ക്നാനായ സമുദായത്തിലെ പരമോന്നത അല്മായ സംഘടനയാണ് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്. തിരുമേനിമാരെയും, വൈദികരെയും പോലെയല്ല, ജനാധിപത്യരീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട ഒരു ശക്തമായ നേതൃത്വം അതിനുണ്ട്. 1930-കളില്‍, കണ്ടോത്ത് ജോസഫ് സാറിനെയും, ചാഴിക്കാടനെയും പോലുള്ള അല്മായരത്നങ്ങള്‍ സ്ഥാപിച്ച ആ സംഘടനയില്‍, ക്നാനായ സമുദായത്തിലെ ഒട്ടു മിക്ക സമുദായപ്രമുഖരെല്ലാം സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
ക്നാനായ സമുദായത്തെ പുരോഹിതവര്‍ഗതിന്റെ ഗൂഡാലോചനയുടെ ഫലമായി കൊണ്ടെത്തിച്ചിരിക്കുന്ന പ്രതിസന്ധിയോടു ഈ സംഘടനയുടെ ഇന്നത്തെ നേതാക്കള്‍ പ്രശംസനീയമായ രീതിയില്‍ പ്രതികരിക്കുന്നതിന്റെ തെളിവാണ്, സമുദായാംഗങ്ങളും, സമുദായ സംഘടനകളും അവര്‍ക്ക് ഐഖ്യദാര്ട്യം പ്രഖ്യാപിച്ചു പ്രമേയങ്ങള്‍ പാസാക്കുന്നത്.
ആരാണ് ക്നായക്കാരന്‍ എന്ന 1700 വര്‍ഷത്തെ നിര്‍വചനം മാറ്റി എഴുതി, സമുദായത്തെ തകര്‍ക്കുവാനായി നീക്കം നടക്കുന്നതിനെതിരെ, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഒരു അഭ്യര്‍ത്ഥന പുറപ്പെടുവിച്ചിരുന്നു. “പ്രിയ കുടുംബാംഗമേ” എന്ന് അഭിസംഭോധന ചെയ്തുകൊണ്ടുള്ള, കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റിന്റെ ഊഷ്മളമായ പ്രസ്തുത അഭ്യര്‍ത്ഥന ക്നാനായ വിശേഷങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. (ഇവിടെ ക്ലിക്ക് ചെയ്യുക).
കമ്പ്യൂട്ടര്‍ സൌകര്യമില്ലാത്ത സമുദായംഗള്‍ക്കും ഈ അഭ്യര്‍ത്ഥന വായിക്കുവാനുള്ള അവകാശമുണ്ടല്ലോ. അത് ലക്ഷ്യമാക്കി, അമേരിക്കയിലെ ഫ്ലോറിഡ സംസ്ഥാനത്തെ ടാമ്പ പള്ളിയില്‍ ഒരു ക്നാനായ ദമ്പതികള്‍ സ്വന്തം കൈയിലെ കാശ് മുടക്കി, അഭ്യര്‍ത്ഥനയുടെ കോപ്പികള്‍ എടുത്ത് ഇക്കഴിഞ്ഞ ദിവസം പള്ളിയില്‍ വിതരണം ചെയ്തു.
ഇത് കണ്ടു ഹാലിളകിയ മിഷന്‍ ഡയറക്ടര്‍ (ഫാ. ചമ്പക്കര) അതിനെ എതിര്‍ക്കുകയും, വിതരണം ചെയ്തുകൊണ്ടിരുന്ന നോട്ടീസ് ബലാല്‍ക്കാരമായി തട്ടിപ്പറിക്കാന്‍ ശ്രമിക്കുകയും, വിതരണം നടത്തിയ ദമ്പതികളെ പോലീസിനെ വിളിക്കും, മൂക്കില്‍ കയറ്റും, എന്നൊക്കെ പറഞ്ഞു വിരട്ടാന്‍ ശ്രമിക്കുകയും ചെയ്തു. ഇതുകൊണ്ടൊന്നും ഭയപ്പെടാതെ വിതരണം തുടര്‍ന്ന ദമ്പതികളെ ഉപേക്ഷിച്ച്, നോട്ടീസ് വാങ്ങിയവരോടായി അച്ചന്റെ പരാക്രമം.
ഏതായാലും, നോട്ടീസ് വിതരണം തടസ്സമില്ലാതെ തുടര്‍ന്നു.
തിരുമേനി ഒരു മണ്ടത്തരം കാണിച്ചാല്‍, തങ്ങളുടെ കരിയര്‍ പ്രശ്നമായത് കൊണ്ട്, മനസാക്ഷിയെയും, ക്നാനയക്കാരെയും വഞ്ചിച്ചും, പിതാവിനോട് കൂറ് കാണിക്കേണ്ടത് കത്തനാന്മാരുടെ ആവശ്യമാണ്. പക്ഷെ, വിശ്വാസിയുടെ പുറത്തു ആവശ്യത്തിനും അനാവശ്യത്തിനും കയറുമ്പോള്‍ ഇത്രയും ഓര്‍ക്കുക – വിശ്വാസി ഇല്ലെങ്കില്‍, നിങ്ങളില്ല.
(ടാമ്പായില്‍ നിന്ന് ലഭിച്ച റിപ്പോര്‍ട്ടുകളുടെ സഹായത്തോടെ തയ്യാറാക്കിയത്)
No comments:
Post a Comment