Friday, November 30, 2012

തലവന്‍ എന്നാല്‍ തലമണ്ട ഇല്ലാത്തവനെന്നോ? പാപ്പച്ചി വല്യപ്പന്‍



തലതല്ലിക്കരയുന്ന ക്നാനായക്കാരനെ
തര്‍പ്പണം ചെയ്യാനാവാതെ
തരംഗദൈര്ഘ്യം കൂട്ടിട്ടുപോയൊരു
തലപ്പാവ്കാരന്‍ മെത്രാന്‍

തലമറന്ന് എണ്ണ തേച്ചതോ?
തലയെടുപ്പ് കാണിച്ചതോ?
തലക്കാച്ചിലില്‍പ്പെട്ടതോ?
തലകുത്തി മറിച്ചതോ?
തലമുറയെ ഉപരോധിച്ചതോ?
തലമണ്ട ഇല്ലാതെപോയതോ?

തങ്കപ്പെട്ടൊരു ക്നാനായക്കാരുടെ
തലവനായി തലകൊടുത്തപ്പോള്
തമോമണി ആകുമെന്ന് ധരിച്ചു ഞങ്ങള്‍
തമസ്കരണം ചെയ്യുമെന്നതോര്‍ത്തതില്ല ‍

തരികിടയില്‍ തരപ്പടിയിലാക്കി ഞങ്ങളെ
തകിടം മരിച്ചിട്ടു ഞങ്ങളെ
തരിണിയില്‍ ഒത്തിട്ട് വന്നിട്ട് ഞങ്ങളെ

തണ്ണിയില്‍ ആക്കരുതെന്ന് കേണിടുന്നു!

No comments:

Post a Comment