സുഹൃത്തുക്കളെ,
2008 നവംബറില്‍ ആരംഭിച്ച സ്നേഹ സന്ദേശത്തിന്റെ അന്പതാം ലക്കം ഡൌണ്‍ലോഡ് ചെയ്യുവാന്‍ താഴെക്കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
വലിയ സ്ഥാപനങ്ങളോ, വന്ശക്തികളോ ഒന്നും പിന്നിലില്ലാതിരുന്നിട്ടും ഒരു ലക്കംപോലും മുടങ്ങാതെ ഇവിടം വരെ ഞങ്ങളെ എത്തിച്ച ദൈവത്തിന്റെ അനുന്ഗ്രഹങ്ങള്ക്ക് നന്ദി പറയുന്നതിനൊപ്പം, ഞങ്ങളോട് സഹകരിച്ച ലോകമെമ്പാടുമുള്ള വായനക്കാര്‍, എഴുത്തുകാര്‍, പരസ്യദാതാക്കള്‍ എന്നിവരോടുള്ള കടപ്പാടും ഇത്തരുണത്തില്‍ പ്രകടിപ്പിക്കട്ടെ.
പതിവ് വിഭവങ്ങള്‍ എല്ലാം ഈ അമ്പതാം ലക്കത്തിലുമുണ്ട്. ഒരു ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കുന്ന മാനി എന്ന ജയിംസ് ജോസഫ് തന്റെ പതിവുശൈലിയില്‍, ഓപ്പറേഷന്‍ സമയത്ത് ശരീരത്തില്‍ കയറിയ “അന്യരക്തം” കാരണം തന്റെ ക്നാനയത്വം കുറഞ്ഞോ എന്ന് സംശയിച്ചു നമ്മെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യുന്നു. ഞീഴൂര്‍ സ്വദേശി ജോസഫ് കുര്യന്‍ പുലികുത്തിയേല്‍ എഴുതിയ ലേഖനം വായിച്ച് പല നെറ്റികളും ചുളിഞ്ഞേക്കാം. ക്നാനായ കത്തോലിക്കാ കോണ്ഗ്രസ് പ്രസിഡന്റ് ജോയി മുപ്രാപ്പള്ളി മെഡിക്കല്‍ കോളേജ് വിഷയത്തെക്കുറിച്ച് എഴുതിയതാണ് ഇത്തവണത്തെ മുഖ്യലേഖനം.
വായനക്കാര്ക്കെല്ലാം, അല്പം നേരത്തെയാണെങ്കിലും, ക്രിസ്തുമസിന്റെ ആശംസകള്‍ നേര്ന്നുകൊണ്ട്,
സസ്നേഹം,
അലക്സ് കണിയാംപറമ്പില്‍
No comments:
Post a Comment