![]() |
| വത്തിക്കാന്റെ രാജ വിളംബരം |
കത്തിജ്വലിക്കുന്ന ക്നാനായക്കാരുടെ
കുത്തിനു പിടിക്കുന്ന റിസ്ക്രിപ്റ്റേ
കുത്തിയ കത്തിന്റെ കൂന്തുമുനയില്‍
കഷ്ടത്തിലായൊരു ക്നാനായത്വം
കഷ്ടിച്ചു ജീവിച്ചു വളര്‍ന്ന ഞങ്ങളെ
കഷ്ടപ്പെടുത്തുന്ന റിസ്ക്രിപ്റ്റേ
കുഷ്ടം പിടിപ്പിക്കുന്നു ഞങ്ങളില്‍
കുരുത്തം കെട്ടൊരു റിസ്ക്രിപ്റ്റ്
നഷ്ടപ്പെടാത്തവന് കരയാന്‍ എന്തിരിക്കുന്നു
ക്നാനായത്തെ കഷ്ടത്തിലാക്കി പൊട്ടിച്ചിരിക്കുന്നു
വളരാന്‍ അവസരം നിഷേധിച്ചിടുന്നു
പിടിച്ചു തള്ളുന്നവര്‍ വീഴ്ത്തീടാനായി
![]() |
| കരിഞ്ഞുണങ്ങുന്ന സമുദായം |
ശത്രുപാളയത്തില്‍ കിടന്ന് ഓശാന പാടുന്നവര്‍
ശര്‍ക്കര പുരട്ടി തേച്ചു മിനുപ്പിക്കുന്നവര്‍
ശാന്തി നശിപ്പിച്ച് ശകുനി വേഷം ധരിച്ചവര്‍
ശക്ത്തി ക്ഷയിപ്പിച്ച് ശക്ത്തരായീടാനായി
കേണപേക്ഷിക്കുന്നു ഞങ്ങള്‍ മേലദ്ധ്യക്ഷരേ
ഉയര്ക്കാന്‍ അവസരം കൊടിത്തിടു
മരിക്കാത്ത സ്വന്തം എന്ഡോഗമിയില്‍
ക്നാനായ മക്കള്‍ക്ക് ഏഴുനേറ്റിടാനായി
പാപ്പിച്ചി വല്യപ്പന്‍


No comments:
Post a Comment