2011 ജനുവരിയില്‍ കാരുണികന്‍ മാസികയുമായി ചേര്‍ന്ന് ക്‌നാനായ സമുദായത്തിലെ ഒരു വൈദീകന്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. കാരുണികന്റെയും സമുദായത്തിലെ സമുദായത്തിലെ ഡോ: ജേക്കബ് മുള്ളൂര്‍ എന്ന വൈദീകന്റെയും ലക്ഷ്യം അത്ര നല്ലതായിരുന്നില്ല എന്നാണ് ചര്‍ച്ചകഴിഞ്ഞപ്പോള്‍ തെളിഞ്ഞത്. ഒരിക്കലും ശത്രുക്കളാല്‍ ഇല്ലാതാക്കുവാന്‍ കഴിയാത്ത ഈ സമൂഹത്തിനുനേരെ കുറെ ചെളിതെറിപ്പിക്കുവാന്‍ മാത്രമാണ് പ്രസ്തുത ചര്‍ച്ച കൊണ്ട് സാധിച്ചത്. ഇതാ ഇപ്പോള്‍ അത്തരക്കാരുടെ പ്രതിനിധിയായി ബഹു: ജോസഫ് കൊട്ടുകാപ്പള്ളി അച്ചന്‍ പുതുതായി രംഗത്തു വന്നിരിക്കുന്നു. പഴയ ചര്‍ച്ചയില്‍ ആരും പറയാതിരുന്നതെന്ന് പറഞ്ഞ് കാരുണികന്‍ എഡിറ്ററുടെ സ്‌പോണ്‍സേര്‍സ് ചര്‍ച്ചയാണ് 2012 ജൂണ്‍ ലക്കത്തില്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചര്‍ച്ചയില്‍ വിട്ടുപോയെന്നു പറഞ്ഞ് വീണ്ടും തുടങ്ങുന്നൊരു ചര്‍ച്ച, ഇങ്ങനെ ഒരു ചര്‍ച്ച ആദ്യമായിട്ടാണ് കേള്‍ക്കുക. കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ തല്ലിയതിന്റെ ബാക്കി തല്ല് ഇന്നാപിടിച്ചോ എന്നു പറഞ്ഞ് പതിനഞ്ചാം മാസം വന്നു വീണ്ടും തല്ലുക ഗുണ്ടാലിസ്റ്റിലുള്ള ഒരുവന്‍പോലും ചെയ്യാത്ത ഒരു പ്രവര്‍ത്തിയാണിത്.
കോട്ടയം അതിരൂപത സാമന്തരൂപതകളില്ലാതെ, എന്തുകൊണ്ട് മുരടിച്ചുനില്ക്കുന്നു എന്ന ചേദ്യത്തോടെ തുടങ്ങിയ ജോസഫ് കൊട്ടുകാപ്പള്ളി അച്ചന്‍ അതിനു കാരണമായി പറയുന്നത് ക്‌നാനായക്കാര്‍ പിന്തുടരുന്ന വംശശുദ്ധി എന്ന വിഗ്രഹമാണെന്നാണ്. അദ്ദേഹം തന്നെ തന്റെ കത്തിന്റെ അവസാനഭാഗത്ത് പറയുന്നതിങ്ങനെയാണ് കോട്ടയം അതിരൂപതയ്ക്ക് മലബാറിലും അമേരിക്കയിലുമെങ്കിലും സാമന്തരൂപത ലഭിക്കുവാന്‍ യോഗ്യതയുണ്ട്. അതിനു തടസ്സം നില്ക്കുന്നത് വംശശുദ്ധി എന്ന വിഗ്രഹമാണ്. സീറോമലബാര്‍ സിനഡില്‍ രഹസ്യവോട്ടുചെയ്യുന്ന വടക്കുംഭാഗ മെത്രാന്മാര്‍ക്കും റോമന്‍ തിരുസംഘത്തിലെ കര്‍ദ്ദിനാളന്മാരും ഇത് ഉറക്ക പറയുന്നില്ലെന്നുമാത്രം. ക്‌നാനായക്കാര്‍ ഇതുവരെ ഉപയോഗിക്കാത്ത ഒരു പദമാണ് “വംശശുദ്ധി,” “ശുദ്ധരക്തവാദം” എന്നൊക്കെ ഇത് ശത്രുക്കള്‍ ഏതാനും വര്‍ഷം മുന്‍പ് ഞങ്ങളുടെമേല്‍ കെട്ടിവെച്ചതാണ്. സ്വവംശവിവാഹം ഒരു നിഷ്ഠയായി സ്വീകരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അതിനു തയ്യാറാകാത്തവര്‍ സമുദായ അംഗത്വം ഉപേക്ഷിക്കുന്നു, സമുദായത്തിനു ലഭിച്ച പള്ളിയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു അത്രമാത്രം. എവിടെ നിന്നും വിവാഹം കഴിക്കണമെന്ന് ഓരോരുത്തര്‍ക്കും അവകാശമുള്ളതു പോലെ ഞങ്ങള്‍ക്കും ഇങ്ങനെ ഒരവകാശം ഉണ്ട്. ഞങ്ങളുടെ ഈ അവകാശം അംഗീകരിക്കുവാന്‍ പ്രയാസപ്പെടുന്ന മെത്രാന്മാര്‍ രഹസ്യവോട്ടില്‍ ഞങ്ങളെ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്.
കൊട്ടുകാപ്പള്ളി അച്ചനിവിടെ സമുദായത്തിന്റെ നന്മകളെ എണ്ണി എണ്ണി പറഞ്ഞിട്ട് നിങ്ങളുടെ വിവാഹനിഷ്ഠ ഇല്ലാതാക്കിയാല്‍ നന്നായി വളരാം എന്നാണ് പറഞ്ഞു തരുന്നത്. ഈ ഒരു പാരബര്യം ഉള്ളതു കൊണ്ടാണ് ഞങ്ങള്‍ക്ക് വംശീയ രൂപതയും മെത്രാനെയും റോം അംഗീകരിച്ചുതന്നത്. എന്‍ഡോഗമി ഉപേക്ഷിച്ചാല്‍ പിന്നെ ക്‌നാനായരൂപത ഇല്ലാതാകും ഇവര്‍ താനെ അസ്തമിച്ചുകൊള്ളും എന്ന് അദ്ദേഹത്തിനറിയാം ഇതിനെയാണ് നക്കിക്കൊല്ലുക എന്നു പറയുനത്.
ഞങ്ങള്‍ക്ക് വികാരിയാത്ത് ലഭിച്ചപ്പോള്‍ 15,000 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 100 വര്‍ഷം കൊണ്ട് ഞങ്ങള്‍ ഒന്നേ മുക്കാല്‍ ലക്ഷമായി ഞങ്ങള്‍ രണ്ടും മൂന്നും ഭാര്യമാരെ വെച്ചു സാധിച്ചതല്ല ഇതൊക്കെ കൂടാതെ 350 മിഷണറി വൈദീകരും 2000 ത്തോളം കന്യാസ്ത്രീകളും ഞങ്ങളുടെ സമുദായത്തില്‍ നിന്നും മറ്റു രൂപതകളില്‍ പ്രവര്‍ത്തുക്കുന്നുണ്ട്.
ക്‌നാനായ്ക്കാരുടെ മിഷന്‍ പ്രവര്‍ത്തനത്തെയും മറ്റുള്ള നന്മകളെയും എല്ലാവരും പുകഴ്ത്തുന്നു. ഞങ്ങളുടെ സ്വവംശവിവാഹനിഷ്ഠ അവര്‍ക്കു മനസിലാകുന്നില്ല. യേശുവിനെ എല്ലാ മനുഷ്യര്‍ക്കും ഇഷ്ട്ടമാണ് അവന്‍ ഒരു നല്ല മനുഷ്യനാണെന്ന് എല്ലാവരും പറയുന്നു. യേശുവിന്റെ ദൈവീകതയും ഉത്ഥാനവും ക്രിസ്ത്യാനികള്‍ മാത്രമാണ് അംഗീകരിക്കുന്നത് മറ്റുള്ളവര്‍ക്ക് അത് മനസിലാകുന്നില്ല, മനസിലാവില്ല.
കൊട്ടുകാപള്ളി അച്ചന്‍ ക്‌നാനായക്കാര്‍ക്കെതിരായി കുറേ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. അതിനെതിരായി അതിലും കൂടുതല്‍ വാക്യങ്ങള്‍ ബൈബിളില്‍ നിന്നും തന്നെ തരാവുന്നതാണ് സമയക്കുറവുമൂലം അതിനു മുതിരുന്നില്ല. കൊട്ടുകാപ്പള്ളി അച്ചന്‍ ഞങ്ങളുടെ പത്രത്തിലൂടെ (അപ്നാദേശ്) ഞങ്ങളെ നന്നായി പുകഴ്ത്തി പറഞ്ഞതും ഞങ്ങള്‍ ഓര്‍ക്കുന്നു. കാരുണികന്റെ എഡിറ്ററോട് ഒരു കാര്യം വ്യക്തമായി പറയട്ടെ ഒരിക്കല്‍ ചവച്ചുതുപ്പിയത് വീണ്ടുമെടുത്ത് ചവയ്ക്കുന്നത് ആരുംചെയ്യാത്ത കാര്യമാണ്, ചെയ്യരുതാത്ത കാര്യമാണ്. കത്തോലിക്കാ സഭയിലെ അതിരൂപതാ അദ്ധ്യക്ഷനേയും 70 തോളം രാജ്യങ്ങളില്‍ സീറോമലബാര്‍ സഭക്കാരായി കഴിയുന്ന ഒന്നേമുക്കാല്‍ ലക്ഷത്തോളം മനുഷ്യരേയും അധിക്ഷേപിക്കുന്നത് നിര്‍ത്തണം.
ആര്‍ക്കും ശല്യമില്ലാതെ സമാധാനത്തില്‍ കഴിയുന്ന ഞങ്ങളുടെ ഈ ചെറിയ വിഭാഗത്തെ നന്നാക്കാന്‍ ആരും അടുത്തുകൂടേണ്ടതില്ല. ഞങ്ങളെ സ്വര്‍ഗ്ഗത്തില്‍ കയറ്റാന്‍ ആരും കുടുക്കെറിഞ്ഞു തരേണ്ടതില്ല. നിങ്ങളേയും നിങ്ങളുടെ മക്കളേയും ഓര്‍ത്തു കരഞ്ഞാല്‍ മതിയാകുമെന്ന് ഓര്‍മ്മിപ്പിക്കുന്നു. ഞങ്ങളെക്കുറിച്ചുപറഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്,
സ്വന്തം സുഹൃത്ത്
ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍, കുഴിമറ്റം പി.ഒ 686 533
Mobile: 944 614 0026,
Email- pulimavu@yahoo.in, pulimavu@gmail.com
No comments:
Post a Comment