യു.കെ.യിലെ ക്നാനായമക്കളുടെ കണ്‍വെന്‍ഷന്‍ ദൈവാനുഗ്രഹത്താല്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലാതെ ഭംഗിയായി കഴിഞ്ഞു. എന്നാല്‍ ഇനിയെങ്കിലും തെറ്റുകള്‍ തിരുത്തി മുന്നോട്ടു പോകണം എന്നൊരു ചിന്ത നേതാക്കളില്‍ ഉണ്ടായിട്ടില്ല. അധികാരം തലയ്ക്കുപിടിച്ച ചില അല്പന്മാര്‍ അവര്‍ക്കില്ലാത്ത അധികാരം ഉണ്ടെന്നു സങ്കല്‍പ്പിച്ച് പുറത്താക്കല്‍ നടപടിയുമായി മുന്നോട്ടു പോകുകയാണ്. മക്കളെ നിലയ്ക്കുനിര്‍ത്താന്‍ അറിയാത്ത കാരണവന്മാരെപ്പോലെ സെന്‍ട്രല്‍ നേതാക്കള്‍ ഞരങ്ങിയും മൂളിയും, പ്രശ്നപരിഹാരം കാണാതെ കഴിഞ്ഞുകൂടുന്നു.
അവരെ സംബന്ധിച്ച് സംഘടനാപ്രവര്‍ത്തനം എന്നാല്‍ സ്വീകരണം ഏറ്റു വാങ്ങുക, ആണ്ടിലൊരു കണ്‍വെന്‍ഷന്‍ നടത്തുക, ഇത്രമാത്രമാണ്. വിഗനില്‍ കൊടുംകാറ്റുണ്ടായാലും, കെന്റില്‍ തീപിടുത്തമുണ്ടായാലും, അവര്‍ തിരിഞ്ഞുനോക്കുകയില്ല. പുരോഹിതന്മാരുടെ ശൈലിയില്‍ “ഞങ്ങള്‍ പ്രാര്‍ഥിക്കുന്നുണ്ട്” എന്ന് പറയും. അത്ര തന്നെ.
ഇപ്പോള്‍ കേള്‍ക്കുന്ന വാര്‍ത്ത, കൊച്ചുപിതാവിനു വണ്ടിക്കൂലിയും, പതിവുള്ള കിഴിയും ലേവിയും മാത്തുക്കുട്ടിയും സാജനും മറ്റു ഭാരവാഹികള്‍ എല്ലാവരും കൂടെ മുട്ടേല്‍ നിന്ന് മോതിരം മുത്തി, പിതാവിനെ ഏല്‍പ്പിച്ചു. എന്നാല്‍ ക്ഷണിക്കപ്പെട്ട അതിഥിയായി വന്ന ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റിനെ “ഗോപി” വരച്ചു കാണിച്ചു! വണ്ടിക്കൂലി പോലും കൊടുത്തില്ല.
ഇനി, ചൈതന്യയില്‍ വച്ച് വിഡ്ഢിദിനത്തില്‍ തിരുമേനിയെ അവഹെളിച്ചതിന്റെ ലേവിയുടെ വക ശിക്ഷയായിരുന്നോ ഇത്? ഏതായാലും ഒരു അല്മായസംഘടന മാതൃസംഘടനയുടെ തലവനോട് ഈ ചതി കാണിച്ചത് മിമിക്രിക്കാരുടെ ഭാഷയില്‍ പറഞ്ഞാല്‍ തികച്ചും “പൈശാചികവും ക്രൂരവും” ആയിപ്പോയി.
ജോയി മുപ്രാപ്പള്ളിയുടെ സ്ഥാനത്ത് കെ.എം. മാണിയെ ആണ് ക്ഷണിച്ചു വരുത്തിയിരുന്നതെങ്കില്‍, ഇത്തരത്തില്‍ ഇവര്‍ പെരുമാരുമായിരുന്നോ?
ഉത്തരവാദിത്വപ്പെട്ട പദവിയിലിരുന്ന് ഇത്തരം അല്പ്പത്തരം കാണിക്കുമ്പോള്‍ ഇവര്‍ ആയിരക്കണക്കിന് ഇന്നാട്ടിലെ ക്നാനയമാക്കളെ പ്രതിനിധീകരിക്കുന്നവരാനെന്നും, അവര്‍ ഉണ്ടാക്കുന്ന നാണക്കേട് എല്ലാവരിലും പ്രതിഫലിക്കും എന്നും ഓര്‍ക്കുന്നത് നന്നായിരിക്കും.
വാല്‍ക്കക്ഷണം:
കോട്ടയം തിരുമേനിമാര്‍ താമ്പ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ പോകുന്നില്ലെന്ന് കേട്ടതോടെ UKKCA President-ഉം പിന്‍വലിഞ്ഞു എന്ന് കേള്‍ക്കുന്നു. വാര്‍ത്താപ്രാധാന്യം ഇല്ലാത്തതിനാല്‍ ഇതാരും ശ്രദ്ധിച്ചില്ലെന്നു മാത്രം. ഏതായാലും പിതാക്കന്മാരെയെങ്കിലും ഈ തീരുമാനം അറിയിക്കണം. അവരുടെ പിന്നിലുള “ലച്ചങ്ങള്‍ ലച്ചങ്ങള്‍” ഇല്ലാതാവുമ്പോള്‍ ഇത്തരം ഒന്ന് രണ്ടു കോമരങ്ങള്‍ എങ്കിലും ഉണ്ടെന്നറിഞ്ഞാല്‍ അവര്‍ക്ക് ഒരു ചെറിയ സന്തോഷം തോന്നുമല്ലോ!
Knanaya Viseshangal Convention Reporter.
No comments:
Post a Comment