Sunday, January 6, 2013

ക്നാനായ പാന....... ആമുഖം

“അമ്മ കന്യാമണി തന്റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍”

അരനൂറ്റാണ്ടു പിന്നിലേയ്ക്ക് മനസ്സുകൊണ്ടൊരു യാത്ര.

പെസഹാ വ്യാഴം ചെറിയ തോതിലുള്ള ആഘോഷമായിരുന്നു. ആരാധന കഴിഞ്ഞു വീട്ടില്‍ വന്നാല്‍ സന്ധ്യനമസ്ക്കാരം കഴിഞ്ഞു ഇന്ട്രിയപ്പവും പെസഹാപ്പാലും. അതിനു ശേഷം അടുത്ത ബന്ധുക്കളുടെ വീടുകളില്‍ ചൂട്ടും കത്തിച്ചു ഒരു സന്ദര്‍ശനം. അതിന്റെ മതപരമായ പ്രാധാന്യമൊന്നും അറിയാതെ, എന്തോ മഹാസംഭവമാണ് ഈ പെസഹാ എന്ന് അന്നത്തെ കുട്ടികളുടെ തലയില്‍ കയറിയിരുന്നു.

എന്നാല്‍ പിറ്റേദിവസം, ദുഖവെള്ളി, അറുബോറന്‍ ദിനമായിട്ടാണ് അന്ന് തോന്നിയിരുന്നത്. കുടമാളൂര്‍ പള്ളിയില്‍ പോകണം. വേണ്ടപ്പെട്ടവര്‍ ആരെങ്കിലും ഉണ്ടെങ്കില്‍ അവരെ ബോധിപ്പിക്കാനായി മുട്ടുന്മേല്‍ നീന്തും. ഒട്ടും സുഖമുള്ള ഏര്‍പ്പാടായിരുന്നില്ല. പലപ്പോഴും, ആരും കാണുന്നില്ല എന്ന് തോന്നിയാല്‍ പതുക്കെ എഴുന്നേറ്റു സ്ഥലം വിടും.

അതുകഴിഞ്ഞ് വിശന്നു പരവേശം കയറി വീട്ടില്‍ വന്നാലും ഒരു മ്ലാനതയാണ്. കഴിക്കാന്‍ കാര്യമായി ഒന്നും കിട്ടുകയില്ല. വല്ല കഞ്ഞിയോ ചമ്മന്തിയോ കാണും. അതിനു ശേഷം കളിക്കാന്‍ അനുവാദമില്ല. ആകെ ചെയ്യാവുന്ന പണി പാന വായിക്കലാണ്.

അമ്മ കന്യാമണി തന്റെ നിര്‍മ്മല ദുഃഖങ്ങളിപ്പോള്‍
നന്മയാലെ മനസ്സുറ്റു കേട്ടുകൊണ്ടാലും
ദുഖമൊക്കെ പറവാനോ വാക്കുപോരാ മാനുഷര്‍ക്ക്........

“അയ്യോ, പറമ്പില്‍ തേങ്ങാ വീണെന്ന് തോന്നുന്നു” എന്ന് പറഞ്ഞു എഴുന്നേറ്റ് പറമ്പിലെല്ലാം വെറുതെ ചുറ്റി നടന്നിട്ട് വരും. അങ്ങനെ ചുറ്റിനടക്കുമ്പോള്‍ പാരഡി പാടും.

അമ്മ കഞ്ഞി, അപ്പന്‍ ചോറ്
പിള്ളേരെല്ലാം പഴംകഞ്ഞി
ഉപ്പുമത്തി ചുട്ടുകൂട്ടി കഴിച്ചോ പുത്രാ....

അതും ഒരു കാലം!

അര്‍ണോസ് പാതിരി
വര്‍ഷങ്ങള്‍ക്കു ശേഷമാണ് ദുഖവെള്ളിയാഴ്ച പാടിയിരുന്ന പുത്തന്‍പാന ഒരു ജര്‍മ്മന്‍ സായിപ്പ് എഴുതിയതാണെന്ന് മനസ്സിലായത്‌. 1680കളില്‍ ജര്‍മ്മനിയിലെ ഒസ്നാബ്രൂക്കിലെ ഓസ്റ്റര്‍കാപ്പ്ലെന്‍ (Ostercappeln) എന്ന സ്ഥലത്ത് ജനിച്ച, നമ്മള്‍ മലയാളികള്‍ അര്‍ണോസ് പാതിരി എന്ന് വിളിച്ചുവരുന്ന വൈദികനാണ് ഇത് രചിച്ചതെന്ന് മനസ്സിലായത്‌. അര്‍ണോസ് പാതിരി സംസ്കൃതവും മലയാളവും വളരെ നല്ല രീതിയില്‍ പഠിക്കുകയും മലയാളത്തി മറ്റുപല ഗ്രന്ഥങ്ങള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്.

അദ്ദേഹത്തെക്കുറിച്ച് കൂടുതല്‍ അറിയുവാന്‍ താല്പര്യമുള്ളവര്‍ ഇവിടെ ക്ലിക്ക്ചെയ്യുക.

അര്‍ണോസ് പാതിരിയുടെ പുത്തന്പാനയുടെ വീഡിയോ ക്ലിപ്പ് ഈ പോസ്റ്റിന്റെ അവസാനം കൊടുക്കുന്നു.

ക്നാനായ സമുദായത്തിന്റെ ഇന്നത്തെ ദുരവസ്ഥയില്‍ മനം നൊന്ത ഒരു അജ്ഞാത സുഹൃത്ത് ഞങ്ങള്‍ക്കെഴുതി.

Dear Admin

The Knanaya people are desperately in need for some relief. So please publish the following post, with the preface in English and the body in Malayalam. (sorry, I don't have Malayalam font).

There are three parts to the Song.

Title: KNANAYAKKARUDAY 'PAANA' SONG. by Sathya Christiyani.

Reccommendation: All knanayakkar (No 'KANA'kkar) stay together after Sunday Mass and Sing together in groups

Preface: In my younger years in Kerala, on GOOD FRIDAYs, the neighbors would get together to read (sing) the sorrows and lamentations of our Holy Mother, called 'Paana Waayikkuka'. This showed the unity in the celebrations of the struggle of Christ for us. It provided a great relief to the human emotional stress, too.

Tune: 'Amma Kanya...Mani thantae...'

സത്യക്രിസ്ത്യാനിയുടെ ക്നാനായപാന ഞങ്ങള്‍ നാളെ മുതല്‍ മൂന്നു ഭാഗങ്ങളായി പ്രസധീകരിക്കുന്നു.

ക്നാനായ പാനയുടെ രചയിതാവിനോട് ഞങ്ങള്‍ക്ക് ഒരു അഭ്യര്‍ഥനയുണ്ട് – നിങ്ങളെപ്പോലുള്ളവര്‍ മറഞ്ഞു നില്‍ക്കുന്നതാണ് സമുദായത്തിന്റെ ഇന്നത്തെ ശോചനീയമായ അവസ്ഥയുടെ കാരണം. സധൈര്യം മുന്നോട്ടു വന്ന് നിങ്ങളുടെ വികാരങ്ങള്‍ പ്രകടിപ്പിക്കുക. നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്നതാണ് ഈ വേദി. അതിനു എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ ഇമെയില്‍ വഴി ഞങ്ങളുമായി ബന്ധപ്പെടുക, ഒരുമിച്ചു നിന്നാല്‍ നമുക്ക പല നല്ലകാര്യങ്ങളും ചെയ്യാന്‍ സാധിക്കും.

നാളെ മുതല്‍ പ്രസധീകരിക്കുന്നു – ക്നാനായ പാന ഒന്നാം ഭാഗം.


No comments:

Post a Comment