![]() |
| വത്തിക്കാന്റെ രാജ വിളംബരം |
കത്തിജ്വലിക്കുന്ന ക്നാനായക്കാരുടെ
കുത്തിനു പിടിക്കുന്ന റിസ്ക്രിപ്റ്റേ
കുത്തിയ കത്തിന്റെ കൂന്തുമുനയില്
കഷ്ടത്തിലായൊരു ക്നാനായത്വം
കഷ്ടിച്ചു ജീവിച്ചു വളര്‍ന്ന ഞങ്ങളെ
കഷ്ടപ്പെടുത്തുന്ന റിസ്ക്രിപ്റ്റേ
കുഷ്ടം പിടിപ്പിക്കുന്നു ഞങ്ങളില്‍
കുരുത്തം കെട്ടൊരു റിസ്ക്രിപ്റ്റ്
നഷ്ടപ്പെടാത്തവന് കരയാന്‍ എന്തിരിക്കുന്നു
ക്നാനായത്തെ കഷ്ടത്തിലാക്കി പൊട്ടിച്ചിരിക്കുന്നു
വളരാന്‍ അവസരം നിഷേധിച്ചിടുന്നു
പിടിച്ചു തള്ളുന്നവര്‍ വീഴ്ത്തീടാനായി
![]() |
| കരിഞ്ഞുണങ്ങുന്ന സമുദായം |
ശത്രുപാളയത്തില്‍ കിടന്ന് ഓശാന പാടുന്നവര്‍
ശര്‍ക്കര പുരട്ടി തേച്ചു മിനുപ്പിക്കുന്നവര്
ശാന്തി നശിപ്പിച്ച് ശകുനി വേഷം ധരിച്ചവര്‍
ശക്ത്തി ക്ഷയിപ്പിച്ച് ശക്ത്തരായീടാനായി
കേണപേക്ഷിക്കുന്നു ഞങ്ങള്‍ മേലദ്ധ്യക്ഷരേ
ഉയര്‍ക്കാന്‍ അവസരം കൊടിത്തിടു
മരിക്കാത്ത സ്വന്തം എന്‍ഡോഗമിയില്‍
ക്നാനായ മക്കള്‍ക്ക് ഏഴുനേറ്റിടാനായി
പാപ്പിച്ചി വല്യപ്പന്


Congratulation pappichi. You are a real knanaya poet. I learned so maney things from you. Thank you so much.
ReplyDeleteഈ റിസ്ക്രിപ്റ്റ് എന്താകുന്നു ? ഇതിന്റെ ഉള്ളടക്കം എന്താകുന്നു?വര്‍ഷങ്ങള്‍ക്കു മുന്‍പ് വന്ന റിസ്ക്രിപ്റ്റ് എന്തുകൊണ്ട് പൂഴ്ത്തി വച്ചു? ഇതിന് എതിരായി സഭാ അധികാരികള്‍ എന്താണ് ചെയിതത്?KCCNA എന്താണ് ചെയിതത്? ഇത് അസാധു ആക്കുവാനുള്ള നടപടിക്രമങ്ങള്‍ എന്തെങ്കിലും ചെയിതോ?ഈ സമുദായത്തെ അതിന്റെ തനിമയില്‍ നിലനിര്‍ത്താനുള്ള അവകാശം നമ്മള്‍ക്ക് ഇല്ലേ?ഏതൊരു ക്നാനായ പൌരനും അവന്റെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും നഷ്ടപ്പെടാതിരിക്കുവാനും, നഷ്ടപ്പെട്ടാല്‍ ചോദ്യം ചെയ്യാനുമുള്ള അവകാശമില്ലേ?അവകാശങ്ങള്‍ നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് ഏതൊരു ക്നാനായ പൌരന്ടേയും ചുമതല ആണ്. നഷ്ട കച്ചവടം നടത്താന്‍ അധികാരികളെ അനുവദിക്കാതിരിക്കുക.അടിമ ജീവിതം ക്നാനായക്കാര്‍ക്ക് പറ്റിയതല്ല. സ്വാതന്ത്യ്രമുള്ള ഒരു സമുധായത്തിനെ സന്തുഷ്ടിയും പുരോഗതിയും ഉണ്ടാകുകയുള്ളൂ. ഒന്ന് ഓര്‍ക്കുക : ഒരു ചങ്ങലയുടെ ബലം ഓരോ കണ്ണിയുടേയും ബലത്തെ ആശ്രയിച്ചിരിക്കുന്നു.
ReplyDeleteപാപ്പച്ചി അപ്പച്ചന് അനുമോദനങ്ങള്‍.