Sunday, January 22, 2012

സ്ഥാനാര്‍ഥികളോട്

പത്തുവര്ഷങ്ങള്‍ മുന്പ്ന സ്ഥാപിതമായത് മുതല്‍, ബ്രിട്ടനിലെ ക്നാനയമാക്കള്‍ ഒരു നല്ല UKKCA നേതൃത്വത്തിനായി കാത്തിരിക്കുകയാണ്. ഇതുവരെ ഉണ്ടായിരുന്നവരുടെ പ്രവര്ത്തുനങ്ങളെ രണ്ടേ രണ്ടു വാക്കുകളില്‍ സംഗ്രഹിക്കാം.


കണ്വെന്ഷ്ന്‍ സംഘടിപ്പിക്കുക
സന്ദര്ശനത്തിനും പിരിവിനും എത്തുന്ന സഭാനേതൃത്വത്തിനു വേണ്ട സൌകര്യങ്ങള്‍ ചെയ്തു കൊടുക്കുക.


അവരുടെ പ്രവര്ത്തനമേഖല ഇതിനപ്പുരതെയ്ക്ക് പോയതായി പലരും വിശ്വസിക്കുന്നില്ല. പലര്ക്കും പല അവകാശവാദങ്ങളും ഉണ്ടാവും എന്ന് സമ്മതിക്കുന്നു.


അടുത്ത രണ്ടു വര്ഷങ്ങളില്‍ സംഘടനയുടെ ചുക്കാന്‍ പിടിക്കാന്‍ തയ്യാരെടുക്കുന്നവരിലാണ് ഏവരുടെയും പ്രതീക്ഷ. ഇത് വരെയുള്ള സംഭവങ്ങള്‍ വിലയിരുത്തിയാല്‍ അവരില്‍ നിന്നും എന്തെങ്കിലും പ്രതീക്ഷിക്കുന്നത് തെറ്റാണെന്ന് വേണം അനുമാനിക്കാന്‍.


ഒരു സ്ഥാനാര്ഥി്പോലും താന്‍ എന്ത് ചെയ്യാനാണ് ഉദ്ദേശിക്കുന്നത് എന്ന് പറഞ്ഞിട്ടുള്ളതായി അറിയാന്‍ കഴിഞ്ഞിട്ടില്ല. Election Manifesto എന്നൊരു സാധനത്തെ കുറിച്ച് ഇവാരാരും കേട്ടിട്ടുള്ളതായി തോന്നുന്നില്ല. British Kna-യില്‍ ഇപ്പറഞ്ഞ Manifesto പ്രസധീകരിച്ചാല്‍, തിരുമേനിമാരുടെ തിരുമുഖം വാടുമോ എന്ന ഭയം മനസ്സിലാക്കാം. എന്ത് കൊണ്ട് നമ്മുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പ്രസധീകരിച്ചുകൂടാ? അതിനുള്ള സൗകര്യം UKKCA Website ചെയ്തു കൊടുക്കുന്നില്ലെന്കില്‍, ഈ സ്ഥാനാര്ഥികള്ക്ക് ഒരു ബ്ലോഗ്‌ സ്വന്തമായി ഉണ്ടാക്കി അതിലൂടെ സമുദായങ്ങങ്ങളും ആയി ആശയവിനിമയം നടത്തിക്കൂടെ? സ്വന്തമായോ, പരസഹായതോടെയോ ഒരു ബ്ലോഗു പോലും തുടങ്ങാന്‍ അറിയാത്ത നിങ്ങളില്‍ നിന്നും ഞങ്ങള്‍ എന്താണ് പ്രതീക്ഷിക്കേണ്ടത്? UKKCA Website അടുത്ത രണ്ടു വര്ഷൗവും “എലിപത്തായം” ആയിതന്നെ തുടരുമെന്നും, ഇതിനു മുന്പ്‍ കടന്നു പോയവരെക്കാള്‍ ഒട്ടും മെച്ചമല്ല ഈ സ്ഥാനാര്ത്ഥിരകള്‍ എന്നും അല്ലേ വിശ്വസിക്കേണ്ടത്?


മുന്പൊരു പോസ്റ്റില്‍ ചോദിച്ചിരുന്ന ചില ചോദ്യങ്ങള്‍ ഇവിടെ ആവര്ത്തിക്കട്ടെ. ഉത്തരമുണ്ടെങ്കില്‍ പറയുക, ഇല്ലെങ്കില്‍ കേട്ടില്ല എന്ന് നടിക്കുക.


(1) സംഘടനാ പ്രവര്ത്തനങ്ങള്ക്കായി വേണ്ടത്ര സമയം കണ്ടെത്താന്‍ നിങ്ങള്ക്കാ്വുമോ?


(2) അടുത്ത രണ്ടു വര്ഷരക്കാലം വിവിധമാധ്യമങ്ങളില്‍ നിന്നും നാഷണല്‍ കൗണ്സി്ലില്‍ നിന്നും, സമുദായാംഗങ്ങളില്‍ നിന്നും ഉണ്ടായേക്കാവുന്ന വിമര്ശ്നത്തെ നേരിടാന്‍ നിങ്ങള്ക്കാവുമോ?


(3) ഇത്രയും ഭാരിച്ച ചുമതലകള്‍ ഏറ്റെടുക്കുവാന്‍, എന്താണ് നിങ്ങള്ക്കുള്ള യോഗ്യത?


(4) വാര്ഷിക കണ്വലന്ഷന്റെ തീയതിയും സ്ഥലവും പ്രഖ്യാപിച്ചു കഴിഞ്ഞാല്‍ ആ ദിവസം യു.കെ.യിലെ ക്‌നാനായമക്കളില്‍ നല്ലൊരു ശതമാനം അവിടെ എത്തിക്കൊള്ളും. അതിനായി ഭാരവാഹികള്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങളില്‍ മിക്കവയും അവരുടെ ആത്മസംതൃപ്തിയ്ക്കുവേണ്ടി നടത്തുന്നതാണ്. സമുദായാംഗങ്ങള്‍ കണ്വസന്ഷനു വരുന്നതിന്റെ യഥാര്ത്ഥവ കാരണം ബന്ധുമിത്രാദികളെയെല്ലാം കാണാമെന്നതാണ്.


ഈ കണ്വനന്ഷന്‍ സംഘടിപ്പിക്കുന്നതിനപ്പുറം സമുദായാംഗങ്ങള്ക്കുാവേണ്ടി എന്തെങ്കിലും ക്ഷേമപ്രവര്ത്തനങ്ങള്‍ കാഴ്ചവയ്ക്കാന്‍ നിങ്ങള്‍ തയ്യാറാണോ?


(5) യു.കെ.കെ.സി.എ. യുടെ ഭരണഘടനയില്‍ ഒരിടത്തും സംഘടനയുടെ ലക്ഷ്യം പണപ്പിരിവിനായെത്തുന്ന പുരോഹിതവര്ഗ്ഗത്തിന് വേണ്ട ഒത്താശകള്‍ ചെയ്യുക എന്നതാണെന്ന് പറഞ്ഞിട്ടില്ല. മുന്കാലങ്ങളിലുണ്ടായ പിരിവുകളുടെ വെളിച്ചത്തില്‍ അത്തരത്തിലുള്ള ആക്രമണങ്ങള്‍ ഇനിയും ഉണ്ടാകുമെന്നത് തീര്ച്ചയാണ്. അങ്ങനെ വീണ്ടും സംഭവിക്കുമ്പോള്‍ “ഇത് ഞങ്ങളുടെ ചുമതലയല്ല” എന്നു പറയാനുള്ള തന്റേടം നിങ്ങള്ക്കുാണ്ടാകുമോ?


(6) എന്തൊക്കെയാണ് നിങ്ങള്‍ കാഴ്ചവയ്ക്കാനുദ്ദേശിക്കുന്ന ക്ഷേമപ്രവര്ത്ത്നങ്ങള്‍?


Administrator,
British Kna Group Blog

Picture Gallery: Joyppan's Wedding Anniversary Celebrations



Saturday, January 21, 2012

Manchester Election-ലെ ക്രമക്കെടുകള്‍

സ്ഥാനമൊഴിയുന്ന President-ഉം UKKCA -ലെ  മറ്റെല്ലാ ക്നാനായ സഹോദരങ്ങളും അറിയുവാന്

ഞാന് MKCA യിലെ ഒരു സാധാരണ മെമ്പര് ആണ്. കഴിഞ്ഞ ഓണത്തിന് MKCA യുടെ തെരഞ്ഞെടുപ്പു നടന്ന വിവരം നിങ്ങള്ക്കെല്ലാം അറിവുള്ളതാണല്ലോ. ആ തെരഞ്ഞെടുപ്പിന് മുന്പായി VOTERS ലിസ്റ്റ് തെറ്റാണന്നും അതുകൊണ്ട് തെരഞ്ഞെടുപ്പു നിറുത്തി വയ്ക്കണം എന്ന് ഞാന് രേഖാമൂലം UKKCA പ്രസിഡന്റ്നും കമ്മറ്റിക്കാരെയും വിവരം അറിയിച്ചു. അതിന്മേല് യാതൊരു നടപടിയും എടുത്തില്ല. ഞാന് കൊടുത്ത എഴുത്തിലെ പ്രധാനപ്പെട്ട ഭാഗം ചുവടെ ചേര്ക്കുന്നു.

Dear Instin, National Executive members and advisory members,

I hope you are aware of the Manchester Unit election to be held on 24/09/2011. As per the latest information Manchester unit is planning to elect 4 National executive members. As per the Bye law of UKKCA one National executive member is elected from a unit if the number of family is less 50. or in other words 1:50 or less than 50. As per the present strength of Manchester unit, it has the right to elect only 3 members as the number of families in this unit is less than 150. The present Manchester unit committee created an impression that it has more than 150 families (Manoj and his brother in law Reji are in Australia, San Alex is in US right now.This is only an example) and cheated the National council by including the names of families who have left this area or have joined other nearby units. Therefore, the National council should immediately stop the election procedure and make a thorough study of the voters list. If Manchester unit can elect 4, Liverpool can elect 3, Birmingham can also elect 3, Newcastle can elect 2 and other units can elect as many as they want by including the names of people in their area or even those who have migrated to Australia and US.

Law is binding to all and if Manchester is allowed to act as they like you should also allow other units as they wish and therefore this should not be encouraged and this practice should be stopped at the beginning itself. Mulayile Nullanam. Manchester unit is not an exception or did they receive any special privileges or AVAKASHANGAL from Cheraman Perumal.

ഡിസംബര് മാസത്തില് MKCA സമര്പിച്ച ലിസ്റ്റ് പ്രകാരം നാല് നാഷണല് കൌണ്സില്മാര്ക്ക് പകരം മൂന്നു പേരെ മാത്രമേ തെരഞ്ഞെടുക്കാവൂ എന്ന്  UKKCA വിവരം അറിയിച്ചു. അപ്പോള് എന്റെ പരാതി സത്യമായിരുന്നു എന്ന് തെളിഞ്ഞു  - മൂന്നു മാസത്തിനു ശേഷം.

എങ്കില് നടന്ന തെരഞ്ഞെടുപ്പു അസാധു ആയി കണക്കാക്കെണ്ടതല്ലേ? കാരണം മൂന്ന്  പേരുടെ സ്ഥാനത്ത് നാല് പേര്ക്ക് വോട്ട് ചെയ്യ്യുമ്പോള് കിട്ടുന്ന വോട്ടുകളുടെ PATTERN  നും അന്ന് നടന്ന വോടിംഗ് PATTERN-ഉം തമ്മില്‍ വത്യാസം ഉണ്ട്. ഒരു പക്ഷെ  തോറ്റവര് ജയിക്കെണ്ടവരും ജയിക്കെണ്ടാവര് തോല്ക്കെണ്ടാവരും ആയിരുന്നിരിക്കാം. 

അതിനാല് MANCHESTER വീണ്ടും  വോട്ട് നടക്കേണ്ടതും ഇപ്പോള് ജയിച്ചവര് വീണ്ടും ജനവിധി തേടെണ്ടാവരും ആണ്. അവരെ UKKCA ELECTION-ല്‍ നിന്നും മാറ്റെണ്ടതും സ്ഥാനാര്ഥി ആയി മത്സരിക്കുവാന് അനുവദിക്കുകയും അരുത്.  ഇതിനു ഉത്തരം പറയേണ്ടത് UKKCA നേതൃത്വം ആണ്. തെരഞ്ഞെടുപ്പില് കൃത്രിമം നടന്നാല് വീണ്ടും തെരഞ്ഞെടുപ്പു നടക്കേണ്ടതാണ്. അതാണ് ജനാധിപത്യം.  അല്ലാതെ കൈയൂക്കുള്ളവന് കാര്യക്കാരന് ആകുന്നതു നീതി അല്ല. ധര്മത്തിന് ചേര്ന്നതും അല്ല.

ക്നാനായമക്കള് ഇതില് പ്രതിഷേധിക്കണം. പരാതി കിട്ടിയില്ല ഞങ്ങള് അറിഞ്ഞില്ല എന്ന ഒഴിവു കഴിവുകള് പറഞ്ഞു രക്ഷപെടുവാന് UKKCA നേത്രുതത്തിനു കഴിയില്ല. നീതി എല്ലാ യുണിറ്റ്കള്ക്കും ഒരുപോലെ ആയിരിക്കണം. വലിയേട്ടന് മനോഭാവം പാടില്ല.

പൊതുയോഗം അറിയാതെ പ്രസിഡന്റ് ആയ വ്യക്തിക്ക് വോട്ടെടുപ്പില് പങ്കെടുക്കാന് എന്ത് അവകാശം?  പ്രസിഡന്റ് എന്ന് പറയുന്ന വ്യക്തി എഴുതി അയച്ച കത്ത് തന്നെ അത് സാക്ഷ്യപ്പെടുത്തിയിരിക്കുന്നു.

ഈ കാരണങ്ങളാല് MANCHESTER UNIT നെ തെരഞ്ഞെടുപ്പില് പങ്കെടുപ്പിക്കുകയോ മത്സരിപ്പിക്കുകയോ ചൈയ്യരുത്. ഭാവിയില് ഇതു ഒരു ചീത്ത കീഴ്വഴക്കം ഉണ്ടാക്കിയേക്കാം. മാത്രവും അല്ല ELECTION കഴിഞ്ഞു നിയമ നടപടികള്ക്ക് സാധ്യത ഉണ്ടാകും. അതും നേരിടുവാന് നേത്രുത്വനിര തയ്യാറായി കൊള്ളുക.

മുകളില്‍ നിന്നുണ്ടാകുന്ന സമ്മര്ധങ്ങള്‍ ഞങ്ങള്‍ മനസ്സിലാക്കുന്നു.  പക്ഷെ സമ്മര്ദ്ദങ്ങളെ അതിജീവിക്കാന്‍ കഴിയാത്ത നട്ടെല്ലില്ലാ ജീവികളെഅവര്ക്ക്  പറ്റിയ കേന്ദ്രങ്ങളില്‍ എവിടെയെങ്കിലും പുനരധിവസിപ്പിക്കുകയാണ് വേണ്ടത്.

തെരഞ്ഞെടുപ്പില്‍ വോട്ടവകാശമുള്ളവരും മത്സരാര്ധികളും മൌനം പാലിക്കുന്നതെന്തുകൊന്ടെന്നു മനസ്സിലാക്കുന്നില്ല.  ഇതെല്ലാം ഒരമ്മ പെറ്റ മക്കള്‍ തന്നയോ?

പ്രിയ ക്നാനായ സഹോദരങ്ങളെ പ്രതികരിക്കുക. പ്രതിഷേധിക്കുക.

സ്നേഹപൂര്വ്വം

ചാക്കോ ലൂക്ക്‌ 

Thursday, January 19, 2012

ജിഷുവിനു (President, MKCA) ഒരു തുറന്ന കത്ത്


പ്രിയ ജിഷുപ്രസിഡന്റ്‌ അറിയുവാന്‍

ജിഷു അയച്ച കത്ത് കിട്ടി (Please see note below).  ഇന്ത്യന്‍ പ്രസിഡന്റ്‌ അല്ലങ്കില്‍ പ്രധാനമന്ത്രി ഒരിക്കലും സ്വന്തം പ്രസംഗം എഴുതാത്തതുപോലെ ഇതും അങ്ങയുടെ സെക്രട്ടറി എഴുതിയാതാണെന്നു നിസംശയം പറയാം. സാരമില്ല; എങ്കിലും മറുപടി പറയാതെയും പറ്റില്ലല്ലോ. 

വളരെ മനോഹരമായി ചിട്ടപെടുത്തി വായനക്കാരന് - പ്രത്യേകിച്ച് സ്ത്രീകള്‍ക്ക് - അലിവു തോന്നിക്കുന്ന തരത്തില്‍ എഴുത്ത് എഴുതിയതു ആരാണെങ്കിലും അദ്ദേഹത്തെ അഭിനന്ദിക്കുന്നു. ഇതു പാഷാണം കഴിക്കാത്ത കുട്ടികള്‍ക്ക് മധുരത്തില്‍ പൊതിഞ്ഞു നല്‍കി കൊല്ലുന്നതു പോലെയാണ്.

എഴുത്തിന്റെ തുടക്കത്തില്‍ തന്നെ അഭിമാനക്ഷതംസംഭവിച്ചു എന്ന് സമ്മതിക്കുന്നു. പക്ഷെ പത്രത്തില്‍ വന്നതും ബ്ലോഗ്‌ലെ ന്യൂസ്‌മാണ് പ്രശ്നമായി കാണിക്കുന്നത്.  പത്രക്കാര്‍ അവരുടെ ജോലി ചെയ്യട്ടെ. സഹോദരാ, തീ ഉള്ളിടത്തല്ലേ പുക കാണുകയുള്ളൂ. നമ്മള്‍ നോക്കേണ്ടത് തീ എവിടെ നിന്ന് വന്നു; ഒപ്പം അത് കെടുത്തുക.  അതല്ലേ ബുദ്ധിയുള്ളവര്‍ ചെയ്യ്യുന്നത്. പക്ഷെ   MKCA യില്‍ നടന്നതോ?  തീയുടെ മുകളില്‍ ഓയില്‍ ഒഴിച്ച് കൈകൊട്ടി ചിരിക്കുന്നു.

വോട്ടെടുപ്പ്  നടന്നു കഴിഞ്ഞു  പ്രായപൂര്‍ത്തി ആയവര്‍ക്ക് വോട്ട് കൊടുത്തതിനെ ആരും ചോദ്യം ചെയ്തില്ലല്ലോഇവിടെ എക്സിക്യൂട്ടീവ് കമ്മറ്റിയുടെ തീരുമാനം പൊതുയോഗം മാറ്റി. പ്രസിഡന്റ്‌ തങ്കച്ചനെ മാറ്റാന്‍ മറ്റൊരു വകുപ്പ് പറയുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റിയാണ് ഫൈനല്‍ അതോറിട്ടി എന്ന്. വിഗാന്‍ യുണിറ്റ് കാര്യം വരുമ്പോള്‍ UKKCA എക്സിക്യൂട്ടീവ് കമ്മിറ്റി അനുമതി കൊടുത്തു. അതിനെ എതിര്‍ക്കുന്നു. അപ്പോള്‍ MKCA യില്‍ എക്സിക്യൂട്ടീവ്നു അധികാരം ഉണ്ട്. UKKCA യില്‍ എക്സിക്യൂട്ടീവ് വെറും നോക്കുകുത്തികള്‍ - ഇതാണോ അങ്ങയുടെ പ്രമാണംചില നാട്ടു പ്രമാണിമാര്‍ക്ക് വീട്ടില്‍ ചെല്ലുമ്പോള്‍ വീട്ടുകാരി പറയുന്നതാണ് പ്രമാണം. ഇന്ന് പുറത്തു തണുപ്പാണെങ്കിലും വീട്ടില്‍ കയറണ്ട എന്ന് പറഞ്ഞാല്‍ അതാണ് പ്രമാണം. ഇതുപോലെ MKCA യുടെ താളത്തിന് UKKCA തുള്ളണമോ?  അപ്പോള്‍ ആരാണ് അധികാരി. ആര്‍ക്കാണ്, അധികാരം?

ഒരു തെരഞ്ഞെടുപ്പിന് ശേഷം തിരുമറി കണ്ടാല്‍ അപ്പീല്‍ കൊടുക്കാം. അത് അറിയില്ലേ?  അതാണ് ഇവിടെയും നടന്നത്. അത് എങ്ങനെ ക്നാനായ ഐക്യത്തെ തകര്‍ക്കുംസത്യം ഉണ്ടങ്കില്‍ കണ്ടുപിടിക്കട്ടെ ഇല്ലെങ്കില്‍ വേണ്ട.  ഏതായാലും നാലുപേരെ തെരഞ്ഞെടുക്കാനുള്ള തീരുമാനം മാറ്റണമല്ലോ.  അപ്പോള്‍ ലിസ്റ്റില്‍ തിരിമറി നടന്നില്ലേഅതാണോ ക്നാനായ തനിമഇതാണോ വിശ്വാസംമറ്റു യുണിറ്റ്കാരെ കബളിപ്പിക്കുവാന്‍ നോക്കിയില്ലേഇതാണോ കഴിഞ്ഞ കാലങ്ങളില്‍ നമ്മള്‍ നേടിയെടുത്ത നേട്ടങ്ങള്‍?

വനിതാ പ്രധിനിതികളെ നിങ്ങള്‍ മാറ്റുമോഅതോ മാതൃകയായി മാത്യു കുര്യന്‍ മാറുമോവനിതകള്‍ക്ക് വേണ്ടി വാദിക്കുമ്പോള്‍ എന്തുകൊണ്ട് അവരെ UKKCA യുടെ തെരഞ്ഞെടുപ്പില്‍ ഇറക്കാതെ മാത്യു കുര്യന്‍ കളത്തില്‍ ഇറങ്ങി?

മാത്യു കുര്യന്‍ മാത്രമേ UKKCA യെ രക്ഷിക്കയുള്ലോ? അപ്പോള്‍ എവിടെ  പോയി വനിതാപ്രേമംഇതു തന്നെയാണ് ഞങ്ങള്‍ പറഞ്ഞത് - അദ്ദേഹം ആട്ടിന്‍തോലിട്ട ചെന്നായ് ആണന്ന്. ജിഷുവിനെ പോലെയുള്ളവരെ മുന്‍പില്‍ നിറുത്തി സ്വന്തം കാര്യം കാണും.  മാനഹാനി മുന്‍പില്‍ നില്‍ക്കുന്നവര്‍ക്കും സ്ഥാനമാനം തനിക്കും. വനിതകളെ മുന്‍പില്‍ നിറുത്തി താന്‍ വോട്ട് നേടി. ഇപ്പോള്‍ അവര്‍ക്ക് സ്ഥാനമില്ല.

ഒരാള്‍ രാജി വെക്കണോ വേണ്ടയോ എന്നത് ആ വ്യക്തിയുടെ  ഇഷ്ടമാണ്. പ്രസിഡന്റ്‌ രാജി വച്ചാല്‍ വൈസ്പ്രസിഡന്റ്‌ ചാര്‍ജ് എടുക്കും. ആ വിവരം മെംബേര്‍സ്നെ അറിയിക്കും. അടുത്ത് നടക്കുന്ന പൊതുയോഗത്തില്‍ പുതിയ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പു കാര്യം മെംബേര്‍സ്നെ അറിയിക്കും. അങ്ങനെ ആണ് പുതിയ പ്രസിഡന്റ്‌ വരുന്നത്.  അല്ലാതെ കൃസ്തുമസ് പരിപാടിക്ക് വന്നവരോട് പ്രസിഡന്റ്‌ ആകുന്നോ പ്രസിഡന്റ്‌ ആകുന്നോ?” എന്ന് ചോദിച്ചല്ല ഒരാള്‍ പ്രസിഡന്റ്‌ ആകുന്നതും ആക്കുന്നതും. ഇതൊന്നും അറിയാത്തവര്‍ ഉപദേശിമാരായാല്‍ ഇതല്ല ഇതിനപ്പുറവും നടക്കും.

അത്താഴപട്ടിണിക്കരുണ്ടോ അത്താഴപട്ടിണിക്കരുണ്ടോ എന്ന് ചോദിച്ചു ആരും ഇല്ല എന്ന് ഉറപ്പു വരുത്തി പടി അടക്കാന്‍ നേരം  ഉണ്ടേഎന്ന് പറഞ്ഞു അകലെ ഇരുട്ടിലെ ഏതോ മൂലയില്‍ നിന്നും എഴുനേറ്റുവന്നവനെ പോലെ അങ്ങ് പ്രസിഡന്റ്‌ ആയി എന്ന് ഞങ്ങളെ അറിയച്ചതിനു നന്ദി.  അങ്ങയുടെ സ്വപ്നം പൂവണിഞ്ഞു. പക്ഷെ  ഇല്ലത്തെ കാര്യം കഷ്ടത്തിലാണെന്നു ഓര്‍മ വേണം. കെട്ടുറപ്പിന് വേണ്ടി ആണ് അങ്ങ് ഇതു ഏറ്റത്, പക്ഷെ അടിത്തറ തന്നെ ഇളകി ആണ് ഇരിക്കുന്നത്.  അതല്ലേ പലരും ഈ പണി വേണ്ട എന്ന് പറഞ്ഞു തലയില്‍ തന്നത്.  പത്രങ്ങള്‍ വഴി വാര്‍ത്ത‍ വരുന്നത് പുതുമ അല്ലങ്കിലും ഇല്ലത്തെ പുതിയ വേളിക്കാരന്റെ ഫോട്ടോ ഞങ്ങള്‍ പത്രം വഴിയാണ്കണ്ടത്  - മറക്കല്ലേ

സജിയച്ചന്‍ എഴുതി അറിയിച്ച കത്തും പത്രക്കാര്‍ക്ക് കിട്ടി. അതെങ്ങനെ?. അതിലൂടെ നമ്മുടെ സമുദായം നേട്ടം ഉണ്ടാക്കിയോ?

പഴയ പേരുകേട്ട ഈ തറവാടിനു എന്ത് പറ്റി എന്ന് പ്രശ്നം വച്ച് നോക്കണോ? എല്ലാ മന്ത്രവും തന്ത്രവും അറിയാവുന്ന ആള്‍ ഇപ്പോള്‍ മേല്‍ശാന്തി തെരഞ്ഞെടുപ്പില്‍ കുറി ഇട്ടിരിക്കുക അല്ലെ? പോരെ പൂരം.

സഹോദരാ, അങ്ങ് റെജിചേട്ടന്റെ പേര് പറഞ്ഞു. അദേഹത്തെ ഈ കാര്യം വല്ലതും അറിയിച്ചോ?  ഒന്നും ഇല്ലങ്കിലും പഴയ ആള്‍ അല്ലായിരുന്നോ? ഇല്ലെങ്കില്‍ വേറെ ഒരു മദ്യസ്തനെ വച്ച് ഇരു ഭാഗത്തിനും പറയുവാന്‍ ഉള്ളത് കേട്ട് പ്രശ്നം തീര്‍ക്കുവാന്‍ പാടില്ലായിരുന്നോ?

അവസാനമായി ഒരു ചോദ്യം: വിഗാന്‍ യുണിറ്റ് തകര്‍ക്കാന്‍ മാത്യു കുര്യന്‍ നടത്തിയ നാടകങ്ങള്‍ എല്ലാവര്ക്കും അറിയാവുന്ന കാര്യമല്ലേ പിന്നെ എന്തുകൊണ്ട് അതുകൂടി എഴുതി ഞങ്ങളെ അറിയിച്ചില്ല. ചിലത് മൂടി വക്കുന്നതും ചിലരെ സംരക്ഷിക്കുന്നതും കെട്ടുറപ്പ് ഉണ്ടാക്കുമോ അതോ ഉള്ള കെട്ടുറപ്പ് കൂടെ പോകുമോ?

വിഗാന്‍ യുണിറ്റ് ഉണ്ടാക്കിയിരുന്നെങ്കില്‍ ഇപ്പോള്‍ മൂന്നു മുറി ആകുമായിരുന്നോമൂത്തവര്‍ ചൊല്ലും മുതു നെല്ലിക്ക .............

Posted on behalf of a well wisher. 

Administrator’s Note:

Any member of Knanaya Community in U.K. can become a Contributor and post whatever he wants (subject to certain minimum criteria) in British Kna.  We welcome people who do not agree with what is said here to become contributors and write their views and opinion.  Instead of doing that, unfortunately, some of our people are trying to brand this as a blog against the interests of the community.  Such people have their hidden agenda: they don’t want any open discussion.  They want to do things in their dictatorial style.

The letter from the present President of MKCA, referred to above was sent to each member of the Unit by post.  Since the executives thought was is below their dignity to post it here (so that the entire community members could see the content, especially in view of the impending UKKCA Election ) we feel it need not be posted here.

Therefore, the content of the letter under reference is left to the imagination of the visitors of this blog.  Alternatively, they could try requesting the MKCA President for a copy.

Monday, January 16, 2012

വിമര്‍ശനങ്ങളും സമുദായ വിരുദ്ധരും

നൂറു കൊല്ലം മുമ്പ്‌ ക്നാനായക്കാര്‍ക്ക്‌ മാത്രമായി പ്രത്യേക വികാരിയാത്ത്‌ അനുവദിക്കുമ്പോള്‍ അതിന്റെ ഗുണഭോക്താക്കളായിരുന്ന ക്നാനായകത്തോലിക്കാവിശ്വാസികള്‍ ഏറെക്കുറെ മുഴുവനായും കേരളത്തിനുള്ളില്‍തന്നെ ഉള്ളവരായിരുന്നു.

ഇന്നിപ്പോള്‍ കാലമേറെ കഴിഞ്ഞപ്പോള്‍ സമുദായമെന്ന നിലയില്‍ ഏറെ സാമ്പത്തികാഭിവൃദ്ധി നേടുകയും ലോകരാഷ്ട്രങ്ങളില്‍ എല്ലാംതന്നെ സജീവ സാന്നിധ്യമാകുകയും ചെയ്തതോട്കൂടി വിമര്‍ശനങ്ങള്‍ക്കും ഉല്‍ഭവം സംബന്ധിച്ച ചോദ്യംചെയ്യലുകള്‍ക്കും വിധേയമാകേണ്ടിയും വരുന്നുഎന്ന ദുര്യോഗവും ഈ സമുദായത്തിന്റെമാത്രം പ്രത്യേകതയാണ്.........



Sunday, January 15, 2012

Future President, Secretary – British Kna Opinion Poll


UKKCA election-ല്‍ യുനിറ്റിലെ President/Secretary മാര്‍, പിന്നെ National Council Members എന്നിവര്‍ക്ക് മാത്രമേ വോട്ടവകാശമുള്ളു. സംഘടനയിലെ സാധാരണ അങ്ങങ്ങള്‍ക്ക് വോട്ടില്ല.

സാങ്കേതികമായി ഇങ്ങനെയാണെങ്കിലും തെരഞ്ഞെടുക്കപ്പെടുന്നവര്‍ ജനങ്ങളെയാണ് represent ചെയ്യുന്നത്.  സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്ത് വന്നിരിക്കുന്നവര്‍ യുണിറ്റ്‌ election-ല്‍ ജയിച്ചവരാണെന്ന കാര്യം വിസ്മരിക്കുന്നില്ല.  ഒരു യുനിറ്റില്‍ അന്ഗീകാരമുള്ളതും, സ്വാധീനമുള്ളതുമായ ഒരാള്‍ക്ക്‌, പക്ഷെ ദേശീയ തലത്തില്‍ ജനപ്രീതിയോ അന്ഗീകാരമോ ഉണ്ടായിരിക്കണമെന്നില്ല.

Unit President/Secretary/N.C. Members എന്നിവര്‍ ജനവികാരം കൂടി കണക്കിലെടുത്ത് വേണം ഭാവി ഭാരവാഹികളെ വോട്ട് കൊടുത്തു ജയിപ്പിക്കുവാന്‍. ഇങ്ങനെ ജനവികാരം കണ്ടെത്താനുള്ള യാതൊരു സംവിധാനവും നിലവില്‍ ഇല്ലാത്തതിനാല്‍ U.K.K.C.A President, Secretary പോസ്ടുകളിലെയ്ക്കു മല്സരിക്കുന്നവരെ കുറിച്ച് ഞങ്ങള്‍ ഒരു അഭിപ്രായ വോട്ടെടുപ്പ് നടത്തുന്നതാണ്.

ജനുവരി 19-ന് മല്സരാര്‍ഥികളുടെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചു കഴിഞ്ഞാല്‍, ബ്രിട്ടീഷ്‌ ക്നായുടെ പോളിംഗ് ആരംഭിക്കും. 
തങ്ങളെക്കുറിച്ച് ഒരു ലഘു വിവരണം (It could include your background, other details like why do you think you are eligible for the post, and what all are your plans for the organization and the community during the next two years) മത്സരിക്കുന്നവര്‍ അയച്ചു തന്നാല്‍ അത് ഈ ബ്ലോഗില്‍ പ്രസധീകരിക്കുന്നതാണ്. 

ഭാവുകങ്ങള്‍ നേര്‍ന്നുകൊണ്ട്,

Administrator
British Kna Group Blog for
യു.കെയിലെ ക്നാനയമക്കള്‍ക്കായി അവരുടെ സ്വന്തം ബ്ലോഗ്‌.

ഈ വേദി നമുക്ക് പ്രയോജനപെടുത്താം

ബ്രിട്ടീഷ്‌ ക്നാ ബ്ലോഗ്‌ വളരെ നന്നായി പോകുന്നു. ഇങ്ങനെ ഒരു വേദി ഉണ്ടാക്കിയത് നന്നായി. അഭിപ്രായം പറയുവാന്‍ ഒരു വേദി ഉണ്ടായപ്പോള്‍ അതില്‍ സംശയം പ്രകടിപ്പിക്കുക സ്വാഭാവികം. എന്തിനെയും സംശയത്തോടെ നോക്കുന്നവര്‍ ഉണ്ട്. കാലം കുറെയൊക്കെ മാറ്റും. ചര്‍ച്ച ചെയ്യപ്പെടെണ്ട വിഷയങ്ങള്‍ ആരും കൊണ്ടുവരുന്നില്ല എന്നത് സത്യമാണ്. പേര് വച്ചാല്‍ മറ്റുള്ളവര്‍ എന്ത് കരുതും എന്ന് കരുതി അഭിപ്രായങ്ങള്‍ മൂടി വക്കുന്നു. ഇങ്ങനെയുള്ളവര്‍ ആണ് യഥാര്‍ത്ഥ സമുദായവിരോധികള്‍. കാരണം സ്നേഹമുണ്ടെങ്കില്‍ ശാസിച്ചു എന്ന് വരാം. തെറ്റിനെ തെറ്റ് എന്ന് പറഞ്ഞേക്കാം. അങ്ങനെ പറയുന്നവരെ വിരുദ്ധര്‍ എന്ന് ചിത്രീകരിക്കാമോ?.

പത്തുവര്‍ഷം ആയ അസോസിയേഷന്‍ ഏറ്റവും ചര്‍ച്ച ചെയ്തു നടപ്പാക്കേണ്ടത് അതിന്റെ ഭരണഘടന തന്നെയാണ്. അതിനു വ്യക്തത ഉണ്ടായിരുന്നെങ്കില്‍ ഇന്നത്തെ പല പ്രശനങള്‍ക്കും ഉത്തരം കാണാമായിരുന്നു. ഉദാഹരണത്തിന് യുണിറ്റ് തമ്മില്‍ ഉള്ള അകലം ഏതു മാപ്പ് പ്രകാരമാണ്, shortest ആണോ fastest ആണോ കണക്കാക്കേണ്ടത്; പരിപാടികള്‍ സാധാരണ നടക്കുന്ന സ്ഥലം മുതല്‍ ആണോ അതോ സിറ്റി സെന്റര്‍ലെ ഏതു പോയിന്റ്‌ മുതല്‍ ആണ് കണക്കാക്കേണ്ടത്?

Election നടത്തുന്നത് ഏതു പ്രകാരമായിരിക്കണം, എത്ര ദിവസം മുന്‍പ് voters ലിസ്റ്റ് പുറത്തു വിടണം. അതിന്റെ കോപ്പി UKKCA ക്ക് കൊടുത്തതിനു ശേഷമേ Election നടത്താവൂ.

ആരായിരിക്കണം presiding ഓഫീസര്‍. അടുത്ത യുണിറ്റ് പ്രസിഡന്റ്‌ അല്ലങ്കില്‍ കേന്ദ്രം നിയോഗിക്കുന്ന ആള്‍. പരാതി ഉണ്ടങ്കില്‍ എന്ത് ചെയയ്യണം. ഒരു അപേക്ഷ സമര്‍പ്പിച്ചാല്‍ എത്ര ദിവസത്തിനകം വിവരം അറിയിക്കണം. അപ്പീല്‍ ഉണ്ടങ്കില്‍ എത്ര ദിവസത്തിനകം സമര്‍പ്പിക്കണം.

വരവ് ചെലവ് കണക്കു എത്ര മാസം കൂടുമ്പോള്‍ ഓഡിറ്റ്‌ ചെയയ്യണം. ഭാരവാഹികള്‍ക്ക് ടി.എ എഴുതി എടുക്കാമോ? പെട്രോള്‍ ചിലവെങ്കിലും നല്‍കണമോ?

എല്ലാവര്ക്കും ജോലിയും വീട്ടുകാര്യവും ഉള്ളതുകൊണ്ട് region തിരിച്ചു കാര്യങ്ങള്‍ നടത്താമോ?

മണ്ണിന്റെമക്കള്‍ വാദം പോലെ പേരുകള്‍ പ്രശ്നം ഉണ്ടാക്കതിരിക്കുവാന്‍ വിശുദ്ധന്‍ അല്ലങ്കില്‍ വിശുദ്ധമാരുടെ പേരുകള്‍ നല്‍കി region തിരിക്കാമോ ?

National കൌണ്‍സില്‍ എണ്ണം കുറച്ചാല്‍ കുറെ കൂടി ക്രിയാല്മക ചര്‍ച്ച നടക്കില്ലേ. ഒരു തിരുനാളിനുള്ള ആള്‍ കൌണ്‍സില്‍ വേണോ? യുണിറ്റ് പ്രസിഡന്റ്‌, National കൌണ്‍സില്‍ മെംബേര്‍സ് മാത്രം പോരെ National കൌണ്സിലില്‍.

ആദ്യാത്മിക ഉപദേഷ്ടാവിന്റെ ചുമതല എന്ത്?. വെറുതെ അവരെ പരിഹാസപാത്രം ആക്കേണ്ട കാര്യമുണ്ടോ?

പത്രങ്ങളിലും മറ്റും വാര്‍ത്തകള്‍ കൊടുക്കുമ്പോള്‍ അനുവര്‍ത്തിക്കേണ്ട നിബദ്ധനകള്‍ എന്ത്?

മേല്പറഞ്ഞ കാര്യങ്ങളും അതുപോലെയുള്ള നല്ല കാര്യങ്ങളും ചര്‍ച്ച ചെയയ്യപ്പെടെണ്ടതും ഭേതഗതികള്‍ വരുത്തേണ്ടത് ഭാവിക്ക് നല്ലതല്ലേ?

അടുത്ത കൌണ്‍സില്‍ എങ്കിലും ബൈലോ ഭേതഗതി വരുത്തി കുറെകൂടി ക്രിയാത്മക പരിപാടികള്‍ നടത്തുക. കണ്‍വെന്‍ഷന്‍ നടത്തി നമ്മള്‍ പിരിഞ്ഞാല്‍ മാത്രം മതിയോ?

UKKCA യുടെ വെബ്സൈറ്റ് അഭിപ്രായങ്ങള്‍ എഴുതുവാനുള്ള വേദികൂടി ആയിരുന്നെങ്കില്‍ നന്നായിരുന്നു. ഒപ്പം അത് UKKCYL കുട്ടികളെ ഏല്പിച്ചാല്‍ പുതിയ രൂപവും ഭാവവും വരില്ലേ?

ഉന്നതവിജയം നേടുന്ന കുട്ടികളുടെയും സമൂഹത്തില്‍ ആരെങ്കിലും നേട്ടം കൈവരിച്ചാല്‍ അവരെക്കുറിച്ചുള്ള വിവരണവും ആശംസകള്‍ അറിയിക്കുവാനുള്ള സൌകര്യവും വെബ്‌സൈറ്റില്‍ ഉള്‍പെടുത്തിയാല്‍ നല്ലതല്ലേ?

എന്റെ ക്നാനായ സഹോദരി സഹോദരന്മാരുടെ അഭിപ്രായങ്ങള്‍ എഴുതുമല്ലോ?

പരസ്പരം ചെളി വാരിയെറിയുന്നത് നിര്‍ത്തി, നമുക്ക് പ്രയോജനപ്രധമായ്‌ വല്ലതും ചര്‍ച്ച ചെയ്യാം.

ജസ്റ്റിന്‍ ആകശാല

UKKCA Election (Post 2): News from British Pathram

കുട്ടികളെ ഗ്രാമര്‍ സ്കൂളില്‍ ചേര്ക്കാന്‍ അറിയേണ്ട കാര്യങ്ങള്‍ എന്തെല്ലാം?

എന്റെ കുട്ടിയും ഗ്രാമര്‍ സ്‌കൂളില്‍ പഠിക്കണമെന്ന് ആഗ്രഹിക്കാത്ത ഒരു മലയാളിയും യുകെയില്‍ ഉണ്ടാകുമെന്ന് കരുതുന്നില്ല, കാരണം ഗ്രാമര്‍ സ്‌കൂളില്‍ നിന്ന് പഠിച്ചിറങ്ങുന്ന കുട്ടികള്‍ അതിസമര്ത്ഥ രും ജീവിതത്തിന്റെ ഉന്നതമേഖലകളില്‍ എത്തിച്ചേരുന്നവരുമാകാം. യുകെയിലെ അഞ്ച് പ്രധാനമന്ത്രിമാര്‍ ഗ്രാമര്‍ സ്‌കൂളില്‍ പഠിച്ചവരാണ് എന്നറിയുമ്പോള്‍ ഗ്രാമര്‍ സ്‌കൂളിന്റെ പ്രസക്തി നിങ്ങള്ക്ക് മനസ്സിലാകൂം.

ആറാം നൂറ്റാണ്ടില്‍ ഗ്രാമര്‍ സ്‌കൂള്‍ ഉടലെടുത്തെങ്കിലും പതിനാലാം നൂറ്റാണ്ടിലാണ് ഗ്രാമര്‍ സ്‌കൂള്‍ യുകെയില്‍ പ്രചാരം നേടുന്നത്. ഇരുപതാം നൂറ്റാണ്‍ടിലാണ് ഗ്രാമ്രര്‍ സ്‌കൂള്‍ വര്ക്കിെങ്ങ് ക്ലാസ്സിന്റെ സ്‌കൂള്‍ എന്ന പേരില്‍ അറിയപ്പെട്ടത്. സാമ്പത്തികമായി തീരെ പിന്നോക്കം നില്ക്കു ന്ന കുടുംബങ്ങളിലെ കുട്ടികള്ക്ക്െ പ്രവേശനം ലഭ്യമല്ല എന്നൊരാക്ഷേപവും ഗ്രാമര്‍ സ്‌കൂളിനുണ്ട്.

എന്താണ് ഗ്രാമര്‍ സ്‌കൂള്‍?

സ്റ്റേറ്റിന്റെ സെക്കന്ററി സ്‌കൂളുകളാണ് ഗ്രാമര്‍ സ്‌കൂളുകള്‍, മറ്റ് സെക്കന്ററി സ്‌കൂളുകളില്‍ നിന്ന് വ്യത്യസ്തമായി പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. മികച്ച അക്കാഡമിക്ക് നിലവാരമുള്ള കുട്ടികള്ക്ക് മാത്രമേ പ്രവേശനപരീക്ഷ പാസ്സാകാന്‍ സാധിക്കൂ. ഇംഗ്ലണ്ടിുല്‍ 164 സ്‌കൂളുകളും, നോര്ത്തേ ണ്‍ അയര്ല ണ്ടില്‍ 64 സ്‌കൂളുകളും മാത്രം. വെയില്സി ലും സ്‌കോട്ട്‌ലന്റിലും ഗ്രാമര്‍ സ്‌കൂളുകളില്ല. ലഭ്യമായ സീറ്റുകളിലേക്കാള്‍ കൂടുതല്‍ കുട്ടികള്‍ പ്രവേശന പരീക്ഷ പാസാകാറുണ്ടെങ്കിലും മറ്റ് മാനദണ്ഡങ്ങളും പരിഗണിക്കാറുണ്ട് . അപേക്ഷിച്ച കുട്ടിയുടെ സഹോദരങ്ങളും സ്‌കൂളും വീടുമായുള്ള അകലവും മാനദണ്ഡങ്ങളില്‍ ചിലതാണ്. പഠനത്തോടൊപ്പം മറ്റ് കഴിവുകള്‍ പരിപോഷിപ്പിക്കുവാനൂള്ള അവസരവും ഗ്രാമര്‍ സ്‌കൂളുകളില്‍ നല്കുന്നൂ . കൂടാതെ ഗ്രാമര്‍ സ്‌കൂളുകളില്‍ പഠിച്ചിറങ്ങുന്ന കുട്ടികളില്‍ 'ഡിസിപ്ലിന്‍' കൂടുതലുള്ളതായി പറയപ്പെടുന്നൂ.

ഗ്രാമര്‍ സ്‌കൂളുകളിലെ പ്രവേശനം എപ്പോള്‍?

പ്രൈമറി സ്‌കൂള്‍ കഴിഞ്ഞ കുട്ടികള്‍ 'ഇലവന്‍ പ്ലസ് ' പരീക്ഷ എഴുതിയാണ് ഗ്രാമര്‍ സ്‌കൂളുകളില്‍ അഡ്മിഷന്‍ നേടുന്നത്. പ്രൈമറി സ്‌കൂള്‍ പഠനം തീരുന്ന ഒരു വര്ഷംയ മുന്പ്ൂ മുതല്‍ അഡ്മിഷനൂള്ള ഒരുക്കങ്ങള്‍ തുടങ്ങുന്നൂ. 11-12 വയസുള്ള കുട്ടികള്‍ ട്രാന്സ്ഫ്ര്‍ ടെസ്റ്റ് എന്നപേരിലുള്ള വൈദഗ്ദ്ധ്യം തെളിയിക്കൂന്ന ടെസ്റ്റിന് വിധേയരാകണം. ഇതില്‍ 'വെര്ബ ല്‍ റീസണിങ്ങ്, നോണ്‍ വെര്ബവല്‍ റീസ്ണിങ്ങ്, കണക്ക്, ഇംഗ്ലീഷ് തുടങ്ങിയ വിഷയങ്ങളിലുള്ള ചോദ്യങ്ങളാണ് കുട്ടികള്‍ അഭിമുഖീകരിക്കേണ്ടത്. 700 മാര്ക്കി ല്‍ 400 മാര്ക്കി ന് മുകളില്കിടട്ടൂന്ന കുട്ടികള്ക്ക്ന ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം ലഭിക്കൂമെങ്കിലും 600-650 മാര്ക്കൂ ള്ള കുട്ടികള്ക്കാ യിരിക്കൂം പ്രവേശം എളുപ്പം സാധിക്കൂക.

പ്രൈമറി സ്‌കൂളിലെ അവസാന വര്ഷകങ്ങളില്‍ കുട്ടികള്ക്ക് വേണ്ട പരിശീലനം തുടങ്ങുക. ഇതിനായി പ്രത്യേക പുസ്തകങ്ങള്‍ ടബ്ല്യു എച്ച് എസ്സ് സ്മിത്ത് പോലുള്ള കടകളില്‍ 5 പൗണ്ടിന് വാങ്ങാന്‍ കിട്ടും. 'ഇലവന്‍ പ്ലസ്' എന്നാണ് ഈ പുസ്തകം അറിയപ്പെടുന്നത്. കൂടാതെ ഗ്രാമര്‍ സ്‌കൂള്‍ പ്രവേശനത്തിനായി പ്രത്യേക ട്യുഷനൂം കുട്ടികള്ക്ക്ങ നല്കാവുന്നതാണ്. സ്വന്തമായും മതാപിതാക്കള്ക്ക് കോച്ചിങ്ങ് കൊടുക്കാം.

ഗ്രാമര്‍ സ്‌കൂളില്‍ പ്രവേശനം നേടിക്കഴിഞ്ഞാല്‍ ഫീസ് കൊടുക്കണമോ?

ഗ്രാമര്‍ സ്‌കൂളുകള്‍ പൂര്ണ്ണംമായും പ്രവര്തി്കാക്കൂന്നത് ഗവണ്മെന്റ് ഫണ്ട് ഉപയോഗിച്ചാണ് പഠനം പൂര്ണ്ണകമായും സൗജന്യമാണ്. ബോര്ഡിുങ്ങ് പോലുള്ള സൗകര്യങ്ങള്ക്ക് ഫീസ് കൊടുക്കേണ്ടി വരും.

ഗ്രാമര്‍ സ്‌കൂളുകള്ക്കെൊതിരായി ലേബര്‍ പാര്ട്ടി യിലെയും കണ്സനര്വേെറ്റീവ് പാര്ട്ടി യിലേയും ചില നേതാക്കള്‍ രംഗത്തെത്തിയതായി റിപ്പോര്ട്ടു കളൂണ്ട് . പൂര്ണ്ണ മായു ഗവണ്മെന്റ് ചിലവില്‍ പ്രവര്ത്തിയക്കൂന്ന ഈ സ്‌കുളികളിലെ പ്രവേശന രീതിയും പാഠ്യപദ്ധതികളും വര്ഷലങ്ങള്‍ പഴക്കമുള്ളതാണെന്നൂം, വര്ക്കി ങ്ങ് ക്ലാസല്ലാത്ത കുടുംബങ്ങളില്‍ നിന്നൂള്ള കുട്ടികള്ക്ക്് പ്രവേശം അസാധ്യമാണെന്നൂം ഇവര്‍ വാദിക്കൂന്നൂ.

എന്തായാലും ഗവണ്മെന്റിന്റെ ഈ സൗകര്യം യുകെയില്‍ കുടിയേറിയിരിക്കൂന്ന മലയാളികളായ മാതാപിതാക്കള്‍ അവരുടെ കുട്ടികള്ക്ക് സാധ്യമാക്കാന്‍ പരിശ്രമിച്ചാല്‍ ഒരുപക്ഷേ കുട്ടികളുഭാവി ശോഭനമാകൂം.


Click here for list of Grammer School

Feature prepared by: Jijo Valiplakkil, Resident Editor, British Pathram

കടപ്പാട്: ബ്രിട്ടീഷ്‌ പത്രം

വിമര്‍ശനങ്ങളും സമുദായ വിരുദ്ധരും

നൂറു കൊല്ലം മുമ്പ്‌ ക്നാനായക്കാര്‍ക്ക്‌ മാത്രമായി പ്രത്യേക വികാരിയാത്ത്‌ അനുവദിക്കുമ്പോള്‍ അതിന്റെ ഗുണ ഭോക്താക്കളായിരുന്ന ക്നാനായ കത്തോലിക്കാ വിശ്വാസികള്‍ ഏറെക്കുറെ മുഴുവനായും കേരളത്തിനുള്ളില്‍ തന്നെ ഉള്ളവരായിരുന്നു.

ഇന്നിപ്പോള്‍ കാലമേറെ കഴിഞ്ഞപ്പോള്‍ സമുദായമെന്ന നിലയില്‍ ഏറെ സാമ്പത്തികാഭിവൃദ്ധി നേടുകയും ലോകരാഷ്ട്രങ്ങളില്‍ എല്ലാം തന്നെ സജീവ സാന്നിധ്യമാകുകയും ചെയ്തതോട് കൂടി വിമര്‍ശനങ്ങള്‍ക്കും ഉല്‍ഭവം സംബന്ധിച്ച ചോദ്യം ചെയ്യലുകള്‍ക്കും വിധേയമാകേണ്ടിയും വരുന്നു എന്ന ദുര്യോഗവും ഈ സമുദായത്തിന്റെ മാത്രം പ്രത്യേകതയാണ്.

സമുദായത്തെ ഭേദ്യം ചെയ്യാന്‍ ശ്രമിക്കുന്ന ഇത്തരം ശക്തികള്‍ മറ്റ് സമുദായക്കാരോ ജാതികളോ അല്ല; പിന്നെയോ സ്വവംശ വിവാഹനിഷ്ഠ പാലിക്കാന്‍ കഴിയാതെ സമുദായത്തിന് വെളിയില്‍ നിന്ന് വിവാഹം കഴിച്ച സമുദായാംഗങ്ങളില്‍ ചിലര്‍ മാത്രമാണ്.

"ദാവീദ്‌ രാജാവിന്‍റെ കൊച്ചു മക്കള്‍ " എന്നും "രാജരക്ത "മെന്നും പഴമക്കാരായ ക്നാനായക്കാര്‍ നാഴികയ്ക്ക് നാല്പതു വട്ടം പുലമ്പിയിരുന്നില്ല. അങ്ങനെ പുലമ്പാന്‍ പറ്റുന്ന സാഹചര്യമായിരുന്നില്ല അവരുടേത്. മറ്റ് പല ജാതികള്‍ , കീഴ്ജാതിക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ചെയ്തിരുന്ന കാര്‍ഷിക വൃത്തികളും അനുഭവിച്ചിരുന്ന ദാരിദ്ര്യവും നാന്നായിട്ടറിഞ്ഞു ജീവിച്ചവര്‍ ...

ഒരു സമുദായം എന്ന നിലയില്‍ സ്വവംശ വിവാഹം തുടരാന്‍ കഴിയുന്ന സാഹചര്യം നിലനിന്നിരുന്ന പ്രദേശമായിരുന്നു കേരളം. ജാതി വ്യവസ്ഥ ഇത്രയേറെ സങ്കീര്‍ണ്ണമായ ഒരിടം ഒരുപക്ഷെ ലോകത്ത്‌ മറ്റെവിടെയാനുള്ളത്? സ്വന്തമായി പള്ളികള്‍ ഇല്ലാതിരുന്നിട്ടും സ്വവംശ വിവാഹനിഷ്ഠ പാലിക്കാന്‍ ഇടയായതും അതിലൂടെ സമുദായം നിലനില്ക്കുന്നതിനും കാരണമായത് ഒരു പക്ഷെ ഈ ജാതി വ്യവസ്തയുടെ സഹായം കൊണ്ട് കൂടിയാണ് എന്നത് ആര്‍ക്ക് നിഷേധിക്കാനാകും?

ഇന്നിപ്പോള്‍ സഭയുടെയും രാജ്യത്തിന്‍റെയും നിയമങ്ങള്‍ അനുസരിച്ച് കേരളത്തിലെയും ഇതര സംസ്ഥാനങ്ങളിലെയും ക്നാനായ കത്തോലിക്കര്‍ (സ്വവംശ വിവാഹനിഷ്ഠ പാലിക്കുന്നവര്‍ )ഒരു സമുദായം എന്ന നിലയില്‍ തുടരാന്‍ യോഗ്യരാണ്. അന്യ സഭകളില്‍ നിന്ന് വിവാഹം കഴിക്കുന്നവര്‍ക്ക് അംഗത്വം നല്‍കുന്നതിന് ആ സഭകള്‍ എതിരല്ല താനും. എന്നാല്‍ അമേരിക്ക പോലുള്ള വ്യക്തിസ്വാതന്ത്ര്യം ഏറെയുള്ള രാജ്യങ്ങളില്‍ അങ്ങനെയാവണമെന്നില്ല.

അവിടുത്തെ സിവില്‍ നിയമങ്ങളുടെ ചുവടു പിടിച്ച്, അന്യ സഭകളില്‍ നിന്ന് വിവാഹം ചെയ്ത ക്നാനായക്കാര്‍ ക്നാനായ മിഷനുകളില്‍ അംഗത്വത്തിന് ശ്രമിക്കുന്നു എന്നത് സാങ്കേതികമായി അവിടെ ചില പ്രതിസന്ധികള്‍ സൃഷ്ടിചിരിക്കാം. ഇതിനെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളാകട്ടെ തീവ്ര വൈകാരികതയുടെയും ...

പള്ളികള്‍ക്കെന്നതുപോലെ മെത്രാന്മാര്‍ക്കും അച്ഛന്മാര്‍ക്കും ഒക്കെ അവരുടേതായ പ്രസക്തി തീരെ കുറവല്ലാത്ത ഒരു സമുദായമാണ് ക്നാനായക്കാരുടെത്. എന്നാല്‍ സമുദായത്തിന്‍റെ ഭാവി സുരക്ഷിതമാണോ എന്ന ചിന്തയ്ക്ക് തീരെ പ്രസക്തിയില്ലായ്കയില്ല. വിദേശങ്ങളില്‍ പ്രത്യേകിച്ചും.

ഇന്നത്തെ കുട്ടികളിലാണ് സമുദായത്തിന്‍റെ ഭാവി എന്നതില്‍ തര്‍ക്കമില്ല. പണ്ട് മാതാപിതാക്കള്‍ പറഞ്ഞതനുസരിച്ച് ജീവിതാന്തസ് തെരഞ്ഞെടുക്കുകയും ജീവിത പന്കാളിയെ കണ്ടെത്തുകയും ചെയ്തിരുന്ന പ്രവണതയും രീതിയും മാറി വരികയാണ്. സ്വവംശവിവാഹനിഷ്ഠ കര്‍ക്കശമായി പാലിക്കുന്ന ഒരു സമുദായം എന്ന നിലയില്‍ ക്നാനായ സമുദായം അഭിമുഖീകരിക്കുന്ന ഈ വെല്ലുവിളി വിദേശങ്ങളില്‍ മറ്റേതൊരു മലയാളി സമൂഹവും അനുഭവിക്കുന്നുമുണ്ട്.

പ്രായപൂര്‍ത്തിയായ കുട്ടികള്‍ വിവാഹം വേണ്ടെന്നു വയ്ക്കുന്നതും ഇഷ്ടപ്പെട്ട ജീവിത പങ്കാളികള്‍ക്കൊപ്പം (അവരുടെ ജാതിയും മതവും വര്‍ണ്ണവും നോക്കാതെ) ജീവിക്കാന്‍ തീരുമാനിക്കുന്നതും തീര്‍ച്ചയായും ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയങ്ങളാണ്.

പള്ളികളും പരമ്പരാഗത വിശ്വാസ പരിശീലനങ്ങളും ഇക്കാര്യത്തില്‍ വേണ്ടത്ര വിജയിക്കുന്നുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. ഇതിനെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍ അതാണ്‌ സൂചിപ്പിക്കുന്നത്. സമുദായത്തിന്റെ ഭാവി സംബന്ധിച്ച ഇത്തരം വിഷയങ്ങളില്‍ ആരോഗ്യപരമായ ചര്‍ച്ച ഉണ്ടായി കാണുന്നില്ല.

ഏതെന്കിലും കോണുകളില്‍ നിന്ന് ഒറ്റപ്പെട്ട ചില വിമര്‍ശനങ്ങള്‍ ഉയരുമ്പോള്‍ അതിനെ സഭാവിരുദ്ധമായും സമുദായ വിരുദ്ധമായും ചിത്രീകരിക്കുന്ന പ്രവണത അവസാനിപ്പിക്കെണ്ടതുണ്ട്. സമുദായവിരുദ്ധര്‍ ഉന്നയിക്കുന്ന വിഷയങ്ങളും ആവലാതികളും മറ്റ് പലതാണ്.

സമുദായ സംഘടനകള്‍ക്ക്‌ ഇക്കാര്യത്തില്‍ ചെറുതല്ലാത്ത പങ്കാണുള്ളത്. ദൌര്‍ഭാഗ്യവശാല്‍ പലപ്പോഴും അവര്‍ക്കതിന് കഴിയാറില്ല. ഹൃസ്വവീക്ഷണം ഉള്ളവരില്‍ നിന്ന്ദീര്‍ഘ വീക്ഷണം ഉള്ളവരായി സംഘടനാംഗങ്ങളും നേതാക്കളും മാറേണ്ടിയിരിക്കുന്നു. പുരോഹിതരോടും തിരുമേനിമാരോടും ഉള്ളതിനേക്കാള്‍ അവര്‍ക്ക്‌ കടപ്പാട് സാധാരണക്കാരായ സമുദായാംഗങ്ങളോടും അവരുടെ കുടുംബാംഗങ്ങളോടും ആണ് ഉണ്ടാവേണ്ടത്. അതിനര്‍ത്ഥം അവരെ ഗൌനിക്കരുതെന്നോ, ബഹുമാനിക്കരുതെന്നോ അല്ല; അത് മാത്രമായി പോയതിന്റെ ഭവിഷ്യത്തുകള്‍ ആണ് നാമിന്നിവിടെ കണ്ടുകൊണ്ടിരിക്കുന്നത്.