Wednesday, June 6, 2012

ആദോം കുടുംബക്കാര്‍ അതിരൂപതാ ഭരണം കൈയ്യടക്കുന്നു.


സമുദായവിരുദ്ധ നിലപാടെടുത്തതുവഴി സ്വന്തം ജനത്താല്‍ ആക്ഷേപ പാത്രമായി കഴിയുന്ന ആര്‍ച്ചുബിഷപ്പ് മാര്‍ മാത്യൂമൂലക്കാട്ട് വളരെ ദുര്‍ബലാവസ്ഥയിലാണ്. അദ്ദേഹത്തെ പിന്താങ്ങി നല്ല വാക്കു പറഞ്ഞാല്‍ എന്തും സാധിച്ചെടുക്കാവുന്ന സ്ഥിതിയാണിപ്പോള്‍ അങ്ങനെ പലരും പലതും സാധിക്കുകയും ചെയ്യുന്നതായി അറിയുന്നു.

ബാര്‍ബര്‍ക്കൊത്ത അടിവയറും മുതുകിന്റെ കൂനും ഹിറ്റ്‌ലറെ അനുസ്മരിപ്പിക്കുന്ന സംഹാരധാര്‍ഷ്ട്യവും കൊണ്ട് ദൈവജനത്തെ ഭീഷണിപ്പെടുത്തിയും ഭിന്നിപ്പിച്ചും കൊണ്ട് സ്വന്തം താല്പര്യങ്ങള്‍ വിശുദ്ധ വചനങ്ങളാക്കി ഇടവകക്കാരില്‍ അടിച്ചുകയറ്റി കഴിയുന്ന ഡോ: തോമസ് ആദോംപള്ളി അരമനയില്‍ നിന്നും ഏതാനും കിലോ മീറ്ററുകള്‍ ദൂരെയിരുന്ന് ഭരണം നിയന്ത്രിച്ചുതുടങ്ങി. തന്റെ കുടുംബക്കാരെയും സ്വന്തക്കാരെയും അരമനയിലെ താക്കോല്‍ സ്ഥാനങ്ങളില്‍ പ്രതിഷ്ഠിച്ചുകൊണ്ടാണ് പണിതുടങ്ങിയിരിക്കുന്നത്.

വന്ദ്യ പിതാവിന്റെ പുതിയ സെക്രട്ടറിയായി ഒരു “കൊച്ച്” ആദോംപള്ളി, കത്തീഡ്രല്‍ വികാരി തൊട്ടടുത്ത ബന്ധു. സ്വന്തം സഹോദരനായ മറ്റൊരു ഡോ: ആദോംപള്ളി തിരുവനന്തപുരത്തുണ്ട് കോട്ടയത്തുണ്ടാകുന്ന അടുത്തവിടവില്‍ അദ്ദേഹത്തെയും എടുത്തിടും. ഇടയ്ക്കാട്ട് ഫോറോനാ വികാരിയായും അതിരൂപതയിലെ അദ്ധ്യാപകരെ നിയന്ത്രിച്ചും പേടിപ്പിച്ചുംകൊണ്ട് ചൈതന്യയിലും വിരാജിക്കുന്ന വലിയ ആദോംപള്ളി, അമേരിക്കയിലെ സമുദായ അന്തകന്‍ മുത്തോലത്തിന്റെ തനി സ്വഭാവം മൂടിവച്ച് മറ്റൊരു പല്ലുകാട്ടി ചിരിച്ചു നടന്ന് മാര്‍ മൂലക്കാട്ടിലിനെ വഴിതെറ്റിക്കുന്ന വെട്ടിക്കാടനും ആദോമിന്റെ അരികിലുണ്ട്. സമുദായത്തിന്റെ പൊളിച്ചടുക്കല്‍ വൃതമായി ഏറ്റെടുത്ത സ്ഥലം വിജിയും കൂട്ടിനുണ്ട്.

ഇങ്ങനെ നാലഞ്ചു കത്തങ്ങളുമായി മാര്‍ മൂലക്കാട്ട് സമുദായവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് മൂര്‍ച്ചകൂട്ടുന്നു. താമസിക്കാതെ ഒരു വിജിയുടെ അരപ്പട്ടക്ക് വലിയ ആദോമിന് സാദ്ധ്യത തെളിയുന്നതായി പറയുന്നു. തന്റെ സ്വകാര്യജീവിതത്തിലെ കറയില്ലാത്ത നിലപാടിന്റെ അഹങ്കാരം ധാരാളം വിരുദ്ധ ജീവിതക്കാരെ നരകത്തിലെത്തിച്ച ചരിത്രം സഭയ്ക്കുണ്ട്. സ്വന്തം വിശുദ്ധിയില്‍ അഭിരമിക്കുന്ന ഇത്തരക്കാര്‍ മാനസാന്തരം മറ്റുള്ളവരുടെ നേരെ വച്ചുനീട്ടുന്നു. ആദോംപള്ളിയെ പിടികൂടിയിരിക്കുന്നത് ലെസര്‍ ഈവിള്‍ (കുട്ടിപിശാച്) അല്ല പൂര്‍ണ്ണ വളര്‍ച്ചയെത്തിയ വലിയ പിശാചാണ്.

വിശുദ്ധജീവിതക്കാരാല്‍ ക്രൂശിലേറ്റപ്പെടുന്ന യേശുവിന്റെ ജീവിതവും മരണവും ഉത്ഥാനവും രാവിലെ ആവര്‍ത്തിച്ചനുസ്മരിച്ചു കൊണ്ടാണ് ബറാബാസിന്റെ കത്തിയുമായി ആദോം പള്ളിയില്‍ നിന്നും ഇറങ്ങുന്നത്

കര്‍ത്താവേ കനിയണമേ! ക്രീസ്തുവേ കനിയണമേ!

പേരക്കിടാവ്‌

No comments:

Post a Comment