Wednesday, May 2, 2012

സ്റെഫാനോസിന്റെ പത്താം വാര്ഷിക ആഘോഷം

ദുബായ്:ഉഴവൂര്‍ സെന്‍റ് സ്ടീഫന്‍സ് കോളേജു പൂര്‍വ വിദ്യാര്‍ഥി സംഘടന സ്റെഫാനോസിന്റെ പത്താം വാര്‍ഷിക ആഘോഷം ഏപ്രില്‍ 27 വെള്ളിയാഴ്ച ദുബായ്- ഖിസൈസ് Westminster സ്കൂളില്‍ വെച്ചു നടത്തപ്പെട്ടു. അലുംനി പ്രസിഡന്റ്‌ അനില്‍ കുമാര്‍ പി.എസ്. അധ്യക്ഷത വഹിച്ചു. കോളേജു പ്രിന്‍സിപ്പല്‍ Dr. ഫ്രാന്‍സിസ് സിറിയക് സമ്മേളനം ഉദ്ഘാടനം ചെയ്തു.

ഉഴവൂര്‍ കോളേജു മുന്‍ പ്രൊഫസ്സറും സാഹിത്യകാരനുമായ മാത്യു പ്രാല്‍ എഴുതിയ എളൂര്‍ക്കുന്നിലെ എസ്തപ്പാനോസ്എന്ന പുസ്തകം സംഗമം ജനറല്‍ കണ്‍വീനര്‍ വീ.സീ. വിന്സന്റ്റ് സദസ്സിനു പരിചയപ്പെടുത്തി. തുടര്ന്നു പൂര്‍വ വിദ്യാര്‍ഥി സൈമണ്‍ ഫിലിപ്പിന് ബുക്ക്‌ നല്‍കി അക്കാഫ് (All Kerala colleges Alumni Forum) പ്രസിഡന്റ്‌ ഷാഹുല്‍ ഹമീദ് പുസ്തകപ്രകാശനം നടത്തി.

പ്രശസ്ത സിനിമ താരം മിത്ര കുര്യന്‍, ഉഴവൂര്‍ പഞ്ചായത്ത്  പ്രസിഡന്റ്‌ പീ.എല്‍. എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. പ്രശസ്ത സിനിമ നിര്‍മാതാവ് ലിസ്ടിന്‍ സ്റീഫന് കോളേജ അലുംനി പത്താം വാര്‍ഷിക സ്മരണിക പ്രകാശനം ചെയ്തു.. ദുബായ് സന്ദര്‍ശനത്തിന് എത്തിയ ആദ്യകാല വിദ്യാര്‍ഥിയും കോളേജു ജീവനക്കാരനും ആയിരുന്ന പീ ടീ എബ്രഹാം പുതുപ്പറമ്പില്‍, ആദ്യ ഡിഗ്രി ബാച്ച് വിദ്യാര്‍ത്ഥിനി മേഴ്സി ലൂക്കോസ്  പുതിയകുന്നേല്‍ എന്നിവരെ വേദിയില്‍ ആദരിച്ചു.

പൂര്‍വ വിദ്യാര്‍ഥി കുടുംബാംഗങ്ങളുടെ കലാപ്രകടനത്തിനു ശേഷം, ശങ്കരന്‍ നമ്പൂതിരിയുടെ സെമി ക്ലാസിക്കല്‍ സംഗീതക്കച്ചേരിയും, രാജിവ് കളമശ്ശേരി, ഷിനോദ് മലയാറ്റൂര്‍ തുടങ്ങിയ മിമിക്രി താരങ്ങളുടെ പ്രകടനവും ദുബായ് ഗോള്ഡന്‍ ബീട്സിന്റെ ഗാനമേളയും സദസ്സിനു ഹരം പകര്‍ന്നു. ഷാജി നാരായണന്‍ സ്വാഗതവും കുര്യന്‍ വര്‍ഗീസ്‌ നന്ദിയും പറഞ്ഞു.

(“ഓര്‍മ്മയില്‍ ഒരു കോളേജ്എന്ന പേരില്‍ സ്നേഹ സന്ദേശത്തില്‍ പ്രസധീകരിച്ചു വരുന്ന ഓര്‍മ്മക്കുറിപ്പാണ് എളൂര്‍ക്കുന്നിലെ എസ്തപ്പാനോസ്എന്ന പേരില്‍ പുസ്തകരൂപത്തില്‍ ആയിരിക്കുന്നത്)

ചടങ്ങിന്റെ ചിത്രങ്ങള്‍ 

കോട്ടയം അതിരൂപതാധ്യക്ഷന്റെ അജപാലനപരിധി കൂട്ടണം

ലോകമെമ്പാടുമുള്ള ക്‌നാനായ ജനതയുടെ അജപാലനാധികാരം കോട്ടയം അതിരൂപതാധ്യക്ഷനു ലഭിക്കത്തക്കവിധത്തില്‍ കോട്ടയം അതിരൂപതാധ്യക്ഷന്റെ അജപാലനാധികാരപരിധി വ്യാപിപ്പിക്കണമെന്ന്‌ കെ.സി.വൈ.എല്‍ അതിരൂപത സെനറ്റിന്റെ വിശേഷാല്‍ യോഗം ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച പ്രമേയം കെ.സി.വൈ.എല്‍ അതിരൂപത ജനറല്‍ സെക്രട്ടറി നിധിന്‍ പുല്ലുകാടന്‍ അവതരിപ്പിക്കുകയും സെനറ്റ്‌ അംഗീകരിക്കുകയും ചെയ്‌തു. അതിരൂപതാധ്യക്ഷനോടു ചേര്‍ന്നുനിന്ന്‌ ഈ ആവശ്യത്തിന്റെ തുടര്‍നടപടികള്‍ക്കായി സഭാ മേലധികാരികളെ സമീപിക്കാനും സെനറ്റ്‌ തീരുമാനിച്ചു.

അതിരൂപത പ്രസിഡന്റ്‌ ഷിനോയ്‌ മഞ്ഞാങ്കല്‍ അധ്യക്ഷത വഹിച്ചു. വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കല്‍ ഉദ്‌ഘാടനം നിര്‍വഹിച്ചു. യുവജനങ്ങളുടെ സംശയങ്ങള്‍ക്ക്‌ മോണ്‍. മാത്യു ഇളപ്പാനിക്കല്‍, അഡ്വ. അജി കോയിക്കല്‍ എന്നിവര്‍ മറുപടി നല്‍കി.

ക്‌നാനായ തനിമ ഒരിക്കലും കൈവിടില്ലെന്നും, പാരമ്പര്യം സംരക്ഷിക്കുവാന്‍ ഒറ്റക്കെട്ടായി നിലകൊള്ളുമെന്നും പ്രഖ്യാപിച്ചുകൊണ്ട്‌ ജൂണ്‍ മൂന്നിന്‌ കൊടുങ്ങല്ലൂരിലേക്ക്‌ വിശ്വാസ പ്രഖ്യാപന റാലി നടത്തുവാനും സെനറ്റ്‌ തീരുമാനിച്ചു. കെ.സി.വൈ.എല്‍. മുന്‍ പ്രസിഡന്റ്‌ ബിജു കെ.എല്‍. ആശംസകളര്‍പ്പിച്ചു. ജനറല്‍ സെക്രട്ടറി നിധിന്‍ പുല്ലുകാടന്‍ സ്വാഗതവും, ട്രഷറര്‍ ആഷ്‌ലി അഴകുളം നന്ദിയും പറഞ്ഞു. ഡാരിസ്‌ മണലേല്‍, ബിനിറ്റ്‌ തെരുവേല്‍, ഡോ. ഫ്രാന്‍സിസ്‌ സിറിയക്‌, സിസ്റ്റര്‍ സുനി എസ്‌.വി.എം എന്നിവര്‍ പരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

===================================================================

കടുത്തുരുത്തിയില്‍ നടന്ന ക്നാനായ സമ്മേളനത്തിന്റെ വീഡിയോ ലിങ്കുകള്‍ ചുവടെ കൊടുക്കുന്നു.

Tuesday, May 1, 2012

കടുത്തുരുത്തി കെ.സി.സി. ഫോറോനാ സമ്മേളനം - ഒരു നേര്ക്കാഴ്ച്ച

29/4/2012 ന് കെ.സി.സി. വിളിച്ചു ചേര്‍ത്ത ഒരു നേതൃത്വ സമ്മേളനം കടുത്തുരുത്തി ഫോറോനായുടെ ആഭിമുഖ്യത്തില്‍  കടുത്തുരുത്തി വലിയപള്ളിയില്‍വച്ച് നടന്നുവല്ലോ. കോട്ടയം അതിരൂപത ഒരു സ്വയാധികാര സഭയാകുവാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ഒപ്പുശേഖരണം ഔപചാരികമായി നടത്തുക എന്നതായിരുന്നു ഉദ്ദേശം. 2.30 ന് തുടങ്ങേണ്ട സമ്മേളനത്തിന്റെ മുഖ്യസംഘാടകനായ ഫോറോനാ പ്രസിഡന്റ് എത്തിയത് 3.30ന്. അപ്പോള്‍ സമ്മേളനഹാളില്‍ വിവാഹവിരുന്നു കഴിഞ്ഞിരുന്നതിനാല്‍ ചിക്കന്റെ തോളെല്ലുകളും കൈകാല്‍മുട്ടുകളും കൊണ്ട് അലംകൃതവും, കസേരകളും മേശകളും ഡിന്നര്‍ മോഡലിലുമായിരുന്നു.

സമ്മേളനം തുടങ്ങുന്നതില്‍ വളരെ നേരത്തേ തന്നെ ഒരു പ്രശ്‌നക്കാരന്‍ അങ്ങോട്ടും ഇങ്ങോട്ടും ഡി എന്‍ എ, വേദപുസ്തകം, അക്രൈസ്തവം എന്നീ ഭാഷാവരപ്രയോഗങ്ങളും ഉരുവിട്ടുകൊണ്ട് മനുഷ്യര്‍ക്ക് അസ്വസ്ഥത സൃഷ്ട്ടിച്ചുകൊണ്ട് അലഞ്ഞു തിരിയുന്നുണ്ടായിരുന്നു. സമ്മേളനത്തിന്റെ അവസാനഭാഗമായപ്പോള്‍ അയാളെ ഏല്പിച്ചിരുന്ന ദൗത്യം കൃത്യമായി തന്നെ അയാള്‍ നിര്‍വ്വഹിക്കുകയും ചെയ്തു. ഒരു തരത്തിലും സ്വയം നിയന്ത്രണമില്ലാത്ത ആ മനുഷ്യനെ ആളുകള്‍കൂടി പുറത്താക്കേണ്ടിയും വന്നു. ഇത്തരുണത്തില്‍ ആളുകള്‍ കൂട്ടംകൂടി കാര്യങ്ങള്‍ പങ്കുവയ്ക്കുന്നത് കേള്‍ക്കുവാനിടയായി. പ്രശ്‌നക്കാരനായ മനുഷ്യന്‍ ഫോറോനാ പ്രസിഡന്റിന്റെ ഇടവകക്കാരനാണെന്നും, അയാളെ ചില ദൗത്യങ്ങള്‍ ഏല്‍പ്പിച്ചിട്ടുണ്ടായിരുന്നുവെന്നും പറഞ്ഞുകേട്ടു. പ്രസിഡന്റിന്റെ സ്വന്തം ഇടവകയില്‍ നിന്നും വന്ന ഇയാള്‍ആരംഭം മുതലേ പ്രശ്‌നമുണ്ടാക്കുന്നത് എല്ലാവരും ശ്രദ്ധിച്ചിരുന്നതാണ്. എന്നിട്ടും പ്രസിഡന്റ് അനങ്ങിയില്ല. അവസാനം വിഷയം ക്ലൈമാക്‌സിലെത്തിയപ്പോഴും പ്രസിഡന്റ് ഒന്നുമറിയാത്ത പോലെ അകലെ നിന്ന് കാര്യങ്ങള്‍ മറ്റുള്ളവരോട് ചോദിച്ചറിയുന്നതായി അഭിനയിച്ചത്, രംഗം വീഷിച്ചിരുന്ന മറ്റുള്ളവര്‍ക്ക് വേഗത്തില്‍ വ്യക്തമാകുകയും ചെയ്തു. സമ്മേളനത്തില്‍ സംബന്ധിച്ചിരുന്ന ബഹുഭൂരിപക്ഷവും കടുത്തുരുത്തി ഫോറോനായ്ക്ക് വെളിയില്‍ നിന്നും ആയിരുന്നു എത്തിയിരുന്നത്. ഫോറോനാ നേതൃത്വം അല്പം  ശ്രമിച്ചിരുന്നെങ്കില്‍ കുറേക്കൂടി ആളുകള്‍ എത്തുമായിരുന്നു എന്ന് സ്റ്റീഫന്‍ ജോര്‍ജ് എടുത്തു പറയുകയും ചെയ്തു.

അടുത്ത പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ക്‌നാനായക്കാരന്റെ വോട്ടുകളും കെ.സി.സി. യുടെ അടുത്ത ഊഴത്തില്‍ ഇതിലും മെച്ചമായ പദവിയും ലക്ഷ്യമാക്കി രണ്ടുവള്ളങ്ങളിലും കാല്‍ ഉറപ്പിച്ച് യാത്ര നടത്തുന്ന ഫോറോനാ പ്രസിഡന്റിന്റെ തന്ത്രങ്ങള്‍ സമുദായക്കാര്‍ക്ക് മനസ്സിലാകുന്നുണ്ട്.

അടുത്ത കെ.സി.സി. സമ്മേളനങ്ങള്‍ക്കായി ഹാളുകള്‍ ചോദിക്കുമ്പോള്‍ അതിന് തടസ്സം വരേണ്ടതിനായി തയ്യാറാക്കിയ പദ്ധതികള്‍ സമുദായം തിരിച്ചറിഞ്ഞിരിക്കുന്നു. ഇതുപോലുള്ള അരമന ഉപജീവനക്കാരേയും, ക്‌നാനായ സമുദായത്തെ കച്ചവടം നടത്തുന്നതിന്നുള്ള ഒരു സംവിധായമായി ഉപയോഗിക്കുന്നവരേയും അടുത്ത കെ.സി.സിയില്‍ കടന്നുവരാന്‍ സമുദായം ഇനി അനുവദിക്കില്ല.

എന്ന് ഒരു കല്ലറ പുത്തന്‍പള്ളി ഇടവകക്കാരന്‍

"മാനിഷാദ" (അരുത് കാട്ടാളാ)

(വേടന്റെ അമ്പേറ്റ് മുറിവേറ്റ ക്രൌഞ്ച പക്ഷിയെ നോക്കി വിലപിച്ചു വാല്മീകി രാമായണം രചിച്ചു. ആനുകാലികസംഭവങ്ങളില്‍ ആത്മസത്തക്ക് മുറിവേറ്റ ഒരു ക്നാനായക്കാരന്റെ ആത്മരോദനമാണ് ഇതിനു ആധാരം.  രചന: പിയോ ഫിലിപ്പ് Peo Philip)

(തനിമയില്‍..ഒരുമയില്‍ ..വിശ്വാസ നിറവില്‍..)   ‌                                                             

അറബിക്കടലിന്‍ വിരിമാറില്‍
തിരമാലകളോട് അടരാടി
എഴുപത്തി രണ്ടു കുടുംബങ്ങള്
ധീരതയോടെ കുടിയേറി

ക്നായി തൊമ്മന്‍,  പൂതത്തില് 
പാപ്പാ പീയൂസ്, മാത്യു മാക്കീല്‍ ‍
തലമുറ തലമുറ കൈമാറി
പടുത്തുയര്‍ത്തിയ സമുദായം

ഹിന്ദുവില്‍ ആണേലും ബന്ധം മുറിയാതെ
കാലങ്ങള്‍ വാഴുവാന്‍ വാക്കു  കൊടുത്തൊരു
പൂര്‍വികര്‍ തന്നുടെ ചോരയിതാ
നമ്മുടെ മുന്നില്‍ കേഴുന്നു

കണ്ണന്കരയില്‍ കല്ലറയില്‍
കൈപുഴ നീണ്ടൂര്‍ ഉഴവൂരില്‍
ഉയര്‍ന്നു പൊങ്ങും ആ ശബ്ദം
'തനിമയില്‍ ഞങ്ങള്‍ ഒരുമിച്ചു
ആ ഒരുമ തകര്‍ക്കാന്‍ നോക്കേണ്ട.........."

ജന്മം കൊണ്ടും കര്‍മം കൊണ്ടും
ക്നായായ് ജീവിചെങ്കില്‍ ഇതാ
അതിനായ് ഞങ്ങളുടെ ജീവന്‍ വെടിയാന്‍ 
മടിയില്ലോട്ടും ഓര്‍ത്തോളൂ

സിരകളില്‍ ഓടും ചോരകളില്‍
കറ പുരളാതെ കാത്തിടുവാന്‍
പൂര്‍വികര്‍ തന്നുടെ കല്ലറയില്‍
തൊട്ടു വണങ്ങി  ചൊല്ലുന്നു

ഇല്ല പൊറുക്കില അപരാധം
ക്രൂശില്‍ ‍ അതേറ്റാന്‍ നോക്കേണ്ട.....
റോമാ  നഗരം  കത്തുമ്പോള്‍ 
വീണകള്‍ മീട്ടും "നീറോ"യോ

ഡോളര്‍  കണ്ടു മയങ്ങേണ്ട
കാലം പകരം ചോദിക്കും

മുപ്പതു വെള്ളിക്കു യേശുവേ ഒറ്റിയ
യൂദാസിനുടെ പിന്ഗാമി
ചെന്നായ് നിഴലത് കാണുമ്പോള്‍
ആടിനെ വിട്ടിട്ട്  ഓടുന്നോ ?

ലോകം മുഴുവനും അവരിന്നു
ഒന്നിച്ചു ഒന്നായ് ഒരു മനസായ്‌
തനിമയില്‍ എന്നും നിലനില്‍ക്കാന്‍
അണി ചേരുന്നു പടയണിയായ്

ചാരം കെട്ടിയ കോന്തലയില്‍
തൊട്ടിത് സത്യം ചെയ്യുന്നു
ചോര കൊടുത്തും ഉയിര് കൊടുത്തും
സംരക്ഷിക്കും സമുദായം

Peo Philip

വിശദീകരണം ഇനിയും വേണം

മൂലക്കാട്ട് മാര്‍ മത്തായി മെത്രാന്റെ വിശദീകരണം ഇനിയും വേണ്ടി വന്നിരിക്കുന്നു. അപ്നാദേശിന്റെ പുതിയ ലക്കത്തില്‍ (April 22) അഭിവന്ദ്യ പിതാവു നടത്തിയ വിശദീകരണങ്ങള്‍ പ്രയോജനകരമല്ല എന്നു പറയേണ്ടി വരുന്നതില്‍ ഖേദമുണ്ട്. ചിക്കാഗോരൂപതയെടുക്കുന്ന തിലപാടുകളോടും, അതിനു അംഗീകാരം നല്കിയ പേപ്പല്ഡിക്രിക്കും എതിരായി നാം നിരന്തരം പ്രശ്‌നപരിഹാരത്തിനായി പരിശ്രമിച്ചുകൊണ്ടിരിക്കുന്നതിന്റെ വിവരങ്ങളൊന്നും ആ വിശദീകരണകുറിപ്പില്‍ കണ്ടില്ല. സഭയുടെ നിര്ദ്ദേറശാനുസരണം (?) ചിക്കാഗോരൂപത നടപ്പാക്കുന്ന കാര്യങ്ങള്‍ മാറ്റാനോ, തിരുത്താനോ, മാനിക്കാതിരിക്കുവാനോ നമ്മുടെ അധികാരമില്ലെന്നു പറഞ്ഞിട്ടു കാര്യമില്ല. വാഴ്ത്തപ്പെട്ട മാക്കീല്‍ പിതാവ് പ്രത്യേകരൂപത സ്ഥാപിക്കുവാന്‍ നടത്തിയ ശ്രമങ്ങള്‍ ഈ അളവുകോല്വച്ച് ന്യായീകരിക്കാനൊക്കുമോ? മലങ്കര റീത്തുകൂടി നമ്മുടെ രൂപതയില്‍ നടപ്പിലാക്കുവാന്‍ ഭഗ്യസ്മരണാര്ഹനായ ചൂളപ്പറമ്പില്‍ പിതാവു പരിശ്രമിച്ചു നടപ്പിലാക്കിയത് എങ്ങിനെയാണ്? 1950 ല്‍ സ്വവംശവിവാഹനിഷ്ഠ പാലിക്കാത്തവരെ മറ്റു രുപതയില്‍ ചേര്ക്കുവാനുള്ള നടപ്പടിക്രമങ്ങള്‍ കേരളത്തിലെ മെത്രാന്മാലരെ കൊണ്ടു സമ്മതിപ്പിക്കുവാന്‍ ഭാഗ്യസ്മരണയ്ക്കു അര്ഹനായ തറയില്‍ പിതാവ് സാധിച്ചത് എങ്ങനെയാണ്? ക്‌നാനായക്കാര്ക്കു മാത്രമായി അതിരൂപതയും, മെത്രാപ്പോലീത്തായും ഉണ്ടാക്കുവാന്‍ അഭിവന്ദ്യ കുന്നശ്ശേരി പിതാവു ശ്രമിച്ചതും നേടിയെടുത്തതും എങ്ങിനെയാണ്? ഈ അവസരങ്ങളിലൊക്കെ കാര്യക്ഷമമായ പ്രവര്ത്തനങ്ങളും, മര്യാദ വിടാതെയുള്ള പ്രതിഷേധങ്ങളും നമ്മുടെ പിതാക്കന്മാര്‍ നടത്തിയാണ് കാര്യം കണ്ടത്. നമുക്കു പൂര്ണ്മായും സ്വീകാര്യമല്ലാത്ത ഒരു നിയമത്തെ അംഗീകരിച്ചുകൊണ്ട് ഇടവകകള്‍ പോലുള്ള സഭാസംവിധാനങ്ങള്‍ സ്വീകരിക്കാമെന്ന തീരുമാനം ബാലിശവും, നമ്മുടെ ലക്ഷ്യങ്ങള്‍ നേടുന്നതിന് തടസ്സവും ആയിരിക്കും. സ്വയം ഭരണാവകാശമുള്ള സഭാസമൂഹം നടപ്പിലാക്കി കിട്ടുന്നതിനു വേണ്ടി രൂപത ഇതുവരെ എന്തു ചെയ്തു എന്നുകൂടി വിശദീകരിച്ചാല്‍ നന്നായിരിക്കും. എന്ജിനീയര്‍ തോമസ് തൊട്ടിച്ചിറ, കോട്ടയം