ഒരു ക്നാനായ കണ്‍വെന്‍ഷന്‍ കൂടി കഴിഞ്ഞു. അടിപിടി ഇല്ലാതെ കഴിഞ്ഞു എന്ന് ഭാരവാഹികള്‍ക്കും ആശ്വസിക്കാം. മാസങ്ങള്‍ മുന്‍പേ രൂപം കൊണ്ട വിഗന്‍ കാര്‍മേഘം മാറ്റുവാന്‍ എടുത്ത തീരുമാനം നല്ലതായിരുന്നു. എന്നാല്‍ പിതാവിന്റെ വരവ് നേതാക്കന്മാരോട് പോലും മറച്ചുവച്ചു എന്നത് തെറ്റുതന്നെയാണ്. അസോസിയേഷന്‍ പിടിച്ചടക്കുവാനുള്ള അച്ചന്‍റെ ഇടപെടലുകള്‍ പ്രശ്നം ഉണ്ടാക്കും ഇതിനു മുന്‍പും ഇത് ഉണ്ടായിട്ടുണ്ട്. നേതാക്കന്മാര്‍ കരുതലോടെ ഇരിക്കുക.
കുന്നശേരി പിതാവിന്റെ പ്രസംഗം ഉള്ള വീഡിയോ മാറ്റിച്ചതു തോറ്റ പ്രസിഡന്റ് സ്ഥാനാര്‍ഥി ആയിരുന്നു എന്ന് പാട്ടായി. അത് അംഗീകരിക്കുവാന്‍ കഴിയില്ല.
കുര്‍ബാന കൂടുവാന്‍ തുടക്കത്തില്‍ ആള്‍ കുറവായിരുന്നു. പക്ഷെ പതുക്കെ ജനം കൂടി വന്നു ഒപ്പം കാര്‍ ബൂട്ടുകള്‍ സജീവമായി. തലേ ദിവസത്തെ മഴ ഗ്രൌണ്ട് ചതുപ്പ് നിലമാക്കി എങ്കിലും റാലി തടസം കൂടാതെ പോയി.
നാല്പത്തി ഏഴു യുണിറ്റ് ഉണ്ടങ്കിലും പങ്കെടുത്തത് മുപ്പതില്‍ താഴെ. ഒരു യുനിറ്റില്‍ നിന്നും പങ്കെടുത്തത് വെറും രണ്ടു പേര്‍ മാത്രം. പങ്കെടുക്കാത്ത യുനിറ്റുളോട് അതിന്റെ കാരണം ചോദിക്കേണ്ടതാണ്. ഒപ്പം അവരുടെ ഫാമിലി എണ്ണം തിട്ടപ്പെടുത്തേണ്ടതും ഒരു അസോസിയേഷന്‍ എന്ന നിലക്ക് ആവശ്യമാണ്. പങ്കെടുത്ത യുനിറ്റുകള്‍ തങ്ങളെ കൊണ്ട് പറ്റുന്നത് ചെയ്തു. പക്ഷെ വലിയ വടവൃക്ഷം എന്ന് സ്വയം പറഞ്ഞുനടന്നവരുടെ തനിയവസ്ഥ ജനം കണ്ടു. പ്ലോട്ടുകള്‍ കൊണ്ട് സത്യം മറച്ചു വക്കുവാന്‍ കഴിയില്ല. ഇനി എങ്കിലും സത്യങ്ങള്‍ അംഗീകരിക്കണം. എന്നിട്ട് കൂട്ടായി പ്രശ്നങ്ങള്‍ പരിഹരിക്കണം.
സ്റ്റേജ് കുറച്ചു കൂടെ ഭംഗി വരുത്താമായിരുന്നു. കണ്ടു മടുത്ത ചില പരിപാടികള്‍ ആയിരുന്നെങ്കിലും അതിന്റെ പിറകിലെ പരിശ്രമം വലുതാണ്. ആര് ഭരിച്ചാലും കണ്‍വെന്‍ഷന്‍ കൂടുവാന്‍ ക്നാനായമക്കള്‍ വരും. തമ്മില്‍ കാണുവാനുള്ള ഒരു വേദി എന്ന് മാത്രം ജനം കരുതുന്നു. അല്ലാതെ അതില്‍ നിന്നും ഒരു നന്മയും ആരും പ്രതീക്ഷിച്ചിട്ടല്ല.
എന്ത് തന്നെ ആയാലും പ്രസിഡന്റ് ലേവിയെയും എക്സിക്യൂട്ടീവ് കമ്മിറ്റിയെയും നേതാക്കന്മാരെയും അഭിനന്ദിക്കുന്നു. പക്ഷെ നാഷണല്‍ കൌണ്‍സില്‍ മെംബേര്‍സ് തന്നെ കാണികളെ പ്രോകോപിപ്പിക്കുന്നത് നല്ല കീഴ്വഴക്കം അല്ല. അതിനു അവര്‍ മറുപടി കൊടുക്കണം. കാണികള്‍ പ്രശ്നം ഉണ്ടാക്കിയേക്കാം എന്നാല്‍ ആവരെ നിയന്ത്രിക്കേണ്ടവര്‍ തന്നെ അവരെ പ്രോകൊപിപ്പിക്കുന്നത് ഭൂഷണം അല്ല. അത് ചങ്ങലക്കു ഭ്രാന്തു പിടിക്കുന്നതുപോലെ ആണ്.അതോ ഈ നേതാക്കന്മാര്‍ക്ക് മറ്റു വല്ല ലക്ഷ്യവും ഉണ്ടായിരുന്നുവോ? ചിന്തനീയം!!!!!
കറിയാകുട്ടി
No comments:
Post a Comment