കമ്പ്യൂട്ടറില്‍ കൂടി ഓണ്‍ലൈന്‍ പത്രം വായിക്കുന്ന ഉടായിപ്പുപറമ്പില്‍ ഉമ്മച്ചന്‍ ഉച്ചത്തില്‍ ഉലകം മുഴുവന്‍ കേള്‍ക്കത്തക്കവിധം ഉപാധികളൊന്നുമില്ലാതെ ഉശിരോടെ വായിച്ചു.....
"ലങ്കാഷയറിലെ യുഗാനില്‍ ക്രിസ്തുമസ് കുര്‍ബ്ബാന ചൊല്ലാന്‍ മാണിക്കത്തനാര്‍ വരുന്നൂ...."എന്തായാലും യുഗാന്കാര്‍ മിടുക്കന്മാര്‍ തന്നെ... കടിച്ച പാമ്പിനെക്കൊണ്ടുതന്നെ വിഷമെടുപ്പിക്കുന്നു. എന്നാലും അങ്ങേരുടെ തൊലിക്കട്ടി അപാരം. അല്ലേലും ഇക്കൂട്ടര്‍ക്ക് എവിടെയാ നാണം... അത് പണ്ടുമുതലേ ഇല്ലല്ലോ....
പണ്ട് വയറ്റാട്ടി ജാനകി പറഞ്ഞതില്‍ കുറച്ചൊക്കെ കാര്യമുണ്ട് എന്ന് ഇന്നുറപ്പായി.... അയ്യന്തോളിലെ അന്തോണി ചേട്ടന്റെ അവസാനത്തെ ആഗതനെ അന്നാമ്മചേട്ടത്തി അവരുടെ അസ്വസ്ഥതകള്‍ കാരണം അലസിക്കളയാന്‍ ആയിരംവട്ടം ആവശ്യപ്പെട്ടതാണ്, മരുന്ന് കഴിച്ചിട്ടും ഒന്നും സംഭവിക്കാതെ ഭൂജാതനായ സണ്ണിക്കുട്ടി.... എന്നിട്ടിപ്പം എന്താ ഒരു കുഴപ്പം, അവന്‍ അമേരിക്കയില്‍ പോയി. എല്ലാവരും കുറച്ചുകാലം കഴിഞ്ഞു അവനെ അനുഗമിച്ചു... അറ്റ്ലാന്റയിലും അയല്ദേശത്തും അഹോരാത്രം പണിചെയ്തു അല്ലലില്ലാതെയിന്നു ജീവിക്കുന്നു. ആ കുടുംബം അക്ഷരാര്‍ത്ഥത്തില്‍ രക്ഷപ്പെട്ടു എന്നതാണ് സത്യം. ഇന്നും ആ മാതാപിതാക്കള്‍ക്ക് പ്രിയപ്പെട്ടവന്‍ മുളയിലെ നുള്ളിക്കളയാന്‍ ശ്രമിച്ച ആ വയറുകഴുകിപ്പിള്ളയോടു തന്നെയാണ്. ഇതാവണം മാണിക്കത്തനാരുടെ കോംപ്ലക്സ്, അങ്ങേരുടെ യുഗാനോടുള്ള അടങ്ങാത്ത അഭിനിവേശം.
തന്റെ കൊക്കില്‍ ജീവനുണ്ടെങ്കില്‍ യുഗാന് അനുവാദം നല്‍കില്ല എന്ന് ഉറച്ച തീരുമാനത്തോടെ കച്ചകെട്ടിയിറങ്ങിയ ബോബിമോന്‍ ഇതറിഞ്ഞില്ലേ? വേണ്ട, പാവം അറിയാതിരിക്കട്ടെ. അവനിതിലിടപെട്ടാല്‍ പ്രശ്നമുണ്ടാകും. കൈയ്യേറ്റമുണ്ടായാല്‍ വെറുതെ തല്ലുമേടിച്ചോണ്ട് പോരും.
എന്തായാലും ഈ വാര്‍ത്തയറിഞ്ഞ ബോബിമോന് ഭൂമി മൊത്തം കറങ്ങുന്നതായി തോന്നി. ഈ മാണിക്കത്തനാര്‍ക്ക് ഇതെന്തുപറ്റി? അവന്‍ ഫോണില്‍ ബന്ധപ്പെടാന്‍ പലയാവര്‍ത്തി ശ്രമിച്ചു... അങ്ങേരുടെ മുടിഞ്ഞയീ ഫോണ്‍ ഈ വര്ഷം മൊത്തത്തില്‍ മെസ്സേജില്‍ തന്നെയാണല്ലോ..... പലതും ചിന്തിച്ചു തല പുണ്ണാക്കിയ ബോബിമോന്‍ തന്റെ ഓര്‍മ്മയുടെ ചെപ്പ് തുറന്നു....
ഹേയ്, മാണിക്കത്തനാര്‍ യുഗാനില്‍ പോവില്ല. ഈ കൂട്ടരെ ഊണിലും ഉറക്കത്തിലും വിശ്വസിക്കരുതെന്ന് അന്തരിച്ച സിനിമാനടി സില്‍ക്ക്‌സ്മിത പലയാവര്‍ത്തി പറഞ്ഞിട്ടുള്ളതാണ്. ചതിയില്‍ വഞ്ചനയില്ലാത്തവരാണീ കൂട്ടര്‍.
യുഗാന്റെ അയല്‍ യുനിറ്റിലെ ഒരുത്തനെ ഞാന്‍ തല്ലാന്‍ ചെന്നപ്പംമുതല്‍, തന്ത്രപരമായിട്ടല്ലേ ഈ കത്തനാര്‍ കരുക്കള്‍ നീക്കുന്നത്. പേരിനു വെറുതെ അങ്ങേര് കമ്മറ്റി രൂപീകരിച്ചു. രണ്ടു പമ്പരവിഡ്ഢികള്‍, മൂന്നാമന്‍ ബ്രിസ്റ്റോള്‍കാരന്‍... പിഴച്ചുപോയവന്‍..... കാരണം അവന്‍ സത്യം പറഞ്ഞു.... എന്തായാലും ഞങ്ങള്‍ ഉറക്കമിളച്ചിരുന്നു രാത്രി പന്ത്രണ്ടുമണിയ്ക്ക് ഞങ്ങളുടെ സംഘടനയുടെ തലപ്പത്തേയ്ക്ക് മനഃസാക്ഷിയും മാനുഷിക പരിഗണനയും ഡല്‍ഹി മോഡലില്‍ പീഡിപ്പിച്ചുകൊണ്ട് ഈ യുഗാനില്‍ കേവലം ഏഴു കുടുംബക്കാരും പത്തൊന്‍പതു മൈല്‍ ദൂരപരിധിയുമെയുള്ളുവെന്നും, പുത്തന്‍ ളോഹയിട്ടുകൊണ്ട് പച്ചക്കള്ളം പഞ്ചസാരയില്‍ ചാലിച്ച് അങ്ങേര് റിപ്പോര്‍ട്ട് ചെയ്തു. മാണിക്കത്തനാരാരാ മോന്‍...
പിതാവിനെ മാഞ്ചെസ്റ്ററില്‍ വരുത്തി ചൂതാട്ടം നടത്തുകയല്ലായിരുന്നോ? അവര് തമ്മില്‍ രഹസ്യസംഭാഷണം നടത്തിയതെന്തായിരുന്നു? കത്തനാര് പറയുന്നത് മന്ദബുദ്ധികളെ വിവാഹത്തിനു നിര്‍ബന്ധിക്കരുതെന്നും, ദൈവ വിളിയില്ലാത്തവരെ സെമിനാരിയിലേക്ക് അയക്കരുതെന്നുമാണ്. ഇവ രണ്ടിനും എന്‍ഡോസള്‍ഫാന്റെ അതേ പവറാണ്പോലും.
അന്ന് രാത്രി ബോബിമോനുറങ്ങാന്‍ കഴിഞ്ഞില്ല. അവന്‍ ഫോണെടുത്ത് കത്തനാരെ വീണ്ടും വിളിച്ചു..... ഈശ്വരകടാക്ഷം.... കത്തനാര്‍ ലൈനിലുണ്ട്... അവന്‍ തിരക്കി.... “അച്ചോ എന്തായീ കേള്‍ക്കുന്നത്? യുഗാനില്‍ കുര്‍ബ്ബാന ചൊല്ലാന്‍ നിങ്ങള്‍ പോവുന്നുണ്ടെന്നു പത്രത്തില്‍ കണ്ടു...”
രണ്ടു വള്ളത്തേല്‍ കാലുകുത്തി ശീലിച്ചുപോന്ന മാണിക്കത്തനാര്‍ വളരെ കൂളായിപ്പറഞ്ഞു.... “ശരിയാണ്. അതിലെന്താ തെറ്റ്.... എന്റെ ബോബിക്കുട്ടാ, അവരും നമ്മളുടെ സഹോദാരീസഹോദരന്മാരല്ലേ....?”
ദൈവമേ പാമ്പിന്‍ കുഞ്ഞിനാനല്ലോ പാലു കൊടുത്തത്!
കത്തനാര്‍ സ്വയം പറയുന്നുണ്ടായിരുന്നു... “ഹല്ലാ, ഇവനാരാണെന്നാ ഇവന്റെ വിചാരം.... ഞാന്‍ ഇവിടെ വന്നകാലത്ത് മെത്രാന്റെ മുമ്പില്‍ വച്ച് എന്നെ കഴിവില്ലാത്തവനെന്നു പറഞ്ഞത് ഞാന്‍ മറന്നെന്നു വിചാരിച്ചോ? ശുംഭന്‍.... ബര്‍മിംഗ്ഹാമില്‍ വച്ച് മറ്റുപക്ഷക്കാര്‍ ഇവനെ ശരിക്കും കൈകാര്യം ചെയ്തപ്പോള്‍ ഞാന്‍ സൂത്രത്തില്‍ മുങ്ങിയത് എന്റെ രക്ഷയ്ക്കാ... മാത്രവുമല്ല ഇവന് രണ്ടെണ്ണം ആവശ്യമായിരുന്നു.... കൊച്ചി കണ്ടവനച്ചി വേണ്ടായെന്നു പറഞ്ഞതുപോലെ യുറോപ്പിലോ അമേരിക്കയിലോ എത്തപ്പെട്ട കത്തനാന്മാര്‍ തിരികെപോകാന്‍ മാത്രം മരമണ്ടന്മാരാണെന്നു പിതാവ് കരുതിയെങ്കില്‍ പാവം അദ്ദേഹത്തിന് തെറ്റി... തൃശൂര്‍കാരന്‍ ഫാ. കാപ്പാടന്‍ എന്നൊന്നും ഇവരരാരും കേട്ടിട്ടില്ലേ? അച്ചന്മാരോടാ പിതാക്കന്മാരുടെ കളി.... എന്റെ നിലനില്‍പ്പിന് ഇവനെയൊക്കെ ആവശ്യമായിരുന്നു. ഞാന്‍ ചുമന്നുവെന്നു പറയുന്നതാവും ശരി. യെവനെയൊക്കെ ചുമന്നാല്‍ ചുമക്കുന്നവനെ നാറും. ഇനി ഞാന്‍ മാഞ്ചെസ്റ്റര്‍കാരനാണെന്ന് പറഞ്ഞാല്‍ കത്തനാരാണെന്നൊന്നും ജനം ഓര്‍ക്കത്തില്ല – അടി പാര്‍സല്‍ വരും.
രാജാവിന്റെ മകന്‍ എന്ന സിനിമയില്‍ മോഹന്‍ലാല്‍ പറഞ്ഞതോര്‍ക്കുന്നില്ലേ....
“ഒരിക്കല്‍ രാജുമോന്‍ എന്നോട് ചോദിച്ചു – ഫാദര്‍, ഫാദറിന്റെ ഡാഡിയാരാണെന്ന്”
യുഗാന്‍ ഇനിയെന്റെ സ്വന്തം നാട്... എല്ലാ യുഗാന്കാരും എന്റെ സഹോദരീസഹോദരന്മാര്‍ തന്നെ.
മക്കളെ ദശയുള്ളിടത്തേ കത്തി പായ്യൂ..... നോട്ട് ദി പോയിന്റ്!
ബ്രദര്‍ വല്ല്യ ഔസേഫ് ചിറ്റിലപ്പാടത്ത്

No comments:
Post a Comment