ട്രൈസ്റ്റേറ്റ് ക്നാനായ മിഷന്‍ സെക്രട്ടറി രാജി വച്ചു!
ബഹു. അച്ചനും (ഫാ. റെന്നി കാട്ടേല്‍)),)
പ്രിയ സഹപ്രവര്‍ത്തകരും അറിയുന്നതിന്,
ക്നാനായത്തം ഏതൊരു ക്നാനായക്കരന്റെയും അവകാശമാണ്, അത് ഒരു ഔദാര്യമല്ല.
Endogamy എന്ന വിവാഹ നിഷ്ടയിലധിഷ്ട്ടിതമാണ് ക്നാനായത്വമെന്നും അത് പാലിച്ചവര്‍ക്ക് ജനിച്ചവരാണ് ക്നാനായക്കാരെന്നും വിശ്വസിപ്പിച്ചു, വിശസിച്ചു. അങ്ങനെയുള്ളവര്‍ക്ക് വേണ്ടിയുള്ളതാണ് നോര്‍ത്ത് അമേരിക്കയിലെയും ക്നാനായ മിഷനുകളെന്നു ധരിപ്പിച്ചു, ധരിച്ചു, അതിനു വേണ്ടി സജീവമായി പ്രവര്‍ത്തിക്കുവാന്‍ ശ്രമിച്ചു.
ഇന്നത് തെറ്റാണെന്നാണ് മനസ്സിലാക്കുന്നത്. ചുരുങ്ങിയ പക്ഷം ഈ വിഷയത്തിന്മേലുള്ള ജനവികാരം പൊതുയോഗങ്ങള്‍ വിളിച്ച് കൂട്ടി അറിയുന്നതിനും ഒരു പൊതുഹര്‍ജി തയ്യാറാക്കി അറിയിക്കെണ്ടിടത്ത് അറിയിക്കുന്നതിനും തയാറാകുന്നത് വരെ അത്തരത്തിലുള്ള ഒരു മിഷന്‍ കമ്മിറ്റിയുടെ സെക്രട്ടറി ആയി ഇന്ന് 2012 ജൂലയ് ഒന്‍പത് തിങ്കളാഴ്ച മുതല്‍ തുടരുന്നതിന് ബുദ്ധിമുട്ടുണ്ട്.
ഖേദപൂര്‍വ്വം വിരമിക്കുന്നു.
(പേര്),
ട്രൈസ്റ്റേറ്റ് ക്നാനായ മിഷന്‍ സെക്രട്ടറി
No comments:
Post a Comment