Tuesday, July 10, 2012

ക്നാനായ സമുദായം – ഇന്നലെയും ഇന്നും. പുതിയ പരമ്പര ആരംഭിക്കുന്നു


ഇതിനോടകം ക്നാനായ വിശേഷങ്ങള്‍ വായനകാര്‍ക്ക് പ്രിയങ്കരനായ മിഡില്‍ ഈസ്റ്റ്‌ ക്നാ ബ്ലോഗിലെ “ക്നായി തൊമ്മന്‍” തന്റെ മൌലിക ചിന്തകള്‍ ഇതാ വീണ്ടും നമ്മളുമായി പങ്കു വയ്ക്കാനെത്തുന്നു. തന്റെ മുഖമുന്ദ്രയായ സ്നേഹമസൃണമായ ഭാഷയില്‍ ക്നാനായ സമുദായത്തിന്റെ നാനതുറകളെ സ്പര്‍ശിക്കുന്ന ആഴത്തിലുള്ള ഒരു പഠനം ഈ പരമ്പരയില്‍ നിന്ന് പ്രതീക്ഷിക്കുക.

അഭിമാനപൂര്‍വ്വം ഈ പരമ്പരയുടെ ഒന്നാം ഭാഗം ഞങ്ങള്‍ ഇന്ന് പോസ്റ്റ്‌ ചെയ്യുന്നു.

മോഡറേറ്റര്‍ - ക്നാനായ വിശേഷങ്ങള്‍)

ക്നാനായ സമുദായം – ഇന്നലെയും ഇന്നും

എന്റെ പ്രിയപ്പെട്ട മക്കളേ,

ക്‌നാനായ സമുദായം നേരിടുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളെപ്പറ്റി എഴുതുമ്പോള്‍ ആദ്യമായി പറയാനുള്ളതു സമുദായത്തിന്റെ കേരളത്തിലെ തുടക്കത്തേയും, പിന്നീടുള്ള സമുദായത്തിന്റെ വളര്‍ച്ചയേയും, വികാരിയത്തായും, പിന്നീടു രൂപതയായും, ഇപ്പോള്‍ അതിരൂപതയായും വളര്‍ന്നതിനെപ്പറ്റിയുമാണ്.

എന്റെ നേതൃത്തത്തില്‍ കൊടുങ്ങല്ലൂരില്‍ എഴുപത്തിരണ്ടു കുടുംബങ്ങള്‍ എത്തുകയും, അവരുടെ സന്തതിപരമ്പര ഒരു പ്രത്യേക ജനമായി കേരള സമൂഹത്തില്‍ നിലനിന്നും പോരുകയും ചെയ്തു. ഇന്നുചിലര്‍ ഞാനെന്ന വ്യക്തി ഒരു കെട്ടുകഥയാണെന്നും ക്‌നാനായക്കാര്‍ കേരള ക്രൈസ്തവരില്‍ നിന്നുമുള്ള കേരളക്കാര്‍ തന്നെയാണെന്നും വാദിക്കുന്നുണ്ടെങ്കിലും, സത്യവും, ചരിത്രവും എന്റെയും, എന്റെ കൂടെ വന്നവരുടേയും അസ്ഥിത്വത്തെ സ്ഥിരീകരിക്കുന്നു.

പ്രത്യേകിച്ച് ചങ്ങനാശേ്ശരി രൂപതയില്‍ കഴിഞ്ഞുവന്ന എന്റെ മക്കളുടെ ബുദ്ധിമുട്ടുകളും, തനിമ കാത്തുസൂക്ഷിച്ചതിനാല്‍ നൂറ്റാണ്ടുകളോളം അനുഭവിച്ചുവന്ന പ്രയാസങ്ങളും പരിശുദ്ധ സിംഹാസനത്തിന്റെ മുമ്പില്‍ വ്യക്തമായും, സ്പഷ്ടമായും ബോധിപ്പിക്കാന്‍ സാധിച്ചതു കൊണ്ടും, ക്‌നാനായത്തനിമ തുടര്‍ന്നും കാത്തു സൂക്ഷിക്കപ്പെടട്ടെ എന്നു പരിശുദ്ധ സിംഹാസനം ആഗ്രഹിച്ചതിന്റെയും പരിണിത ഫലമായി ക്‌നാനായക്കാര്‍ക്കു മാത്രമായി അനുവദിച്ചു കിട്ടിയതാണ് കോട്ടയം വികാരിയത്തും, പിന്നീടു ഈ കാണുന്ന ഇന്നത്തെ ക്‌നാനായ അതിരുപതയും, അതിനുകീഴിലെ മലബാറിലെ രൂപതക്കായി കാത്തിരിക്കുന്ന സംവിധാനവും.

മാക്കീല്‍ പിതാവു മുതല്‍, ഇന്നധികാരത്തില്‍ ഇരിക്കുന്ന പണ്ടാരശേ്ശരി പിതാവും, അതിരുപതാദ്ധ്യക്ഷന്‍ മൂലക്കാട്ടു പിതാവുമെല്ലാം നിയമിതരായതും, ക്‌നാനായ തനിമ അഭംഗുരം കാത്തു സൂക്ഷിക്കുകയും, അതുറക്കെ പ്രഖ്യാപിക്കുകയും ചെയ്യുന്ന ക്‌നാനായ അതിരൂപതക്കു വേണ്ടിത്തന്നെയാണ്.

ധാരാളം വൈദീകരും, സന്യാസ സമൂഹങ്ങളും ക്‌നാനായ സമൂഹത്തില്‍ രൂപം കൊണ്ടതും, ഇന്നും നിലനില്‍ക്കുന്നതും ഈ രൂപത ഒരു പ്രത്യേക തനിമ കാത്തുസൂക്ഷിക്കുന്നവരാണെന്നും, അവരെ അംഗീകകരിക്കണമെന്നും കത്തോലിക്കാ സംവിധാനത്തിനു ബോധ്യം വന്നതു കൊണ്ടുമാണ്. ആയതിനാല്‍ കത്തോലിക്കാ സംവിധാനാത്തിനു മൊത്തം തെറ്റുവന്നു എന്നു പറയാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? മാത്രവുമല്ല, അങ്ങനെ വിഡ്ഢിത്തം കാണിക്കാന്‍മാത്രം വിവരമില്ലാത്തവരുടെ കൂട്ടം ഒരു രാത്രി വെളുത്തപ്പോള്‍ എടുത്ത തീരുമാനവുമല്ലല്ലോ.

ക്‌നാനായ സമൂഹം ഒരു കാരണവശാലും തങ്ങളുടെ തനിമയും, പൈതൃക സംസ്‌കാരവും കളഞ്ഞുകുളിക്കില്ല എന്നും, അവരുടേതു മാത്രമായ സംവിധാനങ്ങള്‍ മറ്റുള്ളവരുമായി കൂട്ടുകൃഷിയായി ഉപയോഗിക്കുകയും, അനുഭവിക്കുകയുമില്ലെന്നും ക്‌നാനായംഗങ്ങള്‍ക്കും, കത്തോലിക്കാ സംവിധാനങ്ങള്‍ക്കും നന്നായറിയാം. എന്നാല്‍, തൊമ്മന്റെ അന്വേഷണത്തില്‍ അധികാരമോഹികളും, സ്വാര്‍ത്ഥമതികളുമായി തരംതാന്നുപോയ എന്റെ പിതാക്കന്‍മാര്‍ക്കും, ചില വൈദീകര്‍ക്കും അവരുടെ ആജ്ഞാവര്‍ത്തികളും മനസ്‌സാക്ഷി സൂക്ഷിപ്പുകാരുമായ ചിലര്‍ക്കും മാത്രം ഈ ബോധ്യം തീരെയില്ലെന്നുമാത്രമല്ല, മറിച്ച്, തങ്ങളെ ഇന്നത്തെ നിലയിലെത്തിച്ച ക്‌നാനായ സമൂഹത്തെ ഇല്ലായ്മയാക്കാന്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു.

വലിയ പിതാവു പറഞ്ഞ ലെസര്‍ ഈവിള്‍ വിശേ്ശഷണം തന്നെ ക്‌നാനായ സമൂഹത്തിലും, കത്തോലിക്കാ സംവിധാനത്തിലും ഉണ്ടാക്കിയ അത്ഭുതവും, അമ്പരപ്പും ഇനിയും മാറിയിട്ടില്ലെന്നുള്ളതാണു സത്യം. സത്യം സത്യമായും, നന്മയെ ജീവിതത്തില്‍ നിറച്ച് തിന്മയില്‍നിന്നു മനുഷ്യകുലത്തെ വീണ്ടെടുക്കാനെത്തിയ ക്രിസ്തുവിന്റെ ഈ പിന്‍ഗാമി രാഷ്ട്രീയ ദ്രോണാരാജ്യന്മാരേക്കാള്‍ വിദഗ്ദ്ധനാണെന്നു തോന്നിപ്പിക്കുമാറ്, കത്തോലിക്കാ സംവിധാനത്തെ അപ്പാടെ മണ്ടന്മാരാക്കി ക്‌നാനായ സമൂഹത്തിന്റെ തനിമ കാത്തുസൂക്ഷിക്കാനും, സമുദായത്തിന്റെ ആവശ്യങ്ങള്‍ നേടിയെടുക്കാനും വേണ്ടിയാണെന്നു പറഞ്ഞു സ്വസമുദായത്തിനെ കബളിപ്പിക്കാന്‍ നടത്തിയ ലെസര്‍ ഈവിള്‍ തന്ത്രം കേട്ടപ്പോള്‍ അന്തംവിട്ടിരിക്കാനേ മറ്റുപലരേയുംപോലെ തൊമ്മനും സാധിച്ചുള്ളൂ.

സമുദായത്തില്‍ വിദ്യാഭ്യാസവുമുള്ളവര്‍ക്കു മാത്രമല്ല, മണ്ണിനോടും കല്ലിനോടും പയറ്റിയ കുടിയേറ്റത്തിന്റെ പിതാക്കന്‍മാരില്‍പ്പെട്ട, ജീവിത സായാഹ്‌നത്തില്‍ എത്തിനില്‍ക്കുന്ന അപ്പുപ്പന്‍മാര്‍ക്കുപോലും, ഈ തന്ത്രം തങ്ങള്‍ കാത്തുസൂക്ഷിച്ചുവന്ന സംസ്‌കാരത്തേയും, പൈതൃകത്തേയും നശിപ്പിക്കാനുള്ള വിവരക്കേടാണെന്നു ബോധ്യപ്പെടുമെന്നുവര്‍ഷങ്ങളോളം സെമിനാരികളില്‍ പഠിപ്പിച്ചു പോന്നിട്ടുള്ളതും, മുലക്കാട്ടുപിതാവുള്‍പ്പെടെയുള്ളവര്‍ പഠിച്ചതുമായ ആ പഴഞ്ചന്‍ അഭ്യാസത്തിനു മനസ്‌സിലാക്കാന്‍ കഴിഞ്ഞില്ലല്ലോ.

നൂറ്റാണ്ടുകളുടെ പ്രയത്‌നഫലമായി നേടിയ രുപതയുള്ളതുകൊണ്ടാണു താനും, പണ്ടാരശേ്ശരി പിതാവും ഇപ്പോള്‍ പിതാക്കന്മാരായി സ്വപ്നതുല്യമായ ജീവിതം ആഘോഷിക്കുന്നതെന്നും, ഇതുപോലെ ഭാവിയില്‍ മറ്റുചിലര്‍ക്കും അവസരങ്ങള്‍ ലഭിക്കും എന്നും മനസ്‌സിലാക്കാനുള്ള സാമാന്യബോധവും വലിയപിതാവിനില്ലേ?

പിതാക്കന്മാരുടെ മണ്ടത്തരങ്ങള്‍ മനസ്‌സിലാക്കി ക്‌നാനായമക്കള്‍ തങ്ങളുടെ തനിമ നിലനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധരായി, പ്രതികരണശേഷി നഷ്ടപ്പെടാതെ നിലകൊള്ളുന്നതില്‍ തൊമ്മന്‍ അങ്ങേയറ്റം സന്തോഷിക്കുന്നു. പുറത്തുനിന്നും, അതിനേക്കാള്‍ ശക്തമായി അകത്തുനിന്നും വേണ്ടപ്പെട്ടവരുള്‍പ്പെടെയുള്ളവരില്‍നിന്നും ക്‌നാനായ സമുദായം തങ്ങളുടെ നിലനില്‍പിനുപോലും ഭീഷണി നേരിടുന്ന ഈ സാഹചര്യത്തില്‍, ബഹുഭൂരിപക്ഷം ക്‌നാനായക്കാരും ഏകമനസ്‌സോടെ, ഒറ്റക്കെട്ടായി പൊരുതുന്ന സ്ഥിതിയാണ് ഇന്നുള്ളത്.

കത്തോലിക്കാ സഭക്കോ, സഭാസംവിധാനങ്ങള്‍ക്കോ ഒരു ക്‌നാനായക്കാരനും ഒരിക്കലും എതിരുനിന്നിട്ടില്ല, നില്‍ക്കുകയുമില്ല. പക്ഷേ, തങ്ങള്‍ പിന്‍തുടരുന്ന പാരമ്പര്യം എക്കാലവും, വരും തലമുറകളിലും അഭംഗുരം നിലനില്‍ക്കണമെന്നേ ആഗ്രഹിക്കുന്നുള്ളൂ. അതിനെതിരേ ആരു നിന്നാലും, അല്‍മേനിയായാലും കൊള്ളാം, സന്യസ്ഥരായാലും കൊള്ളാം, മെത്രാന്‍മാരായാലും കൊള്ളാം, ഒരു ക്‌നാനായക്കാരനും അതംഗീകരിക്കുകയില്ലെന്നും, അങ്ങനെയുള്ള ആളുകളെ അവരാരായാലും ക്‌നാനായ സമൂഹം ഒറ്റപ്പെടുത്തുമെന്നും, മനസ്‌സിലാക്കണം.

ക്‌നാനായ സമുദായം എന്നും നിലകൊള്ളണം. അടുത്ത തലമുറ ഈ സംസ്‌കാരം അറിയണം, മനസ്‌സിലാക്കണം. അതിനുള്ള ശ്രമം സമുദായനേതൃത്വത്തില്‍നിന്നും ഉണ്ടാകണം. അങ്ങനെ നമ്മള്‍ പാടുന്നതും പ്രഘോഷിക്കുന്നതും അര്‍ത്ഥവത്താകട്ടെ

പോരുമോ നാമെല്ലാം തനിമയിലഭിമാനിച്ചീടാം.......

ക്നായി തൊമ്മന്‍

(തടരും)

16 comments:

  1. ചുമ്മാ ബ്ലാ ബ്ലാ പറയാതെ ക്നാനായ കെട്ടുകഥ സത്യമാണെന്ന് തെളിയിക്കെടാ കൊച്ചു തോമ്മാ. AD 345-ല്‍ ക്നായി തോമ്മയുടെ നേതൃത്വത്തില്‍ എഴില്ലം എഴുപത്തിരണ്ട് കുടുംബം കേരളത്തില്‍ വന്നു കുടിയേറിയതിന്റെ ചരിത്രം വസ്തുനിഷ്ഠമായും ചരിത്രപരവും Archaeological Evidenc-ഓടും കൂടി താങ്കള്‍ ഒന്ന് പ്രൂവ് ചെയ്തു കാണിക്കുക.

    ചാഴികാടന്‍ ഏറണാകുളത്ത് ചെന്ന് മട്ടാഞ്ചേരിയിലുള്ള ജുതന്മാരുടെ ചരിത്രം ആധാരമാക്കി (16th Century Migration of Jews with 72 families at Kodungalloor) കെട്ടിചമച്ചതല്ല തെക്കുംഭാഗസമുദായചരിത്രം എന്നൊന്ന് പ്രൂവ് ചെയ്‌താല്‍ നീ സാക്ഷാല്‍ കൊച്ചുതോമ്മന്‍ തന്നെ. Archeological Evidence നിരത്തുമ്പോള്‍ പുനഃസൃഷ്ടിക്കപ്പെട്ട കള്ള ചെപ്പേടുകളൊന്നും കൊണ്ട് വന്നേക്കരുതെ...

    ReplyDelete
    Replies
    1. Hallo Mr. Ammonymous, Chudaakaatheda Kochuraama. Your aavesam shows that you are NOT a REAL KNA.

      Delete
  2. ക്നാ സത്യമാണോ, അതോ മിഥ്യ ആണോ എന്നതല്ല ചോദ്യം. ഊഹാപോഹങ്ങളും അന്ധവിശ്വാസങ്ങളും ഒന്നും വിലപോകില്ല. ബുദ്ധിക്കും യുക്തിക്കും നിരക്കുന്ന വിധത്തില്‍ ശാസ്ത്രീയമായി ഒന്ന് പ്രൂവ് ചെയ്യട്ടെ. ചേരമാന്‍ പെരുമാള്‍ എട്ടാം നൂറ്റാണ്ട് മുതലാണുള്ളത്. പിന്നെ എങ്ങനെ ക്നായി തൊമ്മനെ നാലാം നൂറ്റാണ്ടില്‍ വരവേല്ക്കും? ഗണ്‍ പൌഡര്‍ കണ്ടുപിടിച്ചത് പതിനാലാം നൂറ്റാണ്ടിനു ശേഷമല്ലേ? പിന്നെങ്ങനെ ക്നായിതോമ്മനെ ഈരേഴുനാല് വെടിവച്ചു സ്വീകരിക്കും? പായ്കപ്പലില്‍ ആളുകള്‍ കൂട്ടത്തോടെ സഞ്ചരിക്കാന്‍ തുടങ്ങിയത് പതിനാറാം നൂറ്റാണ്ടു മുതലാണ്‌. പിന്നെങ്ങനെ എഴില്ലം എഴുപത്തിരണ്ട് കുടുംബങ്ങള്‍ നാലാം നൂറ്റാണ്ടില്‍ കേരളത്തില്‍ വന്നു?

    തന്തയ്ക്കും തള്ളയ്ക്കും ജനിച്ചവനാണ് ഞാന്‍ എന്ന് ഉറപ്പുണ്ട്. അവര്‍ ക്നാനയക്കാരുമാണ്. മാതാപിതാക്കന്മാരുടെ പാരമ്പര്യവിശാസം എല്ലാം മക്കളും സ്വീകരിക്കണമെന്നില്ല, സുഹൃത്തേ. എന്റെ ബുദ്ധിക്കും യുക്തിക്കും സ്വീകാര്യമായിട്ടുള്ളവയേ ഞാന്‍ സ്വീകരിക്കുകയുള്ളൂ. പാരമ്പര്യവിശ്വാസം പിന്തുടരുന്ന എന്റെ സ്വന്തം സഹോദരങ്ങളോടും താങ്കളോടും എനിക്ക് സ്നേഹമല്ലാതെ ഒരു വിരോധവുമില്ല. ഇനിയിപ്പം ഇതെഴുതിയതിന്റെ പേരില്‍ വിരോധിച്ചാല്‍ അത് എന്റെ കുഴപ്പമല്ല, വിരോധിക്കുന്നവരുടെയാണ്.

    ReplyDelete
    Replies
    1. The above are facts. The ignorant knas believe all the bull shit what was taught and refuses to yield to the truths. Besides the above, how can anyone believe what is said in the Knanaya "purathanapatt" when Malayalam originated only in the 12th century.

      Delete
    2. CULTURE is built around TRADITIONS.
      TRADITIONS is built around BELIEFS.
      BELIEFS are built around FACTS.
      THESE are assimilated over a period of TIME. Thats why it called HISTORY.

      We the Knas have our Knanaya culture, which is based on our traditions, our beliefs and facts. We have our history.

      Dear KNA brother - What is YOUR KANA tradition, culture, beliefs and facts??? How old is your history ??? The answer is also very clear - Chase beauty, money, visa, oppurtunity, etc. History = negligible.

      The only difference is since you are in America where civil liberties and equality to all is guaranteed by the constitution plus the current circumstances of a Kna-hunting Chicago Bishop, Self defeating Kna Monsungnor, a lost Kottayam Arch Bishop has all made the circumstances right for you. So you are just an animal of oppurtunity like a LEACH who just sucks blood and drains another exisiting healthy animal.

      Delete
    3. When you call history a HISTORY, then it should be based on real facts. I don't really care what you call it. The paper Kna history is written is usful for only one purpose..wipe your behind....So history should be based on facts and the gentleman/woman who pointed out the facts above do not coincide with your so called history. Therefore you live in a myth.. not in traditions....So instaed of wiping it wash it...so you are clean....

      Delete
    4. Your reply itself speaks about your Culture, which will refelct in your traditions and future history. Its you who need a wash.

      Delete
  3. Whatever identity and beliefs knas have is fine, but what identity and beliefs does kana people have? They are not knanayite, they are having trouble accepting and being identified as a Syro-Malabar, they don't want to go to latin and leave peacefully. Their identity is only as ANTI-KNA. No group of people or community has ever survived if their foundation is on hurting or destroying another community.

    ReplyDelete
  4. "CULTURE is built around TRADITIONS.
    TRADITIONS is built around BELIEFS.
    BELIEFS are built around FACTS.
    THESE are assimilated over a period of TIME. Thats why it called HISTORY."

    This comment applies to the following:

    Valmiki created Rama and Ravana. Chazhikadan created Knai Thomman. So both are "HISTORY".

    ReplyDelete
    Replies
    1. If that is the case may i humble ask who wrote the old testament and new testament of the BIBLE that you hold? Why so many different version of the Holy book? Why St.James edition - the version we and Vatican use is only 400 years old and not 2000 years old? - Because History of Christianity has EVOLVED and is constantly evolving. Thats why today our religion is more relevant than other religions. Ask any learned Priest/Bishop for confirmation.

      You have pointed out a good example of this evolution but in a different religion - HINDUISM. Ramayana was written to put things in perspective and guide mankind during the Indus Valley civilization. But Ramayana was based on the then existing concepts of UPANISHADS. Later came the Mahabarata, within it was Bhagvat Gita, then came other concepts such as Adhi Shankaracharys (Malayalli) ADVAITA VEDANTA which still holds the Hindu religion together today.

      When the Hindu religion stopped evolving during the last 500 years or so the relevance of Hinduism has diminshed. Muslim has never evolved over 1500+ years. Because of its evolution is why Christianity is still relevant.

      Those who accepted the evolution of Hinduism remained religious. Those who did not accept the evolutions only ended up trying to distroy it, question it, kill it etc and ended up became Chovans and Pellayans.

      Delete
    2. If you want to make fun of Chazhikadan and Knai Thommas history, can you then kindly dig deeper and explain the concept of IMMACULATE CONCEPTION that is the foundation of Christianity.

      A good faithful Christian accepts that concept BLINDLY and UNQUESTIONINGLY. Thats the fundamental cornerstone that defines us CATHOLICS from the other Christian denominations. During the current 'Scientific' age lots of people have questioned the concept of Immaculate conception and the Vatican has never being able to give a clear answer to that concept which was defined 2000 years ago in the Holy BIBLE. But still, the those who accepted MOTHER MARY and the concept of IMMACULTE CONCEPTIONS have gone on to lead their lifes as good CATHOLIC Christians and have guided their children and future generations accordingly.

      Those who questioned it and laughed at Immaculate conception theory have either left Catholic church to other denominations or have left god altogether and followed worldly pleasure and lost their way of life and replaced the Holy Bible with PLAYBOY magazine and have no concrete values to guide their children with. More than half of today's world around us is unfortunately like that.

      Similarly, We KNANAITES trust and believe in our tradition no matter who wrote it. Those of us who believe in it, lead our lives using ENDOGAMY as our corner stone that defines the KNANAYISM way of life. Ask any Knanaya VG,Priest, lay man or Bishop if this is a true statement or not. If they disagree then do a DNA test on them. Not us.

      Delete
    3. Christianity prevails because Jesus words was truth. And that enlighted the human spirit.It produced the kingdom of God on earth as it is in heaven to the faithful.

      I think Knaism(or kna spirit) is based on a myth(or fiction),because the story doesn't coincide with history. I feel pity on my fellow knananites who are so much elated on being a kna; which is based on a myth created by chashikadan and Kottayam heirarchies self proclaiming saint bushop makkkil. Modern day decedents cant prove this history because it is baseless written fraudulently to portrait themselves as a upper caste, in feudalistic, caste based society in India before 1950.

      Be proud in facts and truth not in myth,fiction and fraud. I challenge any of the so called proud/humble/normal/Scholar kna to prove this history? Nobody is coming with any thing solid yet. Come to the point Ladies and Gentlemen,Dont go waverd Please? As born of proud kna mother and Father I am also eagerly waiting something solid to prove me wrong? Oru clue tharam,Kaduthuruthy palliyude charithram AD 510-l syrian christians panikashippichathanennu vayichittundu. Kaduthuruthiyil vashum muthiyammaye sharanappettu aa vashikku onnu thappiyal chilappol rakshapeduthum.Ini athum verum ithihyamano? Nattil pokumbol kaduthuruthiyil poyi onnu anveshichukalayam. Thiricharivalle Daivathinte krupa.Thirichariyunna oru pravachakanpolum ille eee samoohathil?Ellavanum knayude adichukettapetta samudaya lahariyil mungi poyo? Kna Sathyamo Atho Mithyayo?

      If we are not the Jewish decedents who practice endogamy why we can be proper Christians who follow christian teachings of friendship and fellowship to all Christian brothers and sisters?. Why do we give so called permission to leave(bhalthil purathukkuka) to our own brothers and sisters who married in their choice from outside the community to another christian brother or sister?Kalla pathirikalum samudaya bhranthanmarodum poyi paninokkan parayuka.Allenkil avanamar uyarthipidikkunna knannayathwam charithraparamayi budhikkum, yukthikkum, shasthrathinum nirakkunna vidhathil vasthunishtamayum charithraparamayum onnu prove cheyyatte?

      Delete
    4. Kanayakamariam garbham dharichathu parishudhatmavinalanennum aval prasavichathu daivaputhrnaya missiha-ye anennumalle thiruveahuthu.Christhianikal athu vishwasikkunnu.

      20 noottandil jeevicha chashikadaneshuthiya charithrabndhamillatha knaithaommyude kadhaye athumayi bandhappeduthiyathenthinanu?

      Bible oru spiritual/historical/moral book anallo,Chashikadantethu oru charithragrandhmanennanallo avakashapedunnathu. Njan Bible-ne patti onnum thangalodu chodichillallo pinne enthinanu randum koodi kootikkalarthunnathu. If you can prove the credibility of your history do that my friend?

      Delete
    5. A person with no history is asking other to prove their history!

      Delete
    6. Utharam muttumpol konjanam kanikkalle! Balisham. Onninelum arkelum marupadiyundo?

      Delete