Sunday, November 11, 2012

പുതിയ ക്നാനായ പ്രസധീകരണം - ക്നാനായ മീഡിയ


1950 നവംബര്‍ ഒന്നിന് ആരംഭിച്ച അപ്നാദേശ് 2008 നവംബറില്‍ സ്നേഹ സന്ദേശം പ്രസധീകരണം ആരംഭിക്കുന്നതുവരെയുള്ള നീണ്ട അന്‍പത്തെട്ടു വര്‍ഷക്കാലം ക്നാനായസമുദായത്തിലെ ഏക പ്രസധീകരണമായി തുടര്‍ന്നു.

പുരോഹിതന്മാര്‍ക്ക് പൂര്‍ണ്ണനിയന്ത്രണമുള്ളതും രൂപതകളോ സന്യാസസഭകളോ നടത്തുന്നവയുമായിരുന്നു അടുത്തകാലം വരെ കേരളത്തിലെ എല്ലാ കത്തോലിക്കാമത പ്രസിദ്ധീകരണങ്ങളും. ക്നാനായ സമുദായത്തിലും ആശയപ്രചാരണോപാധികളുടെമേല്‍ പുരോഹിതര്‍ക്കുണ്ടായിരുന്ന കുത്തക ഒരലിഖിതനിയമംപോലെ നീണ്ടകാലം നിലനില്‍ക്കവയാണ് സ്നേഹസന്ദേശത്തിനു തുടക്കംകുറിച്ചത്. കഴിഞ്ഞ നാല് വര്‍ഷക്കാലം, ഒരു ലക്കം പോലും മുടങ്ങാതെ പുറത്തിറങ്ങിയ സ്നേഹസന്ദേശം ഇക്കഴിഞ്ഞ നവംബര്‍ ലക്കത്തോടെ അഞ്ചാം വര്‍ഷത്തിലേയ്ക്ക് കടന്നിരിക്കുകയാണ്.

2008 നവംബറിനു ശേഷം പ്രസധീകരണരംഗത്ത്‌ ഒരു വിപ്ലവം തന്നെ നടന്നു. വെബ്സൈറ്റുകള്‍, ബ്ലോഗുകള്‍, ഇമെയില്‍ ഗ്രൂപ്പുകള്‍..... എല്ലാം ഒരേ ഗുണനിലവാരമുള്ളതായിരുന്നില്ല; എന്നിരുന്നാലും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍, അവയെല്ലാം സമുദായത്തിന് പ്രയോജനപ്പെട്ടു എന്ന് വിശ്വസിക്കാനാണ് ഈ എഴുതുന്നയാള്‍ക്ക് താല്പര്യം.

ക്നാനായസമുദായത്തില്‍ കൂടുതല്‍ പ്രസധീകരണങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഞങ്ങള്‍ പലതവണ ഊന്നി പറഞ്ഞിരുന്നു. സഭയെയും സമുദായത്തെയും നിയന്ത്രിക്കുന്നത്‌ എത്ര ഉന്നതസ്ഥാനീയരായാലും, വ്യക്തികളാണ്. അവര്‍ക്ക് തെറ്റുകള്‍ പറ്റാറുണ്ട്. അത്തരം പിഴവുകള്‍ സംഭവിക്കുമ്പോള്‍ അത് സധൈര്യം ചൂണ്ടിക്കാട്ടുക എന്നതാണ് മാധ്യമങ്ങളുടെ പരമോന്നത ലക്‌ഷ്യം. നമ്മുടെ സമുദായത്തില്‍ മറ്റൊന്നുകൂടി ഉന്നം വയ്ക്കേണ്ടതുണ്ട് – സമുദായംഗങ്ങളില്‍ എഴുതാന്‍ വാസനയുള്ളവരെ പ്രോത്സാഹിപ്പിക്കുക എന്നതാണത്.

അപ്നാദേശും സ്നേഹസന്ദേശവും നവംബര്‍ ഒന്നിനാണ് പ്രസധീകരനമാരംഭിച്ചത്. മറ്റൊരു നവംബര്‍ ഒന്നിന് പുതിയ ഒരു ക്നാനായ പ്രസധീകരണം ആരംഭിച്ചിരിക്കുന്നു – ക്നാനായ മീഡിയ. ഇതിന്റെ മാനേജിംഗ് എഡിറ്റര്‍ മുത്തോലത്തച്ചനാണ് ചീഫ്‌ എഡിറ്റര്‍ ഫാ. മാത്യു മണക്കാട്ട്, എക്സിക്യുട്ടീവ് എഡിറ്റര്‍ ബിജോ കാരക്കാട്ട്.

കേരളത്തില്‍ നിന്നുള്ള ഔദ്യോഗിക പ്രസധീകരണങ്ങളുടെ ചില പരിമിതികള്‍ ഇല്ലാതെ, അമേരിക്കയില്‍ ജീവിക്കുന്ന ക്നാനയമക്കള്‍ക്ക് ഈ പ്രസധീകരണം ഒരു മുതല്‍ക്കൂട്ടാകട്ടെയെന്നു ആശംസിക്കുന്നു.

അലക്സ്‌ കണിയാംപറമ്പില്‍
സ്നേഹസന്ദേശം

No comments:

Post a Comment