങയുടെ പ്രസംഗം റെക്കോര്‍ഡ് ചെയിത് വയ്ക്കും എന്ന് കേട്ടു. എന്തിനാ ഇത്രയും വിഷമിക്കുന്നേ. ദയവായി ചിക്കാഗോ ഒരു ക്നായിലേക്ക് ഇമെയില്‍ ഷൂട്ട് ചെയ്യുക. കഴിഞ്ഞ ഞായറാഴ്ച്ചത്തെയടക്കം അങ്ങയുടെ റെക്കോര്‍ഡഡ് സ്പീച്ച് ഞങ്ങള്‍ അയച്ച് തരാം. മുത്തോലത്തിന്റെ നുണകേട്ട് മടുത്ത് ക്ഷമ കെട്ട ഒരു ജനതയാണ് ഇവിടെ ചിക്കാഗോയില്‍ ഉള്ളത് അതുകൊണ്ട് പറഞ്ഞ നെറികേടുകള്‍ പറഞ്ഞില്ലായെന്ന് വരുത്തി സഹതാപ തരംഗം സൃഷ്ടിക്കാന്‍ നോക്കണ്ട. മുത്തോലത്തിന്റെ അതേ ചീഞ്ഞ ഇമേജുമാത്രം മാത്രം ഉള്ള താങ്കള്‍ അതില്‍ ഒട്ടും കൂട്ടാന്‍ നോക്കരുത്.
വാല്‍ക്കഷണം
പ്രാഞ്ചികളെ പിടിക്കാന്‍ പഠിപ്പിക്കാം എന്ന് മുത്തു പറഞ്ഞു എന്ന് കേട്ടു. സമയം ഇച്ചിരി മോശമായിപ്പോയി. കഴിഞ്ഞ കുറേക്കാലമായി പിഴിഞ്ഞ് പിഴിഞ്ഞ് കൂട്ടത്തില്‍ കൊണ്ടുനടന്ന പ്രാഞ്ചികള്‍ക്ക് വിവരം വച്ചു. എല്ലാക്കാലത്തും പ്രാഞ്ചികളെ പറ്റിക്കാന്‍ പറ്റും എന്ന് വിചാരിക്കണ്ട. കേട്ടില്ലേ ഞങ്ങളുടെ പ്രാഞ്ചികളുടെ നേതാക്കളില്‍ പ്രമുഘനായ കെ.കെ.ഗ്രൂപ്പിലെ ഫ്രാന്‍സിസ് ചേട്ടായി ഉഴവൂര്‍ കോളേജിലെ അലുമിനിയം പ്രസിഡണ്ട് ആയത്. ഞങ്ങളുടെ പ്രാഞ്ചികള്‍ക്ക് വിവരം വച്ചു എന്നതിന്‍റെ തെളിവാണ്. ഇത് കേട്ട് ചിക്കാഗോയില്‍ ഒരുപാട് പേര്‍ ചിരിച്ച് ചിരിച്ച് മണ്ണ് കപ്പിയതുപോലെ മണ്ണ് കപ്പരുത്. പോസിറ്റീവ് ആയി ചിന്തിക്കണം. വീണ്ടും പറയുകയാണ് വിശ്വാസ്സം അല്ലേ എല്ലാം എന്‍റെ ഫാദര്‍ജീ!!!
( Copy of Post in Chicago Kna )
പ്രീയപ്പെട്ട എന്റെ ക്‌നാനായ മക്കളേ - തൊമ്മന്‍ വീണ്ടും എഴുതുന്നു
വൈദീകശാപം എന്നുള്ള ശാപത്തിന്റെ വേദപുസ്തക പശ്ചാത്തലം കഴിഞ്ഞ ലേഖനത്തില്‍ വിശദീകരിച്ചിരുന്നല്ലോ. എന്നാല്‍ വൈദീകശാപവും, ദൈവകോപവും തമ്മില്‍ തെറ്റിധരിച്ചു എഴുതിയ പരാമര്‍ശങ്ങള്‍ കണ്ടപ്പോള്‍ തൊമ്മനു അത്ഭുതമാണു തോന്നിയത്. പ്രത്യേകിച്ചും മോശക്കും, അഹറോനും എതിരായി സ്വരമുയര്‍ത്തിയവരെ ദൈവം ഭൂമി പിളര്‍ന്ന് വിഴുങ്ങിക്കളഞ്ഞതുപോലെ, വൈദീകരെപ്പോലെ അഭിഷേകം ചെയ്യപ്പെട്ടവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്ക് ശിക്ഷയുണ്ട് എന്നെഴുതിയത് കണ്ടപ്പോള്‍.
വേദപുസ്തകത്തില്‍, ന്യായാധിപനായിരുന്ന സാംസണെക്കുറിച്ചു പറയുന്നു. സാംസണെ ദൈവം ആത്മാവിനാല്‍ നിറച്ച് ഫിലിസ്ത്യര്‍ക്കെതിരെ ശക്തമായി ഉപയോഗിച്ചിരുന്നു. എന്നാല്‍ ദെലേലയോടു തന്റെ ശക്തിയുടെ രഹസ്യം പറഞ്ഞുകൊടുക്കുകയും, അവന്‍ ഉറങ്ങിക്കിടന്നപ്പോള്‍ ദെലേല അവന്റെ മുടി മുറിക്കുകയും ചെയ്തു. ഫിലിസ്ത്യര്‍ അവനെ പിടിക്കുവാന്‍ വന്നപ്പൊള്‍ അവന്‍ എപ്പോഴും ചെയ്യാറുള്ളതുപോലെ ചാടി എഴുന്നേറ്റ് അവരെ നേരിടാനൊരുങ്ങി എന്നും വേദപുസ്തകം സാക്ഷ്യപ്പെടുത്തുന്നു. ന്യായാധിപന്‍മാരുടെ പുസ്തകം പതിനാറാം അദ്ധ്യായം ഇരുപതാം വാക്യം പറയുന്നു, ദൈവം തന്നെ വിട്ടുപോയത് അവന്‍ അറിഞ്ഞില്ല എന്ന്.
ഈ പശ്ചാത്തലത്തില്‍ ചില കാര്യങ്ങള്‍ വ്യക്തമായി എഴുതുവാന്‍ തൊമ്മന്‍ ആഗ്രഹിക്കുകയാണ്.
ദൈവവിളി ലഭിച്ചവരാണ് ക്രിസ്തുവില്‍ വിശ്വസിക്കുന്ന എല്ലാവരും. ഈ വിളി പല രീതിയിലാണ് സമൂഹത്തിലുള്ളത്. ക്രിസ്തീയ മാതാപിതാക്കള്‍ക്കു ജനിച്ചതു കൊണ്ടുമാത്രം ആരും സ്വര്‍ഗ്ഗരാജ്യത്ത് പ്രവേശിക്കുകയില്ലല്ലോ. അതുപോലെ എല്ലാവരേയും വിളിച്ചിട്ടുണ്ടെങ്കിലും, തിരഞ്ഞെടുക്കപ്പെട്ടവര്‍ ചുരുക്കവുമാണ്.
പഴയനിയമകാലത്ത് അഹറോന്റെ കുടുംബത്തിനും, ലേവ്യ ഗോത്രത്തിനും ദൈവം അവകാശമായി കൊടുത്തതാണ് പുരോഹിതദൗത്യം. കാലാകാലങ്ങളില്‍ ഓരോരുത്തരുടെ പ്രവര്‍ത്തിക്കു തക്കവണ്ണം ദൈവം ആ പുരോഹിതരെ നിലനിര്‍ത്തുകയോ, മാറ്റുകയോ, ചിലപ്പോഴെങ്കിലും കുടുംബത്തോടെ മരണത്തിനു വിട്ടുകൊടുക്കുകയും ചെയ്തിട്ടുണ്ട്. ഏറ്റവും വലിയ ഉദാഹരണങ്ങളില്‍ ഒന്നാണ് സാമുവേലിന്റെ ഒന്നാം പുസ്തകത്തില്‍ ഒന്നാം അദ്ധ്യായം മുതല്‍ കാണുന്ന പുരോഹിതനായ ഏലിയുടേയും മക്കളുടേയും ചരിത്രം.
ദൈവവിളിയും, അതിനു നമ്മെ ശക്തരാക്കുന്ന അഭിഷേകവും മനുഷ്യമക്കള്‍ക്കു ദൈവം ദാനമായി നല്‍കിയതാണെങ്കിലും, അതിന്റെ വില വളരെ വലുതാണ്. ഈ വിളിക്കും, അഭിഷേകത്തിനും ഒരു ലക്ഷ്യമുണ്ട്, പദ്ധതിയുണ്ട്. അതില്‍നിന്നും വ്യതിചലിച്ചാല്‍ അഭിഷേകത്തിലുടെ ലഭിക്കുന്ന പരിശുദ്ധാത്മാവിനെ നമുക്കു നഷ്ടമാകും. അങ്ങനെ പരിശുദ്ധാത്മാവിനെ നഷ്ടപ്പെടുത്തിയവന്‍ അഭിഷേകം ചെയ്യപ്പെട്ടവനാണെന്നു പറയുന്നത്, ഉണ്ടയില്ലാത്ത തോക്കുമായി യുദ്ധമുഖത്തു നില്‍ക്കുന്ന പട്ടാളക്കാരനെപ്പോലെയാണ്.
![]() |
സാംസണ്‍ ദെലേലയ്ക്കൊപ്പം |
സാമുവേല്‍ പ്രവാചകനാല്‍ അഭിഷേകം ചെയ്യപ്പെട്ടവനാണ് സാവൂള്‍ രാജാവ്. എന്നാല്‍ ദൈവത്തിന്റെ ആജ്ഞ തിരസ്‌കരിച്ച സാവൂള്‍ രാജാവിനു സംഭവിച്ചതെന്താണ്. ഒന്ന് സാമുവേല്‍ പതിനാറാം അദ്ധ്യായം ഒന്നാം വാചകത്തില്‍ പറയുന്നു, സാവൂളിനെ ദൈവം തിരസ്‌കരിക്കുകയും, മറ്റൊരാളെ തിരഞ്ഞെടുക്കാന്‍ സാമുവേലിനെ അയക്കുകയും ചെയ്യുന്നു. മാത്രവുമല്ല, അതേ അദ്ധ്യായം പതിനാലാം വാചകത്തില്‍ പറയുന്നു, കര്‍ത്താവിന്റെ ആത്മാവ് അവനെ വിട്ടുപോവുകയും, പകരം ഒരു ദുരാത്മാവ് അവനെ ബാധിക്കുകയും ചെയ്തു.
ദൈവം തീരുമാനിക്കുന്നവര്‍ക്ക് അവന്‍ തന്റെ ആത്മാവിനാല്‍ അഭിഷേകം നല്‍കും. അഭിഷേകം ചെയ്യപ്പെടുമ്പോള്‍ അതു മറ്റുള്ളവര്‍ അറിയുകയും ചെയ്യും. എന്നാല്‍ അഭിഷിക്തനില്‍ നിന്നും പരിശുദ്ധാത്മാവു വിട്ടുപോകുമ്പോള്‍ അവന്‍ പോലുമതറിയുന്നില്ല എന്നു മനസ്‌സിലാക്കുക. പൗലോസ് സ്ലീഹാ കൊറിന്തോസിലെ സഭക്കെഴുതിയ ഒന്നാം ലേഖനത്തില്‍ ഒമ്പതാം അദ്ധ്യായം ഇരുപത്തേഴാം വചനം എല്ലാ അഭിഷിക്തരും ഓര്‍ക്കുന്നതു നല്ലതാണ്. മറ്റുള്ളവരോടു വചനം പ്രഘോഷിക്കുന്ന താന്‍ തിരസ്‌കരിക്കപ്പെടാതിരിക്കാന്‍ വേണ്ടി തന്റെ ശരീരത്തെ ദണഡിപ്പിച്ച് അടിമയാക്കി നിറുത്തുകയാണെന്നാണ് പൗലോസ് സ്ലീഹാ പറയുന്നത്. ഇതായിരിക്കട്ടെ ഓരോ അഭിഷിക്തന്റെയും മാര്‍ഗ്ഗദര്‍ശനം. അതു പുരോഹിതനായ അഭിഷിക്തനായാലും കൊള്ളാം, അല്‍മായനായ അഭിഷിക്തനായാലും കൊള്ളാം.
ഓരോ അഭിഷിക്തനും തനിക്കുകിട്ടിയ വിളിക്കനുസരിച്ച് ദൈവത്തിനും, മനുഷ്യര്‍ക്കും മുമ്പാകെ ജീവിക്കുക. അഭിഷിക്തരായിട്ടുള്ളവര്‍ ഞങ്ങള്‍ അഭിഷിക്തരാണെന്നു മറ്റുള്ളവരെ പറഞ്ഞു ബോധിപ്പിക്കേണ്ട കാര്യമില്ല. ദൈവം അവരുടെ പ്രവര്‍ത്തികള്‍ക്കനുസരിച്ച് അതു വെളിപ്പെടുത്തിക്കൊള്ളും. ഞെരിഞ്ഞിലില്‍ നിന്നും അത്തിപ്പഴം ഉണ്ടാവുകയില്ലല്ലോ.
തൊമ്മന്‍
(തുടരും)
ഈ പരമ്പരയിലെ മുന്‍ ലേഖനം:
Comments on the Pastoral Council of St. Mary's Knanaya Parish, Chicago
It is totally absurd to say that the KANAs are members of the Knanaya community..
e-media messages are not 'destructive'
The electronic media filled with messages showing how the pastoral letter dated 20th Dec 2012 of Mar Angadiath detrimentally affect the Knanaya traditions and its existence, reveals only the truth and the real position. So it is most incorrect and unethical to refer such e-media messages as 'destructive' when it is truly most useful and helpful to the good of Knanaya community. It might be 'destructive' only to forces against Knanaya.
The pastoral letter is crystal clear.
It is wrong to say that the pastoral letter has no clarity when it clearly states that it "does not make any allowance for endogamy to play a role in defining the membership of faithful in any mission or parish". So, it is crystal clear that endogamy has absolutely no role in defining membership in a Knanaya parish according to the pastoral letter.
It further clarifies that “family is one unit and its unity is very important.” “Family unity (and spiritual well-being) are our primary concerns.“ This means that the families cannot be separated and that they will remain together in the Knanaya parish. It is said that 'man and wife will be one flesh and body.' So the Church will not/cannot separate them!
What other clarification we need! Kindly do not underestimate the prudence and common sense of Knanites. It is only the total trust, love and true fear of the Knanites to the Church and the clergy, those are being misused to make such representations against the reality.
What we need is action and leadership, not the guidance and support.
What we need is not the guidance and support of Mar Angadiath to get the rescript cancelled. What we need is action and leadership of Mar Angadiath to get the rescript canceled., which he is not likely to provide, though he is in charge of the Knanaya parishes. So, this appeal may not be fruitful.
Ignorance about Knanaya tradition.
It is so awful and alarming to know that the VG in charge of the Community-parishes doesn't even know 'what is the Knanaya tradition' or 'who is a member of the Knanaya community' or even the difference between 'being a Knanite' and 'being a member'!!! He also doesn't seem not to know that.
'Though all the members of the Community are Knanites, all Knanites (ie. the exogamous KANAs) are not its members.'
Endogamous birth alone doesn't make our tradition. Endogamous marriage too is a part of it, if the Knanite is married. It is a very sad state of affairs that he knows only the first part! What he is speaking now, is about the old 'Mar Moolakat formula" revealed publicly at Chicago, which Mar Moolakkat himself has magnanimously corrected and published later through the 'Apnades.'
Suppression of facts
It is a clear suppression of facts to say that only the 'KANA families' are not considered as Knanaya. Even the 'exogamous Knanite' is not considered to be Knanaya. It is not only the KANA families which have no membership in Kottayam diocese, the KANAs too have not.
There is absolutely no point in getting a further clarification from Mar Angadiath that the KANAs (who broke endogamy and who have only 'endogamous births') alone are members in Knanaya parishes and not their families. NO TRUE KNANITE OR THE COMMUNITY WILL ACCEPT THIS because even the KANAs cannot be members as per our tradition.
To be a member, the Knanite should not be in marriage with a non-Knanite.
No representations are necessary.
Moreover, even if the VG thinks that the directive is not clear, no such representations from the pastoral council are necessary. He could directly take up the matter with Mar Angadiath and get a further clarified order which he thinks, the people needed.
Pastoral council does not represent the the parishioners.
അങ്ങാടി പിതാവിന് മഞ്ഞപ്പിത്തം? പാപ്പച്ചി വല്യപ്പന്‍
മഞ്ഞളിപ്പോ?
ക്നാനായക്കാരെ കാണുമ്പോള്‍
മഞ്ഞപ്പിത്തം
മഞ്ഞക്കണ്ണ്കൊണ്ട് ഒരു
തുറിച്ചു നോട്ടം
ഇതു മഞ്ഞപത്രം എന്ന്
ധരിച്ചിടേണ്ട
ക്നാനായ വിശേഷങ്ങള്‍
വായിച്ചിടേണം
ക്നാനായക്കാരുടെ ശബ്ദം
കേള്‍ക്കുവാനായി
ക്നാനായത്തിന്‍ ശബ്ദം
ഒന്നുപോലെ
വേറിട്ടൊരു ശബ്ദം
കേള്‍ക്കമാട്ടെ
ഒരുമയില്‍ തനിമയില്‍
വളര്‍ന്ന ഞങ്ങള്‍
വേറിട്ടു നില്‍ക്കുവാന്‍
കൊതിക്കുന്നില്ല
അങ്ങയുടെ ഇടയലേഖനം
നിരസ്സിക്കുന്നു ഞങ്ങള്‍
ഈ ഭൂമിയിയില്‍ ക്നാനായത്വം
നിലനിര്ത്തുവാനായി
അങ്ങയുടെ മഞ്ഞക്കണ്ണുകള്‍
സുഖമായിടട്ടെ
പ്രാര്‍ഥിക്കുന്നു ഞങ്ങള്‍
ജഗദീശ്വരനോട്
പാപ്പച്ചി വല്യപ്പന്‍
അഭിവന്ദ്യരുടെ വിശ്വാസ വഞ്ചനകള്‍ ഒരു തിരിഞ്ഞുനോട്ടം (രണ്ടാം ഭാഗം)
ലേഖനം തുടരുന്നു......
2011ലെ അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ചുനടന്ന പ്രവാസി സംഗമത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഫാ: മുത്തോലം പറഞ്ഞത് അമേരിക്കയിലെ പള്ളികള്‍ അസ്സോസിയേഷന്റേയും ചില വ്യക്തികളുടേയും പേരിലാണ് വാങ്ങിയിരിക്കുന്നത് എന്നാണ്. മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തില്‍ നിന്നും വ്യക്തമാകുന്നത് പള്ളികള്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ് എന്നാണ്. സമുദായക്കാരെകൊണ്ട് പള്ളികള്‍ വാങ്ങിച്ച് മാര്‍ മൂലക്കാട്ടിലിന്റെ അറിവോടെ മാര്‍ അങ്ങാടിയത്തിനു സമര്‍പ്പിച്ചത് ഫാ: മുത്തോലത്തിനു മെത്രാനാകാനാണെന്നു പറഞ്ഞാല്‍ നിഷേധിക്കുമോ?
കോട്ടയം അതിരൂപതയിലെ ഒരു വൈദീകനായി നിന്നാല്‍ മെത്രാന്‍ സ്ഥാനം ലഭ്യമാകുവാന്‍ സാദ്ധ്യത കാണാഞ്ഞതിനാല്‍ ഫാ: മുത്തോലം കുറെ മാസങ്ങള്‍ക്കു മുന്‍പ് ഷിക്കാഗോ രൂപതയിലെ വൈദീകനായി കാലുമാറിയിരുന്നു. അതുവഴി ക്‌നാനായക്കാരുടെ വികാരി ജനറാള്‍ എന്ന സ്ഥാനവും അദ്ദേഹം നഷ്ടമാക്കിയിരിക്കുന്നു. ഫാ: മുത്തോലത്തിന്റെ ഈ കാലുമാറ്റത്തെക്കുറിച്ച് അദ്ദേഹത്തെ അമേരിക്കയിലേക്കയച്ച കോട്ടയം അരമനയില്‍ നിന്നും വിശദീകരണം തരണം.
അങ്ങാടിയത്ത് പിതാവാണ് നമ്മുടെ പിതാവെന്ന് അമേരിക്കയില്‍ വേദപാഠത്തില്‍ കുട്ടികളെ പഠിപ്പിക്കുകയും സമുദായമെത്രാന്‍ മാര്‍ മൂലക്കാട്ടാണെന്ന് വാക്കാല്‍ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നു. ഈ ഇരട്ടമുഖം എന്തിനെന്നു വിശദമാക്കാമോ?
മെത്രാന്‍മാരുടെ കല്പനകള്‍ വിശ്വാസികള്‍ അനുസരിക്കുകയാണ് സാധാരണയെങ്കിലും ക്‌നാനായക്കാര്‍ക്കു വംശീയ ഇടവക ലഭിക്കുന്നതുവരെ Lesser evil എന്ന നിലയില്‍ മാര്‍ അങ്ങാടിയത്തിന്റെ കല്പനകള്‍ അനുസരിക്കാതിരുന്നാല്‍ എന്താണ് തെറ്റെന്ന് വിശദമാക്കാമോ?
സമുദായത്തില്‍ നിന്നും പുറത്തുപോയവര്‍ക്ക് ഇപ്പോള്‍ ഇടവകാഗത്വം കൊടുത്തിട്ട് തനതായ ഇടവക ക്‌നാനായക്കാര്‍ക്ക് ലഭിക്കുമ്പോള്‍ ക്‌നാനായക്കാര്‍ അല്ലാത്തവരെ എങ്ങനെ എങ്ങോട്ട് നീക്കും എന്ന് മാര്‍ മൂലക്കാട്ട് വിശദമാക്കണം?
1986 ല്‍ പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷനായിരുന്ന ലൂര്‍ദ്ദ് സ്വമി പുറപ്പെടുവിച്ച റിസ്‌ക്രിപ്റ്റിന്റെ ആധികാരികത വ്യക്തമാക്കുമോ? സമുദായ നേതൃത്വത്തില്‍ നിന്നും ശത്രുക്കളില്‍ നിന്നും എതിര്‍പുണ്ടാകാഞ്ഞിട്ടല്ലേ ഇതുവരെ അത് തണുത്തുകിടന്നത്. ഇതില്‍ നിന്നും തന്നെ റിസ്‌ക്രിപ്റ്റിന്റെ ശക്തി ഇല്ലായ്മ വ്യക്തമാണ് ഇതു നിഷേധിക്കുന്നുണ്ടോ?
പരസ്‌നേഹമില്ലാത്ത അങ്ങാടിയത്ത് മെത്രാനും ഗ്രിഗറി മെത്രാനും
മാര്‍ അങ്ങാടിയത്ത് അമേരിക്കയില്‍ ഒരു പള്ളിവികാരി മാത്രമായിരുന്ന കാലത്ത് അദ്ദേഹത്തെ ഡ്രൈവിംഗ് പഠിപ്പിച്ച് കാറും വാങ്ങി കൊടുത്തത് ഒരു ക്‌നാനായക്കാരനാണ്. അച്ചന്‍ മെത്രാനായി കഴിഞ്ഞപ്പോള്‍ ഒരു ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ കുര്‍ബാന ചൊല്ലുവാന്‍ മുന്‍പറഞ്ഞ വ്യക്തി അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് മാത്രമല്ല കമ്മ്യൂണിറ്റിസെന്ററിനുള്ളില്‍ കുര്‍ബാന ചൊല്ലിയിരുന്നത് നിരോധിക്കുകയും ചെയ്തു. മലയാളത്തിലെ ഒരു ചൊല്ലുപോലെ ആലുവായില്‍ വെച്ചുകണ്ട അറിവുപോലും മാര്‍ അങ്ങാടിയത്ത് ക്‌നാനായ സമൂഹത്തോടു കാണിച്ചില്ല. ഇദ്ദേഹം ഒരുകത്ത് റോമിനയച്ചാല്‍ നീങ്ങാവുന്നതാണ് 1986ലെ റിസ്‌ക്രിപ്റ്റ്. ഇടതുകൈ അറിയാതെ വലതുകൈകൊണ്ട് കൊടുത്തത് വിളിച്ചു പറയുന്നവരല്ല ക്‌നാനായക്കാര്‍ എന്നാല്‍ ഇവിടെ ഉണ്ണുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും അറിഞ്ഞിരിക്കണമല്ലോ. അതിനിത്രയും പറഞ്ഞെന്നു മാത്രം.
മാര്‍ അങ്ങാടിയത്ത് മെത്രാനാകുന്നതിന് മാര്‍ കുന്നശ്ശേരിയുടെ അനുവാദവും ആവശ്യമായിരുന്നു. അതു ലഭിക്കുന്നതിനുവേണ്ടി അദ്ദേഹം മാര്‍ കുന്നശ്ശേരിക്കു കൊടുത്ത വാഗ്ദാനങ്ങള്‍ ഒന്നുപോലും പിന്നീട് പാലിച്ചില്ല. ക്‌നാനായക്കാര്‍ വാങ്ങിയ ആറുപള്ളിയും ഒരു മഠവും വെഞ്ചരിക്കുവാന്‍ ക്‌നാനായക്കാരുടെ മെത്രാന്മാര്‍ മുക്കാട്ടിലിനെ കാപ്പ ഉടുപ്പിച്ചു കൂടെ നിര്‍ത്തിയിട്ട് ധൂപകുറ്റി ഒരു തവണ വീശാന്‍ പോലും മാര്‍ മൂലക്കാട്ടിലിന് അവസരം കൊടുത്തില്ല. മാര്‍ അങ്ങാടിയത്തിന്റെ മനോനില ഇതില്‍ നിന്നും വ്യക്തമാണ്. ക്‌നാനായക്കാര്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെന്നും മറ്റും കോട്ടയത്തു വന്നു മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞിരുന്നു.
നമ്മള്‍ അത് കേട്ട് അത്യന്തം സന്തോഷിച്ചു; എന്നാല്‍ നമുക്ക് പ്രയോജനകരമായി ഒന്നും സംഭവിച്ചില്ല.
അമേരിക്കയിലെ സീറോമലബാറുകാരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വത്തിക്കാന്‍ നിയമിച്ച മെത്രാനായിരുന്നു മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍. അദ്ദേഹം ക്‌നാനായക്കാരുടെ ആഥിത്ഥ്യവും പണവും സ്വീകരിച്ച് ചക്കരവാക്കുകള്‍ നല്‍കി നമ്മെ വഞ്ചിക്കുക മാത്രമല്ല നമുക്കെതിരായി അദ്ദേഹം വത്തിക്കാനില്‍ റിപ്പോര്‍ട്ടു കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ പെന്‍ഷനായി കഴിയുന്ന അദ്ദേഹം കോട്ടയം അരമനയിലെത്തി നമ്മുടെ വാഹനത്തില്‍ ഇടവകകളിലും സ്ഥാപനങ്ങളിലും ചെന്ന് പണം പിരിക്കുകയാണ്. കേരളത്തിനു പുറത്തുള്ള സീറോമലബാര്‍ രൂപതകളെ രക്ഷിക്കുവാന്‍. അദ്ദേഹത്തിന്റെ തൊലിക്കട്ടി അപാരംതന്നെ. ഇത്തരക്കാരുടെ കുരുട്ടു ബുദ്ധിക്ക് അറിഞ്ഞുകൊണ്ടുതന്നെ മാര്‍ മൂലക്കാട്ട് വഴിപ്പെടുകയും ചെയ്യുന്നു. കാരണം അദ്ദേഹത്തിനും ചില ഹിഡന്‍ അജണ്ടകളുണ്ട്. മുമ്പൊരിക്കല്‍ കര്‍ദ്ദിനാള്‍ ആന്റണി പടിയറ കോട്ടയത്തുവന്നു പറഞ്ഞു നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിവര്‍ത്തിയാകാന്‍ പോകുന്നു വയറിംഗ് എല്ലാം കഴിഞ്ഞു സ്വിച്ചിട്ടാല്‍ മാത്രം മതി എന്ന്. വയറിംഗും സ്വിച്ച്‌ബോക്‌സും പിന്നീട് ആരാണ് പറച്ചുകളഞ്ഞതെന്നു ആരും വെളിപ്പെടുത്തുന്നില്ല. മെത്രാന്മാര്‍ തരുന്ന വാഗ്ദാനങ്ങള്‍ രേഖകളായി വാങ്ങാതെ അവരെ വിശ്വസിച്ചുകഴിഞ്ഞ ക്‌നാനായക്കാരോട് വഞ്ചനയാണ് എല്ലാവരും കാണിച്ചിട്ടുള്ളത്. എല്ലാം മറക്കാനും പൊറുക്കാനും ഞങ്ങള്‍ ഒരുക്കമാണ്. ഞങ്ങള്‍ക്കു നീതി നടത്തിതരുവാന്‍ ഇനിയും സമയമുണ്ട്.
വംശീയത അനിവാര്യമോ?
ദൈവം ഇസ്രായേല്‍ ജനത്തെ തെരഞ്ഞെടുത്തുകഴിഞ്ഞ് അവര്‍ വളര്‍ന്ന് പെരുകുകയും 12 ഗോത്രങ്ങളായി മാറുകയും ചെയ്തു. ഓരോ ഗോത്രത്തിനും വ്യക്തിത്വവും സംസ്‌ക്കാരവും തനിമയും ഉണ്ടായിരുന്നു. ദൈവമാണ് എല്ലാവരെയും പരിപാലിച്ചിരുന്നത്. ജനതകള്‍ ഗോത്രങ്ങളും വംശങ്ങളുമായി വേര്‍തിരിയുന്നത് പല ഗുണങ്ങളും ഉണ്ടാക്കുന്നുണ്ട്. സംസ്ഥാനം പഞ്ചായത്തും മുന്‍സിപാലിറ്റിയും കോര്‍പ്പറേഷനും ആയിരിക്കുന്നതെന്തിനാണ്? ഇന്‍ഡ്യന്‍ പട്ടാളം എത്രയോ റജിമെന്റുകളായി തിരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബികളേയും ഗൂര്‍ഖകളേയും ഒരു റെജിമെന്റില്‍ ഉള്‍പ്പെടുത്തിയാല്‍ യുദ്ധംചെയ്ത് മുന്നേറാനാവില്ല. പാശ്ചാത്യ രാജ്യങ്ങളിലും വംശങ്ങള്‍ തിരിച്ചാണ് രജിമെന്റുകള്‍ രൂപീകരിച്ചിരിക്കുന്നത് നീഗ്രോറജിമെന്റുകള്‍ പ്രത്യേകമായി നിലകൊള്ളുന്നു. മദ്രാസ് രജിമെന്റിലാണ് മലയാളികള്‍ ഏറെയും. അതുപോലെ ഓരോ വംശക്കാരെയും സംസ്ഥാനക്കാരെയും പ്രത്യേക റജിമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ ഇന്‍ഡ്യന്‍ പട്ടാളക്കാരെയും ഒറ്റകൂട്ടമായി നിലനിര്‍ത്തിയാല്‍ ഇവിടെ ഒന്നും നടക്കില്ല. ക്‌നാനായക്കാരുടെ വംശീയത ഇല്ലാതാക്കിയാല്‍ ആര്‍ക്കും ഒരു ഗുണവും ഉണ്ടാവില്ല. അവര്‍ അങ്ങനെ നിലനില്‍ക്കുന്നതുകൊണ്ട് സഭയ്ക്കും സമൂഹത്തിനും ഗുണമേ ഉണ്ടാകു. പുതുപണത്തിന്റെ തള്ളലില്‍ എല്ലാം തനിക്കാക്കാന്‍ നടക്കുന്ന ചിലരുടെ ഗൂഢതന്ത്രത്തില്‍ ക്‌നാനായ സമുദായ നേതാക്കളും വീണുപോയിരിക്കുന്നു എന്നത് അത്യന്തം ഖേദകരമായിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ ചരിത്രപരമായ തെറ്റ്.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്
Subscribe to:
Posts (Atom)