Sunday, July 8, 2012

ദേ പോയി ദാ വന്നു (ഗോപിയുടെ വികടസ്വരങ്ങള്‍) – ദളം 10


ഞാനൊരു സിനിമാക്കാരനാണ് എന്റെ ശ്വാസത്തിലും രക്തത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് സിനിമയാണ് ആയതിനാല്‍ ഈ വിചിന്തനം സിനിമ സംഭാഷണങ്ങളിലുടെ ആയിരിക്കും.
.
“മകന്റെ അച്ഛന്‍” എന്ന സിനിമയില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ഒരു പാട്ടുണ്ട്:

ഒത്തൊരിമിച്ചൊരു ഗാനം പാടാന്‍
മൊത്തം പേര്‍ക്കും കൊതിയായി

എന്നാല്‍ ഇവിടെയോ:

ഗ്രൂപ്പിസം ഇങ്ങനെ കേട്ടു മടുത്തു
മസ്തിഷ്കത്തില്‍ ചിതലായി .

മാറ്റങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നു കാരണം Variety is the spice of life. നല്ല രീതിയിലുള്ള മാറ്റങ്ങള്‍ വേണമെങ്കില്‍ നാം നമ്മെ തന്നെ മനസ്സിലാക്കണം. അതിനായി THE KING എന്ന സിനിമയില്‍ മമ്മുക്ക പറഞ്ഞത് നമുക്കല്പം മാറ്റി പറയാം.

എന്താണ് HOUSTON  ക്നാനായ സമുഹം?

Corporate business കാരുടെയും   Technical professionalകളുടെയും സൊസൈറ്റി

ഗ്യാസ് സ്റ്റേഷന്‍ മുതലാളിമാരുടെയും പ്രൊഫഷണല്‍സ് എന്ന് അഭിമാനിക്കുന്നവരുടെയും  സൊസൈറ്റി

 മിനിമം വേതനത്തിന് ജോലി ചെയുന്ന സാധരണക്കാരുടെ സൊസൈറ്റി

ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്നവരുടെ സൊസൈറ്റി

സഭയും സമുദായവും നയിക്കുന്നവര്‍ക്ക് ഇവരെ മനസ്സിലാക്കുവാനുള്ള Sense   ഉണ്ടാവണം Sensibility ഉണ്ടാവണം Sensitivity ഉണ്ടാവണം.

തിരുവതാംകൂര്‍ ക്രിസ്താനികളുടെ വികസനത്തിന്റെയും വിശ്വാസത്തിന്‍റെയും ആണിക്കല്ലാണ് ദേവാലയം 150-200 വര്‍ഷങ്ങള്‍ക്ക്‌ മുമ്പുള്ള നമ്മുടെ പൂര്‍വികര്‍ ബിരുദാനന്തര ബിരുധദാരികള്‍ അല്ലായിരുന്നെങ്കിലും സാമാന്യബുദ്ധിയും ദീര്‍ഘദൃഷ്ടിയും ഉള്ളവരായിരുന്നു. ദേവാലയങ്ങള്‍ക്കായി അവര്‍ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്തതിലുടെ സമുഹതിന്റെയും നാടിന്റെയും വികസനത്തിന്‌ അത് കാരണമായി.

ഉദാ: ഉഴവൂര്‍, കടുത്തുരുത്തി, കൈപ്പുഴ & കിടങ്ങൂര്‍.

നമുക്കൊരു ദേവാലയം കമ്മ്യൂണിറ്റി സെന്ററിനടുത്തു വന്നാല്‍ പിന്നീട് ഒരു Day care centre ഉം , Walk-in clinic-ഉം വരുമ്പോള്‍ Community centre ഉം Knanaya Homes  എല്ലാംചേര്‍ന്ന് ഒരു  Mini Township ആയി മാറുമായിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കിയ Fuqua പള്ളി വെറും ഒരു വെള്ളാന ആയി മാറിക്കോണ്ടിരിക്കുന്നു.

Nursery classകളില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു പാട്ടുണ്ട്

“മാനം നോക്കി ഇരുന്നാലോ കാര്യമാതൊന്നും പറ്റൂല്ല
മാനത്തുള്ളൊരു ദേവന്മാരും നമ്മള്‍ക്കൊന്നും തരുകില്ല
വേലയെടുത്തു പഠിക്കേണം വേദനയെന്തെന്ന് അറിയ്യേണം
ദേഹമതല്പം നൊന്താലെ ജീവിതം അല്പം മധുരിക്കു.”

കുഞ്ഞുങ്ങള്‍ക്ക്‌ അത് മനസ്സിലായില്ലെങ്കിലും ദേവന്മാര്‍ എന്ത് ചെയ്തു എന്ന് നമുക്കറിയാം. പണ്ട് പണ്ട് കേരളം ഭരിച്ചിരുന്ന അസുര രാജാവായിരുന്നു മഹാബലി. ജനങ്ങള്‍ സന്തുഷ്ടരായിരുന്നു (നമുക്കതിനെ അസോസിയേഷന്‍ കാലം എന്ന് വിളിക്കാം) ഇതില്‍ അസൂയ പുണ്ട ദേവന്മാര്‍ നൂലില്‍ കെട്ടി വാമനനെ ഭൂമിയിലിറക്കി. (നമുക്കതിനെ Mission എന്ന് വിളിക്കാം) വിനയാന്വിതനായി യാചിച്ചു മൂന്നടി മണ്ണിന്റെ വരം ലഭിച്ചപ്പോള്‍ വാമനന്‍ തല്സ്വരൂപം എടുത്തു .ആദ്യത്തെ രണ്ടടി കൊണ്ട് ഭുമിയും പാതാളവും അളന്നു (മൂന്നര ഏക്കര്‍ സ്ഥലവും 10 ലക്ഷം ഡോളറും) മൂന്നാമത്തെ പാദം കമ്മ്യൂണിറ്റിയുടെ ശിരസ്സില്‍ വെച്ചതിനെ പാതാളത്തിലെയുക്ക് താഴ്ത്തി .(ദേവേന്ദ്രന്‍ വര്‍ഷത്തിലൊരിക്കല്‍ നാട് കാണാന്‍ അനുവദിച്ചപ്പോള്‍ ഇവിടെ അങ്ങിനെ ഒരിക്കലും സംഭവിക്കാതിരിക്കാന്‍ ഒപ്പീസ്‌ പാടിയിട്ടുണ്ടാവും)

ഇതാണ് ദേവഗണത്തിന്റെ ചിന്താഗതി . തനിയാവര്‍ത്തനം തുടര്‍ന്നു. കുരുമുളകും ഏലവും വാങ്ങാനെത്തിയ ബ്രിട്ടീഷ്‌ കാര്‍ നാട്ടുരാജാക്കന്മാരെ  തമ്മിലടിപ്പിച്ചു ഭാരതം സ്വന്തമാക്കി. “അര്‍ദ്ധനഗ്നയായ ഫക്കീര്‍” നെടുകെയും കുറുകെയും വടിയുന്നി നടന്നു ജനങ്ങളെ സ്വാതന്ത്ര്യമെന്തെന്നു മനസ്സിലാക്കി കൊടുത്തു. സൂര്യനസ്തമികാത്ത ബ്രിട്ടീഷ്‌ സാമ്രാജ്യത്തില്‍ നിന്നും വിടുതല്‍ കിട്ടാന്‍ ആയുധമല്ല ആത്മവിശ്വാസമാണ് വേണ്ടതെന്ന് പഠിപ്പിച്ചു. നമ്മുടെയിടയില്‍ നിന്നും എന്നൊരു ഫക്കീര്‍ ഉയര്‍ന്നുവരും എന്നറിയില്ല എങ്കിലും രൌദ്രം സിനിമയില്‍ മമ്മൂട്ടി പറയുന്നൊരു ഡയലോഗ് ഉണ്ട്

“I pity, not on you, at this attire, this uniform, പൊതുഖജനാവില്‍ നിന്നും പണം മുടക്കി ഇസ്തിരിയിട്ട്, സ്തഭം കുത്തി നല്‍കുന്നത് ഇവരെപോലെയുള്ള പട്ടിണി പാവങ്ങളെ നടുരോഡിലിട്ടു ചവിട്ടി പിഴിഞ്ഞു  കുത്തി കവര്‍ച്ച ചെയ്യാനല്ല. സംരക്ഷിക്കാന്‍, ജനങ്ങളുടെ സ്വത്തും ജീവനും സ്വൈരജീവിതവും സംരക്ഷിച്ചു പിടിക്കാന്‍. അതാണ് പോലീസ് അതാവണമെടാ പോലീസ്.

തലസ്താനതിരിക്കുന്ന വൈസ്രോയില്‍ നിന്നും പ്രോവിന്‍സ് അധികാരി ഗവര്‍ണരില്‍ നിന്നും ഇതാണ് ജനം പ്രതിക്ഷിക്കുന്നത്. ദൈവനാമത്തില്‍ പോപ്പിന് വേണ്ടി മെത്രാന്‍മാര്‍ ഭരിക്കുന്നതാണ് കത്തോലിക്കാ സഭയെങ്കിലും, അല്‍മായര്‍ അവര്‍ക്കായി ഒരു പള്ളി വിഭാവന ചെയ്യുമ്പോള്‍ വെറും Churchocracy അടിച്ചേല്പ്പിച്ചിട്ടു എല്ലാവരും സാരി തുമ്പില്‍ തൂങ്ങി വരുമെന്ന ചിന്താഗതി Christianityക്ക് യോജിച്ചതല്ല. ഇതൊക്കെകൊണ്ടാവാം ഗാന്ധിജി പറഞ്ഞത് “I like Christ but not Christians.

ഇവിടെയെന്താണ് സംഭവിക്കുന്നത്? തലയും കുനിച്ചിരുന്നു രാമയനമെല്ലാം കേട്ടിട്ടും കഥയോ പോട്ടെ, രാമന് സീതയും ആരാണെന്ന് പോലും പിടികിട്ടിയില്ല. കുറ്റ സമ്മതം പ്രകടിപ്പിച്ചത് ഇങ്ങനെയാണ് – “ഹൂസ്റ്റണില്‍ വന്നത് കൊണ്ട് അല്പം സാഹിത്യം പഠിച്ചു” ഈ വിഡ്ഢിത്തരം എഴുന്നുള്ളിച്ചതോ, വിശുദ്ധ അള്‍ത്താരയില്‍ നിന്നുകൊണ്ട്!

കുഞ്ഞാടിന്റെ കാലിലെ മുറിവില്‍ തൈലം പുരട്ടി മുറിവ് കെട്ടി ആടിനെ എടുത്തു കൊണ്ട് നില്‍ക്കുന്ന യേശുവിന്റെ ചിത്രം ഇന്നു ഭിത്തിയില്‍ തൂക്കുന്ന കലണ്ടറുകളില്‍ മാത്രം.

നസ്രാണി സിനിമയില്‍ കോട്ടയം പട്ടണത്തിലുള്ള ഒരു അടിപിടിക്കു ശേഷം മമ്മൂട്ടി പറയുന്നുണ്ട്

“ഇതു കോട്ടയം ആണ് മോനെ, കോട്ടയം, ഇവിടെ കളിയ്ക്കാന്‍ ഇറക്കുമ്പോള്‍ കുറച്ചു കൂടി മൂത്തതിനെ ഇറക്കണം.

അതെ ഇതു ഹൂസ്റ്റണ്‍ ആണ് മോനെ, ഹൂസ്റ്റണ്‍. അല്ലാതെ ശുഷ്ക്കിച്ച തലച്ചോറും തടിച്ച മടിശ്ശീലയും ഉള്ള പ്രാഞ്ചിയേട്ടന്മാരുടെ കുപ്രസിദ്ധ നഗരമല്ല .ഇവിടേയ്ക്ക് നൂല് കെട്ടി ഇറക്കുമ്പോള്‍ കുറച്ചു കൂടി സമുദായ സ്നേഹമുള്ളതിനെ നോക്കി ഇറക്കണമായിരുന്നു.

തലങ്ങും വിലങ്ങും കഥയറിയാതെ കളിക്കുന്ന പ്രാഞ്ചിയേട്ടന്മാര്‍ക്കായി  ലാലേട്ടന്‍ ആറാം തമ്പുരാനില്‍ പറയുന്നു

“മനസ്സിലാവില്ല; നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല ഇവിടുള്ള മനുഷ്യരുടെ കണ്ണിരിന്റെ വില, മഹത്വം. പണം പെരുകി പെരുകി ചുറ്റിലും പ്രളയം പോലെ നിറയുന്ന പണം, അത് കൊടുത്താല്‍ കിട്ടുന്ന സൗഭാഗ്യങ്ങള്‍. അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തു കിടത്തിയ വയട്ടാട്ടിക്കു ടിപ്സ് കൊടുത്തു തുടങ്ങിയ പണകൊഴുപ്പിന്റെ ഹുങ്ക്. നാളെ അമ്മക്കും കൊടുക്കും 10 മാസം ചുമന്ന ഗര്‍ഭപാത്രത്തിന്റെ വാടക. നോട്ടുകെട്ടുകള്‍ക്ക് കടലാസിന്റെ പോലും വിലയില്ലാത്ത സന്ദര്‍ഭങ്ങല്‍  ജീവിതതിലുണ്ടാവും. അന്നേ അറിയൂ”

50 വയസ്സ് കഴിഞ്ഞ നിങ്ങള്‍ക്കെല്ലാം രാഷ്ട്രീയം ഇഷ്ടമാണ് ഒപ്പം റിയാലിറ്റി ഷോകളും. എന്തുകൊണ്ട് നിങ്ങള്‍ കുട്ടികളുടെ മനസ്സ് വായിക്കുന്നില്ല? മതം മത്തു പിടിപ്പിച്ചു നമ്മെ രണ്ടാകുന്നതിനു മുമ്പുള്ള നമ്മുടെ നല്ല നാളുകള്‍. കമ്മ്യൂണിറ്റി സെന്ററില്‍ കുട്ടികള്‍ ഒത്തൊരുമിച്ചു കളിച്ചു നടന്നു. എന്നാലിന്ന് നമുക്ക് കടമ്മനിട്ടയോടൊപ്പം പാടാം.

“എവിടെ പോയെന്റെ ദിനങ്ങള്‍, എവിടെ പോയെന്റെ കിടാങ്ങള്‍
തളിരെല്ലുകള്‍ കരിയും മണമോ നിറയുന്നു ദിക്കുകളില്‍
ഈറ്റപുലി മുരളും കണ്ണില്‍ നിന്നൂറിയടര്‍ന്നൊരു നീര്ത്തുള്ളി.”

കുട്ടികളെ വളര്‍ത്തുന്ന ഓരോ മാതാപിതാക്കള്‍ക്കും ഏറ്റവും സന്തോഷം നല്‍കുന്നത്  കുട്ടികളുടെ ആനന്ദമാണ്, എന്ത് പറഞ്ഞാലും വരുംതലമുറയ്ക് വേണ്ടി എന്ന് വീമ്പ് പറയുന്ന നമ്മള്‍, വീട്ടിലിരുന്നു കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന നമ്മുടെ കുട്ടികളോട് ഇവിടത്തെ ക്നാനായ സമുഹത്തെ പറ്റി അഭിപ്രായം ചോദിച്ചു നോക്കുക . ആത്മാഭിമാനമുള്ളവാന്‍ ചാക്കുടുത്തു ചാരം പൂശി നിനവേ നിവാസികളെ പോലെ ഉപവസിക്കേണ്ടിവരും.

400 ഫാമിലി ഉള്ള ഈ സമുഹത്തിന്റെ പള്ളിയില്‍ വെറും 100-125 കുടുംബങ്ങള്‍ മാത്രം.

പണ്ട് മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് ഒരു വലിയ കെട്ടിടത്തിന്റെ മുകളില്‍ നിന്നിരുന്ന എഞ്ചിനീയര്‍,  താഴെ നിന്നിരുന്ന തന്റെ Work Supervisor-മായി ആശയ വിനിമയം ചെയ്യാനാഗ്രഹിച്ചു. ശ്രദ്ധ ക്ഷണിക്കാനായി ചെറിയ മണല്‍തരികള്‍ മുകളില്‍ നിന്ന് ഇട്ടു പിന്നീട് ചെറിയ കല്ലുകള്‍ ഇട്ടു, ദേഹത്ത് വീന്നതെല്ലാം തട്ടികളഞ്ഞു Supervisor ജോലി തുടര്‍ന്നു. അവസാനം മുകളില്‍ നിന്നും ചുടുകട്ട താഴേയ്ക്കിട്ടു. അത് തലയില്‍ വീണപ്പോള്‍ “ദൈവമേ” എന്ന് അലറിവിളിച്ചു  മുകളിലേയ്ക്ക് നോക്കി, പലപല സംഭവങ്ങളിലൂടെ ദൈവം നമ്മുടെ സ്നേഹം നിലനിര്‍ത്താന്‍ സൂചന നല്‍കുന്നു. അത് ഗൌനിക്കാതിരുന്നാല്‍ നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരും.

കേവലം ഒരു ആരാധനാലയത്തെക്കാള്‍ വലുതാണ് സമുഹത്തിന്റെ ഐക്യവും സ്നേഹവും സമാധാനവും എന്ന് നേതാക്കള്‍ തിരിച്ചറിയണം . ജനങ്ങളെ പല തട്ടിലാക്കി പിരിക്കുന്നതിനു പകരം അവരെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുക അതിനു തടസ്സമായതിനെ കളയുക. നേതാകള്‍ക്ക് മനം മാറ്റമുണ്ടായാല്‍ സാധാരണക്കാരുടെ മനസ്ഥിതി എന്താണ്.

ഒരിക്കല്‍ 55 കഴിഞ്ഞ മൂന്ന് അമേരിക്കകാര്‍ വിശുദ്ധ നാടുകള്‍ കാണാന്‍ പോയി. ഗലീലിയ കടല്‍ തീരത്തെത്തിയപ്പോള്‍ ബൈബിള്‍ കഥകള്‍ ഓര്‍മ വന്നു. ഒരു വള്ളവും മൂന്ന് ചൂണ്ടകളുമായി അവര്‍ കടലിലേയ്ക് പോയി. യേശു ക്രിസ്തു അവരുടെ അടുത്തേയ്ക്ക് വെള്ളത്തിന്‌ മുകളിലുടെ നടന്നു വന്നു. വള്ളതിലെത്തിയ യേശുവിനു അവര്‍ക്ക് കിട്ടിയ മീന്‍ കാണാന്‍ ആഗ്രഹം. അവര്‍ പറഞ്ഞു കര്‍ത്താവെ മീനൊന്നും കിട്ടിയില്ല, സാരമില്ല ഞങ്ങള്‍ വെറുതെ രസത്തിനു വന്നതാണ്‌. ശരി ഞാനിവടെ എത്തിയ സ്ഥിതിക്ക് എന്തെങ്കിലും വേണമെങ്കില്‍ പറയുക. ഒന്നാമന്‍ പറഞ്ഞു . എനിക്ക് Sugar, Pressure, cholesterol പ്രശ്നങ്ങളുണ്ട്, ദൈവം അവനെ അനുഗ്രഹിച്ചു. രണ്ടാമന്‍ പാഞ്ഞു എനിക്കല്പം back pain-ന്റെ പ്രശ്നങ്ങള്‍ ഉണ്ട് ദൈവം അവനെയും അനുഗ്രഹിച്ചു. മൂന്നാമന്‍ ഒന്നും മിണ്ടിയില്ല . സുഹൃത്തുക്കള്‍ അവനോടു പറഞ്ഞു ഇതാ ദൈവം നിനക്കായി കാത്തുനില്‍ക്കുന്നു. നിന്റെ ആഗ്രഹം പറയുക. ഒരു ചെറു പുഞ്ചിരിയോടെ മൂന്നാമന്‍ പറഞ്ഞു

“ദൈവമേ ഉപദ്രവിക്കല്ലേ, ഞാന്‍ അമേരിക്കയില്‍ disability pension വാങ്ങി ജീവിക്കുന്ന ആളാണ്!” (കടപ്പാട്: ദീപിക).

നല്ലോരാശയുയി വരുമ്പോള്‍ മൂന്നാമനെ പോലെ നിഷേധ ഭാവത്തില്‍ സംസാരിക്കരുത്.

“ഓ ഞങ്ങല്‍ വെറും സാധാരണകാര്‍ ഇതിലൊന്നും ഒരു താല്പര്യവും ഇല്ല, ഞങ്ങളിങ്ങനെ ഇവിടെ ജീവിച്ചു കൊള്ളം”

അങ്ങിനെ നമ്മള്‍ നമ്മെ തന്നെ മനസ്സിലാക്കിയാല്‍, positive  ആയി ചിന്തിച്ചാല്‍ സ്നേഹവും ഐക്യവും ഉള്ളിടത്ത് ദൈവം വസിക്കും എന്ന് തിരിച്ചറിഞ്ഞാല്‍ വിനീത് ശ്രീനിവാസന്‍ പാടിയ പോലെ ഒത്തൊരുമിച്ചൊരു ഗാനം പാടാം.

എന്റെ ജന്മദേശമായ കൊല്ലത്ത് ക്നാനായമക്കള്‍ ഇല്ലങ്കിലും ഞാന്‍ നിങ്ങളുടെ ഒരു പാട്ട് കേട്ടിടുണ്ട്

ഇന്ത്യ, ഇറ്റലി, ഇന്തോനേഷ്യ
ജപ്പാന്‍, ജര്‍മ്മനി, യുഎസ്എ
നനാദേശത്തായാലും ഈ
ക്നാനായക്കാര്‍ ഒരുപോലെ

ഈ പറഞ്ഞതെല്ലാം നിങ്ങള്‍ക്കായാണ്. ഹെന്നസ്സിയും ഗ്രേ ഗൂസും ബ്ലൂ ലേബലും മാറിമാറി കഴിക്കുന്ന നിങ്ങള്‍ക്ക്.

എനിക്കിനിയും കൂടുതല്‍ പറയാന്‍ താല്പര്യമില്ല . കാരണം ഞാന്‍ കാനായി ഗോപി.

ഗോഡ്‌ ഈസ്‌ ലവ്. ജസ്റ്റ്‌ റിമെമ്പര്‍ ദാറ്റ്‌. 

കാനായി ഗോപി സാവധാനം നടന്നകലുന്നു......

(തയ്യാറാക്കിയത് കാനായി ഗോപി എന്നാ നിങ്ങളുടെ സ്വന്തം ഗോപിയണ്ണന്‍)

ദേ വന്നു.... ദാ പോയി.... നിങ്ങള്‍ക്കും വാങ്ങാം ഒരു പള്ളി ഇവിടെ അവസാനിക്കുന്നു...

No comments:

Post a Comment