Sunday, April 8, 2012

അമേരിക്കയിലെ ഫ്ലോറിഡയില്‍ ക്നാനായ വൈദികന്റെ അതിക്രമം.


ക്നാനായ സമുദായത്തിലെ പരമോന്നത അല്മായ സംഘടനയാണ് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌. തിരുമേനിമാരെയും, വൈദികരെയും പോലെയല്ല, ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ശക്തമായ നേതൃത്വം അതിനുണ്ട്. 1930-കളില്‍, കണ്ടോത്ത് ജോസഫ്‌ സാറിനെയും, ചാഴിക്കാടനെയും പോലുള്ള അല്മായരത്നങ്ങള്‍ സ്ഥാപിച്ച ആ സംഘടനയില്‍, ക്നാനായ സമുദായത്തിലെ ഒട്ടു മിക്ക സമുദായപ്രമുഖരെല്ലാം സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. 

ക്നാനായ സമുദായത്തെ പുരോഹിതവര്‍ഗതിന്റെ ഗൂഡാലോചനയുടെ ഫലമായി കൊണ്ടെത്തിച്ചിരിക്കുന്ന പ്രതിസന്ധിയോടു ഈ സംഘടനയുടെ ഇന്നത്തെ നേതാക്കള്‍ പ്രശംസനീയമായ രീതിയില്‍ പ്രതികരിക്കുന്നതിന്റെ തെളിവാണ്, സമുദായാംഗങ്ങളും, സമുദായ സംഘടനകളും അവര്‍ക്ക് ഐഖ്യദാര്ട്യം പ്രഖ്യാപിച്ചു പ്രമേയങ്ങള്‍ പാസാക്കുന്നത്.

ആരാണ് ക്നായക്കാരന്‍ എന്ന 1700 വര്‍ഷത്തെ നിര്‍വചനം മാറ്റി എഴുതി, സമുദായത്തെ തകര്‍ക്കുവാനായി നീക്കം നടക്കുന്നതിനെതിരെ, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരുന്നു. “പ്രിയ കുടുംബാംഗമേ” എന്ന് അഭിസംഭോധന ചെയ്തുകൊണ്ടുള്ള, കത്തോലിക്കാ കോണ്‍ഗ്രസ്‌ പ്രസിഡന്റിന്റെ ഊഷ്മളമായ പ്രസ്തുത അഭ്യര്‍ത്ഥന ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ്‌ ചെയ്തിരുന്നു. (ഇവിടെ ക്ലിക്ക് ചെയ്യുക).

കമ്പ്യൂട്ടര്‍ സൌകര്യമില്ലാത്ത സമുദായംഗള്‍ക്കും ഈ അഭ്യര്‍ത്ഥന വായിക്കുവാനുള്ള അവകാശമുണ്ടല്ലോ. അത് ലക്ഷ്യമാക്കി, അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ ടാമ്പ പള്ളിയില്‍ ഒരു ക്നാനായ ദമ്പതികള്‍ സ്വന്തം കൈയിലെ കാശ് മുടക്കി, അഭ്യര്‍ത്ഥനയുടെ കോപ്പികള്‍ എടുത്ത് ഇക്കഴിഞ്ഞ ദിവസം പള്ളിയില്‍ വിതരണം ചെയ്തു.

ഇത് കണ്ടു ഹാലിളകിയ മിഷന്‍ ഡയറക്ടര്‍ (ഫാ. ചമ്പക്കര) അതിനെ എതിര്‍ക്കുകയും, വിതരണം ചെയ്തുകൊണ്ടിരുന്ന നോട്ടീസ് ബലാല്‍ക്കാരമായി തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും, വിതരണം നടത്തിയ ദമ്പതികളെ പോലീസിനെ വിളിക്കും, മൂക്കില്‍ കയറ്റും, എന്നൊക്കെ പറഞ്ഞു വിരട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും ഭയപ്പെടാതെ വിതരണം തുടര്‍ന്ന ദമ്പതികളെ ഉപേക്ഷിച്ച്, നോട്ടീസ് വാങ്ങിയവരോടായി അച്ചന്റെ പരാക്രമം.

ഏതായാലും, നോട്ടീസ് വിതരണം തടസ്സമില്ലാതെ തുടര്‍ന്നു.

തിരുമേനി ഒരു മണ്ടത്തരം കാണിച്ചാല്‍, തങ്ങളുടെ കരിയര്‍ പ്രശ്നമായത് കൊണ്ട്, മനസാക്ഷിയെയും, ക്നാനയക്കാരെയും വഞ്ചിച്ചും, പിതാവിനോട് കൂറ് കാണിക്കേണ്ടത് കത്തനാന്മാരുടെ ആവശ്യമാണ്‌.  പക്ഷെ, വിശ്വാസിയുടെ പുറത്തു ആവശ്യത്തിനും അനാവശ്യത്തിനും കയറുമ്പോള്‍ ഇത്രയും ഓര്‍ക്കുക – വിശ്വാസി ഇല്ലെങ്കില്‍, നിങ്ങളില്ല.

(ടാമ്പായില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ സഹായത്തോടെ  തയ്യാറാക്കിയത്)

9 comments:

  1. അന്തപ്പന്‍April 8, 2012 at 8:56 AM

    ധനശേഖരണാര്‍ത്ഥം, മിമിക്രിയുടെയും, അല്പവസ്ത്രധാരിണികളായ സിനിമാനടിമാരുടെയും പരിപാടികളുടെ നോട്ടീസ് വിതരണം ചെയ്യുകയാണെങ്കില്‍, ഇപ്പറഞ്ഞവര്‍ എല്ലാ സഹായവും ചെയ്തു കൊടുക്കും. അവളുമാരെ നല്ലവണ്ണം അടുത്ത് കാണാന്‍ പറ്റിയ സീറ്റ് മുന്‍നിരയില്‍ ഒപ്പിച്ചു കൊടുത്താല്‍ മതി. പക്ഷെ സമുദായ സംഘടനയുടെ പ്രസിഡന്റിന്റെ കത്ത് പള്ളിയില്‍ വിതരണം ചെയ്യാന്‍ പാടില്ല പോലും.

    ഇവന്മാര്‍ ആരാണെന്നാ ഇവന്റെയൊക്കെ വിചാരം? വൃത്തിക്കെട്ടവന്മാര്‍!

    ReplyDelete
  2. ബേബിയും ,ബാബുവും ,ജോയിയും ( എല്ലാം പ്രഫസര്‍മാര്‍ ) അവരുടെ ഏറാന്‍മൂളികളും ഉത്തരം പറയേണ്ട ഒരു ചോദ്യം

    നിങ്ങളുടെ അതെ രീതി തന്നെ മറ്റുരൂപതകളും സ്വീകരിച്ചാല്‍ , ( ക്നാനയത്തില്‍ നിന്നും ബന്ധം കൂടിയാല്‍ ഞങ്ങളില്‍ കൂട്ടില്ല ) ക്നാനയത്തില്‍ പെണ്ണും ചെറക്കനും കിട്ടാതെ മറ്റുള്ളരൂപതയിലുള്ള വരുമായി ( including converted from other religion) കല്യാണം നടത്തിയാല്‍ അവരുടെ കത്തോലിക്കാ ജീവിതത്തിന്‍റെ ഭാവി എവിടെ? മറ്റു സാഹചര്യങ്ങളിലും ഇത് സംഭവിക്കാം , ഉധഹരനത്തിനു അല്‍പ്പം ബുദ്ധി മാന്യമുള്ള ഒരു ക്നാനായ പെണ്‍കുട്ടിയെ പാലായിലെ അല്പം കുറവുകളുള്ള ഒരാള്‍ കെട്ടിയാല്‍ , ഇതേ ന്യായം ഉപയോഗിച്ച് പാലാക്കാര്‍ക്കും പറയാം , ഞങ്ങള്‍ ക്നാനയക്കാരെ കൂട്ടീല്ലെന്നു . അപ്പോള്‍ അവരുടെ ഗതിയെന്ത് ? അതുപോലെ മേല്‍പ്പറഞ്ഞ ക്നാനായ പെണ്‍കുട്ടിക്ക് ഈ വിവാഹം നിലനില്‍ക്കുമ്പോള്‍ തന്നെ ബാലല്‍സംഗത്തിലൂടെയോ , അബദ്ധത്തിലോ , ഒരു ക്നനയക്കരനില്‍നിന്നും ഗര്‍ഭിണിയായാല്‍ ആകുട്ടി ക്നാനയക്കരനാകുമോ ? മേല്‍പ്പറഞ്ഞ യുവതിയുടെ ആദ്യഭര്‍ത്താവ് മരിച്ചശേഷം , ഒരു ലോഹയൂരിയ ക്നാനായ അച്ഛന്‍ തന്നെ കല്യാണം കഴിച്ചാല്‍ , അവളുടെ കളഞ്ഞുപോയ ക്നാനയത്വം തിരിച്ചുകിട്ടുമോ ? ഇനിയും ഒത്തിരി ചോദ്യങ്ങളുണ്ട് . ജോയ് പ്രഫസര്‍ പ്രസംഗിച്ചു , ഇത് കുറെ വര്‍ഷം മുന്‍പായിരുന്നെങ്കില്‍ ,ഞങ്ങള്‍ക്കും മാറി കെട്ടാമായിരുന്നില്ലേ , ( അതില്‍നിന്നും തന്നെ ചമാക്കലയില്‍നിന്നും ബന്ധം കൂടിയതിനെന്തോ കുറവുണ്ടെന്ന് സ്വയം പ്രഖ്യാപിക്കയല്ലേ ? എന്തോ അബദ്ധം പറ്റിയതുപോലെ . എനിക്കോ അബദ്ധംപറ്റി ,ഇനി മറ്റുള്ളവരും രക്ഷപെടണ്ട എന്ന അസൂയ ) .
    ബേബി പ്രൊഫസര്‍ പ്രസംഗിച്ചു , ക്നാനായ സമുധായമുണ്ടായിരുന്നതുകൊണ്ടാണ് എനിക്ക് ,പ്രഫസര്‍ ഉദ്യോഗം കിട്ടിയതും , പ്രിസിപ്പലയതുമെന്നൊക്കെ ( അറിയാതെയാണെങ്കിലും ഒരു സത്യം പറഞ്ഞു - അല്ലാതെ ഒരു ഓപ്പണ്‍ ടെസ്റ്റും ഇന്റെര്‍വ്യൂവും ഉണ്ടെങ്കില്‍ ഇതൊക്കെ സ്വപ്നം കാണാന്‍ പറ്റുമോ?) നിങ്ങളെപോലെ ചുരുക്കം ചിലര്‍ക്ക് ലാഭാമുണ്ടെന്നതോഴിച്ചാല്‍ കോട്ടയം രൂപതകൊണ്ട് മഹാഭൂരിപക്ഷം വരുന്ന സാധാരണ ക്നാനയക്കാരന് എന്ത് പ്രയോജനം ?

    താഴെ വരുന്ന വചനങ്ങളെ കണ്ടില്ലെന്നു നടിക്കയാണ് നിങ്ങള്‍ ( നമ്മള്‍ ) ചെയ്യുന്നത് .

    മത്തായി - 28:19

    ReplyDelete
    Replies
    1. ...please change your name to 'pidippillathavan', since you've only so many irrelevant questions and comments!!!!

      Delete
    2. Pappiladha....MONE... there is no historical basis or documented practice to justfiy your hipothetical situation.....in Pala, but(Knanites) we have both giving it legitamacy. Accepted by Rome... It is obvious there is something about us (Knanayakkar) that people insist on wanting to come back.
      Stop with the crocidle tears.....

      Delete
  3. whats wrong with Pippilathan???? He says the fact! well done!

    If other dioces decides not to accept anyone from knanaya community the same thunderous bombarding can happen among us!!!!

    that s a good thinking for the future.. I am not against our endogomy, but can anyone make sure we all not mixed up since our our termination from kodungalloor to the settlement in other parts of kerala....

    we might have been mixed, its now centuries!!! time changes so all good thinking should be welcomed and laws has to be changed accordingly!

    best wishes!!!!

    Xavier, Orange, New Southwales, Australia

    ReplyDelete
  4. Sorry My friend, you are wrong. He did distribut may be ten, but its a warring for every one. If Any one try to do that, we are not going let that happened in our church in Tampa.

    ReplyDelete
  5. i was right there when this happend . who ever wrote this has exaggerated it beyond imagination. the fact is that none of this happend. i am a regular visitor to your blog but dont spread lies like this . now with this news i seriously doubt the authenticiy of the news

    ReplyDelete
  6. Fr. Champakkara is known for his notorious activities in the past. Please do check his history. he is a wolf in sheep's clothing. I am writing this from my personal experience and my fellow parish memebers where he was vicar. People realized it lately.

    ReplyDelete