ഞാനൊരു സിനിമാക്കാരനാണ് എന്റെ ശ്വാസത്തിലും രക്തത്തിലും അലിഞ്ഞു ചേര്‍ന്നിരിക്കുന്നത് സിനിമയാണ് ആയതിനാല്‍ ഈ വിചിന്തനം സിനിമ സംഭാഷണങ്ങളിലുടെ ആയിരിക്കും.
.
“മകന്റെ അച്ഛന്‍” എന്ന സിനിമയില്‍ വിനീത് ശ്രീനിവാസന്‍ പാടിയ ഒരു പാട്ടുണ്ട്:
ഒത്തൊരിമിച്ചൊരു ഗാനം പാടാന്‍
മൊത്തം പേര്‍ക്കും കൊതിയായി
എന്നാല്‍ ഇവിടെയോ:
ഗ്രൂപ്പിസം ഇങ്ങനെ കേട്ടു മടുത്തു
മസ്തിഷ്കത്തില്‍ ചിതലായി .
മാറ്റങ്ങള്‍ എല്ലാവരും ആഗ്രഹിക്കുന്നു കാരണം Variety is the spice of life. നല്ല രീതിയിലുള്ള മാറ്റങ്ങള്‍ വേണമെങ്കില്‍ നാം നമ്മെ തന്നെ മനസ്സിലാക്കണം. അതിനായി THE KING എന്ന സിനിമയില്‍ മമ്മുക്ക പറഞ്ഞത് നമുക്കല്പം മാറ്റി പറയാം.
എന്താണ് HOUSTON ക്നാനായ സമുഹം?
Corporate business കാരുടെയും Technical professionalകളുടെയും സൊസൈറ്റി
ഗ്യാസ് സ്റ്റേഷന്‍ മുതലാളിമാരുടെയും പ്രൊഫഷണല്‍സ് എന്ന് അഭിമാനിക്കുന്നവരുടെയും സൊസൈറ്റി
മിനിമം വേതനത്തിന് ജോലി ചെയുന്ന സാധരണക്കാരുടെ സൊസൈറ്റി
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്നവരുടെ സൊസൈറ്റി
സഭയും സമുദായവും നയിക്കുന്നവര്‍ക്ക് ഇവരെ മനസ്സിലാക്കുവാനുള്ള Sense ഉണ്ടാവണം Sensibility ഉണ്ടാവണം Sensitivity ഉണ്ടാവണം.
തിരുവതാംകൂര്‍ ക്രിസ്താനികളുടെ വികസനത്തിന്റെയും വിശ്വാസത്തിന്‍റെയും ആണിക്കല്ലാണ് ദേവാലയം 150-200 വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള നമ്മുടെ പൂര്‍വികര്‍ ബിരുദാനന്തര ബിരുധദാരികള്‍ അല്ലായിരുന്നെങ്കിലും സാമാന്യബുദ്ധിയും ദീര്‍ഘദൃഷ്ടിയും ഉള്ളവരായിരുന്നു. ദേവാലയങ്ങള്‍ക്കായി അവര്‍ അനുയോജ്യമായ സ്ഥലം തിരഞ്ഞെടുത്തതിലുടെ സമുഹതിന്റെയും നാടിന്റെയും വികസനത്തിന് അത് കാരണമായി.
ഉദാ: ഉഴവൂര്‍, കടുത്തുരുത്തി, കൈപ്പുഴ & കിടങ്ങൂര്‍.
നമുക്കൊരു ദേവാലയം കമ്മ്യൂണിറ്റി സെന്ററിനടുത്തു വന്നാല്‍ പിന്നീട് ഒരു Day care centre ഉം , Walk-in clinic-ഉം വരുമ്പോള്‍ Community centre ഉം Knanaya Homes എല്ലാംചേര്‍ന്ന് ഒരു Mini Township ആയി മാറുമായിരുന്നു. എന്നാല്‍ ലക്ഷങ്ങള്‍ മുടക്കിയ Fuqua പള്ളി വെറും ഒരു വെള്ളാന ആയി മാറിക്കോണ്ടിരിക്കുന്നു.
Nursery classകളില്‍ കുട്ടികളെ പഠിപ്പിക്കുന്ന ഒരു പാട്ടുണ്ട്
“മാനം നോക്കി ഇരുന്നാലോ കാര്യമാതൊന്നും പറ്റൂല്ല
മാനത്തുള്ളൊരു ദേവന്മാരും നമ്മള്‍ക്കൊന്നും തരുകില്ല
വേലയെടുത്തു പഠിക്കേണം വേദനയെന്തെന്ന് അറിയ്യേണം
ദേഹമതല്പം നൊന്താലെ ജീവിതം അല്പം മധുരിക്കു.”
കുഞ്ഞുങ്ങള്‍ക്ക് അത് മനസ്സിലായില്ലെങ്കിലും ദേവന്മാര്‍ എന്ത് ചെയ്തു എന്ന് നമുക്കറിയാം. പണ്ട് പണ്ട് കേരളം ഭരിച്ചിരുന്ന അസുര രാജാവായിരുന്നു മഹാബലി. ജനങ്ങള്‍ സന്തുഷ്ടരായിരുന്നു (നമുക്കതിനെ അസോസിയേഷന്‍ കാലം എന്ന് വിളിക്കാം) ഇതില്‍ അസൂയ പുണ്ട ദേവന്മാര്‍ നൂലില്‍ കെട്ടി വാമനനെ ഭൂമിയിലിറക്കി. (നമുക്കതിനെ Mission എന്ന് വിളിക്കാം) വിനയാന്വിതനായി യാചിച്ചു മൂന്നടി മണ്ണിന്റെ വരം ലഭിച്ചപ്പോള്‍ വാമനന്‍ തല്സ്വരൂപം എടുത്തു .ആദ്യത്തെ രണ്ടടി കൊണ്ട് ഭുമിയും പാതാളവും അളന്നു (മൂന്നര ഏക്കര്‍ സ്ഥലവും 10 ലക്ഷം ഡോളറും) മൂന്നാമത്തെ പാദം കമ്മ്യൂണിറ്റിയുടെ ശിരസ്സില്‍ വെച്ചതിനെ പാതാളത്തിലെയുക്ക് താഴ്ത്തി .(ദേവേന്ദ്രന്‍ വര്‍ഷത്തിലൊരിക്കല്‍ നാട് കാണാന്‍ അനുവദിച്ചപ്പോള്‍ ഇവിടെ അങ്ങിനെ ഒരിക്കലും സംഭവിക്കാതിരിക്കാന്‍ ഒപ്പീസ് പാടിയിട്ടുണ്ടാവും)
ഇതാണ് ദേവഗണത്തിന്റെ ചിന്താഗതി . തനിയാവര്‍ത്തനം തുടര്‍ന്നു. കുരുമുളകും ഏലവും വാങ്ങാനെത്തിയ ബ്രിട്ടീഷ് കാര്‍ നാട്ടുരാജാക്കന്മാരെ തമ്മിലടിപ്പിച്ചു ഭാരതം സ്വന്തമാക്കി. “അര്‍ദ്ധനഗ്നയായ ഫക്കീര്‍” നെടുകെയും കുറുകെയും വടിയുന്നി നടന്നു ജനങ്ങളെ സ്വാതന്ത്ര്യമെന്തെന്നു മനസ്സിലാക്കി കൊടുത്തു. സൂര്യനസ്തമികാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ നിന്നും വിടുതല്‍ കിട്ടാന്‍ ആയുധമല്ല ആത്മവിശ്വാസമാണ് വേണ്ടതെന്ന് പഠിപ്പിച്ചു. നമ്മുടെയിടയില്‍ നിന്നും എന്നൊരു ഫക്കീര്‍ ഉയര്‍ന്നുവരും എന്നറിയില്ല എങ്കിലും രൌദ്രം സിനിമയില്‍ മമ്മൂട്ടി പറയുന്നൊരു ഡയലോഗ് ഉണ്ട്
“I pity, not on you, at this attire, this uniform, പൊതുഖജനാവില്‍ നിന്നും പണം മുടക്കി ഇസ്തിരിയിട്ട്, സ്തഭം കുത്തി നല്‍കുന്നത് ഇവരെപോലെയുള്ള പട്ടിണി പാവങ്ങളെ നടുരോഡിലിട്ടു ചവിട്ടി പിഴിഞ്ഞു കുത്തി കവര്‍ച്ച ചെയ്യാനല്ല. സംരക്ഷിക്കാന്‍, ജനങ്ങളുടെ സ്വത്തും ജീവനും സ്വൈരജീവിതവും സംരക്ഷിച്ചു പിടിക്കാന്‍. അതാണ് പോലീസ് അതാവണമെടാ പോലീസ്.“
തലസ്താനതിരിക്കുന്ന വൈസ്രോയില്‍ നിന്നും പ്രോവിന്‍സ് അധികാരി ഗവര്‍ണരില്‍ നിന്നും ഇതാണ് ജനം പ്രതിക്ഷിക്കുന്നത്. ദൈവനാമത്തില്‍ പോപ്പിന് വേണ്ടി മെത്രാന്‍മാര്‍ ഭരിക്കുന്നതാണ് കത്തോലിക്കാ സഭയെങ്കിലും, അല്‍മായര്‍ അവര്‍ക്കായി ഒരു പള്ളി വിഭാവന ചെയ്യുമ്പോള്‍ വെറും Churchocracy അടിച്ചേല്പ്പിച്ചിട്ടു എല്ലാവരും സാരി തുമ്പില്‍ തൂങ്ങി വരുമെന്ന ചിന്താഗതി Christianityക്ക് യോജിച്ചതല്ല. ഇതൊക്കെകൊണ്ടാവാം ഗാന്ധിജി പറഞ്ഞത് “I like Christ but not Christians.”
ഇവിടെയെന്താണ് സംഭവിക്കുന്നത്? തലയും കുനിച്ചിരുന്നു രാമയനമെല്ലാം കേട്ടിട്ടും കഥയോ പോട്ടെ, രാമന് സീതയും ആരാണെന്ന് പോലും പിടികിട്ടിയില്ല. കുറ്റ സമ്മതം പ്രകടിപ്പിച്ചത് ഇങ്ങനെയാണ് – “ഹൂസ്റ്റണില്‍ വന്നത് കൊണ്ട് അല്പം സാഹിത്യം പഠിച്ചു” ഈ വിഡ്ഢിത്തരം എഴുന്നുള്ളിച്ചതോ, വിശുദ്ധ അള്‍ത്താരയില്‍ നിന്നുകൊണ്ട്!
കുഞ്ഞാടിന്റെ കാലിലെ മുറിവില്‍ തൈലം പുരട്ടി മുറിവ് കെട്ടി ആടിനെ എടുത്തു കൊണ്ട് നില്‍ക്കുന്ന യേശുവിന്റെ ചിത്രം ഇന്നു ഭിത്തിയില്‍ തൂക്കുന്ന കലണ്ടറുകളില്‍ മാത്രം.
നസ്രാണി സിനിമയില്‍ കോട്ടയം പട്ടണത്തിലുള്ള ഒരു അടിപിടിക്കു ശേഷം മമ്മൂട്ടി പറയുന്നുണ്ട്
“ഇതു കോട്ടയം ആണ് മോനെ, കോട്ടയം, ഇവിടെ കളിയ്ക്കാന്‍ ഇറക്കുമ്പോള്‍ കുറച്ചു കൂടി മൂത്തതിനെ ഇറക്കണം.
അതെ ഇതു ഹൂസ്റ്റണ്‍ ആണ് മോനെ, ഹൂസ്റ്റണ്‍. അല്ലാതെ ശുഷ്ക്കിച്ച തലച്ചോറും തടിച്ച മടിശ്ശീലയും ഉള്ള പ്രാഞ്ചിയേട്ടന്മാരുടെ കുപ്രസിദ്ധ നഗരമല്ല .ഇവിടേയ്ക്ക് നൂല് കെട്ടി ഇറക്കുമ്പോള്‍ കുറച്ചു കൂടി സമുദായ സ്നേഹമുള്ളതിനെ നോക്കി ഇറക്കണമായിരുന്നു.
തലങ്ങും വിലങ്ങും കഥയറിയാതെ കളിക്കുന്ന പ്രാഞ്ചിയേട്ടന്മാര്‍ക്കായി ലാലേട്ടന്‍ ആറാം തമ്പുരാനില്‍ പറയുന്നു
“മനസ്സിലാവില്ല; നിങ്ങള്‍ക്കൊന്നും മനസ്സിലാവില്ല ഇവിടുള്ള മനുഷ്യരുടെ കണ്ണിരിന്റെ വില, മഹത്വം. പണം പെരുകി പെരുകി ചുറ്റിലും പ്രളയം പോലെ നിറയുന്ന പണം, അത് കൊടുത്താല്‍ കിട്ടുന്ന സൗഭാഗ്യങ്ങള്‍. അമ്മയുടെ വയറ്റില്‍ നിന്ന് പുറത്തെടുത്തു കിടത്തിയ വയട്ടാട്ടിക്കു ടിപ്സ് കൊടുത്തു തുടങ്ങിയ പണകൊഴുപ്പിന്റെ ഹുങ്ക്. നാളെ അമ്മക്കും കൊടുക്കും 10 മാസം ചുമന്ന ഗര്‍ഭപാത്രത്തിന്റെ വാടക. നോട്ടുകെട്ടുകള്‍ക്ക് കടലാസിന്റെ പോലും വിലയില്ലാത്ത സന്ദര്‍ഭങ്ങല്‍ ജീവിതതിലുണ്ടാവും. അന്നേ അറിയൂ”
50 വയസ്സ് കഴിഞ്ഞ നിങ്ങള്‍ക്കെല്ലാം രാഷ്ട്രീയം ഇഷ്ടമാണ് ഒപ്പം റിയാലിറ്റി ഷോകളും. എന്തുകൊണ്ട് നിങ്ങള്‍ കുട്ടികളുടെ മനസ്സ് വായിക്കുന്നില്ല? മതം മത്തു പിടിപ്പിച്ചു നമ്മെ രണ്ടാകുന്നതിനു മുമ്പുള്ള നമ്മുടെ നല്ല നാളുകള്‍. കമ്മ്യൂണിറ്റി സെന്ററില്‍ കുട്ടികള്‍ ഒത്തൊരുമിച്ചു കളിച്ചു നടന്നു. എന്നാലിന്ന് നമുക്ക് കടമ്മനിട്ടയോടൊപ്പം പാടാം.
“എവിടെ പോയെന്റെ ദിനങ്ങള്‍, എവിടെ പോയെന്റെ കിടാങ്ങള്‍
തളിരെല്ലുകള്‍ കരിയും മണമോ നിറയുന്നു ദിക്കുകളില്‍
ഈറ്റപുലി മുരളും കണ്ണില്‍ നിന്നൂറിയടര്‍ന്നൊരു നീര്ത്തുള്ളി.”
കുട്ടികളെ വളര്‍ത്തുന്ന ഓരോ മാതാപിതാക്കള്‍ക്കും ഏറ്റവും സന്തോഷം നല്‍കുന്നത് കുട്ടികളുടെ ആനന്ദമാണ്, എന്ത് പറഞ്ഞാലും വരുംതലമുറയ്ക് വേണ്ടി എന്ന് വീമ്പ് പറയുന്ന നമ്മള്‍, വീട്ടിലിരുന്നു കമ്പ്യൂട്ടര്‍ ഗെയിം കളിക്കുന്ന നമ്മുടെ കുട്ടികളോട് ഇവിടത്തെ ക്നാനായ സമുഹത്തെ പറ്റി അഭിപ്രായം ചോദിച്ചു നോക്കുക . ആത്മാഭിമാനമുള്ളവാന്‍ ചാക്കുടുത്തു ചാരം പൂശി നിനവേ നിവാസികളെ പോലെ ഉപവസിക്കേണ്ടിവരും.
400 ഫാമിലി ഉള്ള ഈ സമുഹത്തിന്റെ പള്ളിയില്‍ വെറും 100-125 കുടുംബങ്ങള്‍ മാത്രം.
പണ്ട് മൊബൈല്‍ ഫോണ്‍ കണ്ടുപിടിക്കുന്നതിനു മുമ്പ് ഒരു വലിയ കെട്ടിടത്തിന്റെ മുകളില്‍ നിന്നിരുന്ന എഞ്ചിനീയര്‍, താഴെ നിന്നിരുന്ന തന്റെ Work Supervisor-മായി ആശയ വിനിമയം ചെയ്യാനാഗ്രഹിച്ചു. ശ്രദ്ധ ക്ഷണിക്കാനായി ചെറിയ മണല്‍തരികള്‍ മുകളില്‍ നിന്ന് ഇട്ടു പിന്നീട് ചെറിയ കല്ലുകള്‍ ഇട്ടു, ദേഹത്ത് വീന്നതെല്ലാം തട്ടികളഞ്ഞു Supervisor ജോലി തുടര്‍ന്നു. അവസാനം മുകളില്‍ നിന്നും ചുടുകട്ട താഴേയ്ക്കിട്ടു. അത് തലയില്‍ വീണപ്പോള്‍ “ദൈവമേ” എന്ന് അലറിവിളിച്ചു മുകളിലേയ്ക്ക് നോക്കി, പലപല സംഭവങ്ങളിലൂടെ ദൈവം നമ്മുടെ സ്നേഹം നിലനിര്‍ത്താന്‍ സൂചന നല്‍കുന്നു. അത് ഗൌനിക്കാതിരുന്നാല്‍ നമ്മള്‍ വലിയ വില കൊടുക്കേണ്ടി വരും.
കേവലം ഒരു ആരാധനാലയത്തെക്കാള്‍ വലുതാണ് സമുഹത്തിന്റെ ഐക്യവും സ്നേഹവും സമാധാനവും എന്ന് നേതാക്കള്‍ തിരിച്ചറിയണം . ജനങ്ങളെ പല തട്ടിലാക്കി പിരിക്കുന്നതിനു പകരം അവരെ ഒന്നിപ്പിക്കാന്‍ ശ്രമിക്കുക അതിനു തടസ്സമായതിനെ കളയുക. നേതാകള്‍ക്ക് മനം മാറ്റമുണ്ടായാല്‍ സാധാരണക്കാരുടെ മനസ്ഥിതി എന്താണ്.
ഒരിക്കല്‍ 55 കഴിഞ്ഞ മൂന്ന് അമേരിക്കകാര്‍ വിശുദ്ധ നാടുകള്‍ കാണാന്‍ പോയി. ഗലീലിയ കടല്‍ തീരത്തെത്തിയപ്പോള്‍ ബൈബിള്‍ കഥകള്‍ ഓര്‍മ വന്നു. ഒരു വള്ളവും മൂന്ന് ചൂണ്ടകളുമായി അവര്‍ കടലിലേയ്ക് പോയി. യേശു ക്രിസ്തു അവരുടെ അടുത്തേയ്ക്ക് വെള്ളത്തിന് മുകളിലുടെ നടന്നു വന്നു. വള്ളതിലെത്തിയ യേശുവിനു അവര്‍ക്ക് കിട്ടിയ മീന്‍ കാണാന്‍ ആഗ്രഹം. അവര്‍ പറഞ്ഞു കര്‍ത്താവെ മീനൊന്നും കിട്ടിയില്ല, സാരമില്ല ഞങ്ങള്‍ വെറുതെ രസത്തിനു വന്നതാണ്. ശരി ഞാനിവടെ എത്തിയ സ്ഥിതിക്ക് എന്തെങ്കിലും വേണമെങ്കില്‍ പറയുക. ഒന്നാമന്‍ പറഞ്ഞു . എനിക്ക് Sugar, Pressure, cholesterol പ്രശ്നങ്ങളുണ്ട്, ദൈവം അവനെ അനുഗ്രഹിച്ചു. രണ്ടാമന്‍ പാഞ്ഞു എനിക്കല്പം back pain-ന്റെ പ്രശ്നങ്ങള്‍ ഉണ്ട് ദൈവം അവനെയും അനുഗ്രഹിച്ചു. മൂന്നാമന്‍ ഒന്നും മിണ്ടിയില്ല . സുഹൃത്തുക്കള്‍ അവനോടു പറഞ്ഞു ഇതാ ദൈവം നിനക്കായി കാത്തുനില്‍ക്കുന്നു. നിന്റെ ആഗ്രഹം പറയുക. ഒരു ചെറു പുഞ്ചിരിയോടെ മൂന്നാമന്‍ പറഞ്ഞു
“ദൈവമേ ഉപദ്രവിക്കല്ലേ, ഞാന്‍ അമേരിക്കയില്‍ disability pension വാങ്ങി ജീവിക്കുന്ന ആളാണ്!” (കടപ്പാട്: ദീപിക).
നല്ലോരാശയുയി വരുമ്പോള്‍ മൂന്നാമനെ പോലെ നിഷേധ ഭാവത്തില്‍ സംസാരിക്കരുത്.
“ഓ ഞങ്ങല്‍ വെറും സാധാരണകാര്‍ ഇതിലൊന്നും ഒരു താല്പര്യവും ഇല്ല, ഞങ്ങളിങ്ങനെ ഇവിടെ ജീവിച്ചു കൊള്ളം”
അങ്ങിനെ നമ്മള്‍ നമ്മെ തന്നെ മനസ്സിലാക്കിയാല്‍, positive ആയി ചിന്തിച്ചാല്‍ സ്നേഹവും ഐക്യവും ഉള്ളിടത്ത് ദൈവം വസിക്കും എന്ന് തിരിച്ചറിഞ്ഞാല്‍ വിനീത് ശ്രീനിവാസന്‍ പാടിയ പോലെ ഒത്തൊരുമിച്ചൊരു ഗാനം പാടാം.
എന്റെ ജന്മദേശമായ കൊല്ലത്ത് ക്നാനായമക്കള്‍ ഇല്ലങ്കിലും ഞാന്‍ നിങ്ങളുടെ ഒരു പാട്ട് കേട്ടിടുണ്ട്
ഇന്ത്യ, ഇറ്റലി, ഇന്തോനേഷ്യ
ജപ്പാന്‍, ജര്‍മ്മനി, യുഎസ്എ
നനാദേശത്തായാലും ഈ
ക്നാനായക്കാര്‍ ഒരുപോലെ
ഈ പറഞ്ഞതെല്ലാം നിങ്ങള്‍ക്കായാണ്. ഹെന്നസ്സിയും ഗ്രേ ഗൂസും ബ്ലൂ ലേബലും മാറിമാറി കഴിക്കുന്ന നിങ്ങള്‍ക്ക്.
എനിക്കിനിയും കൂടുതല്‍ പറയാന്‍ താല്പര്യമില്ല . കാരണം ഞാന്‍ കാനായി ഗോപി.
ഗോഡ് ഈസ് ലവ്. ജസ്റ്റ് റിമെമ്പര്‍ ദാറ്റ്.
കാനായി ഗോപി സാവധാനം നടന്നകലുന്നു......
(തയ്യാറാക്കിയത് കാനായി ഗോപി എന്നാ നിങ്ങളുടെ സ്വന്തം ഗോപിയണ്ണന്‍)
ദേ വന്നു.... ദാ പോയി.... നിങ്ങള്‍ക്കും വാങ്ങാം ഒരു പള്ളി ഇവിടെ അവസാനിക്കുന്നു...
എന്റെ പ്രിയപ്പെട്ട ഗോപി അണ്ണന്‍ അറിയുന്നതിന്,
ReplyDeleteഅണ്ണന്റെ " ദേ പോയി ..ദാ വന്നു ..." ഇവിടം കൊണ്ട് അവസാനിപ്പിക്കരുത്. ഇനിയും പല സത്യങ്ങളും പുറത്തു കൊണ്ടുവരുവാനുണ്ട്. അണ്ണന്‍ ഇടക്ക് ചിക്കാഗോ കൂടി സന്നര്ശിക്കുന്നത് നന്നായിരിക്കും. ഈ കൊള്ളരുതായിമ്മകള്‍ പലതും അവിടുന്നാണ് തുടങ്ങുന്നത്. അവിടുന്ന് ഓരോ "ദളം" തുടങ്ങിയാല്‍ അത് നൂറു കണക്കിന് ദളംങ്ങളായി മാറും. സത്യങ്ങള്‍ പുറത്തു കൊണ്ടുവരുവാന്‍ അവ സഹായിക്കും. കള്ളക്കളികള്‍ നടത്തി കിരാത വാഴ്ച നടത്തുന്ന കള്ള കത്തനാരന്മ്മാരുടെ കള്ളത്തരങ്ങള്‍ പുറത്തു കൊണ്ടുവരുവാന്‍ അവ സഹായിക്കും. ഞങ്ങള്‍ എന്നും ഗോപി അണ്ണനോടൊപ്പം.
Dear Gopi Annan,
ReplyDeleteAs a financial planner and auditor of a company i have some prediction about our faqua church.
Achan's term is houston is 3 years.
Last week's sunday collection is only 300 dollars.
Cash at bank is only 1.7 lakhs dollars
70,000 dollars needed for rectory making. There is no quarentee that achan will live on that crime area at night.
Rest of the money is only 1 lakhs dollars.
13,000 dollars loan payment Plus insurance, electricity and achan's salary approximately around 20,000 dollars.
This 1 lakhs is only for five or six months payment. If everybody keep tight on your vallets we can have mass in the community centre within one years and keep our community together.
Achan'splan is to keep track of the payment until he leave from here that is for two years. When a new priest will come he will take care of the rest of the problem.My good suggestion is let forclose this church before achan leave so he have to learn from experience that houston is a community that no body can split. I heard achan told in the church any family can sponsor bench in our church. Is there any quarentee that my family can sit on the bench that i sponsor. When we put bench the seating will reduace to 540 to may be 500. So i request all the pallygroup udf ldf black seep group everybody think wisely and act wisely for keep our unity and friendship together achan's go and come but we still here.
WE WILL REALY MISS YOU GOPIETTA!!!
ReplyDeleteജര്‍മ്മനി, ഇറ്റലി മുതലായ രാജ്യങ്ങളിലെ സ്പോന്സോര്മാരുടെ പണം കൊണ്ടും വിശ്വാസിയുടെ പണംകൊണ്ടും സെമിനാരി പഠനം കഴിഞ്ഞു പുറത്തു ഇറങ്ങി വിശ്വാസിയുടെ അധ്യാത്മിക കാര്യം നോക്കേണ്ട ലോഹയിട്ടവര്‍ ഇന്ന് പള്ളിപണിയും കെട്ടിടം പണിയും ആയി നടക്കുന്നു. സെമിനാരികളില്‍ കൊല്ലന്‍, മേസ്തിരി, തച്ചന്‍ മുതലായവര്‍ പഠിപ്പിക്കട്ടെ. വെറുതെ ഫിലോസഫിയും ദൈവസാസ്ത്രവും പഠിപ്പിക്കേണ്ട. നല്ല പണിക്കന്മാര്‍ വന്നാല്‍ സമൂഹത്തിനു ഗുണം ലഭിക്കും. അരീക്കര പള്ളി പണി കഴിഞ്ഞപ്പോള്‍ ആല്ലേ വഴിയില്‍ നിന്നും നോട്ടം കിട്ടില്ല എന്ന് മനസിലായത്. വിവേകവും വിവരവും ഒപ്പം പണിയും അറിഞ്ഞിരിക്കണം. നല്ല തച്ചന്മാരെ സെമിനാരി പ്രൊഫസര്‍ മാരായി മാറ്റുക.
ReplyDeleteഗോപി അണ്ണന്‍ പോകരുത്. ഇനിയും എന്തെല്ലാം കാണുവാന്‍ ഇരിക്കുന്നു. മുത്തുകുട്ടനെ സെലെബ്രട്ടി ഗസ്റ്റ് ആയി വിളിക്കണം. ഇല്ലങ്കില്‍ മൂലക്കാടനെ വിളിക്കണം. ഒരു കാര്യം മറന്നു മൂലക്കാടന് പേരൂര്‍ പള്ളിയിലെ ഒരു കല്യാണത്തിന് തന്നെ രണ്ടു ദിവസം തിടമ്പ് കയറ്റണം. രണ്ടു ദിവസത്തെ പാട്ട കാശുകളഞ്ഞു വരില്ല. അത് കഴിഞ്ഞാല്‍ ഗോപി അണ്ണന്‍ ഒന്ന് നോക്കണം
എന്റെ ടോമി ഒരു കാര്യം പറയുമ്പോള്‍ തെളിച്ചു പറയുക. പേരൂര്‍ പള്ളിയിലെ പണക്കാരന്റെ അല്ലങ്കില്‍ പ്രാഞ്ചി ഏട്ടന്റെ വീട്ടിലെ കല്യാണമാണ്. അതിനു നെറ്റിപ്പട്ടം കെട്ടി നിന്നാല്‍ പണം കിട്ടും. നിന്റെ ഒക്കെ വീട്ടിലെ കല്യാണത്തിന് വന്നാല്‍ വല്ലതും തരുമോ?? ഇപ്പോള്‍ മഴക്കാലമാണ് സീസണ്‍ അല്ല. ഇടയ്ക്കു കിട്ടുന്ന ചെറിയ പൂരം വേണ്ടാ എന്ന് പറഞ്ഞാല്‍ കാര്യം നടക്കില്ല. അമേരിക്കയില്‍ വലിയ പൂരം ഉണ്ടെങ്കിലും അവിടെ ചെന്നാല്‍ ഗെര്‍ഭം കലക്കി അമിട്ട് പൊട്ടുന്നത്പോലെ അവറ്റകള്‍ കൂവില്ല എന്ന് എന്താ ഒരു ഉറപ്പ്
ReplyDelete0.85 മില്യണ്‍ ഡൌണ്‍ പയ്മെന്റ്റ് ഇട്ടു 1.8 ലോണ്‍ എടുത്തു വാങ്ങിയ ഈ പള്ളിയുടെ പയ്മ്നെറ്റ് എല്ലാം തീരുമ്പോള്‍ ഏകദേശം 4.00 മില്യണ്‍ ഡോളറിന്റെ മുകളില്‍ പോകും അന്ന് വിറ്റാല്‍ 0.5 മില്യണ്‍ പോലും കിട്ടില്ല. ഇന്നിത് വിറ്റാല്‍ വലിയ നഷ്ടം ഇല്ലാതെ കഴിയാം അതോടൊപ്പം ഈ സമുഹത്തെ വീണ്ടെടുക്കം. ഇനിയും നിങ്ങള്‍ പണം കൊടുത്താല്‍ അത് സാമുഹ വഞ്ചന ആണെന്ന് തിരിച്ചറിയുക
ReplyDeleteറൊമ്പ പ്രമാദം അണ്ണാ ഹാ റൊമ്പ പ്രമാദം ഒരു ഷാജി കൈലാസ് പടം പാത്ത മാതിരിയിരുക്ക്
ReplyDeleteഗോപിഅണ്ണാ ഞങ്ങളുടെ ലാലേട്ടന്റെ സൂപ്പര്‍ ഡയലോഗുകള്‍ “അദ്വൈത” ത്തിലുണ്ട്
ReplyDeleteമുങ്ങുന്ന കപ്പലില്‍ പിടിചിരിക്കാനെ ചിലര്‍ക്കിനി രക്ഷയുള്ളൂ. ലൈഫ് ബോട്ട് ഒക്കെ ആണ്‍പിള്ളേര്‍ കൊണ്ട് പോയി
ReplyDeleteമുങ്ങുന്ന കപ്പലില്‍ പിടിചിരിക്കാനെ ചിലര്‍ക്കിനി രക്ഷയുള്ളൂ. ലൈഫ് ബോട്ട് ഒക്കെ ആണ്‍പിള്ളേര്‍ കൊണ്ട് പോയി
ReplyDeleteഉപദേശിച്ചു ഭരണം മാത്രം നടത്തുന്നവര്‍ക് എല്ലാം സുഖം കാട്ടിലെ തടി തേവരുടെ ആന വലിയെടാ വലി
ReplyDeleteഇതൊന്നും സുകൃതക്ഷയമല്ല വെറും വളര്‍ത്തു ദോഷം. ഒരിക്കല്‍ ഒരു പെന്തെകോസ് അമ്മച്ചി മകനെ കാണാന്‍ അമേരികയിലെത്തി ഹൈവേയുടെ ഫാസ്റ്റ് ട്രാക്ക്‌ല്‍ പതിയെ പോയപ്പോള്‍ പിന്നില്‍ വന്നിരുന്നവര്‍ അരിശത്തോടെ അവരെ വലതു വശത്തുകൂടെ ഓവര്‍ടേക്ക് ചെയ്തിട്ട് മദ്ധ്യവിരല്‍ ഉയര്‍ത്തി കാട്ടി. പല പ്രാവശ്യം കണ്ടപ്പോള്‍ അമ്മ അതിന്റെ അര്‍ഥം തിരക്കി മകന്‍ പറഞ്ഞു അത് എല്ലാവരും പ്രെസ് ദി ലോര്‍ഡ് പറയുകയാണ് എന്ന്. സന്തോഷം പൂണ്ട അമ്മ പിന്നെ എല്ലാ വണ്ടിക്കാര്‍ക്കും അമേരിക്കന്‍ ശൈലിയില്‍ പ്രെസ് ദി ലോര്‍ഡ് പറഞ്ഞു. ഇതു പോലെയാണ് ഇവിടെ വരുന്നവര്‍ക് കിട്ടുന്ന പരിശീലനം. അര്‍ഥം അറിയാതെ ചെയ്യുന്ന പ്രവര്‍ത്തികള്‍ ജനദ്രോഹപരമായി തീരുന്നു. അതെ ഇതെല്ലാം വളര്‍ത്തു ദോഷം
ReplyDeleteഅതിനു മാതാപിതാക്കളെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. വൈദികരെ മാതാപിതാക്കളല്ലലോ വളര്‍ത്തിയത്.
Deleteവൈദികരെ വാര്‍ത്തെടുത്തത് സഭാധികരികളല്ലേ. എട്ടും പൊട്ടും തിരിയാത്ത പ്രായത്തില്‍ സെമിനാരിയില്‍ കൊണ്ടുപോയി അവരുടെ മനസ്സിനെ വളഞ്ഞ മാര്‍ഗത്തിലൂടെ രൂപപ്പെടുത്തിയത് സീറോമലബാര്‍ സഭക്കാരാണ്.
മറ്റു സന്യാസ സഭാ സമൂഹം രൂപപ്പെടുതിയവര്‍ വളരെ മെച്ചപ്പെട്ട പ്രവര്‍ത്തനമാണ് ചെയ്യുന്നത്. അവരിലും തെറ്റുകള്‍ ഇല്ലയെന്നല്ല.
Just like in Titanic film let the priest and the committee members stand at the top of the church and sing a farewell song.
ReplyDeleteDear Gopi Annan,
ReplyDeleteJose achan grew up in a poor family. With the generosity and help from pulimootil silk house he become a priest. Their influence with our bishop they recommended him to give him a chance to come to USA. I know several young priest in our dioces they are very kind and cooperate with the community with any kind of difficult situation. They are the new generation priest and they can understand the present situation and know how to handle it. I heard some of our older priest they give tough time to our believers. Jose achan spend most of his time in malabar . It was an underdeveloped area socially and culturally. The people over there never question him because they believe talking against priest or express any disagreement with them will go to hell. When he came in USA he stayed with mutholam and he train him not to listen to the people those who oppose him. His plan to make a group of people with muthu's agenda and any cost make churches by splitting the community. Muthu's idea is division in the community instead of one church make two churches. His formula failed in Houston. If we have a god feared priest we will have a good church and our unity and friendship will be here for ever. We loss 1.5 million dollars and Our community go backward for 10 years.
We are going backward 100 years(prior to 1911)
ReplyDelete