കാനായി ഗോപി (സുരേഷ് ഗോപിയുടെ പേരിന്റെ ചുവടു പിടിച്ചു സ്വീകരിച്ച ഒരു തൂലികാനാമമാണ് അതെന്നു വിശ്വസിക്കാം) തയ്യാറാക്കി നാം പത്തു ദിവസത്തോളമായി വായിച്ചു വരുന്ന “നിങ്ങള്ക്കും വാങ്ങാം ഒരു പള്ളി” എന്ന പരമ്പര ഒരു പുത്തന്‍ അനുഭവമാണ്. വിദ്വേഷമോ പകയോ ഇല്ലാതെ, നര്മ്മരത്തില്‍ പൊതിഞ്ഞ് സമുദായംഗങ്ങള്ക്ക് ചിന്തിക്കാന്‍ വക തരുന്നുണ്ട് ഈ പരമ്പര. ഓരോ ദളം കഴിയുമ്പോഴും കൂടുതല്‍ കൂടുതല്‍ നന്നാകുന്നതായി തോന്നുന്നുണ്ട്. എന്റെ വാക്കുകള്‍ അറം പറ്റി അത് നിലച്ചു പോകാതിരിക്കട്ടെ!
കാനായി ഗോപി ഒരു തഴക്കമുള്ള എഴുത്തുകാരനാണ് എന്ന് തോന്നുന്നില്ല. എന്നിട്ടും കാര്യങ്ങള്‍ ഭംഗിയായി അവതരിപ്പിക്കാന്‍ സാധിക്കുന്നുണ്ട്. ഇത് മറ്റു പലര്ക്കും പ്രചോദനമാകേണ്ടതാണ്. ഏഴാം ദളം ആണ് എന്നെ ഏറ്റവും ആകര്ഷിമച്ചത്. അതില്‍ ഒരു ശ്ലോകം കണ്ടു. അതില്‍ പറയുന്നു, “കാലന്റെ ബലം ഇത്രമാത്രം – കാര്യങ്ങളെ വിപരീതമായി കാണിക്കുക.”
ഈ ശ്ലോകത്തിന്റെ തുടര്ച്ച ഇങ്ങനെയാണ്: ന ദേവാ യഷ്ടിമാദായ രക്ഷന്തി പശുപാലവല്‍; യം തു രക്ഷിതുമിച്ഛന്തി ബുദ്ധ്യാ സംയോജയന്തി തം. (ദേവന്മാര്‍ ഇടയരെപ്പോലെ കോലും എന്തി രക്ഷിക്കുകയല്ല ചെയ്യാറ്. ആരെ രക്ഷിക്കണമെന്ന് കരുതുന്നുവോ, അവനു ബുധിയുണ്ടാക്കി കൊടുക്കുകയാണ്).
ഇതാണ് നമ്മള്‍ നമ്മുടെ ആത്മീയ ശുശ്രൂഷകരില്‍ നിന്നും പ്രതീക്ഷിക്കുന്നത്. അവിടെയാണ് അവര്‍ പരാജയപ്പെടുന്നത്. ഈയടുത്ത ദിവസം സാക്ഷാല്‍ സുരേഷ് ഗോപിയുടെ “നിങ്ങള്ക്കും ആകാം കോടീശ്വരന്‍” എന്ന പരമ്പരയില്‍ (കേരളത്തിന്റെ വാനമ്പാടി ചിത്രാ സ്പെഷ്യല്‍ - ഇതിന്റെ ലിങ്ക് ചുവടെ കൊടുക്കുന്നു; മനോഹരമായ ഒരു സംഗീതാനുഭാവമാണ് പ്രസ്തുത എപ്പിസോഡ്) ആമുഖമായി ഇങ്ങനെ പറയുന്നുണ്ട്.
“വിശ്വാസം എവിടെയുണ്ടോ, നിഴല്പോടലെ വിശ്വാസവഞ്ചനയും ഒപ്പം ഉണ്ടാകും. ആരെയും വിശ്വസിക്കാതിരിക്കുന്നത് രോഗമാണെങ്കില്‍ എല്ലാവരെയും കണ്ണടച്ച് വിശ്വസിക്കുന്നത് മരണമാണ്. വിശ്വസിക്കണം. പക്ഷെ വിശ്വാസങ്ങള്‍ ശരി തന്നെയാണോ എന്ന് തിരിച്ചറിയണം.”
സുരേഷ് ഗോപി ക്നാനയക്കാരാനോ, ക്രിസ്ത്യാനിയോ അല്ല. പക്ഷെ പറഞ്ഞിരിക്കുന്നത് ഒരു വലിയ സത്യമാണ്. നമ്മില്‍ പലരും മറന്നു പോയ ഒരു സത്യം. കാനായി ഗോപിയുടെ വരും ദളങ്ങള്ക്കായി കാത്തിരിക്കുന്നു.
No comments:
Post a Comment