Tuesday, June 5, 2012

ക്‌നാനായ സമുദായത്തെ നക്കിക്കൊല്ലുന്നവര്‍.


2011 നുവരിയില്‍ കാരുണികന്‍ മാസികയുമായി ചേര്‍ന്ന് ക്‌നാനായ സമുദായത്തിലെ ഒരു വൈദീകന്‍ ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. കാരുണികന്റെയും സമുദായത്തിലെ സമുദായത്തിലെ ഡോ: ജേക്കബ്‌ മുള്ളൂര്‍ എന്ന വൈദീകന്റെയും ലക്ഷ്യം അത്ര നല്ലതായിരുന്നില്ല എന്നാണ് ചര്‍ച്ചകഴിഞ്ഞപ്പോള്‍ തെളിഞ്ഞത്. ഒരിക്കലും ശത്രുക്കളാല്‍ ഇല്ലാതാക്കുവാന്‍ കഴിയാത്ത ഈ സമൂഹത്തിനുനേരെ കുറെ ചെളിതെറിപ്പിക്കുവാന്‍ മാത്രമാണ് പ്രസ്തുത ചര്‍ച്ച കൊണ്ട് സാധിച്ചത്. ഇതാ ഇപ്പോള്‍ അത്തരക്കാരുടെ പ്രതിനിധിയായി ബഹു: ജോസഫ് കൊട്ടുകാപ്പള്ളി അച്ചന്‍ പുതുതായി രംഗത്തു വന്നിരിക്കുന്നു. പഴയ ചര്‍ച്ചയില്‍ ആരും പറയാതിരുന്നതെന്ന് പറഞ്ഞ് കാരുണികന്‍ എഡിറ്ററുടെ സ്‌പോണ്‍സേര്‍സ് ചര്‍ച്ചയാണ് 2012 ജൂണ്‍ ലക്കത്തില്‍ ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചര്‍ച്ചയില്‍ വിട്ടുപോയെന്നു പറഞ്ഞ് വീണ്ടും തുടങ്ങുന്നൊരു ചര്‍ച്ച, ഇങ്ങനെ ഒരു ചര്‍ച്ച ആദ്യമായിട്ടാണ് കേള്‍ക്കുക. കഴിഞ്ഞ ജനുവരിയില്‍ ഞാന്‍ തല്ലിയതിന്റെ ബാക്കി തല്ല് ഇന്നാപിടിച്ചോ എന്നു പറഞ്ഞ് പതിനഞ്ചാം മാസം വന്നു വീണ്ടും തല്ലുക ഗുണ്ടാലിസ്റ്റിലുള്ള ഒരുവന്‍പോലും ചെയ്യാത്ത ഒരു പ്രവര്‍ത്തിയാണിത്.

കോട്ടയം അതിരൂപത സാമന്തരൂപതകളില്ലാതെ, എന്തുകൊണ്ട് മുരടിച്ചുനില്ക്കുന്നു എന്ന ചേദ്യത്തോടെ തുടങ്ങിയ ജോസഫ് കൊട്ടുകാപ്പള്ളി അച്ചന്‍ അതിനു കാരണമായി പറയുന്നത് ക്‌നാനായക്കാര്‍ പിന്തുടരുന്ന വംശശുദ്ധി എന്ന വിഗ്രഹമാണെന്നാണ്. അദ്ദേഹം തന്നെ തന്റെ കത്തിന്റെ അവസാനഭാഗത്ത് പറയുന്നതിങ്ങനെയാണ് കോട്ടയം അതിരൂപതയ്ക്ക് മലബാറിലും അമേരിക്കയിലുമെങ്കിലും സാമന്തരൂപത ലഭിക്കുവാന്‍ യോഗ്യതയുണ്ട്. അതിനു തടസ്സം നില്ക്കുന്നത് വംശശുദ്ധി എന്ന വിഗ്രഹമാണ്. സീറോമലബാര്‍ സിനഡില്‍ രഹസ്യവോട്ടുചെയ്യുന്ന വടക്കുംഭാഗ മെത്രാന്മാര്‍ക്കും റോമന്‍ തിരുസംഘത്തിലെ കര്‍ദ്ദിനാളന്മാരും ഇത് ഉറക്ക പറയുന്നില്ലെന്നുമാത്രം. ക്‌നാനായക്കാര്‍ ഇതുവരെ ഉപയോഗിക്കാത്ത ഒരു പദമാണ് “വംശശുദ്ധി,” “ശുദ്ധരക്തവാദം” എന്നൊക്കെ ഇത് ശത്രുക്കള്‍ ഏതാനും വര്‍ഷം മുന്‍പ് ഞങ്ങളുടെമേല്‍ കെട്ടിവെച്ചതാണ്. സ്വവംശവിവാഹം ഒരു നിഷ്ഠയായി സ്വീകരിക്കുക മാത്രമാണ് ഞങ്ങള്‍ ചെയ്യുന്നത്. അതിനു തയ്യാറാകാത്തവര്‍ സമുദായ അംഗത്വം ഉപേക്ഷിക്കുന്നു, സമുദായത്തിനു ലഭിച്ച പള്ളിയില്‍ നിന്നും നീക്കം ചെയ്യപ്പെടുന്നു അത്രമാത്രം. എവിടെ നിന്നും വിവാഹം കഴിക്കണമെന്ന് ഓരോരുത്തര്‍ക്കും അവകാശമുള്ളതു പോലെ ഞങ്ങള്‍ക്കും ഇങ്ങനെ ഒരവകാശം ഉണ്ട്. ഞങ്ങളുടെ ഈ അവകാശം അംഗീകരിക്കുവാന്‍ പ്രയാസപ്പെടുന്ന മെത്രാന്മാര്‍ രഹസ്യവോട്ടില്‍ ഞങ്ങളെ പരാജയപ്പെടുത്തുകയാണ് ചെയ്യുന്നത്.

കൊട്ടുകാപ്പള്ളി അച്ചനിവിടെ സമുദായത്തിന്റെ നന്മകളെ എണ്ണി എണ്ണി പറഞ്ഞിട്ട് നിങ്ങളുടെ വിവാഹനിഷ്ഠ ഇല്ലാതാക്കിയാല്‍ നന്നായി വളരാം എന്നാണ് പറഞ്ഞു തരുന്നത്. ഈ ഒരു പാരബര്യം ഉള്ളതു കൊണ്ടാണ് ഞങ്ങള്‍ക്ക് വംശീയ രൂപതയും മെത്രാനെയും റോം അംഗീകരിച്ചുതന്നത്. എന്‍ഡോഗമി ഉപേക്ഷിച്ചാല്‍ പിന്നെ ക്‌നാനായരൂപത ഇല്ലാതാകും ഇവര്‍ താനെ അസ്തമിച്ചുകൊള്ളും എന്ന് അദ്ദേഹത്തിനറിയാം ഇതിനെയാണ് നക്കിക്കൊല്ലുക എന്നു പറയുനത്.

ഞങ്ങള്‍ക്ക് വികാരിയാത്ത് ലഭിച്ചപ്പോള്‍ 15,000 പേര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 100 വര്‍ഷം കൊണ്ട് ഞങ്ങള്‍ ഒന്നേ മുക്കാല്‍ ലക്ഷമായി ഞങ്ങള്‍ രണ്ടും മൂന്നും ഭാര്യമാരെ വെച്ചു സാധിച്ചതല്ല ഇതൊക്കെ കൂടാതെ 350 മിഷണറി വൈദീകരും 2000 ത്തോളം കന്യാസ്ത്രീകളും ഞങ്ങളുടെ സമുദായത്തില്‍ നിന്നും മറ്റു രൂപതകളില്‍ പ്രവര്‍ത്തുക്കുന്നുണ്ട്.

ക്‌നാനായ്ക്കാരുടെ മിഷന്‍ പ്രവര്‍ത്തനത്തെയും മറ്റുള്ള നന്മകളെയും എല്ലാവരും പുകഴ്ത്തുന്നു. ഞങ്ങളുടെ സ്വവംശവിവാഹനിഷ്ഠ അവര്‍ക്കു മനസിലാകുന്നില്ല. യേശുവിനെ എല്ലാ മനുഷ്യര്‍ക്കും ഇഷ്ട്ടമാണ് അവന്‍ ഒരു നല്ല മനുഷ്യനാണെന്ന് എല്ലാവരും പറയുന്നു. യേശുവിന്റെ ദൈവീകതയും ഉത്ഥാനവും ക്രിസ്ത്യാനികള്‍ മാത്രമാണ് അംഗീകരിക്കുന്നത് മറ്റുള്ളവര്‍ക്ക് അത് മനസിലാകുന്നില്ല, മനസിലാവില്ല.

കൊട്ടുകാപള്ളി അച്ചന്‍ ക്‌നാനായക്കാര്‍ക്കെതിരായി കുറേ ബൈബിള്‍ വാക്യങ്ങള്‍ ഉദ്ധരിക്കുന്നുണ്ട്. അതിനെതിരായി അതിലും കൂടുതല്‍ വാക്യങ്ങള്‍ ബൈബിളില്‍ നിന്നും തന്നെ തരാവുന്നതാണ് സമയക്കുറവുമൂലം അതിനു മുതിരുന്നില്ല. കൊട്ടുകാപ്പള്ളി അച്ചന്‍ ഞങ്ങളുടെ പത്രത്തിലൂടെ (അപ്നാദേശ്) ഞങ്ങളെ നന്നായി പുകഴ്ത്തി പറഞ്ഞതും ഞങ്ങള്‍ ഓര്‍ക്കുന്നു. കാരുണികന്റെ എഡിറ്ററോട് ഒരു കാര്യം വ്യക്തമായി പറയട്ടെ ഒരിക്കല്‍ ചവച്ചുതുപ്പിയത് വീണ്ടുമെടുത്ത് ചവയ്ക്കുന്നത് ആരുംചെയ്യാത്ത കാര്യമാണ്, ചെയ്യരുതാത്ത കാര്യമാണ്. കത്തോലിക്കാ സഭയിലെ അതിരൂപതാ അദ്ധ്യക്ഷനേയും 70 തോളം രാജ്യങ്ങളില്‍ സീറോമലബാര്‍ സഭക്കാരായി കഴിയുന്ന ഒന്നേമുക്കാല്‍ ലക്ഷത്തോളം മനുഷ്യരേയും അധിക്ഷേപിക്കുന്നത് നിര്‍ത്തണം.

ആര്‍ക്കും ശല്യമില്ലാതെ സമാധാനത്തില്‍ കഴിയുന്ന ഞങ്ങളുടെ ഈ ചെറിയ വിഭാഗത്തെ നന്നാക്കാന്‍ ആരും അടുത്തുകൂടേണ്ടതില്ല. ഞങ്ങളെ സ്വര്‍ഗ്ഗത്തില്‍ കയറ്റാന്‍ ആരും കുടുക്കെറിഞ്ഞു തരേണ്ടതില്ല. നിങ്ങളേയും നിങ്ങളുടെ മക്കളേയും ഓര്‍ത്തു കരഞ്ഞാല്‍ മതിയാകുമെന്ന് ഓര്‍മ്മിപ്പിക്കുന്നു.  ഞങ്ങളെക്കുറിച്ചുപറഞ്ഞ എല്ലാ നല്ല വാക്കുകള്‍ക്കും നന്ദി പറഞ്ഞുകൊണ്ട്,

സ്വന്തം സുഹൃത്ത്

ഡോമിനിക്ക് സാവിയോ, വാച്ചാച്ചിറയില്‍, കുഴിമറ്റം പി.ഒ 686 533
Mobile: 944 614 0026,
Email- pulimavu@yahoo.in,  pulimavu@gmail.com

12 comments:

  1. എൻഡോഗമിയിലൂടെ ഉദ്ബോധിപ്പിക്കുന്നത് ശുദ്ധരക്തം കത്തു സൂക്ഷിക്കണമെന്നാണ്. രക്തത്തിൽ കലർപ്പുണ്ടാവാൻ പാടില്ലത്രെ! ഇതു തന്നെയല്ലേ ഹിറ്റ്ലറും പറഞ്ഞിരുന്നത്. രക്തം സങ്കരമാക്കരുതെന്നു പറയുമ്പോൾ അവിടെ വർഗീയത കടന്നു കൂടുന്നു. അമേരിക്കയിൽ കറമ്പനെ വിവാഹം കഴിക്കരുത് എന്നു പറയുമ്പോൾ അമേരിക്കക്കാർ എന്താണ് വിചാരിക്കുക? വർഗീയ വാദം എന്നേ പറയൂ. എൻഡോഗമി = ശുദ്ധരക്തം = വർഗീയത.

    ReplyDelete
  2. പുറത്തുനിന്നു വിവാഹം കഴിച്ചവരെ ക്നാനായ സഭ പുറത്താക്കുന്നതാണ്. അല്ലാതെ അവർക്ക് ഇഷ്ടമുണ്ടായിട്ട് സ്വയം പുറത്ത് പോകുന്നതല്ല. കോട്ടയം രൂപത അവരെ പുറത്താക്കുന്നതാണ്. അതിനെയാണ് അവർ എതിർക്കുന്നത്. മാത്രമല്ല, പുറത്തുനിന്ന് വിവാഹം കഴിക്കുന്നത് വലിയ തെറ്റമല്ല. കോട്ടയം രൂപത എൻഡോഗമിക്കാർക്കുവേണ്ടിമാത്രമുള്ളതാണെന്ന് റോം പറഞ്ഞിട്ടുമില്ല. കോട്ടയം രൂപതയുടെ ഉത്ഭവത്തെക്കുറിച്ചുള്ള ചരിത്രം പഠിക്കുക. ചാഴികാടന്റെ മാത്രം പുസ്തകം വായിച്ച് വീരസ്യം മുഴക്കാതിരിക്കുക. സൂയി ജൂറിസ് ഉണ്ടാകുകയാണെങ്കിൽ പുറത്തുനിന്നുള്ളവരെ എങ്ങിനെ എങ്ങോട്ട് പുറത്താക്കുമെന്ന് കാണാമല്ലോ. എന്തൊക്കെയായാലും ഒരുവനെ കത്തോലിക്ക സഭയിൽനിന്നും പുറത്താക്കാൻ കോട്ടയം രൂപതയ്ക് പറ്റില്ലല്ലോ.

    ReplyDelete
  3. പാരമ്പര്യവും വംശ സംസ്കാരവും നിലനിർത്താൻ ശ്രമിക്കേണ്ടത് സംഘടനകളാണ്. അല്ലതെ കത്തോലിക്ക സഭയല്ല. കത്തോലിക്ക സഭയിൽ പാരമ്പര്യത്തിന്റെ അടിസ്ഥാനത്തിൽ ആരേയും വിവേചിക്കുന്നത് സഭാ നിയമങ്ങൾക്കും ബൈബിളിനും എതിരാണ്. മുപ്രാപ്പള്ളിയുടെ വാദങ്ങളിൽ കഴമ്പില്ല.

    ReplyDelete
  4. സംഘടനകൾ ക്നാനായക്കാർക്കുവേണ്ടി പ്രത്യേകം പള്ളികൾ ഉണ്ടാക്കുക. മുപ്രാപ്പള്ളിയോ മറ്റു സംഘടന നേതാക്കളോ അതിന്റെ കർദ്ദിനാളും ബിഷപ്പുമൊക്കെയ്യാവുക. എന്നിട്ട് പുറത്തുനിന്നു വിവഹം കഴിച്ചവരെ പുറത്താക്കുക. വെറുതെ കതോലിക്ക സഭയിൽ സംഘടന നേതാക്കന്മാർ വിരലിട്ടിളക്കാൻ വരുന്നത് പെറ്റമ്മയെ ബലാൽസഗം ചെയ്യുന്നതുപോലെതന്നെ.

    ReplyDelete
  5. ഒരു ചെറിയ സംശയം മുത്തോലത്ത് അച്ഛനോട്, സിമ്പോസിയം ഒരു നടകമാല്ലയിരുന്നുവോ ? നമ്മള് ഒരു രുപത ആകാന് മാത്രം വളര്ന്നു. ഇനി ക്നനായക്കാര് ഒത്തു നിന്ന് അങ്ങടിയത് പിതാവിനെ വെല്ലു വിളിക്കാന് ഒരു തന്ത്രം.
    കണ്ണൂരില് രുപത തരാത്ത Synod അമേരിക്കയില് ചുമ്മാത് രുപത അങ്ങ് എടുത്തു തരും എന്ന് വിശ്വസിക്കാന് അല്പം പ്രയാസം.
    ഇനി അങ്ങടിയത് പിതാവ് ഈ തലവേതന മാറികിട്ടാന് മുന്നിട്ടിറങ്ങി രുപത സംന്ഘടിപ്പിച്ചു എന്ന് വെക്കുക, ഈ endogamy പ്രശ്നം തീരും എന്ന് തോന്നുനുണ്ടോ ?
    ഒരു പക്ഷെ അങ്ങടിയത് പിതാവിനെ കോടതി കയറ്റാന് തല്പരിയം ഇല്ലാത്തത് കൊണ്ട് മാത്രം law suite ഫയല് ചെയാതിരിക്കുന്ന KANA കാര് നല്ല ഒരു CLASS ACTION LAW SUITE തന്നെ ഫയല് ചെയത് ആ രൂപതയെ WELCOME ചെയതു എന്നും വരാം. അങ്ങനെ ധനനഷ്ടം മാനഹാനി ഫലം.
    ആ സിമ്പോസിയം ഞാന് അല്പം കൂടി നിലവാരം പ്രദിക്ഷിച്ചു, ഈ RESCRIPT തന്നവരാരും മണ്ടന്മാര് അന്നെന്നു ഞാന് വിശ്വസിക്കുന്നില്ല. 1986 മുതല് സിറോ മലബാര് സിനഡ് നിലവില് വരും മുന്പ് തന്നെ , റോമില് നല്ല പിടിപാടുള്ള കുന്നശേരില് പിതാവ് പഠിച്ച പണി പതിനെട്ടും ശ്രമിച്ചിട്ടും നടക്കാത്ത- സിറോ മലബാര് രൂപത് വന്നിട്ടും നടക്കാത്ത കാര്യം താല്കാലികം എന്ന് പറഞ്ഞു നടക്കാന് മണ്ടന്മാര്ക് മാത്രമേ സാധിക്കൂ.

    കാലോചിത മാറ്റം ഉള്കൊള്ളാന് സഭ പടിപ്പികുംപോള് എങ്ങനെ സഭയും സമുദായത്തെയും വിഡ്ഢികളാകം, കിട്ടിയ ഇണ്ടാസ് എങ്ങനെ നടപ്പിലാക്കാതിരിക്കാന് സാധിക്കും എന്ന് തല പുകഞ്ഞു ആലോചിക്കുന്ന കുറെ കോമരങ്ങളെ ഞാന് അവിടെ കണ്ടൂ. PASTORAL PRUDENCE എന്ന് പറഞ്ഞു സമര്ഥന് ചമഞ്ഞ അങ്ങ് എത്രയോ വലിയവന്.
    നിങ്ങളുടെ ഈ നാടകങ്ങള് മനസിലാക്കുന്ന അടുത്ത തലമുറ ഈ DISCRIMINATION അവസാനിപ്പിക്കും

    ReplyDelete
    Replies
    1. മുതുക്കുട്ടന്‍June 5, 2012 at 5:13 PM

      മോനെ അനോണി, നീ വിയാനി ഹോമില്‍ പോയിട്ടുണ്ടോ? ഒന്ന് പോയി നോക്കണം. വല്യ കഷ്ടമാ വയസ്സായ അച്ചന്മാരുടെ കാര്യം. പല്ലുകൊഴിഞ്ഞ ആ സിംഹങ്ങള്‍ക്ക് പട്ടീടെ വെലപോലും കുരിത്തിയമ്മമാര്‍ കൊടുക്കാറില്ല. ആയകാലത്ത് അവരെ കണ്ടമാനം ദ്രോഹിക്കുന്നതല്ലേ, അതിന്റെ പകരം വീട്ടുന്നതാണ്.

      എന്നാല്‍ കുന്നശ്ശേരിയെ നോക്ക്. ആ ഗതികേട് അങ്ങേര്ക്കില്ല. എന്താ കാരണം? അങ്ങേരു മെത്രാനാ.... മെത്രാന്‍ എന്ന് പറഞ്ഞാല്‍ കന്യാസ്ത്രീകള്ക്ക് പേടിയാ. മെത്രാന്റെ പ്രേതത്തെപ്പോലും അവര്‍ പേടിക്കും.

      എനിക്ക് ജീവിതത്തില്‍ ഒറ്റ ആഗ്രഹമേ ഉള്ളൂ, വിയാനിഹോമില്‍ കിടക്കാതെ മോളിലോട്ട് പോണം. അതിനു വേണ്ടി ഞാന്‍ എന്തും ചെയ്യും. നിന്നെപോലുള്ള കൊറേ പേടിത്തൊണ്ടന്മാര് കെടന്നു കൊരക്കും. നിനക്കൊക്കെ നിന്റെ ശരിയായ പേര് വച്ച് കൊരക്കാന്‍ ധൈര്യമുണ്ടോ? എടാ, എന്നെ നോക്ക് ഇത്രയും പേര്ക്കെതിരെ ഞാന്‍ ഒറ്റയ്ക്ക് നെഞ്ചും വിരിച്ചു നില്ക്കുന്നത് കണ്ടിട്ട് നിനക്കൊന്നും നാണം തോന്നുന്നില്ലേ?

      നീ എന്നാ പറഞ്ഞത്, അടുത്ത തലമുറ വരുമ്പോള്‍ എന്നെ മൂക്കിലോട്ട് കയറ്റുമെന്നോ? ഫ്പാ.....

      അവന്റെയൊക്കെ കാലം വരുന്നതിനു മുമ്പ് ഞാന്‍ വിരമിക്കും. അപ്പോഴുള്ള അച്ചന്മാര്‍ പോയി തോലയട്ടെ, അതിനു ഞാനെന്തിനാ ദെണ്ണപ്പെടുന്നെ? അന്നത്തെ അച്ചന്മാര്ക്ക് എന്ത് വേണേലും സംഭവിക്കട്ടെ. എനിക്ക് ശേഷം പ്രളയം!

      പിന്നെ കാനാക്കാര് ഏതാണ്ട് കേസ്‌ കൊടുക്കുമെന്നൊക്കെ പറഞ്ഞു നീ പേടിപ്പിക്കാന്‍ നോക്കിയില്ലേ? ഉടുക്ക് കൊട്ടാതെടാ.... അവനൊന്നും അതിനുള്ള തന്റേടം ഈ ജന്മത്തുണ്ടാകില്ല. വലിയ പുള്ളികളായിട്ടൊക്കെ അഭിനയിക്കും. അച്ചന്മാരുടെ ശാപം എന്ന് പറഞ്ഞാല്‍ അതോടെ തീരും അവന്റെയൊക്കെ ഗ്യാസ്.

      അപ്പോള്‍, എന്റെ അനോണിമോന്‍ വന്നവഴിക്കങ്ങോട്ടു പോയാട്ടെ...... God Bless you!

      Delete
  6. ദൈവത്തേയും, സമൂഹത്തെയും മറന്നു, സ്റെഫ്ഫിക്ക് അന്തികൂട്ടും കിടന്നു, കറങ്ങി ധൂര്‍ത്തടിച്ചു, കുടുക്ക പണം മുടിച്ചു, രജിസ്റ്റര്‍ കെട്ട് കുര്‍ബാനയും ചെല്ലി, ലോഹക്ക് എന്ത് ശാപം, ദൈവം അരയാ ശപിക്കുക നോക്കിക്കോ. മനുഷ്യന്റെ ശാപം വെറും പേ വാക്ക്. ദൈവത്തിനു മാത്രമുള്ള അധികാരം ചോദ്യം ചെയ്യാന്‍ ആരാ ശാപ പൊട്ടത്തരം പറഞ്ഞു പേടിപ്പിക്കുന്നു.

    ReplyDelete
  7. Endogamy is not wrong, no church or church hierarchy is against it. The problem is expulsion and discrimination of non endogamous people. Those who want to keep the endogamy do so at personal level or at the most at his family level. No community or church can publicly promote this endogamy.
    Educated and progressive knanaya faithful should join hands with like minded people for this human right violation happening at knanaya community. Common people have nothing to loose by supporting this noble cause. Priest, Bishops or the so called leaders may not like it, because of various reasons. It is all politics; they want to take advantage of this spirit. THEY ARE SELLING YOUR SPIRIT FOR THEIR PERSONAL GAIN.
    THEY ARE MAKING YOU SPENT YOUR HARD ERNED MONEY TO BUY THE CHURCHES, SO THEY CAN BECOME BISHOP. YOU DON’T NEED TWO OR THREE CHURCHES OF SAME RITE IN SAME CITIES; SYRO MALABAR CHURCHES ALWAYS WELCOMED AND RECOGNISED KNANAYA PARITIONERS , WETHER IT WAS 200 YRS AGO AT ATHIRAMPUZHA OR AT ANY OF THE U.S CITIES TODAY. THIS IS ALL POLITICS POLITICS, POLITICS….

    ഈ കുടില തന്ത്രങ്ങള് ഇന്നല്ലെങ്കില് നാളെ ജനം തിരിച്ചറിയും , പുറത്താക പെട്ടവന്റെ വേദന യാണ് ഇന്നു ഈ സമുധായത്തിന്റെ ശാപം , തെറ്റ് മനസിലാക്കി അത് തിരുത്താതെ ഈ സമുദായത്തില് തമ്പുരാന് സമാധാനം പുനസ്താപികില്ല.

    ReplyDelete
  8. I can not believe in this era of enlightenment still the Knanaya fanatics can exist without trying to have at least little bit of logical thinking or common sense. Endogamy is a fantasy, those who think that they have some racial purity live in an Utopia. All knanites who have little common sense know that they are not pure the legends proclaim because it is clearly baseless. Knanaya community is a racial lay society and any one in this group wants to marry within the group can do so at one's own discretion. This has nothing to do with any kind of faith or religious practice. Endogamy practice is purely materialistic and it should be out of the periphery of religion. T. Cawanan

    ReplyDelete
  9. ഈ കമന്റുകള്‍ എല്ലാം എഴുതിയിരിക്കുന്നത് ഒരാള്‍ തന്നെയോ അതോ പലരോ? ആര്‍ക്കറിയാം? സമുദായം മാറി വിവാഹം കഴിച്ച് പുറത്തു പോയവര്‍ക്ക്‌ വേദനയോ? അത് സമുദായത്തിന് വെളിയില്‍ ഉള്ളവര്‍ക്ക്‌ തോന്നുന്ന വേദനയാണ്. ഈ സമുദായത്തില്‍ ചെറുപ്പം മുതല്‍ വളര്‍ന്ന് വന്നവര്‍ക്ക് അങ്ങനെ വേദന തോന്നേണ്ട കാര്യമില്ല; അത്രയ്ക്ക് വേദനയുള്ളവര്‍ സമുദായം മാറി വിവാഹം ചെയ്യാന്‍ ശ്രമിക്കില്ല.

    അതിന്റെ പേരില്‍ ഈ സമുദായത്തില്‍ ആര്‍ക്കാണ് സമാധാനം ഇല്ലാത്തത്‌? ഓരോരുത്തര്‍ക്കും അവനവന്റെ ജീവിതപ്രാരാബ്ധങ്ങള്‍ മൂലം സമാധാനം നഷ്ടമാകാറുണ്ട്. എന്തെല്ലാം വിവരക്കേടാണ് വിളബിയിരിക്കുന്നത് ?
    കല്ലാശാരിയും മരയാശാരിയും കൊല്ലനും തട്ടാനും പുലയനും പറയനും ഉള്ളാടനും വേടനും നായര്‍ക്കും നമ്പൂതിരിക്കും കത്തോലിക്കനും മാര്തോമായ്ക്കും യാക്കോബായയ്ക്കും സി.എസ.ഐ.ക്കും ഒക്കെ വംശീയത നില നിര്‍ത്താം. ക്നാനായക്കാരന് മാത്രം പാടില്ലത്രേ!

    കാരണവന്മാര്‍ പറഞ്ഞത്‌ എത്ര ശരി; എല്ലാ പക്ഷികള്‍ക്കും ചിലയ്ക്കാം വശകന് മാത്രം പാടില്ല!

    ReplyDelete
  10. Sabu Jose, you are right. Tell them do not worry about knanaya people. Get the hell(vadakum bhavar) out.

    ReplyDelete
  11. Dear Dominic Savio Vachachira,
    I am glad to see your comments. Congratulations.
    Let us repect one another and value one another. I am glad that you are pointing out this basic principle.
    Individuality and speciality of every person are valued and honored in the Catholic Church, as was and is honored by Jesus Christ and God himself. God wants us to glorify him and become saints in our own uniqueness. Saints are given to us as examples, but we do not copy them in our lives.
    We all have our particular and personally unique way of becoming Christ to others. Our personal spirituality and our personal way of becoming saints.
    God bless you.
    Father Chacko Puthumayil

    ReplyDelete